പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപതാ ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച അസോസിയേഷന് ഓഫ് നോണ്‍ ആല്‍ക്കഹോളിക് പേഴ്സണ്‍സ് ലഹരി രഹിത മൂവ്മെന്റിന്റെ പ്രഥമയോഗം തുവാനിസ സെന്ററില്‍ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ കമ്മീഷന് ചെയര്മാന് ഫാ. മാത്യു കുഴിപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. രാജേഷ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. വില്‍സണ്‍ കുരുട്ടുപറമ്പിൽ, പ്രസിഡന്റ് ജോസ്മോന് പുഴക്കരോട്ട്, ഫാ. മാത്തുക്കുട്ടി കുളക്കാട്ട് കുടിലിൽ, ജിയോ കുന്നശേരി, ടോമി പൊട്ടന്‍കുഴി, രാജു പിറവം, ഡോ. സിസ്റ്റര്‍ ലിസ, സിസ്റ്റര്‍ റീത്താ എന്നിവര്‍ പ്രസംഗിച്ചു.
Tags :