x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷം

വെബ് ഡെസ്ക്
Published: October 23, 2026 03:10 AM IST | Updated: October 23, 2026 03:10 AM IST

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ചെ​മ്പ​നോ​ട​യി​ലെ ഇ​ട​ച്ചേ​രി ജോ​ബി​യും മ​ക​ൻ മാ​ർ​ട്ടി​നും

പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം അ​തി​രൂ​ക്ഷം. കൃ​ഷി​നാ​ശം വ്യാ​പ​ക​മാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. കാ​ട്ടു​പ​ന്നി വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ ചാ​ടി യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന സം​ഭ​വ​വും ഉ​ണ്ടാ​യി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പൂ​ഴി​ത്തോ​ട് നി​ന്ന് ചെ​മ്പ​നോ​ട​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കി​നു നേ​രെ കു​റ​ത്തി​പ്പാ​റ​യി​ൽ​വെ​ച്ച് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം പാ​ഞ്ഞ​ടു​ത്ത സം​ഭ​വ​മു​ണ്ടാ​യി. നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് മ​റി​ഞ്ഞ് ഓ​ടി​ച്ചി​രു​ന്ന ചെ​മ്പ​നോ​ട ഇ​ട​ച്ചേ​രി​ൽ ജോ​ബി(50) ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൻ മാ​ർ​ട്ടി​ൻ ജോ​ബി(12) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ ദി​വ​സം പെ​രു​വ​ണ്ണാ​മൂ​ഴി വ​ട്ട​ക്ക​യം ഭാ​ഗ​ത്തും സ​മാ​ന സം​ഭ​വ​മു​ണ്ടാ​യി. പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 13 ൽ ​താ​മ​സ​ക്കാ​രാ​യ ക​ർ​ഷ​ക​രു​ടെ ക​പ്പ കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

കാ​പ്പി​ൽ തോ​മ​സ് ചെ​റി​യാ​ൻ (നോ​ബി​ൾ) ന​ട്ട് വി​ള​വെ​ടു​ക്കാ​റാ​യ 260 ചു​വ​ട് ക​പ്പ മൊ​ത്തം കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു.​പാ​റ​ച്ചാ​ലി​ൽ ഇ​ബ്രാ​യി കൃ​ഷി ചെ​യ്ത 50 മൂ​ട് ക​പ്പ​യി​ൽ മു​പ്പ​തോ​ളം എ​ണ്ണം ന​ശി​പ്പി​ച്ചു.​ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ന് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ൻ അ​ധി​കാ​ര​മു​ണ്ട്.

പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ മൂ​ന്ന് എം ​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രു​മു​ണ്ട്. മൂ​ന്നു പേ​രും മൂ​ന്ന് വി​ല്ലേ​ജു​ക​ളി​ലാ​ണ്.​വി​ല്ലേ​ജ് മാ​റി വെ​ടി വെ​ക്ക​രു​തെ​ന്ന നി​ര്‍​ദേ​ശം​ഇ​വ​ർ​ക്ക് വി​ന​യാ​കു​ക​യാ​ണ്. സം​ഘ​മാ​യി നാ​യാ​ട്ട് ന​ട​ത്തി​യാ​ൽ മാ​ത്ര​മെ കാ​ട്ടു​പ​ന്നി​ക​ളെ ഉ​ന്മൂ​ല​നം ചെ​യാ​ൻ പ​റ്റൂ​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up