കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് വിദ്യാർഥി അടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ടിപ്പർ അപകടത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി സി.പി.ജോൺ. അപകടത്തിനിടയാക്കിയ ടിപ്പർ അമിത വേഗതയിലായിരുന്നെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
ഇത്തരം നിയമലംഘനങ്ങൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും നടപടിയുണ്ടാകും. അമിതവേഗതയിൽ പോകുന്ന ടിപ്പർ ലോറികൾ കണ്ടുകെട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽമൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇന്ന് രാവിലെ സ്കൂളിലേക്കും മറ്റും പോകാനായി ബസ് കാത്തുനിന്നവർക്ക് മുകളിലേക്ക് മണ്ണ് കയറ്റിയ ലോറി മറിയുകയായിരുന്നു. എട്ടുപേരാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മരിച്ച മൂന്നുപേരെയും തിരിച്ചറിഞ്ഞു:ഹരിലാൽ (54): കുടവട്ടൂർ സ്വദേശി, അജയകുമാർ (45): നീലേശ്വരം മുക്കോണിമുക്ക് സ്വദേശി, പാർത്ഥിപ് (15) എന്നിവരാണ് മരിച്ചത്.
വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ലോറി ഡ്രൈവർ നിസാം (ചവറ സ്വദേശി) എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
Tags : tipper accident overspeed. CP John