x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​നെ ക​ല്ലെ​റി​യ​ല്ലേ; പ​ണി കി​ട്ടും

സ്വ​ന്തം ലേ​ഖി​ക
Published: July 8, 2026 07:14 AM IST | Updated: July 8, 2026 07:14 AM IST


കൊ​ച്ചി: ഇ​നി പോ​ലീ​സി​നെ ആ​യു​ധ​മെ​ടു​ത്തും ക​ല്ലെ​റി​ഞ്ഞും പി​ന്തി​രി​പ്പി​ക്കാം എ​ന്നു ക​രു​തേ​ണ്ട. അ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ നേ​രി​ടാ​ന്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് പ്രാ​പ്ത​രാ​വു​ക​യാ​ണ്. ലാ​ത്തി​യും ഷീ​ല്‍​ഡും ക​ണ്ണീ​ര്‍​വാ​ത​ക​വും കൊ​ണ്ട് മാ​ത്രം ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണം നേ​രി​ടാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് പോ​ലീ​സി​ന്‍റെ ശൈ​ലി​മാ​റ്റം.

അ​ക്ര​മി​ക​ളെ നേ​രി​ടു​ന്ന​തി​നാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കി വ​ന്നി​രു​ന്ന പ​രി​ശീ​ല​ന​ങ്ങ​ള്‍ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണെ​ന്ന ബോ​ധ്യ​ത്തി​ല്‍ നി​ന്നാ​ണ് കൊ​ച്ചി സി​റ്റി​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നൂ​ത​ന പ​രി​ശീ​ല​ന​മു​റ​ക​ള്‍ അ​ഭ്യ​സി​പ്പി​ക്കു​ന്ന​ത്.

ആ​ധു​നി​ക​രീ​തി​യി​ലു​ള്ള ലാ​ത്തി ഡ്രി​ല്‍, മോ​ബ് ഓ​പ്പ​റേ​ഷ​ന്‍, സെ​ല്‍​ഫ് ഡി​ഫ​ന്‍​സ്, പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള ഇ​ട​പ​ഴ​ക​ല്‍, വ്യ​ക്തി​ത്വ വി​കാ​സം, അ​ക്ര​മി​ക​ളെ​യും പ്ര​തി​ക​ളെ​യും എ​ങ്ങ​നെ നേ​രി​ടാം, ആ​യു​ധ പ​രി​ശീ​ല​നം തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.

സം​ഘം ചേ​ര്‍​ന്നു​ള്ള ആ​ക്ര​മ​ണം, ആ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം, ക​ല്ലേ​റ്, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി ഏ​തു​ത​രം അ​ക്ര​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും സം​ഘ​ടി​ത​മാ​യി ചെ​റു​ക്കാ​നും ത​ട​യാ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ല​ക്ഷ്യം. ആ​ധു​നി​ക രീ​തി​യി​ലു​ള്ള ബോ​ഡി പ്രൊ​ട്ട​ക്ട​ര്‍, ഷീ​ല്‍​ഡ്, ഹെ​ല്‍​മെ​റ്റ്, ലാ​ത്തി എ​ന്നി​വ ധ​രി​ച്ചാ​ണ് വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഇ​തോ​ടൊ​പ്പം കൈ​ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ച്ച് അ​ക്ര​മി​ക​ളെ കീ​ഴ്‌​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​വും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കി​വ​രു​ന്നു. ഇ​തി​ന​കം 800 ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശീ​ല​നം നേ​ടി​ക്ക​ഴി​ഞ്ഞു.

2,500 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കും : ക​മ്മീ​ഷ​ണ​ർ

50 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​തം ഉ​ള്‍​പ്പെ​ടു​ന്ന ബാ​ച്ചു​ക​ളാ​യി തി​രി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യും പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ നേ​രി​ടു​ന്ന​തി​ന് കൊ​ച്ചി സി​റ്റി​യി​ലെ 2,500 ഓ​ളം വ​രു​ന്ന മു​ഴു​വ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : nattu vishesham Don't throw stones at the

Recent News

Corehub Up