x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ക്നോ​യി​ലെ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ തീ​പി​ടി​ത്തം; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ


Published: June 23, 2026 06:33 AM IST | Updated: June 23, 2026 07:21 AM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​യി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 15 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ ആ​റ് പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ര​ണ്ട് പേ​ർ നി​ല​വി​ൽ ഒ​ളി​വി​ലാ​ണ്.

ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കോ​ച്ചിം​ഗ് സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​ത്തി​ലെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളും ന​ട​ത്തി​പ്പു​കാ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് മ​റ്റു​ള്ള​വ​രു​ടെ പ​ങ്ക് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച എ​സ്ഐ​ടി ആ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഏ​ഴ് ദി​വ​സ​ത്തി​ന​കം അ​ന്വ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ എ​സ്ഐ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി ബ്ര​ജേ​ഷ് പ​ഥ​ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തി.

 

 

Tags : Lucknow uttarpradesh arrest Fire breaks

Recent News

Corehub Up