Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sky

രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ആ​കാ​ശ​ത്തി​ലൊ​രു ക​ണ്ണ്

ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട: രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ​​​​ത്തെ അ​​​​ത്യാ​​​​ധു​​​​നി​​​​ക ഭൗ​​​​മ​​​​നി​​​​രീ​​​​ക്ഷ​​​​ണ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​മാ​​​​യ ഇ​​​​ഒ​​​​എ​​​​സ്-05​​​​യു​​​​ടെ വി​​​​ക്ഷേ​​​​പ​​​​ണ​​​​വി​​​​ജ​​​​യം വ​​​​ലി​​​​യ നേ​​​​ട്ട​​​​മാ​​​​ണ്. ദൗ​​​​ത്യ​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​യാ​​​​യ മു​​​​തി​​​​ർ​​​​ന്ന ശാ​​​​സ്ത്ര​​​​ജ്ഞ​​​​രി​​​​ലൊ​​​​രാ​​​​ൾ ‘ആ​​​​കാ​​​​ശ​​​​ത്തി​​​​ലെ ക​​​​ണ്ണ്’ എ​​​​ന്നാ​​​​ണ് ഈ ​​​​ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ത്തെ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 36,000 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ലു​​​​ള്ള ജി​​​​യോ​​​​സി​​​​ൻ​​​​ക്ര​​​​ണ​​​​സ് ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ലാ​​​​ണ് ഉ​​​​പ​​​​ഗ്ര​​​​ഹം നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഭൂ​​​​മി​​​​യു​​​​ടെ ക​​​​റ​​​​ക്ക​​​​ത്തി​​​​ന് തു​​​​ല്യ​​​​മാ​​​​യ വേ​​​​ഗ​​​​ത്തി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ത​​​​ത്‌​​​​സ​​​​മ​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ളും വി​​​​വ​​​​ര​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ ഇ​​​​തി​​​​നു സാ​​​​ധി​​​​ക്കും.

കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലെ പു​​​​രോ​​​​ഗ​​​​തി, കൃ​​​​ത്യ​​​​മാ​​​​യ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണം, രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ രാ​​​​ജ്യ​​​​ത്തി​​​​നു നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ വി​​​​വി​​​​ധ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഏ​​​​റെ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കും. കൃ​​​​ത്യ​​​​മാ​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ളും ത​​​​ത്‌​​​​സ​​​​മ​​​​യ വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ​​​​വും ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ​​​​ത്തി​​​​ന് ഏ​​​​റെ ഉ​​​​പ​​​​ക​​​​രി​​​​ക്കും. ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ത​​​​ത്‌​​​​സ​​​​മ​​​​യം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ പ്ര​​​​തി​​​​രോ​​​​ധ മേ​​​​ഖ​​​​ല​​​​യ്ക്കു വ​​​​ലി​​​​യ ക​​​​രു​​​​ത്താ​​​​കും.

തി​​​​രി​​​​ച്ച​​​​ടി​​​​ക​​​​ൾ മ​​​​റി​​​​ക​​​​ട​​​​ന്നു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ്

ക​​​​ഴി​​​​ഞ്ഞ ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ന്ന പി​​​​എ​​​​സ്എ​​​​ൽ​​​​വി-​​​​സി62 ദൗ​​​​ത്യ​​​​വും 2021ലെ ​​​​ഇ​​​​ഒ​​​​എ​​​​സ്-03 (ജി​​​​എ​​​​സ്എ​​​​ൽ​​​​വി-​​​​എ​​​​ഫ്10) ദൗ​​​​ത്യ​​​​വും സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റു​​​​ക​​​​ൾ മൂ​​​​ലം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഈ ​​​​തി​​​​രി​​​​ച്ച​​​​ടി​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ ന​​​​ട​​​​ത്തി​​​​യ ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വും ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ആ​​​​ദ്യ വി​​​​ജ​​​​യ​​​​വു​​​​മാ​​​​ണി​​​​ത്.

തോ​​​​മ​​​​സ് കു​​​​ര്യ​​​​ൻ (മി​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ), ഇം​​​​തി​​​​യാ​​​​സ് അ​​​​ഹ​​​​മ്മ​​​​ദ് (പ്രോ​​​​ജ​​​​ക്‌​​​​ട് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ) എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ദൗ​​​​ത്യം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ത്തെ അ​​​​ന്തി​​​​മ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തും.

Latest News

Corehub Up