x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി ഫാ​മി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് മനുഷ്യാവകാശ കമ്മിഷൻ

വെബ് ഡെസ്ക്
Published: October 23, 2026 03:16 AM IST | Updated: October 23, 2026 03:16 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ചാ​ത്ത​മം​ഗ​ലം പൂ​ള​ക്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന പൗ​ൾ​ട്രി ഫാ​മി​ൽ നി​ന്നും രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കോ​ഴി​ക്കോ​ട് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഉ​ത്ത​ര​വ് ല​ഭി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും എ​ൺ​വ​യോ​ൺ​മെ​ന്‍റ​ൽ എ​ൻ​ജി​നിയ​റും ക​മ്മി​ഷ​നി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​ശോ​ധ​ന വ​സ്തു​നി​ഷ്ഠ​മാ​യി ന​ട​ത്ത​ണ​മെ​ന്നും ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, ശു​ചി​ത്വം, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് നി​യ​മ​പ്ര​കാ​ര​മു​ള്ള പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പ​ന​ത്തി​ന് ന​ൽ​കി​യി​ട്ടു​ള്ള അ​നു​മ​തി​ക​ളും മ​റ്റും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്ക​ണം.

പ​രി​ശോ​ധ​ന​യി​ൽ ദു​ർ​ഗ​ന്ധ​മോ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​മോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മി​ഷ​നെ അ​റി​യി​ച്ചു. സ്ഥാ​പ​നം നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ അ​പ്ര​തീ​ക്ഷി​ത പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ക​മ്മി​ഷ​നെ അ​റി​യി​ച്ചു. ആ​രോ​ഗ്യ​ക​ര​വും ശു​ചി​ത്വ​വു​മു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ ജീ​വി​ക്കാ​നു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ത്തെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​യാ​ൽ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും അ​നു​സ​രി​ച്ച് ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​രം ഉ​റ​പ്പാ​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ക​മ്മി​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. പ്ര​ദേ​ശ​വാ​സി​യാ​യ സൗ​മ്യ​ൻ നാ​യ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Tags :

Recent News

Corehub Up