തങ്കശേരി: ഓപ്പറേഷന് തൂഫാന് ലഹരി വിരുദ്ധ മുന്നേറ്റത്തിന് പിന്തുണ നല്കി തങ്കശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജെഴ്സി ഡേ ആചരിച്ചു.
ലഹരിവിരുദ്ധ സന്ദേശവുമായി ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങളുടെ ആവേശം ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഫുട്ബോള്‍ ടീമുകളുടെ ജെഴ്സി ധരിച്ചും ടീ ഷര്‍ട്ടുകളും ട്രാക്ക് പാന്റ്സുകളും ധരിച്ചും ജെഴ്സി ഡേ ആചരിച്ചു. ജെഴ്സി ഡേയുടെ ഉദ്ഘാടനം കൊല്ലം എക്സൈസ് ജോയിന്റ് കമ്മീഷണര്‍ വി. റോബര്‍ട്ട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. സില്‍വി ആന്റണി ജെഴ്സി ഡേ കിക്ക് ഓഫ് ചെയ്തു. ലോകകപ്പ് പ്രമുഖ ടീമുകളുടെ ചിത്രങ്ങളുള്ള ക്ലോത്ത് റിവീലിംഗും വിക്കിംഗ് ക്ലാപ്പും തത്സമയം നടന്നു.
ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ലഹരിക്കെതിരെ റാലി നടത്തി. റാലി എക്സൈസ് ജോയിന്റ് കമ്മീഷണര്‍ ഫ്ളാഗ് ഓഫ് ചെയ്തു. പരിപാടികള്‍ക്കു വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനോജ് ആന്റണി നേതൃത്വം നല്കി.
Tags : nattu vishesham Jersey Day with anti-alcohol