x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​യെ അ​റി​ഞ്ഞ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ക്യാ​മ്പ്


Published: July 8, 2026 07:56 AM IST | Updated: July 8, 2026 07:56 AM IST

എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ​വ​ണ്‍​മെ​​ന്‍റ്് ഹ​യ​ര്‍​സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് വ​ന​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ക്യാ​മ്പ് ന​ട​ത്തി.

വ​ന​മ​ഹോ​ത്സ​വം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​യു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് പ​ടു​ക്ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സ​ജി ജോ​ണ്‍ വി​ശ​ദീ​ക​രി​ച്ചു.

ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പ്ര​ദീ​പ് നെ​ടു​ങ്ക​യം പാ​രി​സ്ഥി​തി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ചും നെ​ടു​ങ്ക​യ​ത്തി​​ന്‍റെ ച​രി​ത്ര​പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. തു​ട​ര്‍​ന്ന് എ​ന്‍​എ​സ്എ​സ് അം​ഗ​ങ്ങ​ള്‍ നെ​ടു​ങ്ക​യം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ. ​ഫ​സ​ലു റ​ഹ്‌​മാ​ന്‍, അ​ധ്യാ​പ​ക​രാ​യ ശി​ഫ സ​ക്ത​ര്‍, കെ.​എം. റെ​മീ​ന, സ​ജി​ന, എ​ന്‍​എ​സ്എ​സ് ലീ​ഡ​ര്‍​മാ​രാ​യ അ​നു ജോ​ര്‍​ജ്, അ​സിം, ഹൈ​ഫ, അ​ഞ്ച​ല്‍, റീ​മ, സി​നാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി

Tags : nattu vishesham Environmental protection camp

Recent News

Corehub Up