x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ കേ​സു​ക​ൾ പെ​രു​കു​ന്നു; ടാ​സ്ക് ഫോ​ഴ്സ് രൂ​പവത്ക​രി​ക്കാ​ൻ ഉ​ത്ത​ര​വ്

വെബ്ഡെസ്ക്
Published: July 8, 2026 03:16 AM IST | Updated: July 8, 2026 03:16 AM IST

ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ വി​​​​വി​​​​ധ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​ക​​​​ളി​​​​ൽ പോ​​​​ക്സോ കേ​​​​സു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പൂ​​​​ങ്കു​​​​ഴ​​​​ലി ഐ​​​​പി​​​​എ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ടാ​​​​സ്ക് ഫോ​​​​ഴ്സ് രൂ​​​​പ​​​വ​​​ത്​​​​ക​​​​രി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട് ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കാ​​​​നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശം.

പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ വാ​​​​ള​​​​യാ​​​​ർ, കൊ​​​​ല്ല​​​​ങ്കോ​​​​ട്, മീ​​​​നാ​​​​ക്ഷി​​​​പു​​​​രം, കൊ​​​​ഴി​​​​ഞ്ഞാ​​​​ന്പാ​​​​റ പോലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​ക​​​​ളി​​​​ൽ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ പോ​​​​ക്സോ കേ​​​​സു​​​​ക​​​​ൾ താ​​​​ര​​​​ത​​​​മ്യേ​​​​ന കൂ​​​​ടു​​​​ത​​​​ലാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ച് അ​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ എ​​​​ഐ​​​​ജി പൂ​​​​ങ്കു​​​​ഴ​​​​ലി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ടാ​​​​സ്ക് ഫോ​​​​ഴ്സ് രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ജി​​​​ല്ലാ ജ​​​​ന​​​​ജാ​​​​ഗ​​​​ര​​​​ണ്‍​സ​​​​മി​​​​തി, ജി​​​​ല്ലാ വ​​​​നി​​​​താ സെ​​​​ൽ, സ​​​​ഖി, ജി​​​​ല്ലാ ചൈ​​​​ൽ​​​​ഡ് ആന്‍ഡ്‌ വെ​​​​ൽ​​​​ഫ​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ, വ​​​​നി​​​​താ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി എ​​​​ന്നി​​​​വ​​​​രാ​​​​ണു ​ടാ​​​​സ്ക് ഫോ​​​​ഴ്സി​​​​ലു​​​​ണ്ടാ​​​​വു​​​​ക.

പ​​​​ത്താം കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ എ​​​​സ്റ്റി​​​​മേ​​​​റ്റ് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലൊ​​​​രു സ​​​​മി​​​​തി രൂ​​​​പ​​​വ​​​ത്ക​​​​രി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. മൂ​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ടാ​​​​സ്ക് ഫോ​​​​ഴ്സ് രൂ​​​​പ​​​വ​​​ത്ക​​​​രി​​​​ച്ച് മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം, മനഃശാ സ്ത്ര കൗ​​​​ണ്‍​സ​​​ലിം​​​​ഗ്, കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നു വേ​​​​ണ്ടി​​​​യു​​​​ള്ള മ​​​​റ്റ ു​​​​ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ ഇ​​​​വ​​​​യെ​​​​ല്ലാം ഈ ​​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​കും.

Tags : POCSO cases task force Decision Remesh Chennithala

Recent News

Corehub Up