x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കും: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍

വെബ് ഡെസ്ക്
Published: October 23, 2026 03:18 AM IST | Updated: October 23, 2026 03:18 AM IST

പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ച്ച് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​താ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍.ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ ഉ​ള്ള്യേ​രി ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ല്‍ വി.​ടി. സൂ​ര​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രി​ല്ലാ​തെ ചി​ല ആ​ശു​പ​ത്രി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 1800 ഓ​ളം പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച് വേ​ഗ​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​സ്ഥി​രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കും. ഹീ​മോ​ഫീ​ലി​യ അ​ട​ക്ക​മു​ള്ള അ​പൂ​ര്‍​വ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ളി​ല്‍ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം വ​രു​ത്തു​ന്ന, മൃ​ത​ദേ​ഹം കീ​റി​മു​റി​ക്കാ​തെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള "വെ​ര്‍​ച്വ​ല്‍ ഓ​ട്ടോ​പ്‌​സി' സാ​ങ്കേ​തി​ക​വി​ദ്യ സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കും. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​യി​രി​ക്കും ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ സേ​വ​ന വീ​ഴ്ച​ക​ളോ അ​നാ​സ്ഥ​യോ ഉ​ണ്ടാ​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഉ​ള്ള്യേ​രിയി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ടം മു​ത​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മ​ന്ത്രി ഓ​ര്‍​മി​ച്ചു. പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മാ​യി​രു​ന്ന കാ​ല​ത്ത് എം​പി ഫ​ണ്ടി​ന്‍റെ ഭൂ​രി​ഭാ​ഗ​വും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്കും വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കു​മാ​ണ് വി​നി​യോ​ഗി​ച്ച​ത്. ബാ​ലു​ശേ​രി​യി​ലെ വി​ദ്യാ​ല​യ​ത്തി​നാ​ണ് ത​ന്‍റെ ആ​ദ്യ എം​പി ഫ​ണ്ട് അ​നു​വ​ദി​ച്ച​തെ​ന്നും മ​ന്ത്രി അ​നു​സ്മ​രി​ച്ചു. ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് അ​നു​വ​ദി​ച്ച ഹെ​ല്‍​ത്ത് ഗ്രാ​ന്‍റ് ഉ​ള്‍​പ്പെ​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നാ​ല് കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഉ​ള്ളി​യേ​രി​യി​ലെ ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ല്‍ ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​സ്മ​യി​ല്‍ കു​റു​മ്പൊ​യി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ഷാ​ന​വാ​സ്, ഉ​ള്ളി​യേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​നാ​സ​ര്‍, ന​ടു​വ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ മു​ര​ളി, അ​ത്തോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റീ​മ കു​ന്നു​മ്മ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ എ.​കെ. മ​ണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up