കുട്ടികളും കുടുംബങ്ങളും ആശുപത്രി അധികൃതര്‍ക്കൊപ്പം ഒത്തുചേര്‍ന്നപ്പോള്‍.
കോഴിക്കോട്: കുട്ടികളിലെ അപൂർവജനിതക അസ്ഥി–പേശി രോഗങ്ങൾക്കായി ബേബി മെമ്മോറിയൽ ആശുപത്രി ആരംഭിക്കുന്ന പ്രിസം ക്ലിനിക്കിന്റെ ഉദ്ഘാടനം ഭിന്നശേഷി അവകാശ പ്രവർത്തകയും പ്രചോദന പ്രഭാഷകയുമായ ധന്യ രവി നിർവഹിച്ചു.
ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളും കുടുംബങ്ങളും പങ്കെടുത്തു. ക്ലിനിക്കിന്റെ ഔദ്യോഗിക ലോഗോ മുഖ്യാതിഥിയും കുട്ടികളും ചേർന്ന് അനാവരണം ചെയ്തു.അപൂർവ ജനിതക, അസ്ഥി, പേശി രോഗങ്ങളുള്ള കുട്ടികളുമായി മാതാപിതാക്കൾക്ക് പല ഡോക്ടർമാരെ കാണാൻ പല ആശുപത്രികളിൽ ദിവസങ്ങളോളം അലയേണ്ടി വരുന്നു. ഈ ഭാരം കുറച്ച്, ആവശ്യമായ എല്ലാ ചികിത്സയും ഒരു കുടക്കീഴിൽ ലഭ്യമാക്കാനാണ് പ്രിസം ക്ലിനിക്. ഇതിനു പിന്നിൽ ഏറെ നാളത്തെ പരിശ്രമവും സമർപ്പണവുമുണ്ടെന്ന് അധ്യക്ഷത വഹിച്ച ബിഎംഎച്ച് ചെയർമാൻ ഡോ. കെ. ജി. അലക്സാണ്ടർ പറഞ്ഞു.
Tags :