ചാരുംമൂട്: ചാരുംമൂട് ജംഗ്ഷനിൽ ഡിവൈഡറുകളിൽ വാഹനങ്ങൾ ഇടിച്ചുകയറി അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ചുകയറി.
പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനം മാറ്റിയത്. ഈ സമയം കെപി റോഡിൽ ഗതാഗത തടസവും നേരിട്ടു. രാത്രികാലങ്ങളിൽ വാഹനങ്ങൾ ഡിവൈഡറിലേക്ക് ഇടിച്ചുകയറി നിരവധി അപകടങ്ങളാണ് തുടർച്ചയായി ഇവിടെ ഉണ്ടായിട്ടുള്ളത്. ഡിവൈഡറിൽ മുന്നറിയിപ്പ് ബോർഡോ അപായ സൂചനയോ സ്ഥാപിക്കാത്തതാണ് പ്രധാന കാരണം.
സിഗ്നൽലൈറ്റിനു കിഴക്ക് കെപി റോഡിലെ ഡിവൈഡറിലാണ് അപകടങ്ങൾ കൂടുതലായും ഇപ്പോൾ സംഭവിക്കുന്നത്. സ്ഥല പരിചയമില്ലാത്ത ദീർഘദൂര യാത്രാ വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ചന്ത മുതൽ സിഗ്നൽ പോയിന്റുവരെയുള്ള റോഡിന്റെ ഇരുഭാഗത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടസാധ്യത വർധിപ്പിക്കുകയാണ്.
Tags : nattu vishesham Lorry crashed divider