പ്രതീകാത്മക ചിത്രം
തിക്കോടി: കോഴിക്കോട് നിന്ന് തിക്കോടിയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്ത പെൺകുട്ടിയെ വഴിയിൽ ഇറക്കിവിട്ടതായി ‘കൃതിക’ സ്വകാര്യ ബസിനെതിരേ പരാതി. തിക്കോടി പാലൂർ സ്വദേശി നാരായണന്റെ മകൾക്കാണ് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി 7.50ഓടെയായിരുന്നു സംഭവം. സർവീസ് റോഡിലൂടെ സഞ്ചരിച്ച് നിശ്ചിത സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കുന്നതിന് പകരം ബസ് ഫ്ലൈ ഓവറിലൂടെ മുന്നോട്ടുപോയെന്നാണ് ആരോപണം. തിക്കോടി പഞ്ചായത്ത് ഓഫിസിന് മുന്നിൽ പോലും ബസ് നിർത്തിയില്ലെന്നും തുടർന്ന് തിക്കോടി പെട്രോൾ പമ്പിന് അൽപ്പം മുന്നിലായി പെൺകുട്ടിയെ ഇറക്കിവിട്ടെന്നുമാണ് പരാതി. പെൺകുട്ടി പയ്യോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Tags :