x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആകാശമാർഗം ഹൃദയമെത്തി; ആമി പുതിയ ജീവിതത്തിലേക്ക്


Published: May 1, 2026 02:11 AM IST | Updated: May 1, 2026 02:11 AM IST

കൊ​ച്ചി: അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ അ​തു​ല്യ​ഗാ​ഥ​ക​ളി​ൽ വീ​ണ്ടും പ്ര​തീ​ക്ഷ​ക​ളു​ടെ അ​ട​യാ​ളം കു​റി​ച്ച് പ​തി​നാ​ലു​കാ​രി പു​തു​ജീ​വി​ത​ത്തി​ലേ​ക്ക്. പു​തു​ഹൃ​ദ​യ​ത്തി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ളു​മാ​യി അ​മാ​ന മെ​ഹ​നാ​സ് എ​ന്ന ആ​മി ഇ​നി അ​ക്ഷ​ര​ങ്ങ​ളു​ടെ ലോ​ക​ത്തേ​ക്ക് വീ​ണ്ടും ചു​വ​ടു​വ​യ്ക്കും.

എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ ഈ ​ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​പ്രി​ൽ ഒ​മ്പ​തി​നാ​യി​രു​ന്നു വി​ജ​യ​ക​ര​മാ​യ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ.

മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ ജ​യി ജ​യ​കു​മാ​റി​ന്‍റെ ഹൃ​ദ​യ​മാ​ണ് അ​മാ​ന​യ്ക്കു പു​തു​ജീ​വ​നാ​യ​ത്. സം​സ്ഥാ​ന​സ​ർ​ക്കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത ഹെ​ലി​കോ​പ്റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഹൃ​ദ​യം ലി​സി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യി.

മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജി​ന്‍റെ​യും നി​ഷി​ത​യു​ടെ​യും മ​ക​ളാ​യ ആ​മി​ക്ക് അ​ഞ്ചു വ​ര്‍​ഷം മു​മ്പാ​ണ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

ഹൃ​ദ​യ​ത്തി​ന്‍റെ വ​ല​തു​വ​ശ​ത്തെ അ​റ​ക​ള്‍ ക്ര​മാ​തീ​ത​മാ​യി വി​ക​സി​ക്കു​ന്ന​താ​യി​രു​ന്നു അ​സു​ഖം. ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ലാ​ണു പ​രി​ഹാ​ര​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ച​തു​പ്ര​കാ​രം ലി​സി​യി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി. കെ-​സോ​ട്ടോ വ​ഴി​യാ​ണ് ഹൃ​ദ​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്.

ലി​സി ആ​ശു​പ​ത്രി​യി​ലെ ഡോ. ​ജീ​വേ​ഷ് തോ​മ​സ്, ഡോ. ​ജോ ജോ​സ​ഫ്, ഡോ. ​അ​രു​ണ്‍ ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ജ​യി​യു​ടെ ഹൃ​ദ​യ​മെ​ടു​ക്കു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ആ​മി​യു​ടെ ആ​രോ​ഗ്യ​നി​ല പൂ​ര്‍​ണ​തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റം പ​റ​ഞ്ഞു. ഡോ. ​ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ഡോ. ​റോ​ണി മാ​ത്യു, ഡോ. ​ഭാ​സ്‌​ക​ര്‍ രം​ഗ​നാ​ഥ​ന്‍, ഡോ. ​പി. മു​രു​ക​ന്‍, ഡോ.​ജോ​ബ് വി​ല്‍​സ​ണ്‍, ഡോ.​ഗ്ര​സ് മ​രി​യ, ഡോ. ​ആ​ന്‍റ​ണി ജോ​ര്‍​ജ്, ഡോ. ​ആ​യി​ഷ നാ​സ​ര്‍, രാ​ജി ര​മേ​ഷ്, സൗ​മ്യ സു​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ ശ​സ്ത്ര​ക്രി​യ​യി​ലും തു​ട​ര്‍​ചി​കി​ത്സ​യി​ലും പ​ങ്കാ​ളി​ക​ളാ​യി.

ലി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. പോ​ള്‍ ക​രേ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ധു​രം പ​ങ്കി​ട്ടാ​ണ് ആ​മി​യെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു യാ​ത്ര​യാ​ക്കി​യ​ത്.

അ​വ​യ​വ​ദാ​ന​ത്തി​ന് ത​യാ​റാ​യ ജ​യി​യു​ടെ കു​ടും​ബ​ത്തി​നും ഹൃ​ദ​യ​മെ​ത്തി​ക്കാ​ൻ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ സ​ർ​ക്കാ​രി​നും ആ​മി ന​ന്ദി പ​റ​ഞ്ഞു. ദു​ബാ​യി​ൽ ജോ​ലി ചെ​യ്യു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ആ​മി​യും അ​വി​ടെ​യാ​ണു താ​മ​സം.

ലി​സി ആ​ശു​പ​ത്രി​യി​ൽ 32 ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ഇ​തു​വ​രെ ന​ട​ന്ന​ത്.

Tags : Heart reaches sky Amy new life

Recent News

Corehub Up