x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 1800 ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും: കെ. ​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്ക്
Published: October 23, 2026 03:07 AM IST | Updated: October 23, 2026 03:11 AM IST

കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു.


കൂ​രാ​ച്ചു​ണ്ട്: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ മി​ക​വു​റ്റ​താ​ക്കു​ന്ന​തി​നാ​യി 1800 ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യും മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ക​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി പു​തി​യ​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ക്കാ​ര്യ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ക​ക്ക​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ല​വി​ലു​ള്ള മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​മാ​ര്‍​ക്ക് പു​റ​മെ ര​ണ്ട് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​മാ​ര്‍, ഫാ​ർ​മ​സി​സ്റ്റ്, സ്റ്റാ​ഫ് ന​ഴ്സ്, ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍ എ​ന്നീ പു​തി​യ ത​സ്തി​ക​ക​ളും സൃ​ഷ്ടി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ആ​രോ​ഗ്യ രം​ഗ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് നാ​ടി​ന്‍റെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും ചി​കി​ത്സ​യും സേ​വ​ന​വും ന​ല്‍​കു​മ്പോ​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ റോ​ബോ​ട്ടി​ക് സ​ര്‍​ജ​റി സം​വി​ധാ​നം ആ​രം​ഭി​ക്കു​മെ​ന്നും, വി​ദേ​ശ​ങ്ങ​ളി​ൽ നൂ​ത​ന പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന റെ​ക്റ്റ​ൽ ഓ​ട്ടോ​പ്സി മെ​ഷീ​ൻ സം​വി​ധാ​നം സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​മാ​യ പ​ഠ​ന​ത്തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യും അ​തു ഗു​ണ​ക​ര​വും എ​ഗ്രി​മെ​ന്‍റു​മാ​യി ക​ഴി​ഞ്ഞാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് ക​ക്ക​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. ച​ട​ങ്ങി​ല്‍ ഗ​ര്‍​ഭാ​ശ​യ ഗ​ള കാ​ന്‍​സ​ര്‍ ത​ട​യു​ന്ന​തി​നു​ള്ള എ​ച്ച്പി​വി വാ​ക്സി​ന്‍റെ "ഷീ​ല്‍​ഡ്' പ്ര​ചാ​ര​ണ പോ​സ്റ്റ​ര്‍ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. വി.​ടി. സൂ​ര​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​എ​ൽ.​ടി. സ​രി​ത കു​മാ​രി റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.

ആ​രോ​ഗ്യ കേ​ര​ളം പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സി.​കെ. അ​ഫ്സ​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​യു.​പി. നൗ​ഷാ​ദ്, ബാ​ലു​ശേ​രി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ കു​റു​മ്പൊ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ഷാ​ന​വാ​സ്‌, പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഡാ​ർ​ളി ഏ​ബ്ര​ഹാം പു​ല്ലം​കു​ന്നേ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ശോ​ഭ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​രു​ൺ ജോ​സ്, കെ.​കെ. ബാ​ബു, ടി. ​സ​രു​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up