Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nattu Vishesham

Ernakulam

പു​ഴ​യി​ലേ​ക്ക് പാ​ർ​ക്ക് ഇ​ടി​ഞ്ഞു​താ​ണു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

കൊ​ച്ചി: പി​റ​വ​ത്തെ പ്ര​ശ​സ്ത​മാ​യ ആ​റ്റു​തീ​രം പാ​ർ​ക്കി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യി മൂ​വാ​റ്റു​പു​ഴ​യാ​റി​ലേ​ക്ക് ഇ​ടി​ഞ്ഞു താ​ഴ്ന്നു. ന​ട​പ്പാ​ത​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും സം​ര​ക്ഷ​ണ ഭി​ത്തി​യു​മ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് ശ​ക്ത​മാ​യ ഒ​ഴു​ക്കി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും പു​ഴ​യി​ലേ​ക്ക് പ​തി​ച്ച​ത്. 

അ​പ​ക​ട​സ​മ​യ​ത്ത് പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക​രോ ജീ​വ​ന​ക്കാ​രോ ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പാ​ർ​ക്കി​നു​ള്ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​ദു​ര​ന്തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ബാ​ക്കി ഭാ​ഗ​ങ്ങ​ളും ഇ​ടി​ഞ്ഞു താ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പാ​ർ​ക്കി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

District News

മൂ​ന്ന​ര​ കി​ലോ എം​ഡി​എം​എ കേസ്: ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

കാ​സ​ര്‍​ഗോ​ഡ്: ഉ​പ്പ​ള പ​ത്വാ​ടി​യി​ലെ വീ​ട്ടി​ല്‍​നി​ന്ന് മൂ​ന്ന​ര കി​ലോ എം​ഡി​എം​എ​യും 642 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍.

ഉ​പ്പ​ള മൊ​ഗ​ര്‍ സ്വ​ദേ​ശി സു​ഹൈ​ല്‍ (30) ആ​ണ് ന്യൂ​ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ ഗ​ള്‍​ഫി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ര്‍​ന്ന് രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും പോ​ലീ​സ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ഗ​ള്‍​ഫി​ല്‍ വ​ച്ച് മ​റ്റൊ​രു കേ​സി​ല്‍ പി​ടി​യി​ലാ​യ സു​ഹൈ​ലി​നെ അ​ധി​കൃ​ത​ര്‍ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു​ക​യ​റ്റി​വി​ട്ടു.

ന്യൂ​ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ ഉ​ട​നെ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ഡ​ല്‍​ഹി​യി​ലെ​ത്തി പ്ര​തി​യു​മാ​യി കാ​സ​ര്‍​ഗോ​ട്ടേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ എം​ഡി​എം​എ വേ​ട്ട​ക​ളി​ല്‍ ഒ​ന്നാ​യ പ​ത്വാ​ടി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് കാ​സ​ര്‍​ഗോ​ഡ് എ​എ​സ്പി അ​ശോ​ക് അ​ച്യു​തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ്.

2024 സെ​പ്റ്റം​ബ​ര്‍ 20ന് ​വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് പ​ത്വാ​ടി​യി​ലെ അ​സ്‌​ക​ര്‍ അ​ലി (28) യു​ടെ വീ​ട്ടി​ല്‍​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ലേ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ അ​ജ്ഞാ​ത വാ​ഹ​ന​ങ്ങ​ളും ആ​ള്‍​ക്കാ​രും വ​ന്നു പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ളോ​ളം നി​രീ​ക്ഷ​ണം ന​ട​ത്തി​യാ​ണ് പോ​ലീ​സ് അ​സ്‌​ക​ര്‍ അ​ലി​യു​ടെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ മു​ഖ്യ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ ത​ള​ങ്ക​ര ബാ​ങ്കോ​ട്ടെ ഷ​ബീ​ബ് ബാ​ഗ് ഹൗ​സി​ലെ മു​ഹ​മ്മ​ദ് ലി​സാ​ന്‍ അ​ലി​യെ (32) ര​ണ്ടാ​ഴ്ച മു​മ്പ് ക​ര്‍​ണാ​ട​ക മ​ടി​ക്കേ​രി കു​ശാ​ല്‍ ന​ഗ​റി​ലെ ഒ​ളി​വു​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.

District News

അ​ച്ഛ​നും മ​ക​ളും വാ​ട​ക​വീ​ട്ടി​ല്‍ മ​രി​ച്ചനി​ല​യി​ല്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: അ​​​ച്ഛ​​​നെ​​​യും പ്ല​​​സ്ടു വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​യ മ​​​ക​​​ളെ​​​യും വാ​​​ട​​​ക​​​വീ​​​ട്ടി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. ക​​​ര്‍​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​യും കാ​​​സ​​​ര്‍​ഗോ​​​ഡ് മീ​​​പ്പു​​​ഗി​​​രി​​​യി​​​ല്‍ താ​​​മ​​​സ​​​ക്കാ​​​ര​​​നു​​​മാ​​​യ ഗ​​​ണേ​​​ശ​​​ന്‍ (55), മ​​​ക​​​ള്‍ വൈ​​​ഷ്ണ​​​വി (17) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ചെ​​​മ്മ​​​നാ​​​ട് കോ​​​ളി​​​യ​​​ടു​​​ക്കം ശി​​​വ​​​പു​​​രം ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ ഇ​​​രു​​​നി​​​ല വാ​​​ട​​​ക​​​വീ​​​ട്ടി​​​ലാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും ഒ​​​രേ ഫാ​​​നി​​​ന്‍റെ ഹു​​​ക്കി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പ​​​ര​​​വ​​​ന​​​ടു​​​ക്കം ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ പ്ല​​​സ്ടു സ​​​യ​​​ന്‍​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​ണ് വൈ​​​ഷ്ണ​​​വി. ഹോം ​​​ന​​​ഴ്‌​​​സാ​​​യ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​നി ഭാ​​​ര്യ ഓ​​​മ​​​ന ജോ​​​ലി​​​സ്ഥ​​​ല​​​ത്തും മ​​​ക​​​ന്‍ വി​​​ഷ്ണു കാ​​​റ്റ​​​റിം​​​ഗ് ജോ​​​ലി​​​ക്കും പോ​​​യ സ​​​മ​​​യ​​​ത്താ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 11.10 ന് ഗ​​​ണേ​​​ശ​​​ന്‍ അ​​​യ​​​ല്‍​വീ​​​ട്ടി​​​ലെ​​​ത്തി മ​​​ക​​​ളെ കാ​​​ണാ​​​നി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ല്‍, വീ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​കെ​​​പ്പോ​​​യ ഗ​​​ണേ​​​ശ​​​ന്‍ വാ​​​തി​​​ല്‍ ഉ​​​ച്ച​​​ത്തി​​​ല്‍ കൊ​​​ട്ടി​​​യ​​​ട​​​ച്ച​​​തി​​​ല്‍ സം​​​ശ​​​യം തോ​​​ന്നി​​​യ അ​​​യ​​​ല്‍​വാ​​​സി​​​ക​​​ള്‍ മേ​​​ല്‍​പ​​​റ​​​മ്പ് പോ​​​ലീ​​​സി​​​ല്‍ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സെ​​​ത്തി അ​​​ക​​​ത്തു​​​നി​​​ന്നു പൂ​​​ട്ടി​​​യ വാ​​​തി​​​ല്‍ ബ​​​ലം​​​പ്ര​​​യോ​​​ഗി​​​ച്ച് തു​​​റ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

വി​​​ഷ്ണു​​​പ്രി​​​യ​​​യാ​​​ണ് ഗ​​​ണേ​​​ശ​​​ന്‍റെ മ​​​റ്റൊ​​​രു മ​​​ക​​​ള്‍. ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ള്‍​ക്ക് മു​​​ന്പാ​​ണ് ഗ​​​ണേ​​​ശ​​​നും കു​​​ടും​​​ബ​​​വും ശി​​​വ​​​പു​​​ര​​​ത്തെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ലേ​​​ക്കു താ​​​മ​​​സം മാ​​​റി​​​യ​​​ത്. ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. മേ​​​ല്‍​പ​​​റ​​​മ്പ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു. അ​തേ​സ​മ​യം ഇ​തേ വാ​ട​ക​വീ​ട്ടി​ല്‍ മു​മ്പും ര​ണ്ടു​പേ​ര്‍ ജീ​വ​നൊ​ടു​ക്കി​യി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 2025 ഓ​ഗ​സ്റ്റ് 13ന് ​ഒ​രു യു​വാ​വും മൂ​ന്നു മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഇ​യാ​ളു​ടെ പി​താ​വും ഇ​തേ​വീ​ട്ടി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

District News

പാ​ല​ക്ക​യംത​ട്ടി​ലെ റി​സോ​ർ​ട്ട് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം

ശ്രീ​ക​ണ്ഠ​പു​രം : പാ​ല​ക്ക​യം ത​ട്ടി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ വ്യൂ ​പോ​യി​ന്‍റി​ന്‍റെ സ്വാ​ഭാ​വി​ക കാ​ഴ്ച മ​റ​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​നെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം.

ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നി​ർ​മാ​ണ​ത്തി​ൽ ച​ട്ട​ലം​ഘ​ന​ങ്ങ​ളും പ്ര​ദേ​ശ​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി​ക്കും പ​രി​സ്ഥി​തി​ക്കും ഉ​ണ്ടാ​കാ​നി​ട​യു​ള്ള ആ​ഘാ​ത​ങ്ങ​ളും സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി.

വ്യൂ ​പോ​യി​ന്‍റി​ന്‍റെ കാ​ഴ്ച മ​റ​ച്ചു​കൊ​ണ്ടു​ള്ള നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ആ​റി​ന് ജി​ല്ലാ ടൗ​ൺ പ്ലാ​ന​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. അം​ഗീ​ക​രി​ച്ച സൈ​റ്റ് പ്ലാ​ൻ 2019-ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്ത് ബി​ൽ​ഡിം​ഗ് റൂ​ൾ​സി​ലെ വ്യ​വ​സ്ഥ​ക​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ർ​മാ​ണ​ത്തി​ന്‍റെ പൂ​ർ​ണ​മാ​യ ഔ​ട്ട്‌​ലൈ​ൻ, പ്ലോ​ട്ട് അ​തി​രു​ക​ളി​ൽ നി​ന്നു​ള്ള സെ​റ്റ്‌​ബാ​ക്ക് എ​ന്നി​വ സൈ​റ്റ് പ്ലാ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഗ്രൗ​ണ്ട് ഫ്ലോ​റി​ന്‍റെ ഔ​ട്ട്‌​ലൈ​ൻ മാ​ത്ര​മാ​ണ് പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ, അം​ഗീ​ക​രി​ച്ച പ്ലാ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന പാ​ർ​ക്കിം​ഗ്സൗ​ക​ര്യം നി​ല​വി​ൽ ല​ഭ്യ​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്.

ഇ​തി​നു​പു​റ​മെ, കേ​ര​ള ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ 2022-ലെ ​ലാ​ൻ​ഡ് സ്ലൈ​ഡ് സ്പെ​ക്ട​ബി​ലി​റ്റി മാ​പ്പ് പ്ര​കാ​രം പ്ര​കാ​രം പാ​ല​ക്ക​യം ത​ട്ട് പ്ര​ദേ​ശം ഹ​സാ​ർ​ഡ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യും ജി​ല്ലാ ടൗ​ൺ പ്ലാ​ന​റു​ടെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്ത് നി​ർ​മാ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ലു​ണ്ടോ എ​ന്ന​തും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ജി​യോ​ള​ജി, സോ​യി​ൽ ക​ൺ​സ​ർ​വേ​ഷ​ൻ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടും ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം കെ​ട്ടി​ട ഉ​ട​മ നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചി​ട്ടു​ണ്ടോ ഉ​റ​പ്പു​വ​രു​ത്തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

District News

പാ​ല​പ്പു​ഴ കൂ​ട​ലാ​ട്ട് കാ​ട്ടാ​ന​ ബൈ​ക്ക് ത​ക​ർ​ത്തു

ഇ​രി​ട്ടി: പാ​ല​പ്പു​ഴ കൂ​ട​ലാ​ട് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശം വ​രു​ത്തി​യ കാ​ട്ടാ​ന​ക​ൾ‌ ഷെ​ഡി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് ത​ക​ർ​ത്തു. തു​ര​ത്താ​ൻ ശ്ര​മി​ക്കു​ക്ക​യാ​യി​രു​ന്നു വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രനെ ആ​ക്ര​മി​ക്കാ​നും നീ​ക്കം ന​ട​ന്നു. കാ​ട്ടാ​ന​യി​ൽ നി​ന്ന് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ ത​ല​നാ​രി​ഴ​യ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ബാ​വ​ലി പു​ഴ മു​റി​ച്ചു ക​ട​ന്ന് ര​ണ്ടാ ആ​ന​ക​ൾ കൂ​ട​ലാ​ട് മേ​ഖ​ല​യി​ൽ എ​ത്തി​യ​ത്. കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ബാ​ബു ടോ​ർ​ച്ചു​മാ​യി പ​റ​ന്പി​ലെ​ത്തി ആ​ന​ക​ളെ ശ​ബ്ദു​മു​ണ്ടാ​ക്കി തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​ക​ൾ അ​ക്ര​മാ​സ​ക്ത​രാ​യ​ത്.

ആ​ന​ക​ൾ ആ​ക്ര​മി​ക്കാ​നാ​യി ഓ​ടി വ​ന്ന​തോ​ടെ ബാ​ബു സ​മീ​പ​ത്തെ ഷെ​ഡി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​വ ഷെ​ഡി​നു പ​രി​സ​ര​ത്താ​യി നി​ല​യു​റ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ഷെ​ഡി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന പി. ​ദി​വ​ൻ എ​ന്ന​യാ​ളു​ടെ ബൈ​ക്ക് കാ​ട്ടാ​ന​ക​ൾ ത​ള്ളി വീ​ഴ്ത്തി ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. വാ​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക വി​ള​ക​ള​ട​ക്കം കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

കാ​ട്ടാ​ന​യു​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​ട​ന്നു വ​രാ​തി​രി​ക്കാ​ൻ ഇ​വി​ടെ വൈ​ദ്യുത​വേ​ലി സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ആ​റ​ളം ഫാ​മി​ൽ നി​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ ഇ​വി​ടേ​ക്ക് വ​രു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വൈ​ദ്യു​ത​വേ​ലി​യു​ടെ അ​ഭാ​വ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ക​ട​ന്നു വ​ന്ന് കൃ​ഷി​നാ​ശ​മു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വൈ​ദ്യു​ത​വേ​ലി പു​ന​സ്ഥാ​പി​ച്ച് ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

District News

പ​ഴ​ശി ക​നാ​ലി​ന്‍റെ ഭാ​ഗം വാ​ര​ത്തും ത​ക​ർ​ന്നു

ക​ണ്ണൂ​ർ: പ​ഴ​ശി പ​ദ്ധ​തി​യു​ടെ ക​നാ​ൽ വാ​ര​ത്തും ത​ക​ർ​ന്നു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ പ​ള്ളി​പ്രം ഡി​വി​ഷ​നി​ലെ വാ​രം ശാ​സ്താം​കോ​ട്ടം അ​ന്പ​ല​ത്തി​ന് സ​മീ​പ​ത്തു കൂ​ടി ക​ട​ന്നു പോ​കു​ന്ന ഓ​വ​ർ ഹെ​ഡ് ക​നാ​ലി​ന്‍റെ ഭാ​ഗ​മാ​ണ് ഇന്നലെ വെെകുന്നേരം ത​ക​ർ​ന്നത്. ക​നാ​ലി​ലു​ടെ വെ​ള്ളം ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.

അ​പ​ക​ട സ​മ​യ​ത്ത് ക​നാ​ലി​ന്‍റെ താ​ഴെ ഭാ​ഗ​ത്ത് ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ ത​ക​ർ​ന്ന ക​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു നീ​ക്കി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​ഴ​ശി ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചു.

പ​ഴ​ശി ക​നാ​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ത​ക​രു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യും ഭീ​തി​യും ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​പി.​താ​ഹി​ർ, കൗ​ൺ​സി​ല​ർ എ.​അ​ർ​ഷാ​ദ്, പാ​ർ​ത്ഥ​ൻ ച​ങ്ങാ​ട്ട്, പ്ര​ദീ​പ​ൻ ചാ​ത്ത​ന്പ​ള്ളി, പി.​സി. സ​ജി​ത്ത്, മ​ധു എ​ന്നി​വ​രും എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

District News

സി​പി​ഐ പ​ദ​യാ​ത്ര നടത്തി

ഇ​രി​ട്ടി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന മ​ഹാ റാ​ലി​യു​ടെ പ്ര​ച​ര​ണാ​ർ​ഥം സി​പി​ഐ ഇ​രി​ട്ടി മേ​ഖ​ലാ പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. കീ​ഴൂ​രി​ൽ സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ. ​ശി​വ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ ഇ​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ജാ​ഥ കോ​ളി​ക്ക​ട​വി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന പൊ​തു​യോ​ഗം ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ബാ​ബു​രാ​ജ് പാ​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​ബി. ഉ​ത്ത​മ​ൻ , ജാ​ഥാ ലീ​ഡ​ർ എം. ​ദി​നേ​ശ​ൻ , മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം കെ.​പി. ബാ​ബു, സ​ന്തോ​ഷ് പാ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​യം ബാ​ബു​രാ​ജ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​ആ​ർ. ലി​ജു​മോ​ൻ, കെ.​പി. പ​ത്മ​നാ​ഭ​ൻ, ജാ​ഥാ ലീ​ഡ​ർ എം. ​ദി​നേ​ശ​ൻ, ഡെ​പ്യൂ​ട്ടി ലീ​ഡ​ർ പി. ​മോ​ഹ​ന​ൻ, ജാ​ഥാ ഡ​യ​റ​ക്ട​ർ പി.​ജി. അ​ശോ​ക​ൻ , കെ.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ,ആ​ർ. സു​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ചെ​ണ്ടു​മ​ല്ലി കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി

ക​ണ്ണൂ​ർ: ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ‘ഓ​ണ​ത്തി​ന് ഒ​രു കു​മ്പി​ൾ പൂ​വ്’ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ക​ണ്ണൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ശാ​ന്ത​ൻ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ എ​ഡി​എ ശ്രു​തി​ല​ക്ഷ്മി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ‌ പ്ര​സി​ഡ​ന്‍റ് സ​നി​ല മു​ഖ്യാ​തി​ഥി​യാ​യി. അ​ഴീ​ക്കോ​ട്‌ ചാ​ലി​ലെ ക​ർ​ഷ​ക​ൻ സി​ലീ​ഷി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ചെ​ണ്ടു​മ​ല്ലി വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ എം. ​വി​ജേ​ഷ്, പി.​എം. ബി​ന്ദു, ബ്ലോ​ക്ക്‌ മെ​മ്പ​ർ​മാ​രാ​യ കെ.​വി. ശ്രീ​രാ​ഗ്, സി.​എ​ച്ച്. അ​ബ്ദു​ൾ സ​ലാം, സ​ത്യ​ൻ, ഷ​ണ്മു​ഖ​ൻ, അ​നി​ല, ജീ​ന, സി​താ​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി സീ​മ കൂ​ഞ്ചാ​ൽ സ്വാ​ഗ​ത​വും അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത്‌ കൃ​ഷി ഓ​ഫീ​സ​ർ റ​മീ​സ ന​ന്ദി​യും പ​റ​ഞ്ഞു.

District News

വ​ർ​ഗീ​യ​ത​യെ ചെ​റു​ത്തു തോ​ൽ​പ്പി​ക്ക​ണം: ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

ക​ണ്ണൂ​ർ: വ​ർ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന ഭീ​ഷ​ണി​യെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ ദേ​ശാ​ഭി​മാ​നി​ക​ളാ​യ ജ​ന​ങ്ങ​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

മ​ഹാ​ത്മ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ഹാ​ര​ഥ​ന്മാ​രേ​യും രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തേ​യും വി​ക​ല​മാ​ക്കു​ക​യും വി​കൃ​ത​മാ​ക്കു​ക​യും ചെ​യ്യു​ന്ന ദു​ഷ്‌​കൃ​ത്യ​ങ്ങ​ളാ​ണ് കേ​ന്ദ്രാ​ധി​കാ​രി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും ക​ട​ന്ന​പ്പ​ള്ളി ആ​രോ​പി​ച്ചു. സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ്-​എ​സ് ന​ട​ത്തി​യ മ​ത​സാ​ഹോ​ദ​ര്യ സം​ര​ക്ഷ​ണ​ദി​നം ക​ണ്ണൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ്-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു. ​ബാ​ബു ഗോ​പി​നാ​ഥ്, കെ.​വി. മ​നോ​ജ് കു​മാ​ർ, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി. ​അ​ബ്ദു​ൽ ഖാ​ദ​ർ, രാ​ജേ​ഷ് മാ​ത്യു പു​തു​പ്പ​റ​മ്പി​ൽ. കെ.​പി. ദി​ലീ​പ്, കെ.​വി. ദേ​വ​ദാ​സ് , അ​ഷ​റ​ഫ് പി​ലാ​ത്ത​റ, എ​ൻ.​സി.​ടി. ഗോ​പീ​കൃ​ഷ്ണ​ൻ, കെ.​സു​ലോ​ച​ന,റ​നീ​ഷ് മാ​ത്യു, പി.​പി.​ര​ൺ​ദീ​പ്, ടി. ​രാ​ജ​ൻ പി. ​ജ​യ​ൻ, കെ.​സി. രാ​മ​ച​ന്ദ്ര​ൻ , ര​മേ​ശ​ൻ ഒ​ത​യോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ​ഴ​ശി ക​നാ​ൽ ത​ക​ർ​ച്ച: പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണമെന്ന് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്

മ​ട്ട​ന്നൂ​ർ: പ​ഴ​ശി ക​നാ​ൽ ത​ക​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള​ലു​ണ്ടാ​യ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്ന് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​വും പ​രി​പാ​ല​ന​ത്തി​ലെ പോ​രാ​യ്മ​ക​ളും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും ചേ​ർ​ന്നു ക​നാ​ലി​ന്‍റെ സു​ര​ക്ഷ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് തെ​ളു​പ്പി​ലു​ണ്ടാ​യ ക​നാ​ൽ അ​ണ്ട​ർ ട​ണ​ൽ ത​ക​ർ​ച്ച വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തു​കാ​ര​ണം സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ​ക്കു​ണ്ടാ​യ സാ​മ്പ​ത്തി​ക ന​ഷ്ട​വും മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ളും ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണ്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പ​ഴ​ശി ക​നാ​ലി​ന്‍റെ മു​ഴു​വ​ൻ ശൃം​ഖ​ല​യി​ലും സ​മ​ഗ്ര​മാ​യ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ന​ട​ത്ത​ണം. പ​ഴ​ക്കം ചെ​ന്ന ക​നാ​ലു​ക​ൾ, അ​ണ്ട​ർ ട​ണ​ലു​ക​ൾ, പാ​ല​ങ്ങ​ൾ, സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ, ക​ലു​ങ്കു​ക​ൾ, ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സു​ര​ക്ഷ വി​ല​യി​രു​ത്തി അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ നി​ർ​മി​ക്ക​ണം. ക​നാ​ലി​നോ​ടു ചേ​ർ​ന്ന റോ​ഡു​ക​ളും ശാ​സ്ത്രീ​യ​മാ​യി പു​ന​ർ​നി​ർ​മി​ക്കു​ക​യും മ​ഴ​ക്കാ​ല​ത്ത് ജ​ല​നി​ര​പ്പും ഒ​ഴു​ക്കും നി​രീ​ക്ഷി​ക്കു​ന്ന സ്ഥി​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണം.

വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കു​മു​ണ്ടാ​യ ന​ഷ്ടം ക​ണ​ക്കാ​ക്കി അ​ർ​ഹ​മാ​യ അ​ടി​യ​ന്ത​ര സ​ഹാ​യ​വും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​ക​ണം.

ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ന്ന​തു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും താ​ത്കാ​ലി​ക യാ​ത്രാ​സൗ​ക​ര്യ​വും ഒ​രു​ക്ക​ണം. ക​നാ​ൽ ത​ക​ർ​ച്ച​യു​ടെ യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സാ​ങ്കേ​തി​ക അ​ന്വേ​ഷ​ണം ന​ട​ത്തി വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​ണ​യി​ക്കു​ക​യും വേ​ണം. പ​ഴ​ശി​യി​ലെ ക​നാ​ൽ ത​ക​ർ​ച്ച​യി​ൽ ആ​ശ​ങ്ക​യി​ലാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​ക​യും ക​നാ​ലും റോ​ഡും ശാ​സ്ത്രീ​യ​മാ​യി പു​ന​ർ​നി​ർ​മി​ക്കു​ക​യും ഭാ​വി​യി​ൽ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള സ്ഥി​ര​മാ​യ നി​രീ​ക്ഷ​ണ-​പ​രി​പാ​ല​ന സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും പ​രി​ഷ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ ഇ​രി​ട്ടി മേ​ഖ​ല പ​രി​സ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​ശി ക​നാ​ൽ ത​ക​ർ​ന്ന തെ​ളു​പ്പി​ൽ ഭാ​ഗം സ​ന്ദ​ർ​ശി​ച്ചു. ക​ൺ​വീ​ന​ർ ഹ​രീ​ന്ദ്ര​ൻ, ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ശ​ന്‍, പ​രി​ഷ​ത്ത് കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി. ​പ​ദ്മ​നാ​ഭ​ൻ, മേ​ഖ​ലാ സെ​ക്ര​ട്ട​റി പി.​വി. ശ​ശീ​ന്ദ്ര​ൻ, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. സു​ജ, മി​നി​മോ​ൾ, സു​മ​തി, സി.​കെ. അ​ശോ​കു​മാ​ർ, എം. ​ദി​വാ​ക​ര​ൻ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

District News

ചി​ത്ര​ര​ച​നാ മ​ത്സ​രം സംഘടിപ്പിച്ചു

ക​രു​ണാ​പു​രം: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ക​രു​ണാ​പു​രം ന​ന്മ സ്വാ​ശ്ര​യ സം​ഘം സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​രം ത​ല​മു​റ​ക​ളെ വി​ഴു​ങ്ങു​ന്ന ല​ഹ​രി എ​ന്ന വി​പ​ത്തി​നോ​ടു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി.

ക​രു​ണാ​പു​രം സെ​ന്‍റ് ജൂ​ഡ്സ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​തു​പ്പ​ള്ളി ചി​ത്ര​ര​ച​ന മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ന്മ സ്വാ​ശ്ര​യ സം​ഘം പ്ര​സി​ഡ​ന്‍റ് ബി​നോ​യ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് വെ​ട്ടു​ക​ല്ലാം​കു​ഴി​യി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ദാ​നം നി​ർ​വ​ഹി​ച്ചു.

സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​വാ​ന്മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ ജോ​സ് വെ​ട്ടു​ക​ല്ലാം​കു​ഴി​യെ​യും മു​തി​ർ​ന്ന പൗ​ര​ൻ എ​ന്ന നി​ല​യി​ൽ ന​ന്മ സ്വാ​ശ്ര​യ സം​ഘം ര​ക്ഷാ​ധി​കാ​രി ജോ​സ​ഫ് പു​തു​ക്ക​രി​യേ​യും ആ​ദ​രി​ച്ചു. ജോ​ർ​ജ് എ​ട​ത്തി​നാ​ൽ, പോ​ൾ തൈ​ക്കു​ന്നും​പു​റം, പ്ര​കാ​ശ് കൈ​പ്ര​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

പു​ന​ർ​നി​ർ​മി​ക്കു​ന്ന ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്ക് ശി​ല​യി​ട്ടു

ഉ​ദ​യ​ഗി​രി: പു​ന​ർ​നി​ർ​മി​ക്കു​ന്ന ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ ശി​ലാ​സ്ഥാ​പ​നം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ.​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ആ​ല​ക്കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ന്നൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച ശി​ലാ​സ്ഥാ​പ​ന തി​രു​ക​ർ​മ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക വി​കാ​രി ഫാ.​സേ​വ്യ​ർ പു​ത്ത​ൻ​പു​ര,അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ക്ലി​മ​ന്‍റ് മാ​ത്യു ന​രി​ക്കു​ഴി, മു​ൻ വി​കാ​രി​മാ​രാ​യ ഫാ.​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, ഫാ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​ക​ളും എ​ന്നി​വ​രും വൈ​ദി​ക​രും നേ​തൃ​ത്വം ന​ൽ​കി.

District News

കാ​രു​ണ്യ​ഭ​വ​നി​ൽ വാ​ഷിം​ഗ് മെ​ഷി​നും ചി​കി​ത്സാ സ​ഹാ​യ​വും ന​ൽ​കി

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രു​ണാ​പു​രം കാ​രു​ണ്യ​ഭ​വ​നി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും സ​ഹാ​യ​ധ​ന വി​ത​ര​ണ​വും ന​ട​ത്തി.

ല​യ​ൺ ഡി​സ്‌​ട്രി​ക്ക​റ്റ് 318 ഇ ​സെ​ക്ക​ന്‍റ് വൈ​സ് ഡി​സ്ട്രി​റ്റ് ഗ​വ​ർ​ണ​ർ വ​ത്സ​ല ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ മാ​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​രു​ണ്യ ഭ​വ​നി​ലെ എ​ല്ലാ സി​സ്റ്റേ​ഴ്‌​സി​നെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന മ​ദ​റി​നെ​യും ക്ല​ബ് ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് കാ​ര്യ​ണ്യ ഭ​വ​ന് വാ​ഷിം​ഗ് മെ​ഷി​നും ചി​കി​ത്സാ സ​ഹാ​യ​വും ന​ൽ​കി. ല​യ​ൺ ഡോ. ​റോ​ജേ​ഴ്‌​സ് സെ​ബാ​സ്റ്റ്യ​ൻ, റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ മ​ഞ്ജു അ​ഭി​ലാ​ഷ് , കെ.​എം. വ​ത്സ​രാ​ജ് , അ​ജി​ത്ത് വ​ർ​മ്മ, സി.​ജെ. ജോ​ൺ, ജേ​ക്ക​ബ്ബ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ദ​ർ ലി​സാ​മ​രി​യ ന​ന്ദി പ​റ​ഞ്ഞു.

District News

അ​ഞ്ച് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശി​ഷ്ട സേ​വ​ന പു​ര​സ്കാ​രം

ക​ണ്ണൂ​ർ: എ​ക്സൈ​സ് വ​കു​പ്പി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പു​ര​സ്കാ​ര​ത്തി​ന് ജി​ല്ല​യി​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ർ​ഹ​രാ​യി. വ​കു​പ്പി​ലെ മി​ക​ച്ച സേ​വ​നം, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​നം, ല​ഹ​രി വി​രു​ദ്ധ ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.

അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​സി. ഷി​ബു, സി. ​അ​ജി​ത്ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​പി. സു​ഹൈ​ൽ, എം.​കെ. പ്ര​സ​ന്ന, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​വി. ഗ​ണേ​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ജി​ല്ല​യി​ലെ സു​പ്ര​ധാ​ന എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ലും കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ലും നി​ർ​ണാ​യ പ​ങ്കു വ​ഹി​ച്ച​വ​ർ കൂ​ടി​യാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ൾ.

District News

ഉ​രു​ൾ​പൊ​ട്ടിയ പ്ര​ദേ​ശ​ങ്ങ​ൾ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സ​ന്ദ​ർ​ശി​ച്ചു

ആ​ല​ക്കോ​ട്: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​ൾ പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളും പ​കൃ​തി​ക്ഷോ​ഭ​ത്താ​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ലും മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സ​ന്ദ​ർ​ശ​നം ന​ട​ത്തി.​താ​ളി​പ്പാ​റ, ഇ​ര​ട്ട​പ്പാ​ലം, ശാ​ന്തി​പു​രം, ജ​യ​ഗി​രി, താ​ബോ​ർ, മു​ണ്ടേ​രി ത​ട്ട്, മ​ണ​ക്ക​ട​വ് ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി സ്ഥി​തി​ക​ൾ വി​ല​യി​രു​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് വ​ക്ക​ത്താ​നം, ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ , പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു തോ​മ​സ്, സ​രി​ത ജോ​സ്, ഷീ​ൻ തെ​ക്കേ​ൽ പ​ഞ്ചാ​യ​ത്തം​ഗം ഷീ​ബ ഡാ​നി, ജോ​യി പ​ള്ളി​പ്പ​റ​മ്പി​ൽ, വി​നോ​ദ് സൗ​ദ​ത്ത്, ജോ​സ് പ​റ​യ​ൻ​കു​ഴി, ഷെ​ന്നി മാ​ങ്കോ​ട്ടി​ൽ, സ്റ്റെ​നി മേ​പ്ര​ക്കാ​വി​ൽ ,അ​ജി​ത്ത് വ​രി​ക്ക​മാ​ക്ക​ൽ, ഇ.​എം. നാ​സ​ർ, ബെ​ന്നി പീ​ടി​യേ​ക്ക​ൽ, ടോ​മി ക​ണ​യ​ങ്ക​ൽ, സി. ​പി. സാ​ബു, ജോ​സ​ഫ് വ​ട്ട​ക്കൊ​ട്ട​യി​ൽ, ജോ​സ​ഫ് മാ​ങ്ങാ​ട്ട്, ര​ഞ്ജി​ത് ഇ​രു​പ്പ​ക്കാ​ട്ട് എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

District News

ഓ​ട​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം

പാ​ലാ​വ​യ​ൽ: ഓ​ട​പ്പ​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ശ​ല്യം. ക​ർ​ണാ​ട​ക വ​ന​ത്തി​ൽ നി​ന്നും കാ​ര്യ​ങ്കോ​ട് പു​ഴ ക​ട​ന്ന് എ​ത്തി​യ കാ​ട്ടാ​ന​കൂ​ട്ടം നെ​ല്ലം​കു​ഴി​യി​ൽ ബാ​ബു, പൊ​ട്ടം​പ്ലാ​ക്ക​ൽ ബേ​ബി, പൊ​ട്ടം​പ്ലാ​ക്ക​ൽ ഷാ​ജു എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ ക​പ്പ, തെ​ങ്ങ്, കു​രു​മു​ള​ക്, വാ​ഴ, മ​റ്റ് ഇ​ട​വി​ള​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

നെ​ല്ലം കു​ഴി​യി​ൽ ബാ​ബു​വി​ന്‍റെ വീ​ട് മു​റ്റം വ​രെ കാ​ട്ടാ​ന എ​ത്തി​യ​തോ​ടെ പ​രി​സ​ര​വാ​സി​ക​ളും ഏ​റെ ഭ​യാ​ശ​ങ്ക​യി​ലാ​ണ്. ഏ​താ​നും വ​ർ​ഷം മു​മ്പ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​ശ​ല്യ​ത്തെ തു​ട​ർ​ന്ന് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​നം വ​കു​പ്പ് ഇ​വി​ടെ വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ച്ചി​രു​ന്നു.

\ഏ​താ​നു‌ം ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഉ​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും കാ​ര്യ​ങ്കോ​ട് പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി വേ​ലി​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു.​വെ​ള്ളം ഇ​റ​ങ്ങി​യ​പ്പോ​ൾ ക​മ്പി​വേ​ലി​യി​ൽ പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ത​ങ്ങി വൈ​ദ്യു​തി വേ​ലി പ​ല ഭാ​ഗ​ങ്ങ​ളി​ലും ത​ക​രാ​റി​ലാ​യി. പ്ര​ദേ​ശ​വാ​സി​ക​ൾ ക​മ്പി​ക​ൾ ഉ​ട​ക്കി കി​ട​ന്ന മ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​രു​ന്നെ​ങ്കും വൈ​ദ്യു​തി വേ​ലി​യു​ടെ ക​മ്പി​ക​ൾ പ​ല ഭാ​ഗ​ത്തും പൊ​ട്ടി​വീ​ണി​രു​ന്നു. ഇ​തു മൂ​ലം വൈ​ദ്യു​തി വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രു​ന്നി​ല്ല. ഇ​താ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ എ​ത്താ​ൻ കാ​ര​ണ​മാ​യ​ത്.

പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ബ ജോ​സ​ഫും പ്ര​ദേ​ശ​വാ​സി​ക​ളും വി​വ​രം അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് ഭീ​മ​ന​ടി ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഒ​ഫീ​സി​ൽ നി​ന്നും എ​ത്തി​യ വ​ന​പാ​ല​ക​രാ​യ അ​പ​ർ​ണ ച​ന്ദ്ര​ൻ ,യു.​സു​ധീ​ഷ്, ജി​ഷ്ണു കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ത​ന്നെ വൈ​ദ്യു​തി വേ​ലി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മാ​ക്കി​യി​ട്ടു​ണ്ട്.

 

District News

വി​മു​ക്ത ഭ​ട​ന്മാ​രെ ആ​ദ​രി​ച്ചു

പൈ​സ​ക്ക​രി: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​മു​ക്ത ഭ​ട​ൻ​മാ​രെ ആ​ദ​രി​ച്ചു. പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ന്ത്ര​ണ്ട് വി​മു​ക്ത​ഭ​ട​ന്മാ​രെ ഫൊ​റോ​ന വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം ത്രി​വ​ർ​ണ ഷാ​ള​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഫൊ​റോ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ ചാ​ക്കോ, വി​മു​ക്ത​ഭ​ട​ൻ മൈ​ക്കി​ൾ ചാ​ണ്ടി​ക്കൊ​ല്ലി, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു മ​ണ്ഡ​പ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ദേ​വ​മാ​താ കോ​ള​ജ് ഹാ​ളി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം വി​മു​ക്ത​ഭ​ട​ൻ അ​നീ​ഷ് എ​ണി​യ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ചാ​ക്കോ ക​ള​പ്പു​ര​യ്ക്ക​ൽ, ജോ​സ് നെ​ട്ട​നാ​നി, സി​ബി​ച്ച​ൻ പ​ള്ളി​ച്ചി​റ, സെ​റ തെ​ക്കേ​പ്പു​തു​പ്പ​റ​മ്പി​ൽ, ആ​ൻ​മ​രി​യ വ​ട​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി അ​നു മോ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

District News

ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കു​ന്ന​വ​രാ​ണ് യ​ഥാ​ർ​ഥ സ​മ​രി​യ​ക്കാ​ര​ൻ: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

പെ​രു​മ്പ​ട​വ്: ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കു​ന്ന​വ​രാ​ണ് യ​ഥാ​ർ​ഥ സ​മ​രി​യ​ക്കാ​ര​നെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ത​ല​വി​ൽ ഗു​ഡ് സ​മ​രി​റ്റ​ൻ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം ത​ല​വി​ൽ ജി​എ​സ്ആ​ർ​ടി​സി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ടി.​കെ. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ ഗു​ഡ് സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ​യും സ്വാ​ന്ത​നം പാ​ലി​യേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ജി​എ​സ്ആ​ർ​ടി​സി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​ന​വും അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ന​ട​ന്നു.

കൂ​ട്ടാ​യ്മ​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന​വ​രെ എം​എ​ൽ​എ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. വി​വി​ധ അ​പ​ക​ട​ങ്ങ​ൾ, സ്ട്രോ​ക്ക്, ന​ട്ടെ​ല്ലി​ന് പ​രി​ക്ക്, മ​റ്റ് ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ നേ​രി​ടു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ പു​ന​ര​ധി​വാ​സം, ഫി​സി​യോ​തെ​റാ​പ്പി, തൊ​ഴി​ൽ പ​രി​ശീ​ല​നം, പ​രി​ച​ര​ണം ആ​ത്മ​വി​ശ്വാ​സം എ​ന്നി​വ ന​ൽ​കി പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന സ്നേ​ഹ​സേ​വ​ന​കേ​ന്ദ്ര​മാ​ണ് ജി​എ​സ്ആ​ർ​ടി​സി.

സി​എ​സ്ടി ഫാ​ദേ​ഴ്സ് സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സ് കോ​ഴി​ക്കോ​ടി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​ജോ​ൺ​സ​ൺ വ​ര​ക​പ​റ​മ്പി​ൽ സി​എ​സ്ടി, മേ​രി​ഗി​രി ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട്, ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ, ജി​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു പൈ​മ്പി​ള്ളി​ൽ സി​എ​സ്ടി, എം.​പി. ഗോ​പി, ബി​ന്യ സ​നീ​ഷ്, ജോ​ജി ആ​നി​ത്തോ​ട്ടം, ടോ​മി കു​രി​ശും​മൂ​ട്ടി​ൽ, കെ.​ജെ. ടോ​മി, ജോ​ണി പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

അം​ഗ​ത്വ വി​ത​ര​ണം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു

പ​യ്യാ​വൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് 2026-31 വ​ർ​ഷ​ത്തെ ക​ണ്ണൂ​ർ ജി​ല്ലാ​ത​ല പാ​ർ​ട്ടി അം​ഗ​ത്വ വി​ത​ര​ണം പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​വീ​രാ​ൻ​കു​ട്ടി ഇ​രി​ട്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. വ​ർ​ഗീ​സ് ആ​ദ്യ അം​ഗ​ത്വം ഏ​റ്റു​വാ​ങ്ങി. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് ചു​ക്ക​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ഹൈ​പ​വ​ർ ക​മ്മി​റ്റി​യം​ഗം എ​സ്.​ജെ. മാ​ണി, മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ൻ, വി.​എം. സെ​ബാ​സ്റ്റ്യ​ൻ, കെ.​ജി. ജോ​സ​ഫ്, ബാ​ബു പു​ളി​യ​ൻ​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഓ​ട​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം

പാ​ലാ​വ​യ​ൽ: ഓ​ട​പ്പ​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ശ​ല്യം. ക​ർ​ണാ​ട​ക വ​ന​ത്തി​ൽ നി​ന്നും കാ​ര്യ​ങ്കോ​ട് പു​ഴ ക​ട​ന്ന് എ​ത്തി​യ കാ​ട്ടാ​ന​കൂ​ട്ടം നെ​ല്ലം​കു​ഴി​യി​ൽ ബാ​ബു, പൊ​ട്ടം​പ്ലാ​ക്ക​ൽ ബേ​ബി, പൊ​ട്ടം​പ്ലാ​ക്ക​ൽ ഷാ​ജു എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ ക​പ്പ, തെ​ങ്ങ്, കു​രു​മു​ള​ക്, വാ​ഴ, മ​റ്റ് ഇ​ട​വി​ള​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

നെ​ല്ലം കു​ഴി​യി​ൽ ബാ​ബു​വി​ന്‍റെ വീ​ട് മു​റ്റം വ​രെ കാ​ട്ടാ​ന എ​ത്തി​യ​തോ​ടെ പ​രി​സ​ര​വാ​സി​ക​ളും ഏ​റെ ഭ​യാ​ശ​ങ്ക​യി​ലാ​ണ്. ഏ​താ​നും വ​ർ​ഷം മു​മ്പ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​ശ​ല്യ​ത്തെ തു​ട​ർ​ന്ന് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​നം വ​കു​പ്പ് ഇ​വി​ടെ വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ച്ചി​രു​ന്നു.

ഏ​താ​നു‌ം ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഉ​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും കാ​ര്യ​ങ്കോ​ട് പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി വേ​ലി​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു.​വെ​ള്ളം ഇ​റ​ങ്ങി​യ​പ്പോ​ൾ ക​മ്പി​വേ​ലി​യി​ൽ പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ത​ങ്ങി വൈ​ദ്യു​തി വേ​ലി പ​ല ഭാ​ഗ​ങ്ങ​ളി​ലും ത​ക​രാ​റി​ലാ​യി. പ്ര​ദേ​ശ​വാ​സി​ക​ൾ ക​മ്പി​ക​ൾ ഉ​ട​ക്കി കി​ട​ന്ന മ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​രു​ന്നെ​ങ്കും വൈ​ദ്യു​തി വേ​ലി​യു​ടെ ക​മ്പി​ക​ൾ പ​ല ഭാ​ഗ​ത്തും പൊ​ട്ടി​വീ​ണി​രു​ന്നു. ഇ​തു മൂ​ലം വൈ​ദ്യു​തി വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രു​ന്നി​ല്ല. ഇ​താ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ എ​ത്താ​ൻ കാ​ര​ണ​മാ​യ​ത്.

പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ബ ജോ​സ​ഫും പ്ര​ദേ​ശ​വാ​സി​ക​ളും വി​വ​രം അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് ഭീ​മ​ന​ടി ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഒ​ഫീ​സി​ൽ നി​ന്നും എ​ത്തി​യ വ​ന​പാ​ല​ക​രാ​യ അ​പ​ർ​ണ ച​ന്ദ്ര​ൻ ,യു.​സു​ധീ​ഷ്, ജി​ഷ്ണു കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ത​ന്നെ വൈ​ദ്യു​തി വേ​ലി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മാ​ക്കി​യി​ട്ടു​ണ്ട്.

District News

യൂ​ത്ത് കോ​ൺ​ഗ്ര​സ് മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ്

വെ​ള്ള​രി​ക്കു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ള്ള​രി​ക്കു​ണ്ട് ദ​ർ​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​കാ​ർ​ത്തി​കേ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രാ​ജു ക​ട്ട​ക്ക​യം മു​ഖ്യാ​തി​ഥി​യാ​യി.140 ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി​യ ബ​ഷീ​ർ അ​രീ​ക്കോ​ട​ൻ, 114 ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി​യ മ​നോ​ജ് നി​രീ​ടി​ൽ, ര​ക്ത​ദാ​ന രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ഷോ​ണി കെ. ​ജോ​ർ​ജ്, സം​സ്ഥാ​ന ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് സ​ച്ചി​ൻ പൈ ​എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ് കു​മാ​ർ, ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ല​ത, ഡി​സി​സി സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി ജെ​യി​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷോ​ബി ജോ​സ​ഫ്, സി.​വി.​ശ്രീ​ധ​ര​ൻ, പി.​വി.​ജി​ത, സ​ണ്ണി ജോ​ർ​ജ് മു​ത്തോ​ലി, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഷോ​ണി കെ. ​തോ​മ​സ്, രാ​ജേ​ഷ് ത​മ്പാ​ൻ, ദീ​പു ക​ല്യോ​ട്ട്, ര​ജി​ത രാ​ജ​ൻ, ശി​വ​പ്ര​സാ​ദ് അ​ര​വ​ത്ത്, ആ​ർ.​രേ​ഖ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​നൂ​പ് ഓ​ർ​ച്ച, എ​ച്ച്.​ആ​ർ.​വി​നീ​ത്, ജോ​ബി​ൻ മ​ണി, ബി​ഡി​കെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ര​തീ​ഷ് പ​ള്ളി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ് സ്വാ​ഗ​ത​വും യൂ​ത്ത് കെ​യ​ർ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ സി.​കെ.​രോ​ഹി​ത് ന​ന്ദി​യും പ​റ​ഞ്ഞു.

District News

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്രദർശന വിപണനമേള ന​ട​ത്തി


കാ​സ​ര്‍​ഗോ​ഡ്: വേ​ദ ഹാ​പ്പി​ന​സ് സെ​ന്‍റ​ര്‍ മ​ള്‍​ട്ടി​സ്‌​പെ​ഷാ​ലി​റ്റി സൈ​ക്കോ​ള​ജി ക്ലി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ എ​ക്‌​സി​ബി​ഷ​ന്‍ കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷാ​ഹി​ന സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ശ്രു​തി വി​കാ​സ്, ദി​വ്യ, ഭാ​ര​ത് ബ​ഡ്‌​സ് കാ​സ​ര്‍​ഗോ​ഡ് ബ​ഡ്‌​സ് പ്ര​തി​നി​ധി ശി​ല്‍​പ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. വേ​ദ ഹാ​പ്പി​ന​സ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ പി.​പ്രി​യ​ങ്ക, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ വി​നീ​ത് വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

സ​ത്യ​മു​ള്ള സ​മ​ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടി​ല്ല: വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ

വെ​ള്ള​രി​ക്കു​ണ്ട്: എ​ത്ര കു​പ്ര​ച​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു വി​ട്ടാ​ലും അ​ടി​ച്ച​മ​ർ​ത്തി​യാ​ലും അ​വ​ഗ​ണി​ച്ചാ​ലും ല​ക്ഷ്യ​ത്തി​ലും മാ​ർ​ഗ​ത്തി​ലും സ​ത്യ​മു​ള്ള സ​മ​ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടി​ല്ലെ​ന്ന് പ്ലാ​ച്ചി​മ​ട സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വെ​ള്ള​രി​ക്കു​ണ്ട് ന​ട​ന്ന ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​ര​പ്ര​വ​ർ​ത്ത​ക സം​ഗ​മം വെ​ള​ള​രി​ക്കു​ണ്ട് വ്യാ​പാ​ര​ഭ​വ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ക്കാ​ര്യ​ത്തി​ൽ നി​ര​ന്ത​രം വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തി ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ൽ ക​ത്ത് പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ്ര​ക​ട​ന​മാ​യി പോ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി പോ​സ്റ്റ് ചെ​യ്തു.

പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ അ​ധ്യ ക്ഷ​ത​വ​ഹി​ച്ചു. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഷോ​ബി ജോ​സ്, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബേ​ബി ചെ​മ്പ​ര​ത്തി സ്വാ​ഗ​ത​വും മൈ​ക്കി​ൾ ഞൊ​ണ്ടി​മാ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ ക​ർ​ഷ​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​ക്കു​ന്നു: എ​സ്.​പി.​ഉ​ദ​യ​കു​മാ​ർ

സ​മ​ര​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക വി​രു​ദ്ധ പ​രി​സ്ഥി​തി പ​ക്ഷ​വും പ​രി​സ്ഥി​തി വി​രു​ദ്ധ ക​ർ​ഷ​ക പ​ക്ഷ​വും നാ​ടി​നാ​പ​ത്ത് എ​ന്ന വി​ഷ​യ​ത്തെ​കു​റി​ച്ച് ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ ന​ട​ന്നു. സെ​മി​നാ​ർ കൂ​ടം​കു​ളം ആ​ണ​വ നി​ല​യ​വി​രു​ദ്ധ സ​മ​ര​സ​മി​തി നേ​താ​വ് ഡോ.​എ​സ്.​പി.​ഉ​ദ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല ത​മി​ഴ്നാ​ട്ടി​ലും വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​വു​ന്നു​ണ്ടെ​ന്ന് സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ച് ഒ​രു ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി. എ​ന്നാ​ൽ കേ​ര​ള​ത്തി​ലേ​തു​പോ​ലെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന ക​ർ​ഷ​ക​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ അ​വി​ടെ ത​ർ​ക്ക​ങ്ങ​ളി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്ക​ട്ടി.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ല​മു​ള്ള ക​ർ​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ പ്ര​സ്ഥാ​ന​ങ്ങ​ളും യോ​ജി​ച്ചു ശ്ര​മി​ക്ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജോ​ൺ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​ണ്ണി പൈ​ക​ട വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.​എ​സ്. ഉ​ഷ ത​ണ​ൽ, പി.​റ്റി. ജോ​ൺ, കെ.​വി.​ബി​ജു, ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ , ഇ.​പി. അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഓ​ണം വിപ​ണി ആ​രം​ഭി​ച്ചു

രാ​ജ​പു​രം : രാ​ജ​പു​രം അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് കോ - ​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി​യു​ടെ ഓ​ണം സ​ഹ​ക​ര​ണ വി​പ​ണി രാ​ജ​പു​ര​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് സെ​ന്‍റി​മോ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം സൈ​മ​ൺ ആ​ദ്യ വി​ല്‌​പ​ന ന​ട​ത്തി . സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എ​ൽ റോ​യി, സം​ഘം മു​ൻ​പ്ര​സി​ഡ​ന്‍റ് പി.​സി.​തോ​മ​സ്, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​രാ​യ ടി.​കെ നാ​രാ​യ​ണ​ൻ, വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​സം​ഘം സെ​ക്ര​ട്ട​റി എ​സ്ര ജ​നി സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ ബേ​ബി ഏ​റ്റി​യ​പ്പ​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. 25 വ​രെ​യാ​ണ് വി​പ​ണി.13 ഇ​നം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ സ​ബ്‌​സി​ഡി​യോ​ടു കൂ​ടി ല​ഭി​ക്കും.

പാ​ണ​ത്തൂ​ർ : പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ ഓ​ണം വി​പ​ണി പാ​ണ​ത്തൂ​രി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എ​സ്.​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ക​സ​ന കാ​ര്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ജെ.​ജ​യിം​സ് ആ​ദ്യ വി​ല്പ​ന ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​ഷി​ബു, എ​ൻ .വി​ൻ​സെ​ന്‍റ്, എം.​ജ​യ​കു​മാ​ർ, പി.​ത​മ്പാ​ൻ, രാ​ധ സു​കു​മാ​ര​ൻ, ഇ.​കെ അ​നി​ൽ​കു​മാ​ർ, സ​ണ്ണി ജോ​സ​ഫ്, എം.​ഫൗ​സി​യ, മോ​ളി ജോ​സ്, ടി.​ജി.​ക​വി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ തോ​ണി മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ൾക്ക് പ​രി​ക്കേ​റ്റു

തൃ​ക്ക​രി​പ്പൂ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ തോ​ണി മ​റി​ഞ്ഞു ക​ട​ലി​ൽ വീ​ണ അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ൾ പ​രി​ക്കു​ക​ളോ​ടെ വ​ലി​യ​പ​റ​മ്പി​ൽ ക​ര​യി​ലേ​ക്ക് നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. കാ​ലി​ൽ പ​രി​ക്കേ​റ്റ ഒ​ഡി​ഷ ബാ​ല​സോ​റി​ലെ പ്ര​കാ​ശ് ച​ന്ദ്ര സാ​ഹ​റി​നെ(35) നീ​ലേ​ശ്വ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഒ​ഡി​ഷ​യി​ലെ ഖ​ലീ​ഫ​ർ സ​മ​ദ്(38), സു​രേ​ന്ദ്ര മ​ണ്ഡ​ൽ(38), ലു​ക്മാ​ൻ മു​ണ്ടോ​ൾ (40), പ​ശ്ചി​മ ബം​ഗാ​ളി​ലെ ത​പ​ൻ ബ​റു​വ(33) എ​ന്നി​വ​ർ ചെ​റി​യ പ​രി​ക്കു​ക​ളാ​ടെ ര​ക്ഷ​പെ​ട്ടു. ചെ​റു​വ​ത്തൂ​ർ മ​ട​ക്ക​ര ത​ല​ക്കാ​ട്ടെ സു​ധീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​ണി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

District News

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ ഫോ​ട്ടോ ഗാ​ല​റി ഉ​ദ്ഘാ​ട​നം ചെ​യ്തു

കാ​ഞ്ഞ​ങ്ങാ​ട്: കെ.​മാ​ധ​വ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ആ​സ്ഥാ​ന​ത്ത് സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളു​ടെ അ​പൂ​ര്‍​വ ഫോ​ട്ടോ ശേ​ഖ​രം ശി​ല്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ ഉ​ത്ഘാ​ട​നം ചെ​യ്തു. എ​ഴു​ത്തു​കാ​ര​ന്‍ അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച ആ​ര്‍​ട്ടി​സ്‌​റ്റ് രാ​ജേ​ന്ദ്ര​ന്‍ പു​ല്ലൂ​രി​നെ ച​ട​ങ്ങി​ല്‍ ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം.​എ​ല്‍.​എ ആ​ദ​രി​ച്ചു. പ്ര​ഫ. സി.​ബാ​ല​ന്‍ , പി.​അ​പ്പു​ക്കു​ട്ട​ന്‍, കെ.​വി.​കൃ​ഷ്ണ​ന്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് പ്ര​തി​യെ ബ​ല​മാ​യി മോ​ചി​പ്പി​ച്ചു

കൊ​ച്ചി: താ​റാ​വ് ഫാ​മി​ന്‍റെ മ​റ​വി​ൽ എം​ഡി​എം​എ വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഹ​രി​വേ​ട്ട​യ്‌​ക്കെ​ത്തി​യ എ​ക്‌​സൈ​സ് സം​ഘ​ത്തെ പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു.

സം​ഭ​വ​ത്തി​ൽ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ ഉ​ൾ​പ്പെ​ടെ മൂ​ന്ന് എ​ക്‌​സൈ​സ് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ എ​ക്സൈ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ബ​ല​മാ​യി മോ​ചി​പ്പി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ് വൈ​കു​ന്നേ​രം ത​മ്മ​നം എ​കെ​ജി ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ഷി​യാ​സ്, ഡ്രൈ​വ​ർ വി​ഷ്ണു​കു​മാ​ർ, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ക​ന​ക എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​വ​രും ആ​ശു​പ​ത്രി​ൽ ചി​കി​ത്സ​തേ​ടി.

സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ പാ​ലാ​രി​വ​ട്ടം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ആ​ക്ര​മി​ച്ച​തി​നു​മാ​ണ് കേ​സ്. ത​മ്മ​നം എ​കെ​ജി ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ഖി​ൽ, വി​ശാ​ൽ, അ​ജി​ത്ത്, അ​ബി​ൻ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട വൈ​ശാ​ഖ്, ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച എ​കെ​ജി ന​ഗ​ർ സ്വ​ദേ​ശി വി​നീ​ഷ് എ​ന്നി​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

സം​ഭ​വ​ദി​വ​സം ഉ​ച്ച​യ്ക്ക് മെ​ത്താ​ഫെ​റ്റ​മി​നു​മാ​യി പി​ടി​യി​ലാ​യ അ​ക്ഷ​യ് കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മു​ഖ്യ​പ്ര​തി​യാ​യ വൈ​ശാ​ഖി​നെ​ക്കു​റി​ച്ച് എ​ക്‌​സൈ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ അ​ഖി​ലും അ​ജി​ത്തും അ​ക്ഷ​യും വൈ​ശാ​ഖു​മാ​യി ചേ​ർ​ന്ന് ഡ​ൽ​ഹി​യി​ൽ നി​ന്ന് 200 ഗ്രാം ​എം​ഡി​എം​എ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. അ​ഭി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ത​മ്മ​ന​ത്ത് എ​ത്തി​യ​ത്.

താ​റാ​വ് ഫാ​മി​നു​ള്ളി​ൽ എം​ഡി​എം​എ ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ക്ഷ​യ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടേ​ക്ക് ബൈ​ക്കി​ലെ​ത്തി​യ വൈ​ശാ​ഖി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഇ​യാ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ള്ളി​മാ​റ്റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് വൈ​ശാ​ഖി​ന്‍റെ അ​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും സം​ഘ​ടി​ച്ചെ​ത്തി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​ത്തി​നി​ടെ നാ​ട്ടു​കാ​ർ പ്ര​തി​യെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ബ​ല​മാ​യി മോ​ചി​പ്പി​ച്ച് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് മാ​റ്റു​ക​യും പി​ന്നീ​ട് അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞ് പാ​ലാ​രി​വ​ട്ടം സ്റ്റേഷനിൽ നിന്ന് കൂ​ടു​ത​ൽ പൊ​ലി​സ് എ​ത്തി​യാ​ണ് പ്ര​തി​ക​ളെ കീ​ഴ​ട​ക്കി​യ​ത്. പിടിയിലാ യവർ നിരവധി കേസുകളിൽ ഉൾപ്പെ ട്ടവരാണ്.

District News

പു​ലി​ക​ളി​റ​ങ്ങി, തെ​യ്യ​മാ​ടി; നി​റ​പ്പ​കി​ട്ടി​ൽ അ​ത്തം​ഘോ​ഷ​യാ​ത്ര

തൃ​പ്പൂ​ണി​ത്തു​റ: ഓ​ണ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് നാ​ടി​ന്‍റെ ത​നി​മ​യും പാ​ര​മ്പ​ര്യ​വും വി​ളി​ച്ചോ​തി അ​ത്തം​ഘോ​ഷ​യാ​ത്ര. നൃ​ത്ത​ച്ചു​വ​ടു​ക​ളി​ലും വാ​ദ്യ​മേ​ള​ങ്ങ​ളി​ലും വ​ർ​ണാ​ഭ​മാ​യ ക​ലാ​രൂ​പ​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന അ​ത്ത​ച്ച​മ​യ​ത്തി​ന്‍റെ ആ​വേ​ശം ന​ഗ​ര​വീ​ഥി​ക​ളി​ൽ നി​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന് മി​ഴി​വേ​കു​ന്ന നി​ര​വ​ധി നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യ്ക്ക് മി​ഴി​വേ​കി. മേ​ള​ത്തി​ന്‍റെ താ​ള​ത്തി​ൽ ചു​വ​ടു​വ​ച്ച്, വ​ർ​ണ​പ്പ​കി​ട്ടേ​റി​യ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ നി​ര​ന്ന അ​ത്തം​ഘോ​ഷ​യാ​ത്ര ന​ഗ​ര​വീ​ഥി​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ രാ​ജ​വീ​ഥി​യു​ടെ ഇ​രു​വ​ശ​വും തി​ങ്ങി​നി​റ​ഞ്ഞ ജ​ന​സ​ഞ്ച​യ​ങ്ങ​ൾ​ക്ക് അ​ത് മ​റ​ക്കാ​നാ​കാ​ത്ത ദൃ​ശ്യ​വി​രു​ന്നാ​യി.

തെ​യ്യ​ത്തി​ന്‍റെ തീ​ക്ഷ്ണ​ത​യും തി​റ​യു​ടെ ച​ടു​ല​ത​യും പു​ലി​ക്ക​ളി​യു​ടെ കു​സൃ​തി​യും കോ​ൽ​ക്ക​ളി​യു​ടെ താ​ള​വ​ഴ​ക്ക​വും ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളു​ടെ മെ​യ് വ​ഴ​ക്ക​വും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ ഘോ​ഷ​യാ​ത്ര കേ​ര​ളീ​യ ക​ല​ക​ളു​ടെ പ​രിഛേ​ദ​മാ​യി.

പ്ര​ച്ഛ​ന്ന​വേ​ഷ രൂ​പ​ങ്ങ​ളും പു​ലി​ക്ക​ളി, കു​മ്മാ​ട്ടി, കാ​വ​ടി​യാ​ട്ടം, ക​ര​കാ​ട്ടം, കോ​ൽ​ക്ക​ളി, ക​ള​രി​പ്പ​യ​റ്റ്, പ​ട​യ​ണി, ഗ​രു​ഡ​ൻ പ​റ​വ, ക​ണ്യാ​ർ​ക​ളി, ബൊ​മ്മ​ലാ​ട്ടം, പാ​വ​ക​ളി തു​ട​ങ്ങി‌ നി​ര​വ​ധി ക​ലാ​രൂ​പ​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു. പൂ​ക്ക​ള​ങ്ങ​ളും അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി. ഓ​ണ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് നാ​ടും ന​ഗ​ര​വും ഒ​രു​മി​ച്ച് ആ​ഘോ​ഷ​ത്തി​ലേ​യ്ക്ക് ചു​വ​ടു വ​ച്ച​തോ​ടെ മ​ല​യാ​ള​ത്തി​ന്‍റെ ഓ​ണ​നാ​ളു​ക​ൾ​ക്കും ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി.

നി​ശ്ച​ല​ദൃ​ശ്യത്തിൽ ഒ​ന്നാ​മ​ത് പാ​ഞ്ചാ​ലി വ​സ്‌​ത്രാ​ക്ഷേ​പം

അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര​യി​ൽ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളി​ൽ അ​യി​രേ​റ്റി​ൽ ബ്ര​ദേ​ഴ്‌​സ് അ​വ​ത​രി​പ്പി​ച്ച പാ​ഞ്ചാ​ലി വ​സ്ത്രാ​ക്ഷേ​പം ഒ​ന്നാം സ്ഥാ​നം നേ​ടി. ഉ​ദ​യ ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്പോ​ർ​ട്‌​സ് ക്ല​ബ് അ​വ​ത​രി​പ്പി​ച്ച വെ​ടി​ക്കെ​ട്ട് അ​പ​ക​ടം ര​ണ്ടാം സ്ഥാ​ന​വും പൂ​ണി​ത്തു​റ ഫ്ര​ണ്ട്‌​സ് അ​വ​ത​രി​പ്പി​ച്ച ന​ന്മ​മ​രം മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പൂ​ക്ക​ള മ​ത്സ​രം ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ മ​ഴ​വി​ൽ ആ​ർ​ട്‌​സ് വ​രാ​പ്പു​ഴ ഒ​ന്നാം സ്ഥാ​ന​വും സി​സി ഗ്രൂ​പ്പ് പ​ള്ളു​രു​ത്തി ര​ണ്ടാം സ്ഥാ​ന​വും എ​ള​മ​ക്ക​ര ന​വോ​ദ​യ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വെ​യി​ലി​ൽ പൊ​രി​ഞ്ഞ് ക​ലാ​കാ​ര​ന്മാ​രും കാ​ണി​ക​ളും

പൊരിവെ​യി​ലി​ൽ വാ​ടി​ത്ത​ള​ർ​ന്ന് അ​ത്തം ഘോ​ഷ​യാ​ത്ര​യി​ൽ ക​ലാ​കാ​ര​ന്മാ​രും കാ​ണി​ക​ളും. പാ​ര​മ്പ​ര്യ അ​നു​ഷ്‌​ഠാ​ന ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ന​ഗ്‌​ന​പാ​ദ​രാ​യി ന​ട​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​രാ​ണ് ഏ​റെ വി​ഷ​മി​ച്ച​ത്. ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലും റോ​ഡി​ലെ ടാ​റി​ന്‍റെ ചൂ​ടും കൂ​ടി​യാ​യ​തോ​ടെ ക​ലാ​കാ​ര​ന്മാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ന​ഗ​ര​വീ​ഥി വ​ലം വ​ച്ച​ത്.

നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളി​ലും മ​റ്റും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ​വ​രു​ടെ ശ​രീ​ര​ത്തി​ലേ​യ്ക്ക് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ വെ​ള്ളം സ്പ്രേ ​ചെ​യ്തും മ​റ്റു​മാ​ണ് ചൂ​ടി​ൽ നി​ന്നും ര​ക്ഷ നേ​ടി​യ​ത്. ഘോ​ഷ​യാ​ത്ര കാ​ണാ​നെ​ത്തി​യ​വ​രി​ൽ 29 പേ​രെ ത​ല​ക​റ​ക്ക​വും മ​റ്റ് ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​വു​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആം​ബു​ല​ൻ​സു​ക​ളി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

അ​ത്തം ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ക്കാ​റു​ള്ള ഗ​ജ​വീ​ര​ൻ​മാ​ർ​ക്ക് പ​ക​ര​മാ​യി ഘോ​ഷ​യാ​ത്ര​യി​ൽ പ​ഴ​മ​യു​ടെ പ്ര​തീ​ക​മാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി​ച്ച ഇ​ര​ട്ട​ക്കാ​ള​ക​ളെ​യും കാ​ള​വ​ണ്ടി​യെ​യും ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​പ്പി​ച്ചി​ല്ല. പി​റ​വം പാ​മ്പാ​ക്കു​ട​യി​ൽ നി​ന്നും സം​ഘാ​ട​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഇ​വ​യെ എ​ത്തി​ച്ച​ത്.

ഘോ​ഷ​യാ​ത്ര​യു​ടെ തു​ട​ക്ക​ത്തി​ൽ ഇ​വ​യെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും കാ​ള​ക​ൾ വ​ഴി​യി​ൽ ചാ​ണ​ക​മി​ടു​ന്ന​ത് പി​ന്നാ​ലെ വ​രു​ന്ന ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​സൗ​ക​ര്യ​മാ​കു​മെ​ന്നു വ​ന്ന​തോ​ടെ ഇ​വ​യെ മാ​റ്റി​നി​ർ​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ൽ കാ​ള​ക​ൾ​ക്കൊ​പ്പം ഘോ​ഷ​യാ​ത്ര​യ്ക്കാ​യെ​ത്തി​ച്ച ആ​റ് കു​തി​ര​ക​ൾ അ​ത്തം ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി മാ​റി.

 

District News

ഉ​ഴു​തു​മ​റി​ച്ച പാ​ട​ത്ത് ആ​വേ​ശ​മാ​യി ഫു​ട്ബോ​ളും വ​ടം​വ​ലി​യും

നെ​ടു​മ്പാ​ശേ​രി: കു​ന്നു​ക​ര​യി​ൽ ഉ​ഴു​തു​മ​റി​ച്ച പാ​ട​ത്ത് ആ​വേ​ശ​മാ​യി ഫു​ട്ബോ​ളും വ​ടം​വ​ലി​യും. ക​ർ​ഷ​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തും കൃ​ഷി ഭ​വ​നും ചേ​ർ​ന്ന് കു​റ്റി​യാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ചി​ങ്ങ നി​ലാ​വ് 2026 എ​ന്ന പേ​രി​ൽ കാ​ൽ​പ​ന്ത് ക​ളി​യും വ​ടം​വ​ലി​യും സം​ഘ​ടി​പ്പി​ച്ച​ത്.

അ​ത്താ​ണി - മാ​ഞ്ഞാ​ലി റോ​ഡി​ലെ കു​റ്റി​യാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ റോ​ഡ​രി​കി​ലും വ​ര​മ്പു​ക​ളി​ലു​മാ​യി മ​ത്സ​രം കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് നി​ല​യു​റ​പ്പി​ച്ച​ത്. ഗോ​ൾ പോ​സ്‌​റ്റ് ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ന്ന​തി​നി​ട​യി​ൽ ക​ളി​ക്കാ​ർ ചെ​ളി​യി​ൽ പ​ല ത​വ​ണ മ​റി​ഞ്ഞു വീ​ഴു​ന്ന​തും കാ​ണി​ക​ൾ​ക്ക് ഹ​രം പ​ക​ർ​ന്നു. 20 മി​നി​റ്റാ​യി​രു​ന്നു ഫു​ട്ബോ​ൾ മ​ൽ​സ​ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം. നാ​ല് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഒ​രു ടീ​മി​ൽ അ​ഞ്ച് പേ​ർ വീ​ത​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ഫ്സി കു​റ്റി​യാ​ലും പി​എ​സ്എ കു​റ്റി​പ്പു​ഴ​യു​മാ​ണ് ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ഇ​രു ടീ​മു​ക​ളും ത​മ്മി​ൽ പൊ​രി​ഞ്ഞ പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​തെ​ങ്കി​ലും ആ​ർ​ക്കും ഗോ​ള​ടി​ക്കാ​ൻ ക​ഴി​യാ​തെ സ​മ​നി​ല​യി​ൽ മ​ത്സ​രം അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ടോ​സി​ട്ട് എ​ഫ്സി കു​റ്റി​യാ​ലി​നെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.

വ​നി​ത​ക​ളു​ടെ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ പ്രി​യ​ദ​ർ​ശി​നി കു​ന്നു​ക​ര, പെ​ൺ​പെ​രു​മ അ​ടു​വാ​ശേ​രി എ​ന്നീ ര​ണ്ട് ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ആ​ർ​ക്കും വി​ജ​യി​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ ഇ​രു ടീ​മു​ക​ളെ​യും വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ഏ​ത്ത​ക്കു​ല​ക​ൾ സ​മ്മാ​ന​മാ​യി ന​ല്കി. നാ​ല് ടീ​മു​ക​ൾ മ​ത്സ​രി​ച്ച പു​രു​ഷ​ൻ​മാ​രു​ടെ വ​ടം​വ​ലി​യി​ൽ കു​ന്നു​ക​ര സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി വി​ജ​യി​ക​ളാ​യി. പി​എ​സ്എ കു​റ്റി​പ്പു​ഴ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് പ​ഴ​ക്കു​ല​ക​ൾ​ക്ക് പു​റ​മെ കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.

പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബ മു​ഹ​മ്മ​ദാ​ലി മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി അ​ഡ്വ. വി.​ഇ അ​ബ്ദു​ൾ ഗ​ഫൂ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.


വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​യു. ജ​ബ്ബാ​ർ, കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​നീ​ര​ജ പു​തി​യ​മ​ഠം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​ജി സൈ​മ​ൺ, നൗ​ഫി​ല ഫെ​മീ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ൽ ആ​ർ, ര​തി സാ​ബു, കെ.​സി​ജ​കു​മാ​ർ, സീ​ന സ​ന്തോ​ഷ്, അ​നി​ൽ ജി, ​ഷ​ക്കീ​ല ഗോ​പി,, മാ​യ​ബാ​ബു, ഷീ​ന ജേ​ക്ക​ബ്, രു​ദ്രാ​ക്ഷി മാ​ധ​വ​ൻ, ലി​ജി ജോ​സ്, പ്രീ​തി ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

District News

അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യി​ട്ടും; സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വാ​തി​ല്‍ തു​റ​ന്നു​ത​ന്നെ

കൊ​ച്ചി: ജി​ല്ല​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ തു​റ​ന്നി​ട്ട വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് തെ​റി​ച്ച് വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ള്‍​ക്ക് കു​റ​വി​ല്ല. വെ​ല്ലിം​ഗ്ട​ണ്‍ എ​ടി​എ​സ് ജം​ഗ്ഷ​നി​ല്‍ ബ​സ് തി​രി​ക്കു​ന്ന​തി​നി​ടെ പി​ന്‍​വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് 14കാ​ര​ന്‍റെ ഇ​ട​ത് തോ​ളെ​ല്ലി​ന് പ​രി​ക്കേ​റ്റ​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.


ക​ഴി​ഞ്ഞ 11ന് ​ന​ട​ന്ന അ​പ​ക​ട​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ​യും കൊ​ച്ചി ന​ഗ​ര​ത്തി​ല​ട​ക്കം നി​ര​വ​ധി ബ​സു​ക​ൾ വാ​തി​ല്‍ തു​റ​ന്നി​ട്ട് ത​ന്നെ​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടും ഇ​വ കേ​ള്‍​ക്കാ​ന്‍ പ​ല ബ​സ് ജീ​വ​ന​ക്കാ​രും കൂ​ട്ടാ​ക്കു​ന്നി​ല്ല. മാ​ത്ര​മ​ല്ല, നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ അ​ധി​കൃ​ത​രും ത​യാ​റാ​കു​ന്നി​ല്ല.

ര​ണ്ട് മ​ര​ണം

ക​ഴി​ഞ്ഞ ജൂ​ണ്‍ 30ന് ​വാ​തി​ല്‍ അ​ട​യ്ക്കാ​തെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി​യി​ല്‍ ബ​സി​ന്‍റെ മു​ന്‍​വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ് ക​ന്യാ​സ്ത്രീ മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ചെ​ല്ലാ​ന​ത്ത് സ​മാ​ന​മാ​യ രീ​തി​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സി​ല്‍ നി​ന്ന് തെ​റി​ച്ച് വീ​ണ് 16കാ​ര​ന് ജീ​വ​ന്‍ ന​ഷ്ട​മാ​യി​രു​ന്നു. അ​പ​ക​ട​ങ്ങ​ളും ജീ​വ​ന്‍ ന​ഷ്ട​മാ​കു​ന്ന സം​ഭ​വ​ങ്ങ​ളും ആ​വ​ര്‍​ത്തി​ക്കു​മ്പോ​ഴും ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ പേ​രി​ന് മാ​ത്ര​മാ​ണ്.

വാ​തി​ൽ അ​ട​യ്ക്കാ​ന്‍ ഡ്രൈ​വ​ർ​ക്ക് മ​ടി

സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ഡ്രൈ​വ​ര്‍​ക്ക് ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ന്‍ ക​ഴി​യും​വി​ധം എ​യ​ര്‍ ഡോ​ര്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടും ജി​ല്ല​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ചു​രു​ക്കം ചി​ല ബ​സു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വാ​തി​ല്‍ അ​ട​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. മ​ത്സ​ര​യോ​ട്ട​ത്തി​ലും നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി പോ​കു​മ്പോ​ഴും വാ​തി​ല്‍ അ​ട​യ്ക്കാ​ന്‍ പ​ല സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും ഇ​പ്പോ​ഴും മ​ടി​യാ​ണ്.

യാ​ത്ര​ക്കാ​ര്‍​ക്ക് തു​റ​ക്കാ​നാ​കും വി​ധ​മു​ള്ള പ​ഴ​യ ഡോ​ര്‍ ഘ​ടി​പ്പി​ച്ച ബ​സു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​വ​യി​ലു​ണ്ട്. ഇ​വ ഒ​ഴി​വാ​ക്കി​യി​ട്ടും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ത​യാ​റാ​കു​ന്നി​ല്ല. എ​യ​ര്‍ ഡോ​ര്‍ ഘ​ടി​പ്പി​ച്ച ബ​സു​ക​ളി​ല്‍ ചി​ല​തി​ല്‍ ഇ​വ വേ​ണ്ട​വി​ധം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​മി​ല്ല.

District News

ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് തട്ടിപ്പ് : ഞാ​റ​യ്ക്ക​ലും അ​യ്യ​മ്പി​ള്ളി​യി​ലും ദ​മ്പ​തി​മാ​ർ​ക്ക് ന​ഷ്ട​മാ​യ​ത് 30 ല​ക്ഷം

വൈ​പ്പി​ൻ: ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ത​ട്ടി​പ്പി​ലൂ​ടെ ഞാ​റ​യ്ക്ക​ലും കു​ഴു​പ്പി​ള്ളി​യി​ലു​മാ​യി ര​ണ്ട് ദ​മ്പ​തി​മാ​ർ​ക്ക് 30 ല​ക്ഷം ന​ഷ്ട​മാ​യി. നി​ക്ഷേ​പി​ക്കു​ന്ന തു​ക​യ്ക്ക് ലാ​ഭ​വി​ഹി​തം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

ഞാ​റ​യ്ക്ക​ലെ ദ​മ്പ​തി​മാ​ർ​ക്ക് 17,17,740 രൂ​പ​യും കു​ഴു​പ്പി​ള്ളി അ​യ്യ​മ്പി​ള്ളി ത​റ​വ​ട്ട​ത്തു​ള്ള ദ​മ്പ​തി​മാ​ർ​ക്ക് 13,05380 രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ലൂ​ടെ വ​ൻ​ലാ​ഭം മോ​ഹി​പ്പി​ച്ച് ഓ​ൺ​ലൈ​ൻ വ​ഴി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പ്സം​ഘം ഞാ​റ​ക്ക​ലു​ള്ള ദ​മ്പ​തി​ക​ളി​ൽ നി​ന്നും 2024 സെ​പ്റ്റം​ബ​ർ മു​ത​ൽ 2025 ന​വം​ബ​ർ വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ഇ​വ​രു​ടെ മാ​ലി​പ്പു​റ​ത്തു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നും ത​ട്ടി​പ്പ്സം​ഘം ആ​വ​ശ്യ​പ്പെ​ട്ട വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് പ​ണം കൈ​മാ​റി​യ​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ ലാ​ഭ​വി​ഹി​തം കി​ട്ടാ​തെ വ​ന്ന​തോ​ടെ ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം ഞാ​റ​ക്ക​ൽ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
അ​യ്യ​മ്പി​ള്ളി​യി​ലു​ള്ള ദ​മ്പ​തി​ക​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പ​ത്തി​ല​ധി​കം ത​വ​ണ​ക​ളാ​യി​ട്ടാ​ണ് പ​ണം ത​ട്ടി​യ​ത്. പ​ള്ളി​പ്പു​റ​ത്തും ചെ​റാ​യി​ലു​മു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നു നേ​രി​ട്ടും ഗൂ​ഗി​ൾ പേ ​വ​ഴി​യും ഇ​വ​ർ പ​ണം കൈ​മാ​റി​ത്.

ഇ​ഷാ​നി ഐ​ഷു എ​ന്ന​യാ​ളു​മാ​യു​ള്ള ഓ​ൺ​ലൈ​ൻ ബ​ന്ധ​മാ​ണ് ത​ട്ടി​പ്പി​നി​ട​യാ​ക്കി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന​റി​ഞ്ഞ​തോ​ടെ ഇ​വ​ർ മു​ന​മ്പം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഇ​ഷാ​നി ഐ​ഷു എ​ന്ന​യാ​ളെ പ്ര​തി​യാ​ക്കി പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

വ്യാ​ജ പ​ണ​യ​രേ​ഖ: 89 ല​ക്ഷം ക​വ​ർ​ന്ന ഗോ​ൾ​ഡ് അ​പ്രൈ​സ​ർ പിടിയിൽ

വൈ​പ്പി​ൻ: സ്വ​ർ​ണ​പ്പ​ണ​യ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ​രേ​ഖ ച​മ​ച്ച് റൂ​റ​ൽ സൊ​സൈ​റ്റി​യി​ൽ നി​ന്നും 89 ല​ക്ഷം ക​വ​ർ​ന്ന ഗോ​ൾ​ഡ് അ​പ്രൈ​സ​ർ അ​റ​സ്റ്റി​ൽ. ക​ർ​ത്തേ​ടം റൂ​റ​ൽ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലെ അ​പ്രൈ​സ​ർ ക​ർ​ത്തേ​ടം ച​ക്കാ​ല​ക്ക​ൽ അ​നൂ​പ് ജോ​സ​ഫാ(44)​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സൊ​സൈ​റ്റി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജി. ബി​ജു ന​ൽ​കി​യ പ​രാ​തി​യി​ൽ ഞാ​റ​ക്ക​ൽ എ​സ്ഐ നെ​ൽ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സൊ​സൈ​റ്റി​യി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ 2014 ജ​നു​വ​രി മു​ത​ൽ ഈ​വ​ർ​ഷം ജൂ​ൺ വ​രെ​യു​ള്ള 12 വ​ർ​ഷ കാ​ല​യ​ള​വി​ൽ 1565.9 ഗ്രാം ​സ്വ​ർ​ണം പ​ണ​യം വ​ച്ച​താ​യി രേ​ഖ​യു​ണ്ടാ​ക്കി​യാ​ണ് പ​ണം ക​വ​ർ​ന്ന​ത്.

ഇ​വി​ടെ സ്വ​ർ​ണ​ത്തി​ന്‍റെ മാ​റ്റു​നോ​ക്ക​ൽ മാ​ത്ര​മ​ല്ല പ​ണ​യ സ്വ​ർ​ണം വ​യ്ക്കു​ന്ന​തും സ്വ​ർ​ണം തി​രി​കെ കൊ​ടു​ക്കു​ന്ന​തും അ​പ്രൈ​സ​ർ ത​ന്നെ​യാ​ണ്. ഇ​ട​പാ​ടു​കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഇ​ട​പാ​ട് തീ​ർ​ത്ത് പോ​കാ​നാ​ണ് സൊ​സൈ​റ്റി ഇ​ത്ത​ര​ത്തി​ൽ കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​താ​ണ് പ്ര​തി മു​ത​ലെ​ടു​ത്ത​ത്. പ​രി​ച​യ​ക്കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യു​മൊ​ക്കെ പേ​രി​ലാ​ണ് വ്യാ​ജ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത​ത്രേ. ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റ് പ​ദ​വി മാ​റ്റ​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​തും പ​രാ​തി ന​ൽ​കി​യ​തും.

 

District News

ഫോർട്ടുകൊച്ചി വെളി മൈതാനത്ത് മൊബൈൽ വെളിച്ചത്തിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധം

ഫോ​ര്‍​ട്ടു​കൊ​ച്ചി : വെ​ളി മൈ​താ​ന​ത്തെ ലൈ​റ്റു​ക​ള്‍ തെ​ളി​യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മൊ​ബൈ​ല്‍ ടോ​ര്‍​ച്ച് വെ​ളി​ച്ച​ത്തി​ല്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ച്ച് യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം. ഫ്‌​ള​ഡ് ലൈ​റ്റ് സൗ​ക​ര്യ​മു​ള്ള ഈ ​മൈ​ത​നാ​യി​ല്‍ ലെ​റ്റു​ക​ള്‍ തെ​ളി​യാ​താ​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി.

വി​ദ്യാ​ര്‍​ഥി​ക​ളും ജോ​ലി ക​ഴി​ഞ്ഞെ​ത്തു​ന്ന യു​വാ​ക്ക​ളും വൈ​കി​ട്ടാ​ണ് ഇ​വി​ടെ ക​ളി​ക്കാ​നെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ കു​റ​ച്ചു നേ​രം ക​ഴി​യു​മ്പോ​ള്‍ ത​ന്നെ ഇ​രു​ട്ടാ​കു​ന്ന​തി​നാ​ല്‍ ഏ​റെ നേ​രം ക​ളി​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ഫ്‌​ള​ഡ് ലൈ​റ്റി​ല്‍ ഒ​ന്നെ​ങ്കി​ലും തെ​ളി​യി​ച്ചാ​ല്‍ സൗ​ക​ര്യ​മാ​ണെ​ന്നാ​ണ് കാ​യി​ക പ്രേ​മി​ക​ള്‍ പ​റ​യു​ന്ന​ത്. സാ​മ്പ​ത്തി​ക​ത്തി​ന്‍റെ കാ​ര്യം പേ​ര് പ​റ​ഞ്ഞാ​ണ് ഫ്‌​ള​ഡ് ലൈ​റ്റ് തെ​ളി​യി​ക്കാ​ത്ത​ത്. മൈ​താ​നി​യി​ലാ​ണെ​ങ്കി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ണ്ടെ​ങ്കി​ല്‍ ആ ​വെ​ളി​ച്ചെ​ത്തി​ലെ​ങ്കി​ലും ക​ളി​ക്കാ​മെ​ന്നാ​ണ് യു​വാ​ക്ക​ള്‍ പ​റ​യു​ന്നു.

കാ​യി​ക​മാ​ക​ണം ല​ഹ​രി​യെ​ന്ന് അ​ധി​കൃ​ത​ര്‍ കൊ​ട്ടി​ഘോ​ഷി​ക്കു​മ്പോ​ഴും യു​വാ​ക്ക​ള്‍​ക്ക് അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ഗ്രൗ​ണ്ടി​ന്‍റെ ന​ട​പ്പാ​ത​യി​ല്‍ വി​ളി​ക്ക് ക​ത്തി​ക്കു​മെ​ങ്കി​ലും മൈ​താ​നി​യി​ല്‍ വെ​ളി​ച്ചം കി​ട്ടി​ല്ല. ഒ​രു ഫ്‌​ള​ഡ് ലൈ​റ്റെ​ങ്കി​ലും ക​ത്തി​ക്ക​ണ​മെ​ന്നാ​ണ് യു​വാ​ക്ക​ളു​ടെ ആ​വ​ശ്യം.
പ്ര​തി​ഷേ​ധ​ത്തി​ല്‍ കെ.​എ​ച്ച്. ഹ​നീ​ഷ്, സാ​ബു അ​ലി, ശ്രീ​ജി​ത്ത്, ടെ​ന്‍​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

District News

കാലടി സംസ്‌കൃത സര്‍വകലാശാല സമരം:നാല് എസ്എഫ്‌ഐ പ്രവര്‍ത്തര്‍ അറസ്റ്റില്‍

കൊ​ച്ചി: കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധ​ത്തി​ല്‍ നാ​ല് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. പെ​രു​മ്പാ​വൂ​ര്‍ തു​രു​ത്തി പ​ള്ളി​ശേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി മെ​ബി​ന്‍ ജോ​സ്, കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ളാ​യ ബേ​സി​ല്‍ സ്‌​ക​റി​യ, വി​ജി​സ് ജോ​യ്, കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജ് വി​ദ്യാ​ര്‍​ഥി യ​ദു​കൃ​ഷ്ണ വി​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് കാ​ല​ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കുന്നില്ലെന്ന് ആരോപിച്ച് വൈ​സ് ചാ​ന്‍​സ​ല​റെ 13ന് ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​പ​രോ​ധി​ച്ചി​രു​ന്നു.ഉ​പ​രോ​ധ​സ​മ​ര​ത്തി​നി​ടെ പൊ​ലി​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി എ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. വൈ​സ് ചാ​ന്‍​സ​ല​ര്‍ സി​സ തോ​മ​സ് ന​ല്‍​കി​യ പ​രാ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ആ​കെ 65 പേ​രു​ടെ പേ​രി​ല്‍ കേ​സ​ടു​ത്തി​ട്ടു​ണ്ട്.

District News

പൊ​ലി​സു​കാ​രെ ഗു​ണ്ടാ​സം​ഘ​ം ആ​ക്ര​മിച്ചു

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ പൊ​ലി​സു​കാ​ര്‍​ക്ക് നേ​രെ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ ഗു​ണ്ടാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ള​മ​ക്ക​ര സ്‌​റ്റേ​ഷ​നി​ലെ എ​സ്‌​ഐ ടി.​എ. അ​ഫ്‌​സ​ല്‍, ഡ്രൈ​വ​ര്‍ ഇ.​എം. അ​നീ​ഷ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൈ​യ്ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

പാ​ലാ​രി​വ​ട്ടം പൂ​ണി​ത്തു​റ ഇ​ന്ദി​ര റോ​ഡി​ല്‍ ത​യ്യി​ല്‍ വീ​ട്ടി​ല്‍ റി​ക്കി ബെ​ന്‍ (31), സു​ഹൃ​ത്ത് പാ​ലാ​രി​വ​ട്ടം പൂ​ണി​ത്തു​റ മെ​യി​ന്‍ റോ​ഡ് ചു​ള്ളി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജോ​യ​ല്‍ (30) എ​ന്നി​വ​രെ​യാ​ണ് എ​ള​മ​ക്ക​ര പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്വാ​ത​ന്ത്ര്യ​ദി​ന രാ​ത്രി​യി​ല്‍ ഇ​ട​പ്പ​ള്ളി കാ​ര്‍​ത്തി​ക ബാ​റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും മ​ദ്യ​ത്തി​നാ​യി ബാ​റി​ന് മു​ന്നി​ല്‍ നി​ന്ന​വ​രെ പി​ന്തി​രി​പ്പി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു പൊ​ലി​സു​കാ​ര്‍. ഇ​വ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തോ​ടെ പ​ല​രും പി​രി​ഞ്ഞു​പോ​യെ​ങ്കി​ലും റി​ക്കി ബെ​ന്നും ജോ​യ​ലു​മ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ സം​ഘം അ​വി​ടെ​ത്ത​ന്നെ നി​ല​യു​റ​പ്പി​ച്ചു. പൊ​ലി​സ് ക​ര്‍​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ മൂ​ന്നു​പേ​ര്‍ കൂ​ടി സ്ഥ​ലം വി​ട്ടു.

എ​ന്നാ​ല്‍ റി​ക്കി ബെ​ന്നും ജോ​യ​ലും പൊ​ലി​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം അ​നീ​ഷി​നെ​യാ​ണ് കൈ​യേ​റ്റം ചെ​യ്ത​ത്. ത​ട​യാ​ന്‍ ശ്ര​മി​ച്ച എ​സ്‌​ഐ​യെ​യും സം​ഘം ആ​ക്ര​മി​ച്ചു. തു​ട​ര്‍​ന്ന് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് എ​ള​മ​ക്ക​ര എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി. ബ​ലം​പ്ര​യോ​ഗി​ച്ച് ജീ​പ്പി​ല്‍ ക​യ​റ്റു​ന്ന​തി​നി​ടെ റി​ക്കി ബെ​ന്‍ പൊ​ലി​സ് ജീ​പ്പി​ന്‍റെ പി​ന്‍​ചി​ല്ല് ഇ​ടി​ച്ചു​ത​ക​ര്‍​ത്തു. പ്ര​തി​ക​ള്‍ അ​ക്ര​മാ​സ​ക്ത​രാ​യ​തോ​ടെ പൊ​ലി​സ് ബ​സ് എ​ത്തി​ച്ചാ​ണ് ഇ​വ​രെ സ്‌​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

District News

അത്തച്ചമയം: 32-ാം വ​ർ​ഷം ശ​ശി​ധ​ര​ൻ മോ​ഡേ​ണാ​യി

തൃ​പ്പൂ​ണി​ത്തു​റ: അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര​യി​ൽ ഈ ​വ​ർ​ഷം മോ​ഡേ​ൺ വേ​ഷ​മ​ണി​ഞ്ഞെ​ത്തി​യാ​ണ് ശ​ശി​ധ​ര​ൻ കാ​ണി​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ 32-ാം വ​ർ​ഷ​മാ​ണ് തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​യാ​യ ശ​ശി​ധ​ര​ൻ പ്ര​ച്ഛ​ന്ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു.

മി​ക്ക വ​ർ​ഷ​വും പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ത്ത​വ​ണ ത​ന്‍റെ ത​ന​ത് പാ​റ്റേ​ൺ ഒ​ന്ന് മാ​റ്റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.

 

District News

കെ​എ​സ്ആ​ർ​ടി​സി പ​രി​സ​രം വൃ​ത്തി​യാ​ക്കി ഔ​ഷ​ധ​ച്ചെ​ടി​ക​ൾ ന​ട്ടു

കോ​ത​മം​ഗ​ലം: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി പ​രി​സ​രം വൃ​ത്തി​യാ​ക്കി​യും ഡി​പ്പോ പ​രി​സ​ര​ത്ത് ആ​യു​ർ​വേ​ദ ഔ​ഷ​ധ ചെ​ടി​ക​ൾ ന​ട്ടും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സും കെ​സി​വൈ​എ​മ്മും മാ​തൃ​ക​യാ​യി. കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​തു​ക്കു​ന്ന​ത്ത് അ​ധ്യ​ക്ഷ​നാ​യി. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഡോ. മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷി​ബു കു​ര്യാ​ക്കോ​സ്, മു​നി​സി​പ്പ​ൽ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് അ​മ്പാ​ട്ട്, ഡി​പ്പോ ജി​സി​ഐ എ​ൻ.​ആ​ർ. രാ​ജീ​വ്, എ​കെ​സി​സി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബേ​ബി​ച്ച​ൻ നി​ധീ​രി​ക്ക​ൽ, ഡി​പ്പോ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​പ്രി​ൻ​സി, കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ഹ​ൻ ജോ​ഷി,ഫാ. ​ജോ​സ​ഫ് വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ, ഫാ. ​ജോ​ൺ മാ​റ്റ​പ്പ​ള്ളി, ഫാ. ​തോ​മ​സ് മ​ക്കോ​ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

കോതമംഗലത്തെ പ്രവാസികളുടെ ഗ്ലോ​ബ​ല്‍ കൂ​ട്ടാ​യ്മ​യും ലോ​ഗോ പ്ര​കാ​ശ​ന​വും

കോ​ത​മം​ഗ​ലം: പ്ര​വാ​സി​ക​ളാ​യ കോ​ത​മം​ഗ​ല​ത്തു​കാ​രെ മു​ഴു​വ​ന്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​വാ​സി​ക​ളു​ടെ ഗ്ലോ​ബ​ല്‍ കൂ​ട്ടാ​യ്മ​യും ലോ​ഗോ പ്ര​കാ​ശ​ന​വും സംഘടി പ്പിച്ചു. ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു .

കോ​ത​മം​ഗ​ലം നി​വാ​സി​ക​ള്‍ ആ​യി​ട്ടു​ള്ള​വ​രും കോ​ത​മം​ഗ​ല​ത്ത് ബ​ന്ധു​ത്വം മു​ഖേ​ന വ​ന്നു ചേ​ര്‍​ന്നി​ട്ടു​ള്ള​വ​രും പ​ഠ​ന​വും ജോ​ലി​യു​മാ​യി കോ​ത​മം​ഗ​ല​ത്ത് ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ളതുമായ ആ​ളു​ക​ളെ​യാ​ണ് ​കൂ​ട്ടാ​യ്മ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തുന്നത്. കോ​ത​മം​ഗ​ല​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന സാ​ധ്യ​ത​ക​ളി​ല്‍ പ്ര​വാ​സി​ക​ളു​ടെ പ​ങ്ക് ല​ക്ഷ്യ​മി​ട്ട് മു​ന്‍ മു​നിസി​പ്പ​ല്‍ കൗ​ണ്‍​സി​ല​റാ​യ ഏ​ലി​യാ​മ്മ കു​ര്യാ​ക്കോ​സി​ന്‍റെ മ​ക​ന്‍ ഷോ​യി കു​ര്യാ​ക്കോ​സാണ് ഗ്ലോ​ബ​ല്‍ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

മു​പ്പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലെ കോ​ത​മം​ഗ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​തി​നാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട വി​പു​ല​മാ​യ ഗ്രൂ​പ്പ് സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് കോ​ത​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ണ് ഉദ്ദേശിക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന കോ​ത​മം​ഗ​ലം നി​വാ​സി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍, ഇ​ത​ര സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാനും ഈ ​ഗ്രൂ​പ്പ് ത​യാ​റെ​ടു​ക്കുന്നു. കോ​ത​മം​ഗ​ലം അ​ങ്ങാ​ടി കേ​ന്ദ്രീ​ക​രി​ച്ച് നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളാ​യി സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ളു​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സം​ഘ​ട​നാ പ്രവർത്തനം.

കോ​ത​മം​ഗ​ലം ക്ല​ബി​ൽ ന​ട​ത്തി​യ പ്ര​ഥ​മ കോ​ത​മം​ഗ​ലം ഗ്ലോ​ബ​ല്‍ സം​ഗ​മ​ത്തി​ല്‍ ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, സാ​ബു ചെ​റി​യാ​ന്‍, ഷി​ബു കു​ര്യാ​ക്കോ​സ്, ഡാ​മി പോ​ള്‍, വി​യ​ന്ന പ്ര​തി​നി​ധി കു​ര്യ​ന്‍ മ​ന​യാ​നി​പ്പു​റം, ദു​ബാ​യ് പ്ര​തി​നി​ധി​ക​ളാ​യ അ​നു​രാ മ​ത്താ​യി, ജോ​ളി തോ​മ​സ്, യു​കെ പ്ര​തി​നി​ധി​ക​ളാ​യ ജോ​ബി ജോ​ര്‍​ജ്, ഷെ​ല്ലി കു​ര്യാ​ക്കോ​സ്, ബെ​ന്‍​സ​ണ്‍ തോ​മ​സ്, ജോ​ഫി ക​രി​ങ്ങാ​ട്ടി​ല്‍, യു​എ​സ് പ്ര​തി​നി​ധി​ക​ളാ​യ ജോ​ജി തെ​ക്കേ​ക്ക​ര, പി.​ഒ. ജോ​ര്‍​ജ്, ജോ​ര്‍​ജ് മാ​ലി​യി​ല്‍, സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് പ്ര​തി​നി​ധി സാ​ജു പു​ല്‍​പ​റ​മ്പി​ല്‍, കാ​ന​ഡ പ്ര​തി​നി​ധി​ക​ളാ​യ ലി​ജു ജ​യിം​സ്, ജി​തി​ൻ, സ​ജി കൊ​ച്ചു​കു​ടി, ഡോ. ​ഷി​ബു ഗീ​വ​ർ​ഗീ​സ് , ജോ​ളി തോ​മ​സ്, അ​ബി​ന്‍ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഗ്ലോ​ബ​ല്‍​സം​ഗ​മം വി​ദേ​ശ​ത്തും കോ​ത​മം​ഗ​ല​ത്തും ന​ട​ത്തു​വാ​നും കോ​ത​മം​ഗ​ല​ത്തി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നും തീ​രു​മാ​നി​ച്ചു. ആ​ദ്യ​പ​ടി​യാ​യി കോ​ത​മം​ഗ​ലം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ന്‍​സി​പ്പ​ല്‍ പാ​ര്‍​ക്കി​ന്‍റെ ന​വീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ടു .

District News

പി​റ​വ​ത്തെ വ​ർ​ണാ​ഭ​മാ​ക്കി അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര

പി​റ​വം: ഓണത്തിന് വിളംബര മോതി പിറവത്ത് നടന്ന അ​ത്ത​ച്ച​മ​യ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര വ​ർ​ണാ​ഭ​മാ​യി. ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളക്കും‍ ഇതോടെ തുടക്കമായി.

സെ​ന്‍റ് ജോ​സ​ഫ്‌​സ്‌ ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ നി​ന്നും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു ന​ട​ന്ന ഘോ​ഷ​യാ​ത്ര​യി​ല്‍ നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളും, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും, വാ​ദ്യ​മേ​ള​ങ്ങ​ളും മി​ഴി​വേ​കി. കു​ടും​ബ​ശ്രീ-​അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ന്‍​സി​സി, എ​സ്‌​പി​സി, സ്‌​കൗ​ട്ട്‌ ആ​ന്‍​ഡ്‌ ഗൈ​ഡ്‌ കേ​ഡ​റ്റു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ മൈ​താ​നി​യി​ൽ വി​സ്മ​യ - 2026 എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഓ​ണാ​ലോ​ഷ പ​രി​പാ​ടി​ക​ൾ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ഫ്രാ​ൻ​സീ​സ് ജോ​ർ​ജ് എം​പി പ​താ​ക ഉ​യ​ർ​ത്തി. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ആ​ർ. പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ൽ​ബി​ൻ പാ​വോ​ട​ത്ത്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ശ​ശി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് 19 ന് ​വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വാ​തി​ര ക​ളി മ​ത്സ​രം, 20ന് ​വൈ​കു​ന്നേ​രം ആ​റി​ന് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ക​വി​യ​ര​ങ്ങ്, ഏ​ഴി​ന് ചാ​ക്യാ​ർ കൂ​ത്ത്, 21ന് ​വൈ​കു​ന്നേ​രം ആ​റി​ന് കൈ​കൊ​ട്ടി​ക്ക​ളി മ​ത്സ​രം, എ​ട്ടി​ന് ച​വി​ട്ടു ക​ളി​യും കോ​ൽ​ക്ക​ളി​യും, 22ന് ​രാ​വി​ലെ എ​ട്ടി​ന് ക​ക്കാ​ട് അ​ക്വാ​ട്ടി​ക് ക്ല​ബി​ൽ നീ​ന്ത​ൽ മ​ത്സ​രം എ​ന്നി​വ​യും ന​ട​ക്കും.

വൈ​കു​ന്നേ​രം ആ​റി​ന് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ അ​ക്ഷ​ര​ശ്ലോ​ക സ​ദ​സ്. 6.30 ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ. 23 ന് ​രാ​വി​ലെ എ​ട്ടി​ന് സെ​ന്‍റ് ജോ​സ​ഫ്സ് ഗ്രൗ​ണ്ടി​ൽ വ​നി​ത ഫു​ട്ബോ​ൾ മ​ത്സ​രം. വൈ​കു​ന്നേ​രം ആ​റി​ന് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ സ്പെ​ഷ​ൽ പാ​ണ്ടി​മ​ള​വും, നാ​ട്യ കലാ​ക്ഷേ​ത്ര​യു​ടെ ഡാ​ൻ​സ് പ​രി​പാ​ടി​യും. 24 ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് പി ​ഒ ജം​ഗ്ഷ​ന് സ​മീ​പം കൊ​ച്ചി​ൻ താ​രം​ഗ് ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള.


19 മു​ത​ൽ 24 വ​രെ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ഫു​ഡ് ഫെ​സ്റ്റി​വ​ൽ ന​ട​ക്കും. പ​ത്തി​ല​ധി​കം സ്റ്റാ​ളു​ക​ളി​ൽ വി​വി​ധ ഹോ​ട്ട​ലു​കാ​രും, കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളൊ​രു​ക്കും.

 

District News

അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പം കൃ​ഷി​യേ​യും സ്‌​നേ​ഹി​ച്ച് അ​ജി​മോ​ൻ

കോ​ത​മം​ഗ​ലം: അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പം കൃ​ഷി​യെ​യും സ്‌​നേ​ഹി​ച്ച് അ​ജി​മോ​ൻ. എ​റ​ണാ​കു​ളം എ​സ്ആ​ർ​വി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹി​സ്റ്റ​റി അ​ധ്യാ​പ​ക​നാ​യ അ​ജി​മോ​ൻ പൗ​ലോ​സ് കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി ഇ​ല​വം​കു​ടി കു​ടും​ബാം​ഗ​മാ​ണ്.

ത​ന്‍റെ 45 സെ​ന്‍റ് കൃ​ഷി​യി​ട​ത്തി​ൽ റം​ബൂ​ട്ടാ​ൻ, അ​ബി​യു, അ​വ​ക്കാ​ഡോ, സ​പ്പോ​ർ​ട്ട, ജം​ബൂ​ട്ടി​ക, ചാ​മ്പ, നെ​ല്ലി, സ്വീ​റ്റ് റൂ​ബി​ക്ക, ബീ​ർ ആ​പ്പി​ൾ ,പ്ലാ​വ്, മാ​വ്, ബം​ബ്ലൂ​സ്, പു​ലാ​സാ​ൻ, ചെ​റു​നാ​ര​കം, ഓ​റ​ഞ്ച്, ആ​ത്ത​ക്ക, പേ​ര, ക​ട​പ്ലാ​വ്, പ​പ്പാ​യ, മു​ള്ളാ​ത്ത, റൂ​ബി​ക്ക, ഞാ​വ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്യു ന്നത്
കൂ​ടാ​തെ തെ​ങ്ങ്, വാ​ഴ, കു​രു​മു​ള​ക് എ​ന്നി​വ​യും കൃ​ഷി​യി​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ട്ടു​ണ്ട്. ഇ​ട​വി​ള​ക​ളാ​യി ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി​വ​യു​മു​ണ്ട്. ജൈ​വ വ​ള​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ന​ല്ല ഇ​നം ഗ്രാ​ഫ്റ്റിം​ഗ് തൈ​ക​ളാ​ണ് കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​മു​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​യി പ്ര​വ​ർത്തി​ച്ചി​ട്ടു​ള്ള അ​ജി​മോ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​ലേ​ക്കാ​യി ക്യാ​മ്പു​ക​ളി​ൽ അ​ടു​ക്ക​ള​ത്തോ​ട്ടം ഉ​ൾ​പ്പെ​ടു​യു​ള്ള പ്രോ​ജ​ക്ടു​ക​ൾ സ്ഥി​ര​മാ​യി ന​ട​പ്പി​ലാ​ക്കിയിരുന്നു. കെ​പി​എ​സ്ടി​എ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​റാ​യ അ​ജി​മോ​ൻ സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി​യു​ടെ ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​ണ്.

District News

വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്ക്

കൂ​ത്താ​ട്ടു​കു​ളം : എം​സി റോ​ഡി​ൽ ക​രി​മ്പ​ന പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ൾ ഒ​ന്നിനു​പു​റ​കെ ഒ​ന്നാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.
കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​ക​ളാ​യ യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 ആ​ണ് സം​ഭ​വം. കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു​നി​ന്ന് മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മു​ന്പി​ൽ പോ​യ പി​ക്ക​പ്പ് ജീ​പ്പ് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് തൊ​ട്ടു​പി​ന്നാ​ലെ എ​ത്തി​യ കാ​റു​ക​ൾ പ​ര​സ്പ​രം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റു​ക​ൾ​ക്ക് പി​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

District News

പി​റ​വ​ത്ത് ‘ഓ​ണം അ​മ്മ​മാ​രോ​ടൊ​പ്പം’ ഹൃ​ദ്യ​മാ​യി

പി​റ​വം: റി​വ​ർ വാ​ലി റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​റ​വ​ത്ത് ന​ട​ന്ന ഓ​ണം അ​മ്മ​മാ​രോ​ടൊ​പ്പം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ക്ഷ​മ​യു​ടെ പ​ര്യാ​യ​മാ​ണ് അ​മ്മ​മാ​രെ​ന്നും വാ​ർ​ധ​ക്യ​ത്തി​ൽ നി​രാ​ലം​ബ​രാ​വു​ന്ന അ​മ്മ​മാ​രെ ചേ​ർ​ത്തു നി​ർ​ത്ത​ണ​മെ​ന്നും കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത 100 അ​മ്മ​മാ​ർ​ക്ക് ഓ​ണ​പ്പു​ട​വ ന​ൽ​കി. ഓ​ണ​സ​ദ്യ​യും ന​ട​ത്തി.

റോ​ട്ട​റി ക്ല​ബ് ഗി​ഫ്റ്റ് ഓ​ഫ് ലൈ​ഫ് നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ഏ.​സി. പീ​റ്റ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ അ​ന്ന​മ്മ ഡോ​മി, മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സാ​ബു ജേ​ക്ക​ബ്, കൗ​ൺ​സി​ല​ർ​മാ​രാ​യ വ​ത്സ​ല വ​ർ​ഗീ​സ്, ഉ​ണ്ണി വ​ല്ല​യി​ൽ , സി​ജി സു​കു​മാ​ര​ൻ, എം​എ​സ്എം ഐ​ടി​ഐ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. വ​ർ​ഗീ​സ് മ​ട​ത്തി​ക്കു​ന്ന​ത്ത്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ പാ​വോ​ട​ത്ത്, എ​ൽ​ദോ ടി. ​പോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പി​റ​വം നാ​ട്യ​ക​ലാ ക്ഷേ​ത്ര​യു​ടെ നൃ​ത്ത പ​രി​പാ​ടി​യു​മു​ണ്ടാ​യി​രു​ന്നു.

District News

രാ​സ​വ​ളം പ്ര​തി​സ​ന്ധി: കേ​ന്ദ്ര​മ​ന്ത്രി​ക്ക് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ക​ത്ത​യ​ച്ചു

വാ​ഴ​ക്കു​ളം: രാ​സ​വ​ള​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​വും ക്ഷാ​മ​വും പ​രി​ഹ​രി​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര കൃ​ഷി മ​ന്ത്രി ശി​വ് രാ​ജ് സിം​ഗ് ചൗ​ഹാ​ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ക​ത്ത​യ​ച്ചു.

വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി യും ​ഓ​ൾ കേ​ര​ള പൈ​നാ​പ്പി​ൾ മ​ർ​ച​ന്‍റ്സ് അ​സോ​സി​യേ​ഷ നും ​ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എം​പികേ​ന്ദ്ര മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ തേ​ടി​യ​ത്. ഉ​യ​ർ​ന്ന വി​ള​വി​നും ക​യ​റ്റു​മ​തി ഗു​ണ​നി​ല​വാ​ര​മു​ള്ള പൈ​നാ​പ്പി​ൾ ഉ​ത്പാ​ദ​ന​ത്തി​നും രാ​സ​വ​ള​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ൽ നി​ല​വി​ലു​ണ്ടാ​യ വി​ല​വ​ർ​ധ​ന​വ് ക​ർ​ഷ​ക​രു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് എം​പി ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

കു​ത്ത​നെ​യു​ള്ള വി​ല വ​ർ​ധ​ന​വി​നു പു​റ​മേ യൂ​റി​യ​യു​ടെ ക​ടു​ത്ത ക്ഷാ​മ​വും ക​ർ​ഷ​ക​രെ വ​ല​ക്കു​ക​യാ​ണ്. വ​ള​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന വി​ല കാ​ര​ണം ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​ത്ത​നെ ഉ​യ​രു​ക​യും കൃ​ഷി​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം കു​റ​യു​ക​യും ചെ​യ്‌​തു. ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​വ് ഇ​തു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടു​മു​ണ്ട്.
യൂ​റി​യ, പൊ​ട്ടാ​ഷ്, എ​ൻ​പി​കെ വ​ള​ങ്ങ​ൾ​ക്ക് വി​ല പ​രി​ധി നി​ശ്ച​യി​ക്കു​ക, യൂ​റി​യ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക,ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക സ​ബ്‌​സി​ഡി അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും എം​പി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

District News

തൂ​ഫാ​ൻ വാ​രി​യ​ർ ബാ​ഡ്‌​ജ് വി​ത​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ട്ട​റി ക​രാ​ട്ടെ ക്ല​ബ്ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തൂ​ഫാ​ൻ വാ​രി​യ​ർ ബാ​ഡ്ജ് വി​ത​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തി. കോ​ത​മം​ഗ​ലം റോ​ട്ട​റി ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൂ​ഫാ​ൻ വാ​രി​യ​ർ ബാ​ഡ്ജ് ന​ൽ​കി കോ​ത​മം​ഗ​ലം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജെ​ബി​ൻ എം. ​പു​തു​ക്ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല റോ​ട്ട​റി ക്ല​ബ്ബി​ന് അ​യ​ച്ച സ​ന്ദേ​ശം ഡോ. ​ടി.​എം. എ​ബി​ൻ വേ​ദി​യി​ൽ വാ​യി​ച്ചു. ല​ഹ​രി​മു​ക്ത പ്ര​തി​ജ്ഞ പ്ര​ഫ. ഡോ. ​ഷാ​ജ​ൻ കു​ര്യാ​ക്കോ​സ് ചൊ​ല്ലി​ക്കൊ​ടു​ത്തു.

പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സോ​ണി തോ​മ​സ്, ജോ​യി പോ​ൾ, തു​ട​ർ പ്രോ​ജ​ക്ടു​ക​ളു​ടെ ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ഐ. ജേ​ക്ക​ബ് ബേ​സി​ൽ കൊ​റ്റാ​ഞ്ചേ​രി​യി​ൽ, ഷാ​ലു ജെ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ്ര​വാ​സംവി​ട്ട് മ​ണ്ണി​ലേ​ക്ക്; കൃ​ഷി​യി​ൽ വി​ജ​യഗാ​ഥ

പു​തു​ക്കാ​ട്: സ​മ്മി​ശ്ര കൃ​ഷി​രീ​തി​യി​ലൂ​ടെ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച് ബി​ന്ദു ജ​യ​ദാ​സ്. സ്വ​ന്ത​മാ​യു​ള്ള ര​ണ്ടേ​ക്ക​റി​ലും ഒ​രേ​ക്ക​ർ പാ​ട്ട ഭൂ​മി​യി​ലു​മാ​ണ് വി​പു​ല​മാ​യ കാ​ർ​ഷി​ക സം​രം​ഭ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​ത്.

സ​മ്മി​ശ്ര കൃ​ഷി​രീ​തി​യി​ലൂ​ടെ പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ മി​ക​ച്ച ക​ർ​ഷ​ക​യ്ക്കു​ള്ള പു​ര​സ്കാ​ര​വും സ്വ​ന്ത​മാ​ക്കി. നെ​ല്ല്, വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ്, മ​ര​ച്ചീ​നി, വി​വി​ധ​ത​രം പ​ച്ച​ക്ക​റി​ക​ൾ, റ​ന്പൂ​ട്ടാ​ൻ എ​ന്നി​വ​യ് ക്കു പു​റ​മേ, പ​ശു, ആ​ട്, കോ​ഴി, താ​റാ​വ്, മീ​ൻ വ​ള​ർ​ത്ത​ൽ എ​ന്നി​വ​യു​മു​ണ്ട്. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ഭ​ർ​ത്താ​വ് ജ​യ​ദാ​സി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യാ​ണ് ബി​ന്ദു​വി​ന്‍റെ നേ​ട്ട​ത്തി​നു പി​ന്നി​ൽ.

സൗ​ദി​യി​ലെ അ​ധ്യാ​പ​ക​വൃ​ത്തി ഉ​പേ​ക്ഷി​ച്ച് അ​ഞ്ചു​വ​ർ​ഷം മു​ന്പാ​ണു കാ​ർ​ഷി​ക രം​ഗ​ത്തേ​ക്കു വ​ന്ന​ത്. ഹൃ​ദ​യാ​രോ​ഗ്യം മോ​ശ​മാ​യ​തോ​ടെ ജ​യ​ദാ​സും മ​ണ്ണി​ലേ​ക്കി​റ​ങ്ങി. ക​ഴി​ഞ്ഞ​വ​ർ​ഷം ബി​ന്ദു​വി​ന് പ​ക്ഷാ​ഘാ​ത​മു​ണ്ടാ​യെ​ങ്കി​ലും എ​ല്ലാ ത​ട​സ​ങ്ങ​ൾ​ക്കും മ​ണ്ണ് ധൈ​ര്യ​മേ​കി. ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് ര​ണ്ടാ​യി​ര​ത്തി​ലേ​റെ വാ​ഴ​ക​ളും ഒ​രേ​ക്ക​ർ സ്ഥ​ല​ത്തു മ​ര​ച്ചീ​നി​യും വി​ള​യു​ന്നു. മൂ​ന്നു കു​ള​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ്യ​ക്കൃ​ഷി.

മ​റ്റേ​തു തൊ​ഴി​ലി​നേ​ക്കാ​ളും കൃ​ഷി സം​തൃ​പ്തി​യും മി​ക​ച്ച വ​രു​മാ​ന​വു​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നു ബി​ന്ദു പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 222 മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ബി​ന്ദു​വി​നെ മി​ക​ച്ച സ​മ്മി​ശ്ര ക​ർ​ഷ​ക പു​ര​സ്കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത്.

District News

ജൈ​വ​കൃ​ഷി, ഓ​ണ്‍​ലൈ​ൻ വി​പ​ണി; നൂ​റു​മേ​നി കൊ​യ്ത് ഷീ​ജ

ഗു​രു​വാ​യൂ​ർ: ജൈ​വകൃ​ഷി​യി​ൽ 10 വ​ർ​ഷം പി​ന്നി​ട്ട് ഗു​രു​വാ​യൂ​ർ ബ്ര​ഹ്മ​കു​ളം ക​റു​ത്തേ​ട​ത്ത് ഷീ​ജ. സ്വ​ന്തം വീ​ട്ടി​ലേ​യും പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ലു​മാ​യി പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന രീ​തി​ക​ളാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത്.

വി​ഷ​ര​ഹി​ത​വും സു​ര​ക്ഷി​ത​വു​മാ​യ കൃ​ഷി​രീ​തി​ക​ളാ​ണു പി​ന്തു​ട​രു​ന്ന​ത്. ജൈ​വ​വ​ളം സ്വ​ന്ത​മാ​യി ത​യാ​റാ​ക്കും. കാ​ല​വ​സ്ഥ​ക്ക​നു​സ​രി​ച്ച് വി​ള​ക​ൾ മാ​റ്റി​യാ​ണ് കൃ​ഷി​രീ​തി. ദി​വ​സ​ത്തി​ലെ ഒ​ട്ടു​മി​ക്ക സ​മ​യ​വും കൃ​ഷി​യി​ട​ത്തി​ൽ ചെ​ല​വി​ടു​ന്ന ഷീ​ജ​യ്ക്കു ജീ​വ​നും ജീ​വി​ത​വും കൃ​ഷി​ത​ന്നെ.

പാ​വ​ക്ക, പ​ട​വ​ലം, ത​ക്കാ​ളി, വെ​ണ്ട, ചേ​ന, ചേ​ന്പ്, കോ​വ​യ്ക്ക, പ​യ​ർ, കാ​ര​റ്റ്, കു​ന്പ​ളം, മ​ത്ത​ൻ, ചീ​ര, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് കൃ​ഷി​ചെ​യ്യു​ന്ന​ത്. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​പ​ണി ക​ണ്ടെ​ത്തു​ന്നു.

ഗു​രു​വാ​യൂ​ർ ഫാ​ർ​മേ​ഴ്സ് ക്ല​ബ് സാ​ര​ഥി കെ.​പി.​എ റ​ഷീ​ദി​ന്‍റെ പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യും ഏ​റെ​യു​ള്ള​താ​യും കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പി​ന്തു​ണ ന​ൽ​കാ​റു​ണ്ടെ​ന്നും ഷീ​ജ പ​റ​ഞ്ഞു. മി​ക​ച്ച ക​ർ​ഷ​ക​ക്കു​ള്ള ന​ഗ​ര​സ​ഭ​യു​ടെ പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള അം​ഗീ​കാ​ര​ങ്ങ​ളും കി​ട്ടി​യി​ട്ടു​ണ്ട്. കൃ​ഷി​യെ ഒ​രു ജീ​വി​ത​ശൈ​ലി​യാ​യി സ്വീ​ക​രി​ച്ച് പ്ര​കൃ​തി​യോ​ട് ചേ​ർ​ന്ന് മു​ന്നേ​റു​ന്ന ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​ന​ന്ദ​ന​വും അം​ഗീ​കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്.

District News

മ​ട്ടു​പ്പാ​വി​ൽ പൂ​പ്പാ​ട​മൊ​രു​ക്കി കു​ട്ടി​ക്ക​ർ​ഷ​ക​ൻ ഗൗ​തം


ചെ​ന്ത്രാ​പ്പി​ന്നി: മ​ട്ടു​പ്പാ​വി​ൽ ചെ​ണ്ടു​മ​ല്ലി വ​സ​ന്തം വി​രി​യി​ച്ച് അ​ഞ്ചാം​ക്ലാ​സു​കാ​ര​ൻ. എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്ക​ര വ​ട്ടി​ൽ സു​ജി​ത്ത് - സ്റ്റെ​ഫി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഗൗ​ത​മാ​ണ് കൃ​ഷി​യോ​ടു​ള്ള ഇ​ഷ്ട​ത്തി​ൽ മ​ട്ടു​പ്പാ​വി​ൽ പൂ​ങ്കാ​വ​ന​മൊ​രു​ക്കി​യ​ത്.
ചെ​ന്ത്രാ​പ്പി​ന്നി എ​സ്എ​ൻ വി​ദ്യാ​ഭ​വ​നി​ലെ വി​ദ്യാ​ർ​ഥി​യാ​യ ഗൗ​തം ര​ണ്ടു​വ​ർ​ഷ​മാ​യി കൃ​ഷി​യി​ൽ സ​ജീ​വ​മാ​ണ്. പ​ച്ച​ക്ക​റി ന​ട്ടാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ടു പൂ​ക്കൃ​ഷി​യി​ലേ​ക്കു ശ്ര​ദ്ധ തി​രി​ച്ചു. അ​മ്മൂ​മ്മ​യും മി​ക​ച്ച ജൈ​വ​ക​ർ​ഷ​ക​യു​മാ​യ ഷീ​ജ ഗു​രു​വാ​യൂ​രാ​ണു ഗൗ​ത​മി​ന്‍റെ പ്ര​ചോ​ദ​നം. അ​മ്മൂ​മ്മ​യി​ൽ​നി​ന്ന് കാ​ർ​ഷി​ക​രീ​തി​ക​ൾ മ​ന​സി​ലാ​ക്കി​യ ഗൗ​തം, പ​ഠ​ന​ത്തോ​ടൊ​പ്പം കൃ​ഷി​യും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി.
മ​ട്ടു​പ്പാ​വി​ൽ ചെ​ടി​ച്ച​ട്ടി​ക​ളി​ൽ 120 ചെ​ണ്ടു​മ​ല്ലി തൈ​ക​ളാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യ​ത്. പ​രി​മി​ത​മാ​യ സ്ഥ​ല​ത്ത് ശാ​സ്ത്രീ​യ ജൈ​വ​ക്കൃ​ഷി ന​ട​ത്താ​മെ​ന്നാ​ണു കു​ട്ടി​ക്ക​ർ​ഷ​ക​ൻ കാ​ട്ടി​ത്ത​രു​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ ചെ​ണ്ടു​മ​ല്ലി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ന പ്ര​ദീ​പ്, നാ​ട്ടി​ക റൂ​റ​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​കെ. ജ്യോ​തി​പ്ര​കാ​ശ്, വാ​ർ​ഡ് മെം​ബ​ർ സാ​ജി​ത അ​ഷ​റ​ഫ്, കൃ​ഷി ഓ​ഫീ​സ​ർ കെ.​എ. മേ​ഘ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

കൃ​ഷി​യി​ൽ കൊ​യ്തെ​ടു​ത്ത സ​മൃ​ദ്ധി പെ​ണ്‍​ക​രു​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി സു​നി​ത

തൃ​ശൂ​ർ: തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കു​ക​യാ​ണ് സു​നി​ത. വ​ര​ടി​യ​ത്തെ ഒ​രു ടി​വി ക​ട​യി​ൽ തു​ച്ഛ​മാ​യ പ്ര​തി​ഫ​ല​ത്തി​നു ജോ​ലി ചെ​യ്തി​രു​ന്ന സു​നി​ത ഇ​ന്ന് മി​ക​ച്ച ക​ർ​ഷ​ക​യാ​ണ്. മു​ണ്ടൂ​ർ മൈ​ലാം​കു​ള​ത്ത് അ​ഞ്ചേ​ക്ക​റി​ൽ നെ​ൽ​കൃ​ഷി, ര​ണ്ടേ​ക്ക​റി​ലെ ചെ​ങ്ങാ​ലി​ക്കോ​ട​ൻ വാ​ഴ​കൃ​ഷി, വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ൾ... ഇ​ങ്ങ​നെ തു​ട​രു​ക​യാ​ണ് സു​നി​ത​യു​ടെ കാ​ർ​ഷി​ക​ജീ​വി​തം.

പ​തി​ന​ഞ്ചു​വ​ർ​ഷം മു​ന്പ് ക​ള്ളു​ചെ​ത്തു​കാ​ര​നാ​യി​രു​ന്ന ഭ​ർ​ത്താ​വ് ച​ന്ദ്ര​ൻ പാ​ന്പി​നെ ക​ണ്ടു ഭ​യ​ന്ന് തെ​ങ്ങി​ൽ​നി​ന്ന് വീ​ണ​തോ​ടെ​യാ​ണ് സു​നി​ത​യു​ടെ പോ​രാ​ട്ടം ആ​രം​ഭി​ച്ച​ത്. സു​ഷു​മ്ന നാ​ഡി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ച​ന്ദ്ര​ൻ കി​ട​പ്പി​ലാ​യി. വാ​ർ​ധ​ക്യ​രോ​ഗ​ങ്ങ​ളു​മാ​യി ച​ന്ദ്ര​ന്‍റെ പി​താ​വും അ​വ​ശ​ത​യി​ൽ. മ​ക​ൾ​ക്ക് മൂ​ന്ന​ര വ​യ​സു​മാ​ത്രം. എ​ല്ലാ​വ​രും ത​ന്‍റെ പ​രി​ച​ര​ണ​വും ശു​ശ്രൂ​ഷ​യും ആ​വ​ശ്യ​മു​ള്ള​വ​ർ. എ​വി​ടേ​ക്കും ജോ​ലി​ക്ക് പോ​കാ​നാ​വാ​ത്ത സാ​ഹ​ച​ര്യം.

പ്ര​തീ​ക്ഷ​ക​ളെ​ല്ലാം ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴാ​ണ് കൃ​ഷി ചെ​യ്താ​ലോ എ​ന്ന ചി​ന്ത​യു​ണ്ടാ​യ​ത്. ബ​ന്ധു​വി​ന്‍റെ ര​ണ്ട​ര​യേ​ക്ക​ർ കൃ​ഷി​യി​ടം പാ​ട്ട​ത്തി​നു​വാ​ങ്ങി. ആ​ദ്യ​മാ​യി 250 ചെ​ങ്ങാ​ലി​ക്കോ​ട​ൻ വാ​ഴ​ന​ട്ടു. നേ​ന്ത്ര​വാ​ഴ, വെ​ണ്ട, പ​യ​ർ, മ​ത്ത​ൻ, കു​ന്പ​ളം എ​ന്നു തു​ട​ങ്ങി പ​ല​ത​രം കൃ​ഷി​ക​ൾ പ​രീ​ക്ഷി​ച്ചു. മു​ൻ​പ് ഭ​ർ​ത്താ​വി​ന്‍റെ അ​ച്ഛ​നൊ​പ്പം പാ​ട​ത്തും കൃ​ഷി​യി​ട​ത്തും സ​ഹാ​യി​യാ​യ​ത് മാ​ത്ര​മാ​യി​രു​ന്നു പ​രി​ച​യം.

ഓ​ണം, വി​ഷു തു​ട​ങ്ങി സീ​സ​ണു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി കൃ​ഷി​ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ കൃ​ഷി ലാ​ഭ​മാ​യി. അ​ഞ്ചേ​ക്ക​ർ പാ​ട​ത്ത് നെ​ൽ​കൃ​ഷി​യും തു​ട​ങ്ങി. ഇ​പ്പോ​ൾ പ​ച്ച​ക്ക​റി കൃ​ഷി​ക്കൊ​പ്പം മീ​ൻ​വ​ള​ർ​ത്ത​ൽ, തേ​നീ​ച്ച കൃ​ഷി, ത​ണ്ണി​മ​ത്ത​ൻ, കു​ക്കും​ന്പ​ർ, വെ​ള്ള​രി അ​ങ്ങ​നെ ജീ​വി​തം കൃ​ഷി​യി​ൽ ഭ​ദ്ര​മാ​യി. വി​രി​പ്പ് ജ്യോ​തി​യും മു​ണ്ട​ക​ൻ ഉ​മ​യും വി​ത​ച്ച് നെ​ൽ​കൃ​ഷി​യും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തു​ന്നു. ഒ​രു പ​ശു​വി​നെ​യും വ​ള​ർ​ത്തു​ന്നു​ണ്ട്. ഡി​സം​ബ​ർ-​ജ​നു​വ​രി​യോ​ടെ കൊ​യ്ത്ത് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഇ​ട​വി​ള കൃ​ഷി​യും തു​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സു​നി​ത.

ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്ന ച​ന്ദ്ര​ന്‍റെ ചി​കി​ത്സ​ക​ൾ, എ​ട്ടു​വ​ർ​ഷം മു​ന്പ് പി​താ​വ് മ​രി​ച്ച​തു​വ​രെ​യു​ള്ള പ​രി​ച​ര​ണം, മ​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വു​ക​ൾ, നി​ത്യ​ജീ​വി​ത ചെ​ല​വു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ആ​ർ​ക്കു​മു​ന്നി​ലും കൈ​നീ​ട്ടാ​തെ കൃ​ഷി​യി​ലൂ​ടെ ന​ട​ത്താ​നാ​യെ​ന്നു പ​റ​യു​ന്പോ​ൾ സ്വ​പ്ര​യ​ത്ന​ത്തി​ലു​ള്ള അ​ഭി​മാ​ന​വും പ്ര​കൃ​തി​യോ​ടു​ള്ള ക​ട​പ്പാ​ടു​മാ​ണ് സു​നി​ത​യു​ടെ വാ​ക്കു​ക​ളി​ൽ.

35 വ​യ​സി​ൽ തു​ട​ങ്ങി​യ അ​ധ്വാ​നം 52 വ​യ​സി​ലും തു​ട​രു​ക​യാ​ണ്. 56 കാ​ര​നാ​യ ഭ​ർ​ത്താ​വും പ​തി​നേ​ഴു​കാ​രി​യാ​യ മ​ക​ളു​മ​ട​ങ്ങു​ന്ന ജീ​വി​തം സ്വ​സ്ഥം. മ​ക​ൾ കൃ​ഷ്ണ​വേ​ണി കോ​യ​ന്പ​ത്തൂ​രി​ൽ ബി​എ​സ്‌​സി ഡ​യാ​ലി​സി​സ് പ​ഠ​ന​ത്തി​ന് ചേ​ർ​ന്നു. കി​ട​പ്പി​ലാ​യി​രു​ന്ന ച​ന്ദ്ര​ന് ഇ​പ്പോ​ൾ വീ​ൽ​ചെ​യ​റി​ലി​രി​ക്കാ​നും പി​ടി​ച്ചു​ന​ട​ക്കാ​നും മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ പു​റ​ത്ത് സ​ഞ്ച​രി​ക്കാ​നും ക​ഴി​യു​ന്നു​ണ്ട്. പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ ജീ​വി​തം ന​ട്ടു​ന​ന​ച്ചെ​ടു​ത്ത ജീ​വി​ത​ക​ഥ പ​ങ്കു​വ​ച്ച് കൊ​യ്തു തു​ട​ങ്ങി​യ വി​രി​പ്പു​പാ​ട​ത്ത് സു​നി​ത​യു​ണ്ട്- പെ​ണ്‍​ക​രു​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി.

District News

കൃ​ഷി​യാ​ണ്, ക​ള​റാ​ണ് ജോ​ർ​ജി​നു ജീ​വി​തം..!

പെ​രി​ഞ്ഞ​നം: കൃ​ഷി ജീ​വ​നും ജീ​വി​ത​വു​മാ​ക്കി​യ​യാ​ൾ. അ​ന്പ​ത്താ​റു​കാ​ര​നാ​യ ഈ ​ക​ർ​ഷ​ക​നെ ഇ​ങ്ങ​നെ​യ​ല്ലാ​തെ വി​ശേ​ഷി​പ്പി​ക്കാ​നാ​കി​ല്ല. ജോ​ർ​ജ് അ​തി​യു​ന്ത​ന് ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണു കൃ​ഷി. മ​ണ്ണി​ലി​റ​ങ്ങാ​ത്ത ഒ​രു ദി​വ​സ​വു​മി​ല്ല. അ​ത​ല്ലാ​തെ മ​റ്റൊ​രു വ​രു​മാ​ന​വു​മി​ല്ല.

പെ​രി​ഞ്ഞ​നം മൂ​ന്നാം വാ​ർ​ഡി​ലെ അ​ന്പ​തു സെ​ന്‍റ് പു​ര​യി​ട​ത്തി​ലാ​ണ് പ​ശു ഫാ​മും മീ​ൻ​വ​ള​ർ​ത്ത​ലു​മ​ട​ക്ക​മു​ള്ള​ത്. പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്താ​ണു കൂ​ടു​ത​ൽ കൃ​ഷി.

മ​ൾ​ച്ചി​ങ് ഷീ​റ്റ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് കൃ​ഷി. ഭാ​ര്യ മോ​ളി​ക്കാ​ണ് ഫാ​മി​ന്‍റെ ചു​മ​ത​ല. ഒ​രു സ​മ​യ​ത്ത് പ​ശു​ക്ക​ളും എ​രു​മ​യും ഉ​ൾ​പ്പെ​ടെ ഇ​രു​പ​ത് ഉ​രു​ക്ക​ൾ ഫാ​മി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ഗാ​ര്മെ​ന്‍റ്സി​ൽ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള​ർ ആ​യും ദു​ബാ​യി​ൽ ഷി​പ്പി​യാ​ർ​ഡി​ലും ജോ​ലി ചെ​യ്ത ജോ​ർ​ജ് നാ​ട്ടി​ലെ​ത്തി കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

വ​ള​മി​ട​ൽ ഒ​ഴി​ച്ചു ബാ​ക്കി കൃ​ഷി​പ്പ​ണി​ക​ളെ​ല്ലാം ഒ​റ്റ​യ്ക്കാ​ണ്. ക​ട​ക​ളി​ലും കൊ​റ്റ​ന​ല്ലൂ​ർ മാ​ർ​ക്ക​റ്റി​ലു​മാ​ണ് വി​ൽ​പ​ന. 2019ൽ ​സം​സ്ഥാ​ന​ത്തെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ പ​ച്ച​ക്ക​റി ക​ർ​ഷ​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി. ഈ​വ​ർ​ഷം മ​തി​ല​കം ബ്ലോ​ക്ക്ത​ല മി​ക​ച്ച സം​യോ​ജി​ത ക​ർ​ഷ​ക​നു​ള്ള ആ​ത്മ പു​ര​സ്കാ​രം നേ​ടി.

പ്ര​ള​യ​ത്തി​ൽ മ​ത്സ്യ​ക്കൃ​ഷി ന​ശി​ച്ചു വ​ൻ ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും ജോ​ർ​ജ് ത​ള​ർ​ന്നി​ല്ല. ന​ഷ്ട​പ്പെ​ട്ട​തൊ​ക്കെ ഉ​ത്സാ​ഹം​കൊ​ണ്ടു തി​രി​ച്ചു​പി​ടി​ച്ചു. കൃ​ഷി ലാ​ഭ​മ​ല്ലെ​ന്ന് പ​റ​യു​ന്ന​വ​രോ​ട് ജോ​ർ​ജി​ന് ഒ​ന്നേ പ​റ​യാ​നു​ള്ളൂ - ന​ന്നാ​യി ചെ​യ്താ​ൽ ന​ഷ്ട​മു​ണ്ടാ​കി​ല്ല. ജീ​വി​തം ക​ള​റാ​കാ​ൻ കൃ​ഷി മ​തി.

District News

ച​ല​ന​മ​റ്റ് ചാ​ത്ത​ൻ​ചാ​ൽ; ഇ​നി​യും കോ​ടി​ക​ൾ വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

കാ​ടു​കു​റ്റി: കോ​ടി​ക​ൾ മു​ട​ക്കി​യ കാ​തി​ക്കു​ടം ചാ​ത്ത​ൻ​ചാ​ൽ കാ​ർ​ഷി​ക​പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ ആ​ശ​ങ്ക. മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും മാ​സ​ങ്ങ​ളാ​യി നി​ർ​മാ​ണം നി​ല​ച്ചു. പ​ദ്ധ​തി​ക്ക് ഇ​നി​യും മൂ​ന്ന​ര​ക്കോ​ടി വേ​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.

സം​സ്ഥാ​ന ബ​ജ​റ്റി​ൽ ചാ​ൽ ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും തു​ക വ​ക​യി​രു​ത്തി​യി​ല്ല. വി.​എ​സ്. സു​നി​ൽ​കു​മാ​ർ കൃ​ഷി​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു പ​ദ്ധ​തി ഉ​ദ്ഘാ​ട​നം. ന​ബാ​ർ​ഡ് സ​ഹാ​യ​ത്തി​ൽ കെ ​എ​ൽ​ഡി​സി നേ​തൃ​ത്വ​ത്തി​ൽ 7.27 കോ​ടി ചെ​ല​വി​ട്ടു ര​ണ്ടു റീ​ച്ചു​ക​ളി​ലാ​യി​രു​ന്നു പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്.

ഒ​ന്നാം റീ​ച്ചി​ൽ 1,450 മീ​റ്റ​ർ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണം, 500 മീ​റ്റ​ർ ഫാം​റോ​ഡ്, 1,250 മീ​റ്റ​ർ ആ​ഴം​കൂ​ട്ട​ൽ, ര​ണ്ട് ഫൂ​ട്ട് സ്ലാ​ബു​ക​ൾ എ​ന്നി​വ​യും ര​ണ്ടാം​റീ​ച്ചി​ൽ 1,410 മീ​റ്റ​ർ തോ​ട് ആ​ഴം​കൂ​ട്ട​ൽ, 300 മീ​റ്റ​ർ ഫാം ​റോ​ഡ്, ഫൂ​ട്ട് സ്ലാ​ബ്, 900 മീ​റ്റ​റി​ൽ പാ​ർ​ശ്വ​ഭി​ത്തി​ക​ൾ ക​രി​ങ്ക​ൽ കെ​ട്ടി​സം​ര​ക്ഷി​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി.

നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ റീ ​ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണം തു​ട​ങ്ങി​ങ്കെി​ലും പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണം, ചേ​റു​നീ​ക്ക​ൽ, പെ​രും​തോ​ടി​ന്‍റെ നി​ർ​മാ​ണം എ​ന്നി​വ ബാ​ക്കി​യാ​ണ്. ക​രി​ന്പ​ന​ക്കാ​വ് പാ​ട​ശേ​ഖ​രം​വ​രെ പാ​ർ​ശ്വ​ഭി​ത്തി കെ​ട്ടി നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്ക​ണം. ക​ർ​ഷ​ക​ർ​ക്കു ഗു​ണ​പ്പെ​ടു​ന്ന രീ​തി​യി​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി.

കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൊ​ന്നാ​ണു ചാ​ത്ത​ൻ​ചാ​ൽ. ചാ​ല​ക്കു​ടി പു​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി, കൊ​ര​ട്ടി, കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ട്ട​പ്പു​റം, അ​ന്ന​നാ​ട്, ക​ക്കാ​ട്, ക​രി​ന്പ​ന​ക്കാ​വ്, ക​ണ്ണ​ഞ്ചി​റ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും ഏ​ക്ക​റു​ണ​ക്കി​ന് ക​ര​ഭൂ​മി​ക​ൾ​ക്കും ജ​ലം ല​ഭി​ക്കാ​നും അ​ധി​ക​ജ​ലം ഒ​ഴി​വാ​ക്കാ​നും സ​ഹാ​യി​ക്കും. 500 ഹെ​ക്ട​റോ​ളം കൃ​ഷി​ക്കും ഏ​ഴ് ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ​ക്കും പ​ത്തി​ലേ​റെ ചെ​റു​കി​ട ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കും. ത​രി​ശു​നി​ല​ങ്ങ​ൾ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നും ഇ​രു​പ്പൂ​ക്കൃ​ഷി ആ​രം​ഭി​ക്കാ​നും സ​ഹാ​യി​ക്കും.

District News

ഗൃ​ഹാ​തു​ര​ത്വ​വും ദൃ​ശ്യ​വിരുന്നും ഒരുക്കി "പൊ​ന്നാ​വ​ണി തിങ്ക​ൾ'

ഓ​ണമായാൽ മ​ല​യാ​ളി​യു​ടെ മ​ന​സി​ലും ഒ​രു പൂ​ക്കാ​ലം വി​രി​യും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സം​ഗീ​ത പ്ലാ​റ്റ്ഫോ​മു​ക​ളി​ലും പു​തി​യ ഓ​ണ​പ്പാ​ട്ടു​ക​ൾ നി​ര​വ​ധി​യെ​ത്തു​ന്ന കാ​ല​മാ​ണി​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ താ​ള​വും പു​തു​മ​യു​ടെ ശ​ബ്ദ​വും നി​റ​ഞ്ഞ പാ​ട്ടു​ക​ൾ​ക്കി​ട​യി​ൽ, ചി​ല പാ​ട്ടു​ക​ൾ ന​മ്മെ പി​ടി​ച്ചി​രു​ത്തും. കേ​ൾ​ക്കു​ന്പോ​ൾ ഇ​ന്നി​ൽ​നി​ന്ന് പ​തു​ക്കെ പ​ഴ​യൊ​രു കേ​ര​ള​ത്തി​ലേ​ക്കു മ​ന​സു സ​ഞ്ച​രി​ക്കും ഒ​പ്പം ഹൃ​ദ​യ​വും.

"ഓ​ണം പൊ​ന്നോ​ണം... കൊ​ടി​യേ​റും പൂ​വി​ളി​യാ​യ്...’ എ​ന്നു തു​ട​ങ്ങു​ന്ന ഈ ​ഓ​ണ​പ്പാ​ട്ടും അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ്. ന​മ്മ​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ "പൊ​ന്നാ​വ​ണി തി​ങ്ക​ൾ' എ​ന്ന ആ​ൽ​ബ​ത്തി​ലെ ഈ ​പാ​ട്ട് കേ​ൾ​ക്കു​ന്പോ​ൾ ഓ​ണം ഒ​രു ആ​ഘോ​ഷം മാ​ത്ര​മ​ല്ല, ഒ​രു കാ​ഴ്ച​യാ​യി മു​ന്നി​ലെ​ത്തു​ന്നു. പൂ​ക്ക​ളും പൂ​വി​ളി​ക​ളും നി​റ​ഞ്ഞ മു​റ്റ​ങ്ങ​ൾ, വ​യ​ലു​ക​ൾ, വ​ള്ളം​ക​ളി​യു​ടെ താ​ളം, ഓ​ള​ങ്ങ​ളോ​ട് കാ​റ്റു പ​റ​യു​ന്ന കി​ന്നാ​രം, പൊ​ന്നാ​ര്യ​ൻ നി​റ​ഞ്ഞ പാ​ട​ങ്ങ​ൾ... മ​ല​യാ​ളി​യു​ടെ ഓ​ർ​മ​ക​ളി​ൽ സൂ​ക്ഷി​ച്ചു​വ​ച്ചി​രി​ക്കു​ന്ന പ​ഴ​യ ഓ​ണ​ക്കാ​ല​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് പാ​ട്ട് വ​ര​ച്ചി​ടു​ന്ന​ത്.

ലി​ജോ​ഷ് വേ​ഴ​പ്പി​ള്ളി​യു​ടെ വ​രി​ക​ൾ​ക്ക് ഇ​ന്പമാ​ർ​ന്ന സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഒാ​ട​ക്കു​ഴ​ൽ​വാ​ദ​ക​ൻ കൂ​ടി​യാ​യ ജോ​സ​ഫ് മാ​ട​ശേ​രി​യാ​ണ്. സം​വി​ധാ​ന​വും അ​ദ്ദേ ഹം​ത​ന്നെ.
ക​ട​മക്കു​ടി​യു​ടെ ദൃ​ശ്യ​ഭം​ഗി ശ്രീ​വി​ശ്വേ​ഷ് ബാ​ബു ജീ​വ​നോ​ ടെ പ​ക​ർ​ത്തി​യി​രി​ക്കു​ന്നു.

District News

പ​ണം​ന​ല്‍​കാ​തെ പ​റ്റി​ച്ച​ത് ര​ണ്ട​ര​വ​ര്‍​ഷം;  ക​ര്‍​ഷ​ക​ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക​നും കു​ടും​ബ​വും നി​രാ​ഹാ​ര​ത്തി​ല്‍

കാ​ട്ടൂ​ര്‍: കൃ​ഷി​യി​റ​ക്കി വി​ള​വെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടും പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ക​ര്‍​ഷ​ക​ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക​നും കു​ടും​ബ​വും നി​രാ​ഹാ​ര​സ​മ​ര​ത്തി​ല്‍. കാ​ട്ടൂ​ര്‍ സ്വ​ദേ​ശി ക​ട​വി​ല്‍​വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​റും ഭാ​ര്യ നീ​തു​വും 77 വ​യ​സു​ള്ള മാ​താ​വ് ത​ങ്ക​മ​ണി​യു​മാ​ണ് ക​ര്‍​ഷ​ക​ദി​നാ​ഘോ​ഷം ന​ട​ക്കു​ന്ന വേ​ദി​ക്കു​മു​ന്നി​ല്‍ ഇ​ന്നു​രാ​വി​ലെ 10 മു​ത​ല്‍ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ന്ന​ത്.

കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന് 200 കി​ലോ​യി​ല​ധി​കം ത​ണ്ണി​മ​ത്ത​നും പൊ​ട്ടു​വെ​ള്ള​രി​യും ന​ല്‍​കി​യെ​ങ്കി​ലും ര​ണ്ട​ര വ​ര്‍​ഷ​മാ​യി​ട്ടും പ​ണം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് അ​നി​ല്‍​കു​മാ​റി​ന്‍റെ പ​രാ​തി. വി​ള​ക​ള്‍ ന​ല്‍​കി ഒ​രാ​ഴ്ച​ക​ഴി​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​യ​ത് ആ​രാ​ണെ​ന്ന് ഓ​ര്‍​മ​യി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് അ​ധി​കൃ​ത​രി​ല്‍​നി​ന്ന് ല​ഭി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കും പ​രാ​തി​ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. നാ​ല് ഏ​ക്ക​റോ​ളം സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് അ​നി​ല്‍​കു​മാ​ര്‍ കൃ​ഷി​ചെ​യ്തി​രു​ന്ന​ത്.

പ​ക​ല്‍ വെ​ല്‍​ഡിം​ഗ് ജോ​ലി​ക്ക് പോ​യി ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​നൊ​പ്പം ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ല്‍ കൃ​ഷി​യി​ട​ത്തി​ല്‍ പ​ണി​യെ​ടു​ത്താ​ണ് കു​ടും​ബം മു​ന്നോ​ട്ടു​പോ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ കൃ​ഷി​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​നം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കൃ​ഷി​ത​ന്നെ നി​ര്‍​ത്തേ​ണ്ടി​വ​ന്നി​രി​ക്കു​ക​യാ​ണ്.

വി​ള​വെ​ടു​ത്ത് ന​ല്‍​കി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ണം​ല​ഭി​ക്കാ​തെ വ​ന്ന​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് ക​ര്‍​ഷ​ക​ദി​ന​ത്തി​ല്‍ കു​ടും​ബ​ത്തെ നി​രാ​ഹാ​ര​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ക​ര്‍​ഷ​ക​ദി​നം ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ ത​ന്നെ വി​ള​വി​ന്‍റെ വി​ല​യ്ക്കാ​യി ഒ​രു ക​ര്‍​ഷ​ക​കു​ടും​ബം സ​മ​ര​ത്തി​ലി​രി​ക്കേ​ണ്ടി​വ​രു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ രു​ടെ ആ​രോ​പ​ണം.

District News

കു​ഴി​ക്കാ​ട്ടു​ശേ​രി മ​രി​യ തെ​രേ​സ ആ​ശു​പ​ത്രി സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ

മാ​ള: കു​ഴി​ക്കാ​ട്ടു​ശേ​രി മ​രി​യ തെ​രേ​സ ആ​ശു​പ​ത്രി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം​നി​ർ​വ​ഹി​ച്ചു.

ന​ഴ്സിം​ഗ് ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബി​ഷ​പ്പ് നി​ർ​വ​ഹി​ച്ചു. ഒ​രു​വ​ർ​ഷം നീ​ളു​ന്ന ജൂ​ബി​ലി​ക്ക് ആ​രം​ഭ​മാ​യി വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ - ധ​ന്യ​ൻ ഫാ. ​ജോ​സ​ഫ് വി​ത​യ​ത്തി​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ആ​ശു​പ​ത്രി​യി​ലേ​ക്ക് ദീ​പ​ശി​ഖ​പ്ര​യാ​ണം ന​ട​ന്നു. ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ ഡോ. ​മ​ദ​ർ മേ​രി പാ​സ്റ്റ​ർ ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി ദീ​പി​ക പ്ര​യാ​ണം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ. ​ട്രീ​സ ജോ​സ​ഫ് ദീ​പ​ശി​ഖ ക​ബ​റി​ട​ത്തി​ൽ​നി​ന്നു തെ​ളി​യി​ച്ചു​ന​ൽ​കി.

ആ​ശു​പ​ത്രി അ​ഡ്മി​നി​സ് ട്രേ​റ്റ​ർ സി​സ്റ്റ​ർ ഡെ​യ്സി മ​രി​യ ദീ​പ​ശി​ഖ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് മാ​ർ പോ​ളി ക​ണ്ണു​ക്കാ​ട​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണം ന​ട​ന്നു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ് ട്രേ​റ്റ​ർ സി​സ്റ്റ​ർ ആ​ൻ, വേ​ളൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വാ​ർ​ഡ് അം​ഗം ഹേ​മ​ന്ത്, ര​ഞ്ജി​ത, ആ​ശു​പ​ത്രി ചാ​പ്ലി​ൻ ഫാ. ​ഡേ​വി​സ് അ​മ്പൂ​ക്ക​ൻ, തു​മ്പൂ​ർ പ​ള്ളി വി​കാ​രി ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ൽ, ജോ​ബി പ​റോ​ക്കാ​ര​ൻ, സി​സ്റ്റ​ർ എ​ൽ​സി കോ​ക്കാ​ട്ട് സി​സ്റ്റ​ർ മ​രി​യ ജോ​ൺ പ്ര​സം​ഗി​ച്ചു.

District News

ഉ​ദ്ഘാ​ട​നംക​ഴി​ഞ്ഞി​ട്ട് ഒ​മ്പ​തു​മാ​സം; കാ​ടു​ക​യ​റി മ​ഹാ​ത്മാ​ഗാ​ന്ധി പാ​ര്‍​ക്ക്

ഇ​രി​ങ്ങാ​ല​ക്കു​ട: നി​ര്‍​മാ​ണോ​ദ് ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​മ്പ​തു​മാ​സം പി​ന്നി​ട്ടി​ട്ടും മ​ഹാ​ത്മാ​ഗാ​ന്ധി പാ​ര്‍​ക്ക് ന​വീ​ക​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ക്കാ​നി​രു​ന്ന പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച​തോ​ടെ പ്ര​ദേ​ശം വീ​ണ്ടും കാ​ടു​ക​യ​റു​ക​യാ​ണ്.

കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പഴയകാല ക​ളി​സ്ഥ​ല​മാ​യ മ​ഹാ​ത്മാ​ഗാ​ന്ധി പാ​ര്‍​ക്ക് ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഫ​ണ്ടാ​യ 35 ല​ക്ഷം രൂ​പ അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച​ത്. കൗ​ണ്‍​സി​ല​ര്‍ സ്മി​ത കൃ​ഷ്ണ​കു​മാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. 42 സെ​ന്‍റി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പാ​ര്‍​ക്കി​ല്‍ കി​ഴ​ക്കു​ഭാ​ഗ​ത്ത് കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, മ​ധ്യ​ഭാ​ഗ​ത്ത് ഓ​പ്പ​ണ്‍ ജിം, ​പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ര്‍​ട്ട് എ​ന്നി​വ ഒ​രു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​തി​നാ​വ​ശ്യ​മാ​യ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ്, ടെ​ക്‌​നി​ക്ക​ല്‍ അ​നു​മ​തി​ക​ളും ല​ഭി​ച്ചി​രു​ന്നു. പാ​ര്‍​ക്ക് ന​വീ​ക​ര​ണ​ത്തി​നാ​യി ആ​ദ്യം ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചെ​ങ്കി​ലും പ​ണി ഏ​റ്റെ​ടു​ക്കാ​ന്‍ ആ​രും ത​യാ​റാ​യി​ല്ല.

തു​ട​ര്‍​ന്ന് വീ​ണ്ടും ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ച​തോ​ടെ​യാ​ണ് ക​രാ​റു​കാ​ര​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു​പി​ന്നാ​ലെ ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം​ന​ട​ത്തി.

എ​ന്നാ​ല്‍ ഇ​തു​വ​രെ ന​ട​ന്ന​ത് ന​ട​പ്പാ​ത​യു​ടെ കോ​ണ്‍​ക്രീ​റ്റിം​ഗ് മാ​ത്ര​മാ​ണ്. പാ​ര്‍​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​നാ​യി സ്ഥാ​പി​ച്ച ര​ണ്ട് കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളും പാ​തി​വ​ഴി​യി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. നി​ര്‍​മാ​ണം​നി​ല​ച്ച​തോ​ടെ പാ​ര്‍​ക്കി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഭാ​ഗം കാ​ടു​ക​യ​റി​ത്തു​ട​ങ്ങി. ന​ട​പ്പാ​ത​യി​ലും അ​രി​കു​ക​ളി​ലും ചെ​ടി​ക​ള്‍ പ​ട​ര്‍​ന്നു​ക​യ​റി​യ നി​ല​യി​ലാ​ണ്.

ന​ട​പ്പാ​ത​യി​ല്‍ ക​ട്ട​വി​രി​ക്ക​ല്‍, ഫെ​ന്‍​സിം​ഗ്, പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം എ​ന്നി​വ​യാ​ണ് ക​രാ​റു​കാ​ര​ന് ഇ​നി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​ത്. ജൂ​ലൈ 31ന​കം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും പ​ണി പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.

മ​ഴ തു​ട​രു​ന്ന​താ​ണ് നി​ര്‍​മാ​ണം വൈ​കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് ക​രാ​റു​കാ​ര​ന്‍ അ​റി​യി​ച്ചി​രു​ന്ന​ത്. ന​ട​പ്പാ​ത, ഫെ​ന്‍​സിം​ഗ്, ക​വാ​ടം എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, ഓ​പ്പ​ണ്‍ ജിം, ​ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ര്‍​ട്ട് എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക. ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നാ​ണ് പ​ദ്ധ​തി​യു​ടെ മേ​ല്‍​നോ​ട്ട​ച്ചു​മ​ത​ല.

District News

മാ​ള കാ​ർ​മ​ൽ കോ​ള​ജി​ൽ ബി​രു​ദ​ദാ​നച്ച​ട​ങ്ങ്

മാ​ള: കാ​ർ​മ​ൽ കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട ഉ​ദ​യ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റും കോ​ള​ജ് മാ​നേ​ജ​രു​മാ​യ സി​സ്റ്റ​ർ ധ​ന്യ സി​എം​സി അ​ധ്യ​ക്ഷ​യാ​യി.

ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ് ഡോ. ​റോ​ഷ്നി തു​മ്പ​ക്ക​ര അ​ക്കാ​ദ​മി​ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​സ​മ​ർ​പ്പ​ണം കൊ​മേ​ഴ്സ് ആ​ൻ​ഡ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡീ​ൻ ഡോ. ​പി. ര​മ നി​ർ​വ​ഹി​ച്ചു. സ​യ​ൻ​സ് വി​ഭാ​ഗം ഡീ​ൻ പ്ര​ഫ.​കെ.​ബി. ബി​ന്ദു ബി​രു​ദ​ധാ​രി​ക​ൾ​ക്ക് പ്ര​തി​ജ്ഞ​ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​റി​നി റാ​ഫേ​ൽ , വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജി​ഷ ചാ​ക്കു​ണ്ണി, ഡീ​ൻ ഓ​ഫ് സ്റ്റു​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ ഡോ. ​ജി​യോ ജോ​സ​ഫ്, ആ​ർ​ട്‌​സ് വി​ഭാ​ഗം ഡീ​ൻ ഡോ. ​മെ​റി​ൻ ഫ്രാ​ൻ​സി​സ്, പൂ​ർ​വ വി​ദ്യാ​ർ​ഥി​നി ഡോ. ​റി​യ ജോ​ൺ​സ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

District News

ആ​ഗ​സ്തി മോ​റേ​ലി സ്മാ​ര​ക അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു


ചാ​ല​ക്കു​ടി: സോ​ഷ്യ​ലി​സ്‌​റ്റ് നേ​താ​വും ക​ർ​ഷ​ക​നു​മാ​യി​രു​ന്ന ആ​ഗ​സ്തി മോ​റേ​ലി വ​രും​ത​ല​മു​റ​ക​ൾ​ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​വെ​ന്ന് ആ​ർ​ജെ​ഡി സം​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. പ്ര​വീ​ൺ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും ക​ർ​ഷ​ക​നു​മാ​യി​രു​ന്ന ആ​ഗ​സ്തി മോ​റേ​ലി സ്‌​മാ​ര​ക അ​വാ​ർ​ഡ് സം​വി​ധാ​യ​ക​ൻ ഷൈ​സ​ൺ പി.​ഔ​സേ​ഫി​ന് സ​മ്മാ​നി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ര്‍​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​ജി​ന്‍ മോ​റേ​ലി അ​ധ്യ​ക്ഷ​നാ​യി. സ​നീ​ഷ്കു​മാ​ര്‍ ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പി​എ​‌സ‌്സി അം​ഗം ഡോ.​സി.​കെ. ഷാ​ജി​ബ്, ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​യ് പീ​ണി​ക്ക​പ​റ​മ്പി​ൽ, സി​എ​ഫ് ലോ ​കോ​ള​ജ് മാ​നേ​ജ​ർ പി.​ജെ. മാ​ത്യു, തി​ര​ക്ക​ഥാ​കൃ​ത്ത്സി​ബി കെ. ​തോ​മ​സ്, ഫാ ​വ​ര്‍​ഗീ​സ് പാ​ത്താ​ട​ന്‍, ജോ​ർ​ജ് വി. ​ഐ​നി​ക്ക​ൽ, ആ​നി ജോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​വാ​ർ​ഡ് ജേ​താ​വ് ഷൈ ​സ​ൺ പി.​ഔ​സേ​ഫ് മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.

 

District News

ലേ​ണിം​ഗ് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം

കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് പി​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച സെ​ന്‍റ​ർ ഫോ​ർ ലേ​ണിം​ഗ് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ർ ‘ബോ​ധി​നി’ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ബോ​ർ​ഡ് അം​ഗം അ​ഡ്വ. ബെ​ന്നി പ​യ്യ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ന​ങ്ങേ​ലി​മാ​ലി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡോ. പോ​ൾ മൂ​ഞ്ഞേ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ലി​ജോ ജോ​സ്, വാ​ർ​ഡ് മെ​മ്പ​ർ നി​ത ജോ​യ്, പ്രി​ൻ​സി​പ്പ​ൽ കെ.​ജെ. ജെ​യ്ഷ, ഹെ​ഡ്മി​സ്ട്ര​സ് ഫോ​ൺ​സി വ​ർ​ഗീ​സ്, പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ ഷി​ബു ത​യ്യി​ൽ, ബെ​ന്നി വ​ല്ലൂ​രാ​ൻ, ഡിം​ബി​ൾ പ്ര​സം​ഗി​ച്ചു.

District News

കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് ക​രു​ത​ലാ​യി ക​ത്തീ​ഡ്ര​ല്‍ കെ​സി​വൈ​എം

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് സാ​ന്ത്വ​ന​വും ക​രു​ത​ലു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ശ​ദാ​നം മ​ഹാ​ദാ​നം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

അ​മ​ല കാ​ന്‍​സ​ര്‍ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് രോ​ഗി​ക​ള്‍​ക്കാ​യി മു​ടി മു​റി​ച്ചു ന​ല്‍​കു​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​ത്തീ​ഡ്ര​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​വി​പി​ന്‍ വേ​ര​ന്‍​പി​ലാ​വ് ഉ​ദ്ഘാ​ട​നം​നി​ര്‍​വ​ഹി​ച്ചു.

കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് പി.​ഡി. ഡി​ജോ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.കെ​സി​വൈ​എം വ​ര്‍​ക്കിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ക്രി​സ്റ്റോ​ണ്‍ കൈ​നാ​ട​ത്തു​പ​റ​മ്പി​ല്‍, ആ​നി​മേ​റ്റ​ര്‍ ജോ​സ് മാ​മ്പി​ള്ളി, സെ​ക്ര​ട്ട​റി എം.​വി. ആ​ന്‍റ​ണി, ട്ര​ഷ​റ​ര്‍ യേ​ശു​ദാ​സ് മാ​മ്പി​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന​ഹ ജാ​ക്‌​സ​ണ്‍, ജോ.​സെ​ക്ര​ട്ട​റി അ​ന​റ്റ് മ​രി​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

District News

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണസാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

അ​തി​ര​പ്പി​ള്ളി: മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ക​മ്പി​യും മ​റ്റു നി​ർ​മാ​ണ വ​സ്തു​ക്ക​ളും മോ​ഷ​ണം​ന​ട​ത്തി​യ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. പു​തു​ക്കാ​ട് സ്വ​ദേ​ശി മി​ന്‍റോ, വെ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത് രാ​ജ്, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് അ​തി​ര​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മി​ന്‍റോ കാ​പ്പ കേ​സി​ൽ നാ​ടു​ക​ട​ത്തി​യ ആ​ളാ​ണ്. ഇ​യാ​ൾ​ക്ക​തി​രേ പു​തു​ക്കാ​ട്, വ​ര​ന്ത​ര​പ്പി​ള്ളി സ്റ്റേ​ഷ​നു​ക​ളി​ൽ എ​ട്ടോ​ളം കേ​സു​ക​ൾ ഉ​ണ്ട്.നി​ർ​മാ​ണം​ന​ട​ക്കു​ന്ന വൈ​ശേ​രി മേ​ഖ​ല​യി​ൽ​നി​ന്നു നി​ർ​മാ​ണ​സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത് മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ തൊ​ഴി​ലാ​ളി കാ​ണു​ക​യും മൊ​ബൈ​ലി​ൽ ദൃ​ശ്യം​പ​ക​ർ​ത്തു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​തി​ര​പ്പി​ള്ളി പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു.
മോ​ഷ്ടി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ചാ​ല​ക്കു​ടി​യി​ലെ ആ​ക്രി​ക്ക​ട​യി​ൽ കൊ​ണ്ടു​പോ​യി കൊ​ടു​ത്ത് മ​ദ്യ​പി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ ശീ​ലം.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​തി​ര​പ്പ​ള്ളി എ​സ്എ​ച്ച്ഒ മ​നീ​ഷ് പൗ​ലോ​സ്, എ​സ്ഐ മാ​രാ​യ കെ.​ഐ. മാ​ർ​ട്ടി​ൻ, സി.​ഡി. ബി​ജു, ബൈ​ജു, സി​പി​ഓ​മാ​രാ​യ ര​തീ​ഷ്, ര​ഞ്ജി​ത്ത് ലാ​ൽ, ബി​നോ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

District News

മ​ദ്യ​വി​ല്പ​ന: ഒ​രാ​ൾ പി​ടി​യി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യ​യാ​ളെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി.

അ​ഴീ​ക്കോ​ട്‌ ലൈ​റ്റ്ഹൗ​സ് തേ​വാ​ലി​ൽ സ്മി​ജു (42)വാ​ണ് പി​ടി​യി​ലാ​യ​ത്. തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യു​ള്ള പ​രാ​തി​യി​ൽ സ്മി​ജു എ​ക്‌​സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. മു​ൻ​പും മ​ദ്യ​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്‌​സൈ​സി​ലും പോ​ലീ​സി​ലും ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ക​ളു​ണ്ട്.

സ്മി​ജു​വി​ന്‍റെ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽ മ​ദ്യ​വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യും എ​ക്‌​സൈ​സ് ക​ണ്ടെ​ത്തി. ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​കി​ഷോ​ർ, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ എ.​എ​സ്. സു​ധ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​നാ​യ​ക്, കെ.​എം. സി​ജാ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ്മാ​രാ​യ ചി​ഞ്ചു പോ​ൾ, എം.​പി. ജി​തി​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഗ്രേ​ഡ് പി.​ആ​ർ. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up