കോതമംഗലം കൃഷിഭവനിൽ നടന്ന പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു നിർവഹിക്കുന്നു.
കോതമംഗലം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി വികസന പദ്ധതി പ്രകാരം വിവിധ ഇനത്തിലുള്ള 25,000 പച്ചക്കറി തൈകൾ വിതരണം ചെയ്തു . കോതമംഗലം കൃഷിഭവനിൽ നടന്ന വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു നിർവഹിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിൻസ് വർക്കി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ എൻ.എച്ച്. ആബിദ, സിന്ധു ജിജോ, ജോർജ് അമ്പാട്ട്, കൗൺസിലമാർ കൃഷി അസിസ്റ്റന്റ് ഓഫീസർ പി.ടി. വിനോദ് , അസിസ്റ്റന്റ് കൃഷി ഓഫീസർ ഇ.പി. സാജു തുടങ്ങിയവരും പങ്കെടുത്തു.
Tags :