നിയന്ത്രണംവിട്ട ഥാർ ജീപ്പ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ നിലയിൽ.
കൊയിലാണ്ടി: നിയന്ത്രണംവിട്ട ഥാർ ജീപ്പ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. വൈദ്യരങ്ങാടി - ഊരള്ളൂർ റോഡിലെ തടോളിതാഴെ ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം.
ഊരള്ളൂർ ഭാഗത്തു നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
എതിർദിശയിൽ വന്ന മറ്റൊരു വാഹനത്തെ വെട്ടിക്കുന്നതിനിടെ റോഡിൽ നിന്ന് വഴുതി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കവുങ്ങിൽ തട്ടി നിന്നതിനാൽ വാഹനം കൂടുതൽ താഴേക്ക് പതിച്ചില്ല. ഡ്രൈവർ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നവർ സാരമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
അപകട സമയത്ത് കനത്ത മഴയുണ്ടായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നു.
Tags :