x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കാടുകയറി’ പാ​ലി​യാ​ണ​യി​ലെ പ​ട്ടി​ക​വ​ർ​ഗ പു​ന​ര​ധി​വാ​സം

വെബ് ഡെസ്ക്
Published: October 23, 2026 02:09 AM IST | Updated: October 23, 2026 02:09 AM IST

ത​രു​വ​ണ: വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ൽ പാ​ലി​യാ​ണ വാ​ർ​ഡി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ നി​ർ​മി​ച്ച 38 വീ​ടു​ക​ളി​ൽ പ​കു​തി​യി​ല​ധി​കം താ​മ​സ​ക്കാ​രി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത് ജി​ല്ലാ ക​ള​ക്ട​ർ പ​രി​ശോ​ധി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​ലി​യാ​ണ പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. 

കോ​ടി​ക​ൾ മു​ട​ക്കി സ്ഥ​ലം ഏ​റ്റെ​ടു​ത്ത് നി​ർ​മി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​ണ് ഭ​വ​ന പ​ദ്ധ​തി. പാ​ലി​യാ​ണ ഉ​ന്ന​തി എ​ന്ന​പേ​രി​ൽ ക​രി​ങ്കു​റ്റി ഊ​രി​നു സ​മീ​പം 2018-2019 വ​ർ​ഷ​ത്തി​ലാ​ണ് ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത് 38 വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്.

ഇ​തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ നാ​ല​ര ഏ​ക്ക​ർ ഭൂ​മി​യും തു​ട​ർ​ന്ന് ശ്മ​ശാ​ന​ത്തി​നും ക​ളി​സ്ഥ​ല​ത്തി​നും ന​ട​പ്പാ​ത​ക​ൾ​ക്കു​മാ​യി ഒ​ന്ന​ര ഏ​ക്ക​ർ ഭൂ​മി​യും ട്രൈ​ബ​ൽ വ​കു​പ്പ് ഇ​തി​നോ​ട് കൂ​ട്ടി​ച്ചേ​ർ​ത്തു. ഭൂ​മി​യു​ടെ വി​ല​യും കൂ​ട്ടി പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഓ​രോ വീ​ടും നി​ർ​മി​ച്ച​ത്. ഈ ​വീ​ടു​ക​ൾ കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. ഇ​തി​നു പു​റ​മേ 49.20 ല​ക്ഷം രൂ​പ കു​ടി​വെ​ള്ള​ത്തി​നും 25 ല​ക്ഷം രൂ​പ സാ​മൂ​ഹ്യ പ​ഠ​ന​മു​റി​ക്കും സാം​സ്കാ​രി​ക നി​ല​യ​ത്തി​നും എ​ട്ട് ല​ക്ഷം രൂ​പ പാ​ത​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നും വി​നി​യോ​ഗി​ച്ചു.

മ​ഴ​ക്കാ​ല​ത്ത് പോ​ലും കി​ണ​റി​ൽ വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഊ​രു നി​വാ​സി​ക​ൾ അ​യ​ൽ വീ​ടു​ക​ളി​ൽ നി​ന്നാ​ണ് പ​ല​പ്പോ​ഴും വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. ഈ ​അ​ടു​ത്ത കാ​ലം​വ​രെ പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് ടാ​ങ്ക​റി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ എ​ട്ട് ല​ക്ഷം രൂ​പ മു​ട​ക്കി ജ​ല​നി​ധി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ട്രൈ​ബ​ൽ വ​കു​പ്പ് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. 25 ല​ക്ഷ​ത്തി​ന്‍റെ സാം​സ്കാ​രി​ക നി​ല​യം പ​ണി തീ​ർ​ത്ത് നാ​ളി​തു​വ​രെ ഒ​രാ​വ​ശ്യ​ത്തി​നും തു​റ​ന്നി​ട്ടി​ല്ല.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു അ​പേ​ക്ഷ​ക​രാ​യെ​ത്തി​യ​വ​ർ​ക്കാ​ണ് വീ​ട് അ​നു​വ​ദി​ച്ച​തെ​ങ്കി​ലും പ​ല​രും താ​മ​സം മ​തി​യാ​ക്കി വ​ന്നി​ട​ത്തേ​ക്ക് ത​ന്നെ മ​ട​ങ്ങി. എ​ന്നാ​ൽ പ്രാ​ദേ​ശി​ക​മാ​യി നി​ര​വ​ധി ഊ​രു​ക​ളി​ൽ കി​ട​പ്പാ​ടം ഇ​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന​വ​ർ അ​ന​വ​ധി​യാ​ണ്. സ​മീ​പ​മു​ള്ള ഊ​രു​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ പ​രി​ഗ​ണി​ച്ചി​ട്ടു​മി​ല്ല.ഉ​പ​യോ​ഗി​ക്കാ​തെ കാ​ടു​ക​യ​റു​ന്ന വീ​ടു​ക​ൾ കി​ട​പ്പാ​ടം ഇ​ല്ലാ​ത്ത​വ​ർ​ക്ക് ന​ൽ​കാ​ൻ ട്രൈ​ബ​ർ വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.പൊ​തു​ഖ​ജ​നാ​വി​ൽ നി​ന്നു കോ​ടി​ക​ൾ മു​ട​ക്കി ഏ​ർ​പ്പെ​ടു​ത്തി​യ സൗ​ക​ര്യ​ങ്ങ​ൾ ന​ശി​ക്കു​ന്ന​ത് ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up