ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി അബ്ദുള്‍ സലാമിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആകെ 446 സാക്ഷികളുള്ള കേസില്‍ വിചാരണ നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ആര്. ബസന്തും അഭിഭാഷകന് പി. വിഷ്ണുവും വാദിച്ചത്. ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, പി. ബി. വരാലെ എന്നിവരടങ്ങിയ ബഞ്ചാണ് ജാമ്യം അനുവദിച്ചത്.
പാലക്കാട് ഇടപ്പുക്കുളം സ്വദേശിയും തേനാരിയിലെ ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ 2022 നവംബര്‍ 15നാണ് കിനാശേരി മാമ്പ്രത്ത് വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ മൂന്ന് ദൃക്സാക്ഷികള്‍ ഉള്‍പ്പടെ പ്രധാനപ്പെട്ട എട്ട് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. അബ്ദുള്‍ സലാം നാല് വര്‍ഷവും പത്ത് മാസവുമായി ജയിലില്‍ കഴിയുകയാണ്.
Tags : Murder RSS worker Sanjith Bail granted prime accused Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash