x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട​മു​ണ്ട പു​തി​യ പാ​ലം തു​റ​ന്നു

വെബ് ഡെസ്ക്
Published: October 23, 2026 02:56 AM IST | Updated: October 23, 2026 02:56 AM IST

കു​ട​മു​ണ്ട പു​തി​യ പാ​ലം ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: പ​ത്തു​വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ കു​ട​മു​ണ്ട പു​തി​യ​പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു. പ​ല്ലാ​രി​മം​ഗ​ലം, ക​വ​ള​ങ്ങാ​ട്, വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​വി​ധ ത​ട​സ​ങ്ങ​ളെ തു​ട​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ളോ​ളം മു​ട​ങ്ങി​ക്കി​ട​ന്ന പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​യ​തോ​ടെ പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു പു​തി​യ സാ​ധ്യ​ത​ക​ളാ​ണു തു​റ​ക്കു​ന്ന​ത്.

15.5 മീ​റ്റ​ര്‍ വീ​ത​മു​ള്ള മൂ​ന്നു സ്പാ​നു​ക​ളി​ലാ​യി ആ​കെ 47 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് പാ​ലം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഡെ​ക്ക്സ്ലാ​ബി​ന് 4.25 മീ​റ്റ​ര്‍ വീ​തി​യു​ള്ള കാ​ര്യേ​ജ് വേ​യു​ണ്ട്. 1.5 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ചെ​ക്ക് ഡാ​മി​ല്‍ 1.2 മീ​റ്റ​ര്‍ വീ​തി​യു​ള്ള മൂ​ന്ന് വെ​ന്‍റു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന​തോ​ടെ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ന്ന​തി​നൊ​പ്പം ക​ര്‍​ഷ​ക​ര്‍​ക്കും വ​ലി​യ പ്ര​യോ​ജ​നം ല​ഭി​ക്കും.

2012 ല്‍ ​പ്രാ​ഥ​മി​ക അ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ത്തി​ന് 2014 ലാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍, സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍, കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ നി​ര്‍​മാ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. 2016ല്‍ ​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചെ​ങ്കി​ലും പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കാ​തെ നീ​ണ്ടു​പോ​യി. ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ ന​ട​ത്തി​യ തു​ട​ര്‍​ച്ച​യാ​യ ഇ​ട​പെ​ട​ലു​ക​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളും നി​ര്‍​ണാ​യ​ക​മാ​യി.

കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​റ​വം ഇ​റി​ഗേ​ഷ​ന്‍ സ​ബ് ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ബി.​ജെ. ദേ​വി, എ​റ​ണാ​കു​ളം ഇ​റി​ഗേ​ഷ​ന്‍ ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ബി. ​അ​ബ്ബാ​സ്, പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. മൊ​യ്തു, ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ര്‍​ജ്, വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഗീ​ത പ്ര​തീ​ഷ്, ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി ജേ​ക്ക​ബ്, പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ്‌​സി​ന ശി​ഹാ​ബ്, വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. യൂ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എം. സി​ദ്ദി​ഖ്, രാ​ജേ​ഷ് കു​ഞ്ഞു​മോ​ന്‍, മൂ​വാ​റ്റു​പു​ഴ ഇ​റി​ഗേ​ഷ​ന്‍ സെ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ വി​ഷ്ണു കൃ​ഷ്ണ​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍, നേ​താ​ക്ക​ളാ​യ കെ.​പി. ബാ​ബു, എം.​എ​സ്. എ​ല്‍​ദോ​സ്, ബാ​ബു ഏ​ലി​യാ​സ്, ഇ​ബ്രാ​ഹിം ക​വ, പി.​എം. സ​ക്ക​റി​യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up