x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ​യി​ല്‍ ബി​എം​ഡ​ബ്ല്യു ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം; മ​രി​ച്ച​തി​ല്‍ ഒ​രാ​ള്‍ മ​ല​യാ​ളി


Published: June 23, 2026 11:22 AM IST | Updated: June 23, 2026 11:23 AM IST

മും​ബൈ: മും​ബൈ-​വ​ഡോ​ദ​ര ഹൈ​വേ​യി​ൽ ബ​ദ്‌​ലാ​പൂ​രി​ല്‍ ബി​എം​ഡ​ബ്ല്യു കാ​ർ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് മ​രി​ച്ച ര​ണ്ട്​ പേ​രി​ല്‍ ഒ​രാ​ള്‍ മ​ല​യാ​ളി. കോ​ട്ട​യ​ത്ത് കു​ടും​ബ​വേ​രു​ള്ള ബാ​ന്ദ്ര നി​വാ​സി റ​ബേ​ക്ക ജേ​ക്ക​ബാ​ണ് (24) മ​രി​ച്ച​ത്. സു​ഹൃ​ത്ത് യോ​ഗേ​ഷ് കി​ഷ​നും (24) അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ന​ന്ദ് ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ താ​നെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ബാ​ബു ജേ​ക്ക​ബി​ന്‍റെ​യും ഗേ​ളി​യു​ടെ​യും മ​ക​ളാ​ണ് റ​ബേ​ക്ക. സ​ഹോ​ദ​രി: റേ​ച്ച​ൽ. റ​ബേ​ക്ക​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നാ​യി സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പോ​യ​താ​യി​രു​ന്നു. റ​ബേ​ക്ക​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ഇ​ന്ന് രാ​വി​ലെ 11 ന് ​വ​സ​തി​യി​ലും തു​ട​ര്‍​ന്ന് ദാ​ദ​ര്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കും ശേ​ഷം ശി​വ്‌​രി ക്രി​സ്ത്യ​ന്‍ സെ​മി​ത്തേ​രി​യി​ലും ന​ട​ക്കും.

Tags : BMW hit divider dead

Recent News

Corehub Up