മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വസതിയുടെ പരിസരത്തുനിന്ന് മലന്പാന്പിനെ പിടികൂടുന്നു.
നെടുമ്പാശേരി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വസതിയിൽ വീണ്ടും മലമ്പാമ്പിനെ കണ്ടെത്തി. ബുധനാഴ്ച രാത്രി വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തെത്തിയ പാമ്പിനെ സർപ്പ വോളന്റിയർ ബിനു പിടികൂടി വനംവകുപ്പിന് കൈമാറി. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം വസതിയിൽനിന്ന് പാമ്പിനെ പിടികൂടുന്നത് ഇത് മൂന്നാം തവണയാണ്.
രാത്രി 11ഒാടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരാണ് കാറിനടുത്തേക്ക് പാമ്പ് നീങ്ങുന്നത് കണ്ടത്. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഇവരുടെ നിർദേശപ്രകാരം സ്ഥലത്തെത്തിയ സർപ്പ വോളന്റിയർ ബിനു പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തുകൂടി ചെങ്ങൽത്തോട് ഒഴുകുന്നുണ്ട്. സമീപത്തായി പാടശേഖരവുമുണ്ട്. ഈ പ്രദേശങ്ങളിൽനിന്നാകാം പാമ്പ് വീട്ടുപരിസരത്തെത്തിയതെന്നാണ് കരുതുന്നത്.
Tags :