National
ന്യൂഡൽഹി: ഡൽഹിയിലെ രാജ്ഘട്ടിൽ ബസ് ഡിവൈഡറിലിടിച്ചു. ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് വലിയൊരു ദുരന്തം ഒഴിവാക്കാൻ ഡ്രൈവർ വാഹനം ഡിവൈഡലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സരയ് കാലെ ഖാനിൽ നിന്നു രാജ്ഘട്ടിലേക്ക് പോവുകയായിരുന്ന ബസായിരുന്നു അപകടത്തിൽപ്പെട്ടത്.
സംഭവം നടക്കുന്പോൾ ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ബസിനുള്ളിൽ ഉണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
District News
നെന്മാറ: നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി തോണിവീട് പരേതനായ സുഗതന്റെ മകൻ സലീജ് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11നാണ് അപകടം. എറണാകുളത്ത് പഴക്കച്ചവടം നടത്തുന്ന സലീജിന്റെ വിവാഹവാർഷികം ശനിയാഴ്ചയായിരുന്നു.
ഇതിനായി വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ ദേശീയപാത തൃശൂർ-പട്ടിക്കാട് ബസ് സ്റ്റാൻഡിനു സമീപത്തുവച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. തുടർന്ന് തൃശൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. അമ്മ: രുക്മണി. അച്ഛൻ: പരേതനായ സുഗതൻ. ഭാര്യ: വനിത. മക്കൾ: നയന, നവനീത്. സഹോദരങ്ങൾ: സുരാജ്, സനോജ്.
Kerala
തൃശൂർ: സംസ്ഥാനപാതയിലെ ഡിവൈഡര് തല്ലിത്തകര്ത്ത സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയ്ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡറാണ് അനിൽ അക്കര തകർത്തത്.
ബിഎൻഎസ് 324(4) പ്രകാരമാണ് കേസെടുത്തത്. 19160 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് എഫ്ഐആറിലുണ്ട്. സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ചാണ് ഡിവൈഡർ തകർത്തത്.
മുതുവറ ക്ഷേത്രത്തിന് മുന്നില് ഉണ്ടായിരുന്ന യു ടേണ് അടച്ചു കെട്ടിയതോടെയാണ് ഡിവൈഡര് തല്ലിപ്പൊളിച്ച് അനില് അക്കരയുടെ പ്രകോപനം. തൃശൂര് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള് ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില് അമല ആശുപത്രി വരെ പോയി യൂടേണ് എടുത്തു വരേണ്ട അവസ്ഥയാണ്. ഇതില് പ്രതിഷേധിച്ചായിരുന്നു അനില് അക്കരയുടെ നടപടി.