പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 300 അടി താഴേക്കു പതിക്കുകയും 17 യാത്രക്കാർക്കും നാലു ജീവനക്കാർക്കും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വിമാനത്തിന്റെ പൈലറ്റുമാരിൽ ഒരാൾ ലഹരിമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു.
അപകടത്തിനു പിന്നാലെ ഡൽഹി വിമാനത്താവളത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണു പൈലറ്റിന്റെ ശരീരത്തിൽ നിരോധിത ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.
പൈലറ്റുമാരുടെ പ്രാഥമിക മദ്യപരിശോധന നെഗറ്റീവായിരുന്നുവെന്നും പരിശോധനാഫലത്തിന്റെ ഔദ്യോഗിക വിവരങ്ങൾ തങ്ങൾക്കു ലഭ്യമായിട്ടില്ലെന്നുമാണ് വിഷയത്തോടു എയർ ഇന്ത്യ പ്രതികരിച്ചത്.
അതേസമയം സാധാരണ വേദനസംഹാരികൾ ഉപയോഗിച്ചാലും ഇത്തരത്തിൽ പോസിറ്റീവ് ഫലം വരാൻ സാധ്യതയുണ്ടെന്ന് പൈലറ്റ് അസോസിയേഷൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
Tags : PlaneCrashes Sky Pilot Fails SobrietyTest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash AirIndia Vortex