x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി വാ​ങ്ങാ​ൻ ശ്ര​മം: എ​ൻ​എ​ച്ച്എ​ഐ പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്‌​ട​ർ പി​ടി​യി​ൽ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: July 8, 2026 01:40 AM IST | Updated: July 8, 2026 01:40 AM IST

സി​​​​ബി​​​​ഐ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​രാ​​​​റു​​​​കാ​​​​ര​​​​നി​​​​ൽ​​​​നി​​​​ന്ന് 12 ല​​​​ക്ഷം രൂ​​​​പ കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങാ​​​​ൻ ശ്ര​​​​മി​​​​ച്ച നാ​​​​ഷ​​​​ണ​​​​ൽ ഹൈ​​​​വേ അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​ൻ​​​​എ​​​​ച്ച്എ​​​​ഐ) ഷി​​​​ല്ലോം​​​​ഗ് പ്രോ​​​​ജ​​​​ക്‌​​​​ട് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ആ​​​​ന​​​​ന്ദ് സിം​​​​ഗ് ചൗ​​​​ഹാ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു​​​​പേ​​​​രെ സി​​​​ബി​​​​ഐ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ക​​​​രാ​​​​റു​​​​കാ​​​​ര​​​​ന് ല​​​​ഭി​​​​ക്കാ​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 13.38 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കു​​​​ടി​​​​ശി​​​​ക ബി​​​​ൽ പാ​​​​സാ​​​​ക്കി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണ് പ്ര​​​​തി​​​​ക​​​​ൾ കൈ​​​​ക്കൂ​​​​ലി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഈ ​​​​മാ​​​​സം ആ​​​​ദ്യം ല​​​​ഭി​​​​ച്ച പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത സി​​​​ബി​​​​ഐ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കൈ​​​​ക്കൂ​​​​ലി​​​​ത്തു​​​​ക​​​​യു​​​​ടെ ആ​​​​ദ്യ ഗ​​​​ഡു​​​​വാ​​​​യി നാ​​​​ലു ല​​​​ക്ഷം രൂ​​​​പ ഒ​​​​രു ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​നു കൈ​​​​മാ​​​​റാ​​​​നാ​​​​ണ് ക​​​​രാ​​​​റു​​​​കാ​​​​ര​​​​നോ​​​​ട് ചൗ​​​​ഹാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് സി​​​​ബി​​​​ഐ പ്ര​​​​തി​​​​യെ കു​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കെ​​​​ണി​​​​യൊ​​​​രു​​​​ക്കി.

പി​​​​ന്നീ​​​​ട് പ​​​​ണം കൈ​​​​പ്പ​​​​റ്റു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രാ​​​​യ പു​​​​നീ​​​​ത് അ​​​​ഗ​​​​ർ​​​​വാ​​​​ൾ, മ​​​​നീ​​​​ഷ് അ​​​​ഗ​​​​ർ​​​​വാ​​​​ൾ എ​​​​ന്നി​​​​വ​​​​രെ കൈ​​​​യോ​​​​ടെ പി​​​​ടി​​​​കൂ​​​​ടി. തു​​​​ട​​​​ർ​​​​ന്ന് പ്രോ​​​​ജ​​​​ക്‌​​​​ട് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു പ്ര​​​​തി​​​​ക​​​​ളെ​​​​യും സി​​​​ബി​​​​ഐ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും ഇ​​​​വ​​​​രു​​​​ടെ താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. കേ​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Tags : Attempt bribe NHAI project director arrested CBI

Recent News

Corehub Up