കൂടരഞ്ഞി: തൂഫാൻ കാന്പായിനിന്റെ ഭാഗമായി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിലെ വിദ്യാര്‍ഥികൾക്കായി ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സർക്കാരിന്റെയും പോലീസ് വകുപ്പിന്റെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്നും വിദ്യാര്‍ഥികൾ പ്രതിജ്ഞയെടുത്തു.
‘ലഹരിക്കെതിരേ എന്റെ കൈയൊപ്പ്’ പരിപാടി പോലീസ് ഓഫീസർ പി.കെ.അനസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ റവ. ഫാ. ജോർജ് കിഴക്കേമുടക്കാംപുറം അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ വി. വിജയൻ വിദ്യാര്‍ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അസി. സബ് ഇൻസ്പെക്ടർ കെ. പ്രജീഷ് ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം നൽകി. കുട്ടികൾ നാടിന്റെ സമ്പത്താണെന്നും ജീവിതം തന്നെ ഏറ്റവും വലിയ ലഹരിയായി കാണണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഹെഡ്മിസ്ട്രസ് സോഫിയ തോമസ്, അധ്യാപകരായ ഷൈനി ജോസഫ്, ഷാർമ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : nattu vishesham Anti-Drug Day celebration organized