ബംഗളൂരു: സർക്കാർ വരൾച്ച ബാധിതമായി പ്രഖ്യാപിച്ച താലൂക്കുകളിലെ കർഷകർക്ക് അടിയന്തര ധനസഹായമായി 2500 രൂപ വീതം നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്യ പറഞ്ഞു. കേന്ദ്രസഹായംകൂടി കണക്കിലെടുത്താകും നടപടിയെന്നും പരമേശ്വരയ്യ കൂട്ടിച്ചേർത്തു.
വരൾച്ചാ ദുരിതാശ്വാസമായി ആദ്യഘട്ടത്തിൽ 1250 കോടി രൂപ അനുവദിക്കും. 45 ലക്ഷത്തോളം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്ത് മഴക്കുറവുമൂലം 40,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. വരൾച്ചബാധിത പ്രദേങ്ങൾ സന്ദർശിക്കാൻ ഐഎഎസ് ഓഫീസർ ഉൾപ്പെടുന്ന സമിതി രൂപവത്കരിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.
Tags : Drought Farmers Karnataka emergency aid Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash