x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രം ക​ട​പു​ഴ​കി വീ​ടി​നു​മു​ക​ളി​ല്‍ വീ​ണു ; കൈ​ക്കു​ഞ്ഞ​ട​ക്കം പ​ത്തം​ഗ ഗോ​ത്ര​കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം കൊ​ണ്ട്

വെബ് ഡെസ്ക്
Published: October 23, 2026 02:14 AM IST | Updated: October 23, 2026 02:14 AM IST

ചു​ക്കാ​ലി​കു​നി ഊ​രി​ല്‍ വീ​ടി​നു​മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ നി​ല​യി​ല്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​രം​ക​ട​പു​ഴ​കി വീ​ടി​നു​മു​ക​ളി​ല്‍ വീ​ണു. കൈ​ക്കു​ഞ്ഞ​ട​ക്കം പ​ത്തം​ഗ ഗോ​ത്ര​കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം​കൊ​ണ്ട്.നൂ​ല്‍​പ്പു​ഴ കു​മ​ഴി ചു​ക്കാ​ലി​കു​നി കാ​ട്ടു​നാ​യ്ക്ക ഊ​രി​ലെ ജാ​ന​കി​യു​ടെ വീ​ടി​നു​മു​ക​ളി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ല്‍ വ​ന്‍​മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ല്‍ മ​ഴ​യ​ക്കു​ശേ​ഷം വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ ജാ​ന​കി​യു​ടെ വീ​ടി​നു​സ​മീ​പ​ത്ത് നി​ന്നി​രു​ന്ന വ​ന്‍ വേ​ണ്ടേ​ക്ക് മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ടി​നു​മു​ക​ളി​ല്‍ പ​തി​ച്ച​ത്. ഈ ​സ​മ​യം ജാ​ന​കി​യു​ടെ മ​ക​ളു​ടെ ഒ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള കൈ​ക്കു​ഞ്ഞും മ​റ്റം​ഗ​ങ്ങ​ളു​മ​ട​ക്കം പ​ത്തു​പേ​ര്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. മ​രം വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യാ​ണ് കു​ടും​ബം​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി വീ​ടി​നു​പു​റ​ത്തെ​ത്തി​ച്ച​ത്.

മ​രം വീ​ണ ആ​ഘാ​ത​ത്തി​ല്‍ വീ​ടി​ന്‍റെ ടെ​റ​സി​ലെ പാ​ര​പ്പ​റ്റു​ക​ള്‍ ത​ക​ര്‍​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ര്‍ എ​ത്തി വീ​ടു​മു​ക​ളി​ല്‍ പ​തി​ച്ച മ​രം മു​റി​ച്ചു​നീ​ക്കി. ഊ​രി​ലെ വീ​ടു​ക​ള്‍​ക്ക് സ​മീ​പം ഉ​ണ​ങ്ങി​യ​ത​ട​ക്കം നി​ര​വ​ധി വ​ന്‍​മ​ര​ങ്ങ​ളാ​ണ് ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന​ത്. ഇ​വ മു​റി​ച്ച് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​ത​വ​ണ വ​നം​വ​കു​പ്പി​ല്‍ അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കി​യെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ ചെ​വി​കൊ​ള്ളു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് ജാ​ന​കി​യ​ട​ക്ക​മു​ള്ള വീ​ട്ട​മ്മ​മാ​ര്‍ ഉ​ന്ന​യി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഉ​ന്ന​തി​യി​ല്‍ വി​രു​ന്നെ​ത്തി​യ മു​കേ​ഷ് എ​ന്ന യു​വാ​വി​ന്‍റെ ത​ല​യി​ല്‍ ഉ​ണ​ങ്ങി​നി​ന്നി​രു​ന്ന മ​ര​ശി​ഖ​രം പൊ​ട്ടി​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ദ്ദേ​ഹ​മി​പ്പോ​ള്‍ മെ​ഡി​ക്ക​ള്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

മ​ര​ങ്ങ​ള്‍ ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കു​ട്ടി​ക​ളെ പു​റ​ത്തു​വി​ടാ​നും ര​ക്ഷി​താ​ക്ക​ള്‍ ഭ​യ​ക്കു​ക​യാ​ണ്. ചെ​റി​യ കാ​റ്റ​ടി​ക്കു​മ്പോ​ഴേ​ക്കും മ​ര​ശി​ഖ​ര​ങ്ങ​ള്‍ പൊ​ട്ടി​വീ​ഴു​ന്ന​ത് പ​തി​വാ​ണെ​ന്നും അ​തി​നാ​ല്‍ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഇ​തി​നു​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

വ​നം മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും ഊ​രി​ലെ വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കാ​ന്‍ വ​നം​വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബെ​ന്നി കൈ​നി​ക്ക​ല്‍ ആ​രോ​പി​ച്ചു. ഇ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​ണ് മു​ത്ത​ങ്ങ കു​മ​ഴി ചു​ക്കാ​ലി​കു​നി ഊ​രി​ല്‍ വീ​ടി​നു​മു​ക​ളി​ലേ​ക്ക് മ​രം കാ​റ്റി​ല്‍ ക​ട​പു​ഴ​കി​വീ​ഴാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ വ​നം​വ​കു​പ്പി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags :

Recent News

Corehub Up