x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ട​ര്‍​ച്ച​യാ​യി വേ​ന​ല്‍ മ​ഴ ല​ഭി​ച്ചി​ട്ടും ക​ബ​നി ന​ദി​യി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നി​ല്ല

വെബ് ഡെസ്ക്
Published: October 23, 2026 02:15 AM IST | Updated: October 23, 2026 02:15 AM IST

പു​ല്‍​പ്പ​ള്ളി: കു​ടി​യേ​റ്റ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ ക​ബ​നി ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് അ​തി​വേ​ഗം താ​ഴു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കു​ള്ളി​ലാ​ണ് ജ​ല​നി​ര​പ്പ് വ​ന്‍​തോ​തി​ല്‍ കു​റ​ഞ്ഞ​ത്.
ക​ര്‍​ണാ​ട​ക​യി​ല്‍ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നു​മാ​യി ബീ​ച്ച​ന​ഹ​ള്ളി അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ വെ​ള്ളം എ​ടു​ത്ത് തു​ട​ങ്ങി​യ​താ​ണ് ജ​ല​നി​ര​പ്പ് താ​ഴാ​ന്‍ കാ​ര​ണം. വ​യ​നാ​ട്ടി​ല്‍ തു​ട​ര്‍​ച്ച​യാ​യി വേ​ന​ല്‍​മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബീ​ച്ച​ന​ഹ​ള്ളി ഡാ​മി​ല്‍ നി​ന്നും വെ​ള്ളം തു​റ​ന്ന് കൊ​ടു​ത്ത​തോ​ടെ പു​ഴ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും വ​റ്റി​യ അ​വ​സ്ഥ​യാ​ണ്.

വേ​ന​ല്‍​മ​ഴ മാ​റി​യാ​ല്‍ ക​ബ​നി ന​ദി​യി​ല്‍ നീ​രൊ​ഴു​ക്ക് കു​റ​യു​ന്ന​ത് ജ​ല​ക്ഷാ​മ​ത്തി​നി​ട​യാ​ക്കും. ഈ ​അ​വ​സ്ഥ തു​ട​ര്‍​ന്നാ​ല്‍ താ​മ​സി​യാ​തെ ക​ബ​നി കു​ടി​വെ​ള്ള പ​ദ്ധ​തി ദോ​ഷ​ക​ര​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ള്‍. പ്ര​തി​ദി​നം ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ ജ​ല​മാ​ണ് പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വി​ത​ര​ണ​ത്തി​നാ​യി എ​ടു​ക്കു​ന്ന​ത്. ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 12,000 ത്തോ​ളം ക​ണ​ക്ഷ​നു​ണ്ട്. വേ​ന​ല്‍ ക​ന​ത്ത​തോ​ടെ പ​ച്ച​ക്ക​റി ന​ന​യ്ക്കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ആ​ശ്ര​യി​ക്കു​ന്ന​ത് പൈ​പ്പ് വെ​ള്ള​ത്തെ​യാ​ണ്.

സ്വ​ന്ത​മാ​യി കി​ണ​റു​ള്ള​വ​രും വേ​ന​ലി​ല്‍ കി​ണ​റു​ക​ള്‍ വ​റ്റു​ന്ന​തി​നാ​ല്‍ പൈ​പ്പ് ക​ണ​ക്ഷ​നെ​ടു​ത്തി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ക​ബ​നി ന​ദി​യു​ടെ കൊ​ള​വ​ള്ളി മു​ത​ല്‍ കൂ​ട​ല്‍​ക്ക​ട​വ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ച്ച് വെ​ള്ളം സം​ഭ​രി​ച്ച് നി​ര്‍​ത്താ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഇ​ട​പ്പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up