x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​കാ​ടി റോ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: October 23, 2026 02:08 AM IST | Updated: October 23, 2026 02:08 AM IST

പു​ല്‍​പ്പ​ള്ളി: ചേ​കാ​ടി ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന വാ​ട​ന​ക്ക​വ​ല-​ചേ​കാ​ടി റോ​ഡും കു​റു​വ-​ചേ​കാ​ടി റോ​ഡും അ​ധി​കാ​രി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​വീ​ക​രി​ക്ക​ണ​മെ​ന്നും പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് മെം​ബ​ര്‍ പി.​എ​ന്‍. പ്രേം​ജി ആ​വ​ശ്യ​പ്പെ​ട്ടു. 


2026-2027 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പാ​ള​ക്കൊ​ല്ലി-​ചേ​കാ​ടി റോ​ഡി​ന് 70 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ റോ​ഡു​ക​ള്‍ വ്യാ​പ​ക​മാ​യി ത​ക​ര്‍​ന്ന​തി​നാ​ല്‍ അ​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ശേ​ഷി​ക്ക​പ്പു​റ​മു​ള്ള തു​ക ആ​വ​ശ്യ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. അ​തി​നാ​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡു​ക​ള്‍ ഏ​റ്റെ​ടു​ത്ത് ന​വീ​ക​രി​ക്ക​ണം.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത​താ​ണ്. എ​ന്നി​ട്ടും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വൈ​കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​തം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്. സ്ഥി​ര​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ഫ​ണ്ട് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ക്ക​ണം. പ്ര​കൃ​തി​ഭം​ഗി കൊ​ണ്ടും ജൈ​വ​വൈ​വി​ധ്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ ചേ​കാ​ടി​യി​ലേ​ക്ക് നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ പ്ര​ദേ​ശ​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ചേ​കാ​ടി റോ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​ര്‍​ന്നാ​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​ന് എം​എ​ല്‍​എ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പി.​എ​ന്‍. പ്രേം​ജി പ​റ​ഞ്ഞു.

Tags :

Recent News

Corehub Up