Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBI

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സി​ൽ സി​ബി​ഐ റെ​യ്ഡ്; ബി​ജെ​പി​ക്ക് ഭ​യ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി. സ്ഥ​ലം​മാ​റ്റ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ഴി​മ​തി ആ​രോ​പി​ച്ചു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ച​ണ്ഡീ​ഗ​ഡ്, മൊ​ഹാ​ലി, ലു​ധി​യാ​ന, പ​ട്യാ​ല ഉ​ൾ​പ്പെ​ടെ എ​ട്ട് ഇ​ട​ങ്ങ​ളി​ലാ​ണ് ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കേ​സി​ൽ ലാ​പ്ടോ​പ്പു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും രേ​ഖ​ക​ളും സി​ബി​ഐ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

മ​ന്ത്രി​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ​ർ രാ​ജ്ബീ​ർ ഘു​മാ​നും എ​തി​രെ​യാ​ണ് അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ​യും പ​ഞ്ചാ​ബ് - ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

National

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​തി ; ചോ​ദ്യ​ങ്ങ​ളു​മാ​യി സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി വ​ര​വി​ൽ ക​വി​ഞ്ഞ് സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ചോ​ദ്യ​ങ്ങ​ളു​മാ​യി സു​പ്രീം​കോ​ട​തി. ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്ന് സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച​പ്പോ​ൾ പി​ന്നെ എ​ന്തു കൊ​ണ്ടാ​ണ് കേ​സ് എ​ടു​ക്കാ​ത്ത​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചു. 

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ സി​ബി​ഐ​യും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് രാ​ഹു​ൽ ഗാ​ന്ധി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

ഹ​ർ​ജി പ​രി​ഗ​ണി​ച്ച സു​പ്രീം​കോ​ട​തി രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ കേ​സി​ൽ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഇ​നി ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ നീ​ട്ടി​വ​യ്ക്കാ​നും നി​ർ​ദേ​ശി​ച്ചു. ഇ​തോ​ടെ കേ​സി​ൽ സി​ബി​ഐ​ക്ക് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​കി​ല്ല.

അ​തേ​സ​മ​യം അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് സു​പ്രീം​കോ​ട​തി നോ​ട്ടീ​സും അ​യ​ച്ചു. പ​രാ​തി​യി​ൽ സി​ബി​ഐ ഇ​തു​വ​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന കാ​ര്യ​വും കോ​ട​തി പ​രി​ഗ​ണി​ച്ചു.

അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സ്റ്റേ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നെ സി​ബി​ഐ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​സ്റ്റ​ർ ജ​ന​റ​ൽ എ​സ്.​വി.​രാ​ജു എ​തി​ർ​ത്തു. പ​രാ​തി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​മു​ള്ള​താ​ണ്. 

അ​തി​ൽ ഇ​പ്പോ​ൾ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ൽ തീ​രു​മാ​നമായിട്ടില്ലെന്നും അ​തി​നാ​ൽ സ്റ്റേ ​ഉ​ത്ത​ര​വ് പു​റ​പ്പ​ടു​വി​ക്ക​രു​തെ​ന്നും എ​സ്.​വി. രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി ഗൗ​ര​വ​ത​ര​മാ​ണെ​ങ്കി​ൽ എ​ന്ത് കൊ​ണ്ടാ​ണ് സി​ബി​ഐ ഇ​ത് വ​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തെന്നും ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജോ​യാ​ല ബാ​ഗി ആ​രാ​ഞ്ഞു.

 തു​ട​ർ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​തി​രാ​യ ഹ​ർ​ജി​യി​ലെ ന​ട​പ​ടി​ക​ൾ നീ​ട്ടി വ​യ്ക്കാ​ൻ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യോ​ട് സു​പ്രീംകോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ഇ​നി ഒ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ​യാ​ണ് ന​ട​പ​ടി​ക​ൾ നീ​ട്ടി വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. 

National

നീ​റ്റ് ചോ​ർ​ച്ച​യ്ക്കു പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന; സി​​​ബി​​​ഐ കുറ്റപത്രം കോടതി സ്വീകരിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് ചോ​​​ദ്യ​​ച്ചോ​​​ർ​​​ച്ച കേ​​​സി​​​ൽ കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ സി​​​ബി​​​ഐ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്രം ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.

സ്പെ​​​ഷ​​​ൽ ജ​​​ഡ്ജി അ​​​ജ​​​യ് ഗു​​​പ്ത​​​യാ​​​ണ് 13 പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​യു​​​ള്ള അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കു​​​റ്റം ചു​​​മ​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള വാ​​​ദം കേ​​​ൾ​​​ക്ക​​​ൽ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും.

നീ​​​റ്റ് യു​​​ജി പ​​​രീ​​​ക്ഷ ചോ​​​ദ്യ​​​ച്ചോ​​​ർ​​​ച്ച​​​യ്ക്കു പി​​​ന്നി​​​ൽ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ​​​ട​​​ർ​​​ന്നു​​​പ​​​ന്ത​​​ലി​​​ച്ച വ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണെ​​​ന്നാ​​​ണ് സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യി​​​ലെ (എ​​​ൻ​​​ടി​​​എ) മൂ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ര​​​ഹ​​​സ്യ​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള ചോ​​​ദ്യം ചോ​​​ർ​​​ത്തി ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യെ​​​ന്നും ഇ​​​വ​​​ർ സാ​​​മ്പ​​​ത്തി​​​ക ലാ​​​ഭ​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​രീ​​​ക്ഷ​​​യ്ക്ക് മു​​​മ്പ് ഇ​​​ത് എ​​​ത്തി​​​ച്ചു ന​​​ൽ​​​കി​​​യെ​​​ന്നു​​​മാ​​​ണ് സി​​​ബി​​​ഐ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, കേ​​​സി​​​ൽ ഉ​​​ൾ​​​പെ​​​ട്ട പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​ർ ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള സാ​​​ക്ഷി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ മാ​​​ധ്യ​​​മവാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന കാ​​​ര്യം സി​​​ബി​​​ഐ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ടു​​​ത്തി.

സാ​​​ക്ഷി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലും കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഇ​​​തു​​​വ​​​രെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ത്ത കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ലെ ഭാ​​​ഗ​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​തി​​​ലും കോ​​​ട​​​തി ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

എ​​​ൻ​​​ടി​​​എ​​​യി​​​ലെ ത​​​ന്നെ വി​​​ദ​​​ഗ്ധ​​​ർ, ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ, പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​വ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ക്കം അ​​​റ​​​സ്റ്റി​​​ലാ​​​യ 13 പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ലു​​​ണ്ട്.

Kerala

മെ​സി വിവാദം: വി​ജി​ല​ൻ​സ് മു​ത​ൽ സി​ബി​ഐ​ വ​രെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക ഫു​​​ട്ബോ​​​ൾ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശ​​​നമ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​ക്കു​​​മെ​​​ന്നു പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യും വ​​​ൻ സാ​​​ന്പ​​​ത്തിക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ൻ സ​​​ർ​​​ക്കാ​​​രി​​​നും സ്പോ​​​ണ്‍​സ​​​റി​​​നും കു​​​രുക്ക് മു​​​റു​​​കു​​​ന്നു.

കാ​​​യി​​​ക​​​വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. വ​​​ൻ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ന​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ ത​​​ര​​​ത്തി​​​ലു​​​ള്ള ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ന​​​ട​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് മു​​​ത​​​ൽ സി​​​ബി​​​ഐ സം​​​ഘം​​​ വ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും മു​​​ന്നോ​​​ട്ടു​​​ വ​​​ച്ചി​​​ട്ടു​​​ണ്ട്.

റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (ആ​​​ർ​​​ബി​​​സി) മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​നും അ​​​ന്ന​​​ത്തെ കാ​​​യി​​​കമ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്​​​മാ​​​നും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​ം എ​​​തി​​​രേയാ​​​ണ് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത്.

വി​​​ജി​​​ല​​​ൻ​​​സ്, ഇ​​​ഡി, ഇ​​​ൻ​​​കം ടാ​​​ക്സ്, സി​​​ബി​​​ഐ, എ​​​സ്എ​​​ഫ്ഐ​​​ഒ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക ഫ​​​യ​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് വ​​​ലി​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ക​​​രാ​​​റോ ഫി​​​ഫ അം​​​ഗീ​​​കാ​​​ര​​​മോ ഇ​​​ല്ലാ​​​തെ സ്പോ​​​ണ്‍​സ​​​റി​​​ന് വ​​​ലി​​​യ ലാ​​​ഭം ഉ​​​ണ്ടാ​​​ക്കി​​​ക്കൊ​​​ടു​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തെ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ബ്രോ​​​ഷ​​​റി​​​നെ വ്യാ​​​ജ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ച് ഫ​​​യ​​​ൽനീ​​​ക്കം ന​​​ട​​​ത്തി​​​യെ​​​ന്നും എ​​​എ​​​ഫ്എ​​​യു​​​മാ​​​യോ ക​​​ളി​​​ക്കാ​​​രു​​​മാ​​​യോ അ​​​ന്തി​​​മക​​​രാ​​​റും ഇ​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും, അ​​​ർ​​​ജ​​​ന്‍റീ​​​ന ലോ​​​ക​​​ക​​​പ്പ് ടീം ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് കേ​​​ന്ദ്ര കാ​​​യി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക ക​​​ത്ത​​​യ​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

കൊ​​​ച്ചി ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യം ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക്ക് നി​​​ർ​​​മാ​​​ണപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ട്ടു​​​ന​​​ൽ​​​കി. ഇ​​​തി​​​ലൂ​​​ടെ അ​​​ഞ്ചു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ള​​​വ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ന​​​ൽ​​​കി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ടൂ​​​ർ പ്രോ​​​ഡ് എ​​​ന്‍റ​​​ർ എ​​​ന്ന വി​​​ദേ​​​ശ ക​​​ന്പ​​​നി വ​​​ഴി 130 കോ​​​ടി രൂ​​​പ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് അ​​​യ​​​ച്ച​​​തി​​​ൽ ഫെ​​​മാ, സ്വി​​​ഫ്റ്റ് ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ടീ​​​മി​​​ന്‍റെ കേ​​​ര​​​ളാ സ​​​ന്ദ​​​ർ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച് എ​​​എ​​​ഫ്എ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​റി​​​ന്‍റെ രേ​​​ഖ​​​യോ സ്പോ​​​ണ്‍​സ​​​റും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ൽ ഒ​​​പ്പു​​​വ​​​ച്ച രേ​​​ഖ​​​ക​​​ളോ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല.

National

അയോധ്യ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സന്യാസിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ടിലെ സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.

മണ്ടി ഹൗസിൽനിന്ന് ആരംഭിച്ച മാർച്ച് ഫിറോസ്ഷാ റോഡിൽവച്ച് പോലീസ് തടഞ്ഞതിനെത്തുടർന്ന്, സന്യാസിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിന് പിന്തുണയുമായി പൂർണിയ എംപി പപ്പു യാദവും സ്ഥലത്ത് എത്തിയിരുന്നു.

രാമക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകളിൽ കോടികളുടെ ക്രമക്കേടുകളും തട്ടിപ്പും നടന്നിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. ട്രസ്റ്റിന്‍റെസാമ്പത്തിക ഇടപാടുകൾ ഓഡിറ്റ് ചെയ്യണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

നിലവിൽ പുതിയ അന്വേഷണ സംഘം നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ വീണ്ടും സമരരംഗത്തിറങ്ങിയിരിക്കുന്നത്.

National

സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു; നീറ്റ്: ചോർച്ചയ്ക്കു പിന്നിൽ എൻടിഎ 'വൈദഗ്ധ്യം'

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച സം​​​സ്ഥാ​​​നാ​​​ന്ത​​​ര സം​​​ഘ​​​ടി​​​ത ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് സി​​​ബി​​​ഐ. പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ (എ​​​ൻ​​​ടി​​​എ) മൂ​​​ന്ന് വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​ർ ത​​​ന്നെ​​​യാ​​​ണ് ആ​​​ദ്യം ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് ഡ​​​ൽ​​​ഹി റൗ​​​സ് അ​​​വ​​​ന്യു കോ​​​ട​​​തി​​​യി​​​ലെ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

കു​​​റ്റ​​​പ​​​ത്ര​​​മ​​​നു​​​സ​​​രി​​​ച്ച് 13 പ്ര​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തു പ​​​രീ​​​ക്ഷാ പേ​​​പ്പ​​​റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തു​​​ മു​​​ത​​​ൽ കോ​​​ച്ചിം​​​ഗ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രും ബ്രോ​​​ക്ക​​​ർ​​​മാ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ലേ​​​ക്ക് ഇ​​​ത് കൈ​​​മാ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വ​​​ൻ തു​​​ക​​​യ്ക്ക് വി​​​റ്റ​​​തു​​​ വ​​​രെ നീ​​​ളു​​​ന്ന​​​താ​​​ണ് റാ​​​ക്ക​​​റ്റ്.

കു​​​റ്റ​​​പ​​​ത്ര​​​മ​​​നു​​​സ​​​രി​​​ച്ച് എ​​​ൻ​​​ടി​​​എ​​​യു​​​ടെ ബോ​​​ട്ട​​​ണി വി​​​ദ​​​ഗ്ധ​​​യാ​​​യ മ​​​നീ​​​ഷ ഗു​​​രു​​​നാ​​​ഥ് മ​​​ന്ധാ​​​രെ, കെ​​​മി​​​സ്ട്രി വി​​​ദ​​​ഗ്ധ​​​യാ​​​യ പ്ര​​​ഹ്‌​​​ളാ​​​ദ് വി​​​ത്ത​​​ൽ റാ​​​വു കു​​​ൽ​​​ക്ക​​​ർ​​​ണി, ഫി​​​സി​​​ക്സ് വി​​​ദ​​​ഗ്ധ​​​യാ​​​യ മ​​​നീ​​​ഷ സ​​​ഞ്ജ​​​യ് ഹ​​​വ​​​ൽ​​​ദാ​​​ർ എ​​​ന്നി​​​വ​​​ർ ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്താ​​​ണ് നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കു​​​ക​​​യും വി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത ഡ​​​ൽ​​​ഹി ഓ​​​ഖ്‌​​​ല​​​യി​​​ലെ എ​​​ൻ​​​ടി​​​എ ഓ​​​ഫീ​​​സി​​​ൽ നി​​​ര​​​വ​​​ധി വീ​​​ഴ്ച​​​ക​​​ളു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

മൂ​​​ന്നു വി​​​ദ​​​ഗ്ധ​​​രും ഇ​​​തു മു​​​ത​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​ർ ചോ​​​ദ്യ​​​ങ്ങ​​​ൾ ഓ​​​ർ​​​മി​​​ച്ചു​​​വ​​​ച്ചും കു​​​റി​​​ച്ചു​​​വ​​​ച്ചു​​​മാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ൾ ക​​​ട​​​ത്തി​​​യ​​​ത്. ഇ​​​വ പി​​​ന്നീ​​​ട് പ​​​ത്ത് പ്ര​​​തി​​​ക​​​ള​​​ട​​​ങ്ങു​​​ന്ന ഒ​​​രു ക്രി​​​മി​​​ന​​​ൽ ശൃം​​​ഖ​​​ല​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ലൂ​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ രാ​​​ജ​​​സ്ഥാ​​​നി​​​ലെ​​​യും ഹ​​​രി​​​യാ​​​ന​​​യി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തി​​​ച്ച മ​​​നീ​​​ഷ സ​​​ഞ്ജ​​​യ് വാ​​ഗ്‌​​മാ​​റെ എ​​​ന്ന ബ്യൂ​​​ട്ടീ​​​ഷ​​​നി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു എ​​​ൻ​​​ടി​​​എ​​​യ്ക്കു​​​ള്ളി​​​ലെ വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​രി​​​ലേ​​​ക്ക് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​മെ​​​ത്തി​​​യ​​​ത്.

തേ​​​ജ​​​സ് ഷാ, ​​​ശി​​​വ​​​രാ​​​ജ് മൊ​​​ട്ടേ​​​ഗാ​​​വ്ക​​​ർ, ഡോ. ​​​മ​​​നോ​​​ജ് ഷി​​​രൂ​​​ർ, ധ​​​ന​​​ഞ്ജ​​​യ് ലോ​​​ഖ​​​ണ്ഡെ, ശു​​​ഭം ഖൈ​​​ർ​​​നാ​​​ർ, യാ​​​ഷ് യാ​​​ദ​​​വ്, മം​​​ഗി​​​ലാ​​​ൽ ബി​​​വാ​​​ൾ, ദി​​​നേ​​​ഷ് ബി​​​വാ​​​ൾ, വി​​​കാ​​​സ് ബി​​​വാ​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​ലു​​ണ്ട്. ചോ​​​ർ​​​ച്ച​​​യ്ക്ക് സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​ലോ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലോ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ലോ ഇ​​​വ​​​ർ ഓ​​​രോ​​​രു​​​ത്ത​​​രും പ​​​ങ്ക് വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സി​​​ബി​​​ഐ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മൊ​​​ബൈ​​​ലു​​​ക​​​ൾ, പെ​​​ൻ ഡ്രൈ​​​വു​​​ക​​​ൾ, മ​​​റ്റ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്നെ​​​ല്ലാം നീ​​​റ്റ് ചോ​​​ദ്യ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന പി​​​ഡി​​​എ​​​ഫു​​​ക​​​ളും ഫോ​​​ട്ടോ​​​ക​​​ളും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. പ​​​രീ​​​ക്ഷ​​​യ്ക്കു മു​​​മ്പ് ടെ​​​ലി​​​ഗ്രാം, വാ​​​ട്സാ​​​പ്പ്, മ​​​റ്റു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ വ​​​ഴി ചോ​​​ർ​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ൾ രാ​​​ജ്യ​​​മെ​​​മ്പാ​​​ടും പ്ര​​​ച​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കേ​ര​ള​ത്തി​നു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും കു​റ്റ​പ​ത്ര​ത്തി​ൽ ചി​ല സൂ​ച​ന​ക​ളു​ണ്ട്.

Kerala

ലൈഫ് മിഷന്‍: സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍

കൊ​​​ച്ചി: സ്വ​​​പ്ന സു​​​രേ​​​ഷ് അ​​​ട​​​ക്കം ആ​​​റു പ്ര​​​തി​​​ക​​​ളെ ഉ​​​ള്‍പ്പെ​​​ടു​​​ത്തി തൃ​​​ശൂ​​​ര്‍ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലെ ലൈ​​​ഫ് മി​​​ഷ​​​ന്‍ ഫ്ലാ​​​റ്റ് കേ​​​സി​​​ലെ ആ​​​ദ്യ കു​​​റ്റ​​​പ​​​ത്രം സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ചു. കേ​​​സി​​​ല്‍ ലൈ​​​ഫ് മി​​​ഷ​​​ന്‍ മൂ​​​ന്നാം പ്ര​​​തി​​​യാ​​​ണ്.

ഫ്ലാ​​​റ്റ് നി​​​ര്‍മാ​​​ണ​​​ത്തി​​​നാ​​​യി വി​​​ദേ​​​ശ സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന ക​​​രാ​​​ര്‍ ന​​​ല്‍കി​​​യ യൂ​​​ണി​​​ടാ​​​ക് ബി​​​ല്‍ഡേ​​​ഴ്‌​​​സ് ഉ​​​ട​​​മ കൊ​​​ച്ചി സ്വ​​​ദേ​​​ശി സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍ ഒ​​​ന്നാം പ്ര​​​തി​​​യും ഇ​​​യാ​​​ളു​​​ടെത​​​ന്നെ സെ​​​യ്ന്‍ വെ​​​ഞ്ച്വേ​​​ഴ്‌​​​സ് ക​​​മ്പ​​​നി ര​​​ണ്ടും സ്വ​​​ര്‍ണ​​​ക്ക​​​ട​​​ത്തു​​​കേ​​​സി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍ നാ​​​ലും യു​​​എ​​​ഇ കോ​​​ണ്‍സു​​​ലേ​​​റ്റ് പി​​​ആ​​​ര്‍ഒ ആ​​​യി​​​രു​​​ന്ന സ​​​രി​​​ത്ത് അ​​​ഞ്ചും പ്ര​​​തി​​​ക​​​ളാ​​​ണ്. സ്വ​​​പ്ന സു​​​രേ​​​ഷ് ആ​​​റാം പ്ര​​​തി​​​യാ​​​ണ്. മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റും അ​​​ന്ന​​​ത്തെ ലൈ​​​ഫ് മി​​​ഷ​​​ന്‍ സി​​​ഇ​​​ഒ യു.​​​വി. ജോ​​​സും ആ​​​ദ്യ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

സ്വ​​​ര്‍ണ​​​ക്ക​​​ട​​​ത്തു​​​കേ​​​സ് വി​​​വാ​​​ദ​​​മാ​​​യി നി​​​ല്‍ക്കെ​​​യാ​​​ണ് ഇ​​​തി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ സ്വ​​​പ്‌​​​ന സു​​​രേ​​​ഷും ശി​​​വ​​​ശ​​​ങ്ക​​​റു​​​മ​​​ട​​​ക്കം ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രാ​​​യ ലൈ​​​ഫ് മി​​​ഷ​​​ന്‍ ഫ്ലാ​​​റ്റ് സ​​​മു​​​ച്ച​​​യ ക്ര​​​മ​​​ക്കേ​​​ടും പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്. വി​​​ദേ​​​ശ​​​സ​​​ഹാ​​​യ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മ​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വ​​​ട​​​ക്കാ​​​ഞ്ചേ​​​രി മു​​​ന്‍ എം​​​എ​​​ല്‍എ അ​​​നി​​​ല്‍ അ​​​ക്ക​​​ര ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ സി​​​ബി​​​ഐ കേ​​​സെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ര്‍ക്കു ഫ്ലാ​​​റ്റും ആ​​​ശു​​​പ​​​ത്രി​​​യും പ​​​ണി​​​യാ​​​ന്‍ യു​​​എ​​​ഇ​​​യി​​​ലെ സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യാ​​​യ റെ​​​ഡ് ക്ര​​​സ​​​ന്‍റ് ന​​​ല്‍കി​​​യ 21 കോ​​​ടി രൂ​​​പ​​​യി​​​ല്‍ പ​​​കു​​​തി​​​യി​​​ലേ​​​റെ​​​യും പ്ര​​​തി​​​ക​​​ള്‍ ക​​​മ്മീ​​​ഷ​​​നാ​​​യും മ​​​റ്റും തി​​​രി​​​മ​​​റി ന​​​ട​​​ത്തി കൈ​​​ക്ക​​​ലാ​​​ക്കി​​​യെ​​​ന്ന് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു. ലൈ​​​ഫ് മി​​​ഷ​​​നും റെ​​​ഡ് ക്ര​​​സ​​​ന്‍റും ഒ​​​പ്പു​​​വ​​​ച്ച ക​​​രാ​​​ര്‍ പ്ര​​​കാ​​​ര​​​മാ​​​ണ് ഈ ​​​പ​​​ണം ന​​​ല്‍കി​​​യ​​​ത്. പ​​​ണം വ​​​ക​​​മാ​​​റ്റി ചെ​​​ല​​​വ​​​ഴി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. പ്ര​​​തി​​​ക​​​ള്‍ക്ക് ഇ​​​തി​​​ല്‍ പ​​​ങ്കു​​​ള്ള​​​താ​​​യി കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

ആ​​​ശു​​​പ​​​ത്രി നി​​​ര്‍മാ​​​ണ​​​ത്തി​​​നാ​​​യി ഹാ​​​ബി​​​റ്റാ​​​റ്റ് എ​​​ന്ന ക​​​മ്പ​​​നി​​​ക്കാ​​​ണു ക​​​രാ​​​ര്‍ ല​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ടെ​​​ന്‍ഡ​​​ര്‍പോ​​​ലും വി​​​ളി​​​ക്കാ​​​തെ ലൈ​​​ഫ് മി​​​ഷ​​​ന്‍ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍റെ ക​​​മ്പ​​​നി​​​ക്കു ക​​​രാ​​​ര്‍ ന​​​ല്‍കു​​​ക​​​യാ​​​യി​​​രു​​​ന്നു. റെ​​​ഡ് ക്ര​​​സ​​​ന്‍റ് ന​​​ല്‍കി​​​യ തു​​​ക​​​യി​​​ല്‍ നാ​​​ല​​​ര കോ​​​ടി രൂ​​​പ സ​​​ന്ദീ​​​പും സ​​​രി​​​ത്തും സ്വ​​​പ്‌​​​ന​​​യും സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​നും ഉ​​​ള്‍പ്പെ​​​ട്ട പ്ര​​​തി​​​ക​​​ള്‍ ക​​​മ്മീ​​​ഷ​​​നാ​​​യി ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​തു​​​ കൂ​​​ടാ​​​തെ ലാ​​​ഭ​​​വി​​​ഹി​​​ത​​​മെ​​​ന്ന പേ​​​രി​​​ല്‍ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍ പി​​​ന്നെ​​​യും അ​​​ഞ്ചു കോ​​​ടി​​​കൂ​​​ടി വ​​​ക​​​മാ​​​റ്റി.

11 കോ​​​ടി രൂ​​​പ ക​​​മ്മീ​​​ഷ​​​നും മ​​​റ്റു​​​മാ​​​യി വ​​​ക​​​മാ​​​റ്റി​​​യ​​​ശേ​​​ഷം ബാ​​​ക്കി വ​​​ന്ന തു​​​ക​​​യ്ക്കു​​​ള്ള 10 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ര്‍മാ​​​ണ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ മാ​​​ത്ര​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നും സി​​​ബി​​​ഐ ക​​​ണ്ടെ​​​ത്തി.

National

ക​ൽ​ക്ക​രി കും​ഭ​കോ​ണ കേ​സ്: സി​ബി​ഐ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ച് സു​പ്രീം​കോ​ട​തി; മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന് ക്ലീ​ൻ ചി​റ്റ്

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ ക​ൽ​ക്ക​രി കും​ഭ​കോ​ണ കേ​സി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സി​ബി​ഐ റി​പ്പോ​ർ​ട്ട് സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് സി​ബി​ഐ സ​മ​ർ​പ്പി​ച്ച ക്ലോ​ഷ​ർ റി​പ്പോ​ർ​ട്ടി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് വി​ചാ​ര​ണ കോ​ട​തി നേ​ര​ത്തെ ത​ന്നെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

മ​ൻ​മോ​ഹ​ൻ സിം​ഗ് അ​ന്ത​രി​ച്ച് ര​ണ്ട് വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്കി​ക്കൊ​ണ്ടു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ അ​ന്തി​മ ഉ​ത്ത​ര​വ് എ​ത്തു​ന്ന​ത്. ഒ​ഡീ​ഷ​യി​ലെ ക​ൽ​ക്ക​രി​പ്പാ​ടം സ്വ​കാ​ര്യ ക​മ്പ​നി​ക്ക് അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ആ​റാം പ്ര​തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​തി​രാ​യി യാ​തൊ​രു​വി​ധ തെ​ളി​വു​ക​ളു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ സി​ബി​ഐ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

 

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് യു​​​ജി പ​​​രീ​​​ക്ഷ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യി​​​ൽ 13 പേ​​​രെ പ്ര​​​തി​​​ക​​​ളാ​​​ക്കി സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു.

ഡ​​​ൽ​​​ഹി റൗ​​​സ് അ​​​വ​​​ന്യൂ കോ​​​ട​​​തി​​​യി​​​ലെ പ്ര​​​ത്യേ​​​ക അ​​​തി​​​വേ​​​ഗ കോ​​​ട​​​തി​​​യി​​​ൽ സി​​​ബി​​​ഐ​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ വി​​​ഭാ​​​ഗ​​​മാ​​​ണ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

ഭാ​​​ര​​​തീ​​​യ ന്യാ​​​യ സം​​​ഹി​​​ത, അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മം, പൊ​​​തു​​​പ​​​രീ​​​ക്ഷാ (അ​​​ന​​​ഭി​​​ല​​​ഷ​​​ണീ​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ത​​​ട​​​യ​​​ൽ) നി​​​യ​​​മം എ​​​ന്നി​​​വ​​​യി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

National

തീ​രു​മാ​ന​ങ്ങ​ൾ ഫാ​സ്റ്റ്, തു​ട​ക്കം സ്ലോ; ​നീ​റ്റ് ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യു​ടെ ആ​ദ്യ സി​റ്റിം​ഗ് മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ സ്ഥാ​പി​ച്ച ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യു​ടെ തു​ട​ക്കം ത​ന്നെ പാ​ളി. സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി​യു​ടെ ആ​ദ്യ സി​റ്റിം​ഗ് മാ​റ്റി​വ​ച്ചു. ഡ​ൽ​ഹി റൗ​സ് അ​വ​ന്യൂ കോ​ട​തി​യി​ലാ​ണ് നീ​റ്റ് കേ​സു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ട്ട 13 പ്ര​തി​ക​ളി​ൽ ര​ണ്ട് പേ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​യി​രു​ന്നു കോ​ട​തി പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കേ​സ് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. കേ​സ് മാ​റ്റി​വെ​ക്കേ​ണ്ടി വ​ന്ന​തി​ൽ ജ​സ്റ്റീ​സ് അ​നു ഗ്രോ​വ​ർ ബ​ലി​ഗ ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. അ​ടു​ത്ത ഹി​യ​റിം​ഗ് ഓ​ഗ​സ്റ്റ് മൂ​ന്നി​ലേ​ക്ക് മാ​റ്റി.

രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​ത്യേ​ക പ്ര​ഖ്യാ​പ​ന​ത്തി​നും പി​ന്നാ​ലെ​യാ​ണ് നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി രൂ​പീ​ക​രി​ച്ച​ത്. ജ​സ്റ്റീ​സ് അ​നു ഗ്രോ​വ​ർ ബ​ലി​ഗ​യാ​ണ് ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി പ്ര​ത്യേ​ക ജ​ഡ്ജി.

National

2024 നീറ്റ് ചോദ്യപേപ്പർ ചോർച്ച; സഞ്ജീവ് മുഖിയയ്ക്കെതിരേ തെളിവില്ലെന്ന് സിബിഐ

ന്യൂ​ഡ​ൽ​ഹി: 2024 നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ മു​ഖ്യം ആ​രോ​പ​ണ​വി​ധേ​യ​നാ​യി​രു​ന്ന സ​ഞ്ജീ​വ് മു​ഖി​യ എ​ന്ന സ​ഞ്ജീ​വ് കു​മാ​റി​നെ​തി​രേ തെ​ളി​വൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നു സി​ബി​ഐ. 2024 നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ മോ​ഷ്‌​ടി​ച്ച​തി​ലും വി​ത​ര​ണം ചെ​യ്ത​തി​ലും സ​ഞ്ജീ​വി​നു ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്ന് സി​ബി​ഐ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് 2024ൽ ​ബി​ഹാ​ർ പോ​ലീ​സ് ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു​വെ​ന്നും സി​ബി​ഐ​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. മ​റ്റു​ള്ള ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സു​ക​ളി​ൽ പ​ങ്കു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു രാ​ജ്യ​വ്യാ​പ​ക​മാ​യി ച​ർ​ച്ചാ​വി​ഷ​യ​മാ​യ 2024 നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ സ​ഞ്ജീ​വി​നെ ബി​ഹാ​ർ പോ​ലീ​സ് എ​ഫ്ഐ​ആ​റി​ൽ പ്ര​തി‌ചേ​ർ​ത്ത​തെ​ന്നു സി​ബി​ഐ അ​റി​യി​ച്ചു.

പി​ന്നീ​ട് കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റി. ചോ​ദ്യ​പേ​പ്പ​ർ മോ​ഷ​ണ​ത്തി​ലും കൈ​മാ​റ്റ​ത്തി​ലും ഉ​ൾ​പ്പെ​ട്ട ഓ​രോ​രു​ത്ത​രെ​യും ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും തി​രി​ച്ച​റി​ഞ്ഞു.

പാ​റ്റ്ന ഹൈ​ക്കോ​ട​തി​ക്കു മു​മ്പാ​കെ 45 പ്ര​തി​ക​ൾ​ക്കെ​തി​രാ​യ ഒ​ന്നി​ല​ധി​കം എ​ഫ്ഐ​ആ​റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ കു​റ്റ​ത്തി​ൽ സ​ഞ്ജീ​വി​ന്‍റെ പ​ങ്കാ​ളി​ത്തം സ്ഥാ​പി​ക്കു​ന്ന യാ​തൊ​രു തെ​ളി​വും സി​ബി​ഐ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ബി​ഹാ​റി​ലെ മ​റ്റു പ​ല ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ളി​ലും ആ​രോ​പ​ണ​വി​ധേ​യ​നാ​യ സ​ഞ്ജീ​വ് മു​ഖി​യ 2024 നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് 11 മാ​സം ഒ​ളി​വി​ൽ പോ​യി​രു​ന്നു. സ​ഞ്ജീ​വി​നെ​പ്പ​റ്റി വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കു ബി​ഹാ​ർ സ​ർ​ക്കാ​ർ മൂ​ന്നു ല​ക്ഷം രൂ​പ പ്ര​തി​ഫ​ല​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 25നാ​ണ് സ​ഞ്ജീ​വി​നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

ബി​ഹാ​ർ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്തി​യ കോ​ൺ​സ്റ്റ​ബി​ൾ റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ​തി​നു 2016ലും ​സ​ഞ്ജീ​വി​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

National

കൈ​ക്കൂ​ലി വാ​ങ്ങാ​ൻ ശ്ര​മം: എ​ൻ​എ​ച്ച്എ​ഐ പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്‌​ട​ർ പി​ടി​യി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​രാ​​​​റു​​​​കാ​​​​ര​​​​നി​​​​ൽ​​​​നി​​​​ന്ന് 12 ല​​​​ക്ഷം രൂ​​​​പ കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങാ​​​​ൻ ശ്ര​​​​മി​​​​ച്ച നാ​​​​ഷ​​​​ണ​​​​ൽ ഹൈ​​​​വേ അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​ൻ​​​​എ​​​​ച്ച്എ​​​​ഐ) ഷി​​​​ല്ലോം​​​​ഗ് പ്രോ​​​​ജ​​​​ക്‌​​​​ട് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ആ​​​​ന​​​​ന്ദ് സിം​​​​ഗ് ചൗ​​​​ഹാ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു​​​​പേ​​​​രെ സി​​​​ബി​​​​ഐ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ക​​​​രാ​​​​റു​​​​കാ​​​​ര​​​​ന് ല​​​​ഭി​​​​ക്കാ​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 13.38 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കു​​​​ടി​​​​ശി​​​​ക ബി​​​​ൽ പാ​​​​സാ​​​​ക്കി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണ് പ്ര​​​​തി​​​​ക​​​​ൾ കൈ​​​​ക്കൂ​​​​ലി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഈ ​​​​മാ​​​​സം ആ​​​​ദ്യം ല​​​​ഭി​​​​ച്ച പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത സി​​​​ബി​​​​ഐ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കൈ​​​​ക്കൂ​​​​ലി​​​​ത്തു​​​​ക​​​​യു​​​​ടെ ആ​​​​ദ്യ ഗ​​​​ഡു​​​​വാ​​​​യി നാ​​​​ലു ല​​​​ക്ഷം രൂ​​​​പ ഒ​​​​രു ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​നു കൈ​​​​മാ​​​​റാ​​​​നാ​​​​ണ് ക​​​​രാ​​​​റു​​​​കാ​​​​ര​​​​നോ​​​​ട് ചൗ​​​​ഹാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് സി​​​​ബി​​​​ഐ പ്ര​​​​തി​​​​യെ കു​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കെ​​​​ണി​​​​യൊ​​​​രു​​​​ക്കി.

പി​​​​ന്നീ​​​​ട് പ​​​​ണം കൈ​​​​പ്പ​​​​റ്റു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രാ​​​​യ പു​​​​നീ​​​​ത് അ​​​​ഗ​​​​ർ​​​​വാ​​​​ൾ, മ​​​​നീ​​​​ഷ് അ​​​​ഗ​​​​ർ​​​​വാ​​​​ൾ എ​​​​ന്നി​​​​വ​​​​രെ കൈ​​​​യോ​​​​ടെ പി​​​​ടി​​​​കൂ​​​​ടി. തു​​​​ട​​​​ർ​​​​ന്ന് പ്രോ​​​​ജ​​​​ക്‌​​​​ട് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു പ്ര​​​​തി​​​​ക​​​​ളെ​​​​യും സി​​​​ബി​​​​ഐ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും ഇ​​​​വ​​​​രു​​​​ടെ താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. കേ​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Kerala

ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് ബാ​ര്‍ ലൈ​സ​ന്‍​സ്, സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം; ഹൈ​ക്കോ​ട​തി​യി​ല്‍ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് ബാ​ര്‍ ലൈ​സ​ന്‍​സ് ന​ല്‍​കി​യ​തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി. കൊ​ല്ലം ഡി​സി​സി സെ​ക്ര​ട്ട​റി എം.​എം. സ​ഞ്ജീ​വ് ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ത്രീ ​സ്റ്റാ​ര്‍, ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍​ക്ക് മാ​ത്ര​മേ ബാ​ര്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്ന ച​ട്ടം ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്ത് ലം​ഘി​ച്ചു എ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്. 2022 മു​ത​ല്‍ അ​ന്ന് എ​ക്‌​സൈ​സ് മ​ന്ത്രി​യാ​യി​രു​ന്ന എം.​ബി. രാ​ജേ​ഷി​ന്‍റെ ഓ​ഫീ​സ് നേ​രി​ട്ട് ഇ​ട​പെ​ട്ട് ബാ​ര്‍ ലൈ​സ​ന്‍​സു​ക​ള്‍ അ​നു​വ​ദി​ച്ചു​വെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

147 ഓ​ളം ബാ​ര്‍ ലൈ​സ​ന്‍​സു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി അ​നു​വ​ദി​ച്ചു. ഇ​തി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ട്. അ​തി​നാ​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം എ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. എം.​ബി. രാ​ജേ​ഷി​ന്റെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശ​ശി​ധ​ര​നെ കൂ​ടി എ​തി​ര്‍​ക​ക്ഷി​യാ​ക്കി​യാ​ണ് ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് ന​ൽ​കി​യ​തി​ൽ വി​വാ​ദ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി എ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത് 10 വ​ർ​ഷ​ത്തി​നി​ടെ 28 കു​ട്ടി​ക​ൾ; സി​ബി​ഐ​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി ഹൈ​ക്കോ​ട​തി

പാ​ല​ക്കാ​ട്‌: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 28 കു​ട്ടി​ക​ൾ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചെ​ന്ന സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ലി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ഹൈ​ക്കോ​ട​തി. ര​ണ്ട് മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് കോ​ട​തി നി​ർ‌​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ‌

കൊ​ല്ല​ങ്കോ​ട് 12കാ​രി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സി​ബി​ഐ​യ്ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക്രൈം ​ബ്രാ​ഞ്ച് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​ത ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്. സ​മാ​ന​മാ​യ മ​റ്റ് 23 കേ​സു​ക​ളി​ലും സി​ബി​ഐ​യോ​ട് കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടു​ക​യാ​യി​രു​ന്നു. വാ​ള​യാ​ർ കു​ട്ടി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ സി​ബി​ഐ ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശം ഉ​ണ്ടാ​യ​ത്.

വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 13 വ​യ​സ്സി​നു താ​ഴെ​യു​ള്ള 28 കു​ട്ടി​ക​ൾ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു​വെ​ന്ന് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സി​ബി​ഐ​യോ​ട് കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി​യി​രി​ക്കു​ന്ന​ത്.

Kerala

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം: നേ​ര​റി​യാ​ൻ ഇ​നി​യും കാ​ര്യ​ങ്ങ​ളു​ണ്ട്

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്താ​ൽ നേ​ര​റി​യാ​ൻ ഇ​നി​യും കാ​ര്യ​ങ്ങ​ളു​ണ്ട്. ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബം ചോ​ദി​ച്ച പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ന​ല്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

2024 ഒ​കേ്ടാ​ബ​ര്‍ 15ന് ​രാ​വി​ലെ​യാ​ണ് പ​ള്ളി​ക്കു​ന്നി​ലെ ക്വാ​ർ​ട്ടേ​ഴ്സി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ന​വീ​ൻ ബാ​ബു​വി​നെ ക​ണ്ടെ​ത്തി​യ​ത്. ഒ​ക്‌​ടോ​ബ​ര്‍ 14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ണൂ​ർ ക​ള​ക്‌​ട​റേ​റ്റി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ ക്ഷ​ണി​ക്കാ​തെ എ​ത്തി​യാ​ണ് സി​പി​എം നേ​താ​വും ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി.​പി. ദി​വ്യ ന​വീ​ന്‍​ബാ​ബു​വി​നെ അ​ധി​ക്ഷേ​പി​ച്ച​ത്. പി​റ്റേ​ദി​വ​സം ന​വീ​ന്‍​ബാ​ബു ജീ​വ​നൊ​ടു​ക്കി​യ വാ​ര്‍​ത്ത​യാ​ണ് നാ​ട് കേ​ട്ട​ത്.

ആ​ത്മ​ഹ​ത്യ​യെ​ന്ന് പ​റ​ഞ്ഞു​ത​ള്ളി​യ ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ലു​ള്ള ആ​രോ​പ​ണം. എ​ന്നാ​ൽ, കു​ടും​ബ​ത്തി​ന്‍റെ ഈ ​ആ​വ​ശ്യം ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു.

സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കാ​ൻ പ്ര​ത്യേ​ക കാ​ര​ണ​മി​ല്ലെ​ന്നു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും നി​ല​പാ​ടു​ക​ൾ കോ​ട​തി​ക​ൾ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത​തോ​ടെ ത​ങ്ങ​ൾ ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് സി​ബി​ഐ ഉ​ത്ത​രം ക​ണ്ടെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബം. ന​വീ​ൻ​ബാ​ബു ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ പി.​പി. ദി​വ്യ മാ​ത്ര​മാ​ണ് നി​ല​വി​ൽ പ്ര​തി​ക്കൂ​ട്ടി​ൽ.

ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടി​ൽ തു​ട​ങ്ങി​യ സം​ശ​യ​ങ്ങ​ൾ

ഒ​ക്ടോ​ബ​ര്‍ 15ന് ​രാ​വി​ലെ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് ത​യാ​റാ​ക്കി​യ ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ന​വീ​ൻ ബാ​ബു​വി​ന്‍റെ അ​ടി​വ​സ്ത്ര​ത്തി​ലെ ര​ക്ത​ക്ക​റ പ​രാ​മ​ര്‍​ശം. എ​ന്നാ​ല്‍, എ​ഫ്ഐ ആ​റി​ലും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലും ഇ​ക്കാ​ര്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മൃ​ത​ദേ​ഹ​ത്തി​ലെ ര​ക്ത സാ​ന്നി​ധ്യം പോ​ലീ​സ് എ​ഫ്ഐ​ആ​റി​ലോ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലോ പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ലാ​ത്ത​താ​ണ് ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സം​ശ​യ​ത്തി​ന് കാ​ര​ണം.​

ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് പ​രി​ക്കി​ല്ലെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​മ്പോ​ള്‍ പി​ന്നെ എ​ങ്ങ​നെ അ​ടി​വ​സ്ത്ര​ത്തി​ല്‍ ര​ക്ത​ക്ക​റ വ​രു​മെ​ന്നാ​ണ് കു​ടും​ബം ചോ​ദി​ക്കു​ന്ന​ത്. തൂ​ങ്ങി​മ​ര​ണം ത​ന്നെ​യാ​ണെ​ന്നും എ​ല്ലാ തൂ​ങ്ങി​മ​ര​ണ​ങ്ങ​ളി​ലും മ​ല​മൂ​ത്ര​വി​സ​ര്‍​ജ​നം കാ​ണാ​റി​ല്ലെ​ന്നും ര​ക്തം​വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നു​മാ​ണ് പോ​ലീ​സ് വാ​ദം.

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ അ​ടി​വ​സ്ത്ര​ത്തി​ല്‍ ര​ക്തക്ക​റ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​ല്ലാ​ത്ത​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഇ​തോ​ടെ​യാ​ണ്, ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം എ​ന്ന സം​ശ​യ​ത്തി​ന് കു​ടും​ബ​ത്തി​ന് കൂ​ടു​ത​ൽ ബ​ല​മേ​കു​ന്ന​ത്.

നേ​ര​റി​യു​മോ ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ?

* ഒ​ക്‌​ടോ​ബ​ര്‍ 14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ണൂ​ർ ക​ള​ക്‌​ട​റേ​റ്റി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ ക്ഷ​ണി​ക്കാ​തെ​യെ​ത്തി​യാ​ണ് സി​പി​എം നേ​താ​വും ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി.​പി ദി​വ്യ ന​വീ​ന്‍​ബാ​ബു​വി​നെ അ​ധി​ക്ഷേ​പി​ച്ച​ത്. പി​റ്റേ​ദി​വ​സം ന​വീ​ന്‍​ബാ​ബു ജീ​വ​നൊ​ടു​ക്കി​യ വാ​ര്‍​ത്ത​യാ​ണ് നാ​ട് കേ​ട്ട​ത്. ആ ​അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളെ സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ഇ​നി​യും ഉ​ത്ത​ര​മി​ല്ല. ദി​വ്യ ച​ട​ങ്ങി​ന് എ​ത്തി​യ​തി​ന് പി​ന്നി​ൽ ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ലു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യം അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​ന്നി​ട്ടി​ല്ല.

* പെ​ട്രോ​ള്‍ പ​മ്പ് അ​നു​മ​തി​ക്കാ​യി ന​വീ​ൻ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ന്ന​ത്തെ ലാ​ൻ​ഡ് റ​വ​ന്യൂ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ. ​ഗീ​ത സ​മ​ര്‍​പ്പി​ച്ച അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ട് ഫ​യ​ലി​ൽ ത​ന്നെ​യാ​ണ്. തു​ട​ര്‍​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന കു​റി​പ്പ് സ​ഹി​തം 2024 ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് എ.​ഗീ​ത​യു​ടെ റി​പ്പോ​ര്‍​ട്ട് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ലെ റ​വ​ന്യൂ​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ട് ഇ​പ്പോ​ഴും പു​റ​ത്തു​വ​രാ​ത്ത​തി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് മ​റ്റൊ​രു ആ​രോ​പ​ണം. പെ​ട്രോ​ൾ പ​ന്പ് പ​ങ്കാ​ളി​ത്ത ക​രാ​റാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, പ​ങ്കാ​ളി​യാ​ര് എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​മി​ല്ല.

* ന​വീ​ൻ ബാ​ബു​വി​ന് കൈ​ക്കൂ​ലി കൊ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച ടി.​വി. പ്ര​ശാ​ന്തി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. പ്ര​ശാ​ന്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്താ​ല്‍ ക​ണ്ണൂ​രി​ലെ സി​പി​എ​മ്മി​ന്‍റെ ബി​നാ​മി നേ​തൃ​ത്വ​ത്തി​ലേ​ക്കും അന്വേ​ഷ​ണം നീ​ളു​മെ​ന്ന ഭ​യ​മാ​ണ് പോ​ലീ​സി​ന്‍റെ മെ​ല്ലെ​പ്പോ​ക്കി​നു പി​ന്നി​ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. പ്ര​ശാ​ന്തി​നെ​തി​രാ​യ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​എം​ഇ​യും ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടും പു​റ​ത്തു​വി​ട്ടി​ല്ല. ടി.​വി. പ്ര​ശാ​ന്ത​ന്‍ ഒ​രു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ന​ല്‍​കാ​നാ​യി സ്വ​ര്‍​ണം പ​ണ​യം​വ​ച്ചെ​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ വ്യ​ക്ത​ത​യ്ക്കാ​യി പ​ണ​യ ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല. പ്ര​ശാ​ന്ത​നും ന​വീ​ന്‍ ബാ​ബു​വും കൂ​ടി​ക്ക​ണ്ടു​വെ​ന്ന് ആ​രോ​പി​ക്കു​ന്ന സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ എ​ഡി​റ്റ് ചെ​യ്യാ​തെ സ​മ്പൂ​ര്‍​ണ രൂ​പ​ത്തി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വൈ​കി​യാ​ണ് പാ​ലി​ച്ച​ത്.

* ദി​വ്യ​യു​ടെ അ​ധി​ക്ഷേ​പ​ത്തി​നു പി​ന്നാ​ലെ ജി​ല്ലാ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ.​വി​ജ​യ​നും ന​വീ​ന്‍​ബാ​ബു​വി​നെ മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്ത​ലാ​ക്കി​യെ​ന്ന പ​രാ​തി എ​ഡി​എ​മ്മി​ന്‍റെ കു​ടും​ബ​ത്തി​നു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ള​ക്‌​ട​റെ മാ​റ്റ​ണ​മെ​ന്ന എ​ഡിഎ​മ്മി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നും സ​ര്‍​ക്കാ​ര്‍ അ​ന്ന് ചെ​വി​കൊ​ടു​ത്തി​ല്ല. അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ന്‍റെ അ​റി​വോ​ടും മൗ​നാ​നു​വാ​ദ​ത്തോ​ടും കൂ​ടി​യാ​ണോ ഈ ​നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​തെ​ന്ന സം​ശ​യം കു​ടും​ബം തു​ട​ക്കം മു​ത​ൽ ഉ​യ​ർ​ത്തി​യി​രു​ന്നു.

* മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ന​ട​ത്തു​ന്ന​തി​ല്‍ വി​യോ​ജി​പ്പു​ണ്ടെ​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റ​ണ​മെ​ന്നും ബ​ന്ധു​ക്ക​ള്‍ അ​ന്ന​ത്തെ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​നെ വി​ളി​ച്ച​പ്പോ​ള്‍ ഒ​ന്നും പേ​ടി​ക്കാ​നി​ല്ലെ​ന്നും പോ​ലീ​സ് സ​ര്‍​ജ​നാ​ണ് മൃ​ത​ദേ​ഹ​പ​രി​ശോ​ധ​ന ചെ​യ്യു​ന്ന​തെ​ന്നു​മാ​ണ് ക​ള​ക്ട​ര്‍ ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ട് പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്ത സ​ര്‍​ജ​ന് പോ​ലീ​സ് ന​ല്‍​കി​യി​ല്ലെ​ന്ന സം​ശ​യ​മു​ണ്ടെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് പ​രി​ക്കി​ല്ലെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല് പ​റ​യു​മ്പോ​ള്‍ പി​ന്നെ എ​ങ്ങ​നെ അ​ടി​വ​സ്ത്ര​ത്തി​ല്‍ ര​ക്ത​ക്ക​റ വ​രു​മെ​ന്നാ​ണ് കു​ടും​ബം ചോ​ദി​ക്കു​ന്ന​ത്. അ​തി​നാ​ൽ, ത​ങ്ങ​ളു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്.

* ദി​വ്യ- പെ​ട്രോ​ള്‍ പ​മ്പ് അ​പേ​ക്ഷ​ക​ന്‍ ടി.​വി. പ്ര​ശാ​ന്ത​ന്‍ ബി​നാ​മി ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി ത​ള്ളി​യി​രു​ന്നു. പെ​ട്രോ​ൾ പ​മ്പി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ പ്ര​ശാ​ന്ത​ൻ എ​ന്ന വ്യ​ക്തി ന​ൽ​കി​യ കൈ​ക്കൂ​ലി ആ​രോ​പ​ണ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത​യി​ല്ല. ഇ​യാ​ളു​ടെ പ​ങ്കാ​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള റ​വ​ന്യൂ രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും ക​ള​ക്ട​റേ​റ്റി​ൽ നി​ന്ന് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി​രു​ന്നു. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ടി.​വി. പ്ര​ശാ​ന്തി​ന്‍റെ സി​ഡി​ആ​റി​ൽ ഒ​ൻ​പ​തു​ദി​വ​സ​ത്തെ സം​ശ​യാ​സ്പ​ദ​മാ​യ ഇ​ട​വേ​ള​യു​ണ്ട്. കോ​ൾ ഡാ​റ്റ റി​ക്കാ​ർ​ഡു​ക​ൾ 06-10-2024 വ​രെ മാ​ത്ര​മേ ല​ഭ്യ​മാ​കൂ, തു​ട​ർ​ന്ന് 15-10-2024 മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. 07-10-202 മു​ത​ൽ 14-10-2024 വ​രെ​യു​ള്ള കോ​ൾ ഡാ​റ്റ റി​ക്കാ​ർ​ഡു​ക​ൾ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല. ഈ ​കോ​ൾ ഡാ​റ്റാ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ണാ​യ​ക​മാ​ണ്.

* പി.​പി. ദി​വ്യ​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ പേ​രി​ലു​ള്ള സ്വ​കാ​ര്യ ഫോ​ണ്‍ മാ​ത്ര​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഔ​ദ്യോ​ഗി​ക ന​മ്പ​രി​ലെ ഡാ​റ്റ കൂ​ടി ശേ​ഖ​രി​ക്ക​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി.​പി. ദി​വ്യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ ന​ല്കി​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം തു​ട​ക്ക​ത്തി​ൽ അ​ന്വേ​ഷി​ച്ചി​ട്ടി​ല്ല.

Kerala

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ എ​​​ഡി​​​എം ആ​​​യി​​​രു​​​ന്ന ന​​​വീ​​​ന്‍​ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നു ശി​​​പാ​​​ര്‍​ശ ന​​​ല്‍​കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

പ്ര​​​ത്യേ​​​ക കേ​​​സാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ മ​​​ക​​​ള്‍​ക്ക് ആ​​​ശ്രി​​​ത​​​നി​​​യ​​​മ​​​നം ന​​​ല്‍​കു​​​ന്ന​​​തി​​​നും മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ല്‍ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്ക് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​ര​​​മാ​​​യി പി​​​ആ​​​ര്‍​എ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ല്‍ നി​​​ന്നും പ്രാ​​​ഥമി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി സ​​​പ്ലൈ​​​കോ​​​യെ ഏ​​​ല്‍​പ്പി​​​ക്കും.

തീ​​​ര​​​ക്ക​​​ട​​​ലി​​​ല്‍ ജൂ​​​ണ്‍ 10 മു​​​ത​​​ല്‍ ജൂ​​​ലൈ 31 വ​​​രെ ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് വെ​​​ടി​​​ക്കെ​​​ട്ട് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു 14 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​കും.

വി​​​വി​​​ധ ബോ​​​ര്‍​ഡ്, കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ത​​​ല​​​പ്പ​​​ത്തു തു​​​ട​​​രു​​​ന്ന ചെ​​​യ​​​ര്‍​മാ​​​ന്‍, വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ എ​​​ന്നി​​​വ​​​രെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി മാ​​​റ്റു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Kerala

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം; കേ​സ് സി​ബി​ഐ​ക്ക് വി​ട്ടു; മകൾക്ക് ആശ്രിതനിയമനം നൽകും

തി​രു​വ​ന​ന്ത​പു​രം: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐ​ക്കു വി​ട്ടു. ഇന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം.

ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബം ദീ​ർ​ഘ​കാ​ല​മാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ക​ൾ നി​ര​ഞ്ജ​ന​യ്ക്ക് ആ​ശ്രി​ത നി​യ​മ​നം ന​ൽ​കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

നി​ല​വി​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കു​ടും​ബം അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ക​യും സം​ഭ​വ​ത്തിനു പി​ന്നി​ൽ ദു​രൂ​ഹ​ത സം​ശ​യി​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തിനു ശി​പാ​ർ​ശ ചെ​യ്യു​ന്ന ആ​ദ്യ കേ​സാ​ണി​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു സി​ബി​ഐ​ക്കു നേ​രി​ട്ട് കേ​സ് ഏ​റ്റെ​ടു​ക്കാ​നു​ള്ള പൊ​തു അ​നു​മ​തി റ​ദ്ദാ​ക്കി​യി​രു​ന്ന​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ശി​പാ​ർ​ശ ഈ ​ഘ​ട്ട​ത്തി​ൽ അ​നി​വാ​ര്യ​മാ​യി​രു​ന്നു.

2024 ഒ​ക്ടോ​ബ​ർ 15നാ​ണ് ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ന​വീ​ൻ ബാ​ബു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ അ​ന്ന​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ പി.​പി. ദി​വ്യ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ര​ണം.

National

ട്വി​ഷ ശ​ർ​മ​യു​ടെ മ​ര​ണം; ഡ​മ്മി ഉ​പ​യോ​ഗി​ച്ച് സം​ഭ​വ​ങ്ങ​ൾ‌ പു​ന​രാ​വി​ഷ്ക​രി​ച്ച് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: ട്വി​ഷ ശ​ർ​മ​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ. കേ​സി​ൽ അ​മ്മാ​യി​അ​മ്മ ഗി​രി​ബാ​ല അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഗി​രി​ബാ​ല​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ സി​ബി​ഐ പു​ന​രാ​വി​ഷ്ക​രി​ച്ചു.

ഡ​മ്മി പ്ര​തി​മ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു സി​ബി​ഐ സം​ഭ​വ​ങ്ങ​ൾ‌ പു​ന​രാ​വി​ഷ്ക​രി​ച്ച​ത്. പ്ര​തി​ക​ളു​ടെ​യും ദൃ​ക്സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം ക​ണ്ടെ​ത്തു​ന്ന​താ​നാ​യാ​ണ് ന​ട​പ​ടി​ക​ൾ. മേ​യ് 12ന് ​ആ​യി​രു​ന്നു ട്വി​ഷ ശ​ർ​മ​യെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ട്വി​ഷ​യു​ടെ ഭ​ർ‌​ത്താ​വ് സ​മ​ർ​ഥ് തൂ​ങ്ങി​യ ട്വി​ഷ​യെ താ​ഴ​യി​റ​ക്കി​യെ​ന്നും, അ​മ്മ ഗി​രി​ബാ​ല സിം​ഗ് കെ​ട്ട​ഴി​ച്ചു​വെ​ന്നു​മാ​ണ് മൊ​ഴി.​ജി​ല്ലാ ജ​ഡ്ജി​യാ​യി വി​ര​മി​ച്ച ഗി​രി​ബാ​ല സിം​ഗി​നും സ​മ​ർ​ഥി​നു​മെ​തി​രെ​യാ​ണ് ട്വി​ഷ​യു​ടെ കു​ടും​ബം മൊ​ഴി ന​ൽ​കി​യ​ത്. സ​മ​ർ​ഥ് ഇ​പ്പോ​ഴും ക​സ്റ്റ​ഡി​യി​ലാ​ണ്.

ഗി​രി​ബാ​ല​യു​ടെ മു​ൻ​കൂ​ർ ജാ​മ്യം മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വ്യാ​ഴാ​ഴ്ച സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മ​ർ​ഥു​മാ​യി ഡേ​റ്റിം​ഗ് ആ​പ്പി​ൽ പ​രി​ച​യ​പ്പെ​ട്ട ട്വി​ഷ​യെ ക​ല്യാ​ണം ക​ഴി​ഞ്ഞ് അ​ഞ്ച് മാ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ഭ​ർ​തൃ​വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Kerala

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ശി​പാ​ർ​ശ ചെ​യ്തു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തു​വ​ന്നേ​ക്കും. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സി​ബി​ഐ​ക്ക് വി​ടു​ന്ന ആ​ദ്യ​ത്തെ കേ​സാ​ണി​ത്.

പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പി.​പി. ദി​വ്യ​യാ​ണ് ഏ​ക പ്ര​തി. ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ന്നാ​ൽ ശി​പാ​ർ​ശ​യി​ൽ സി​ബി​ഐ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​ണ്.

കേ​സ് ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സി​ബി​ഐ ആ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യ​താ​യി കു​ടും​ബം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റു​ന്ന​തി​ൽ സി​പി​എം എ​തി​ര്‍​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

Kerala

കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചു; ന​വീ​ൻ ബാ​ബു കേ​സ് സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ട​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കും.

ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കു​ടും​ബം അ​തൃ​പ്‌​തി പ്ര​ക​ടി​പ്പി​ച്ചു​രു​ന്നു.

ഇ​തോ​ടെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സി​ബി​ഐ​യ്ക്ക് വി​ടു​ന്ന ആ​ദ്യ​ത്തെ കേ​സാ​കും ഇ​ത്. പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പി.​പി. ദി​വ്യ​യാ​ണ് ഏ​ക പ്ര​തി. ഇ​നി സി​ബി​ഐ​യാ​ണ് കേ​സി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

National

ത്വി​ഷ ശ​ർ​മ കേ​സ്: 'ഭാ​ര്യ​ക്ക് ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​ർ, ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്തി​യ​ത് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം'; ഭ​ർ​ത്താ​വി​ന്‍റെ വാ​ദ​ങ്ങ​ൾ ഡീ​കോ​ഡ് ചെ​യ്യാ​ൻ സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: മോ​ഡ​ലും ന​ടി​യു​മാ​യി​രു​ന്ന ത്വി​ഷ ശ​ർ​മ​യു​ടെ (33) ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഏ​റ്റെ​ടു​ത്ത​തി​ന് പി​ന്നാ​ലെ, ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​യും ത്വി​ഷ​യു​ടെ ഭ​ർ​ത്താ​വു​മാ​യ അ​ഡ്വ. സ​മ​ർ​ത്ഥ് സിം​ഗ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളും, ഡീ​ലീ​റ്റ് ചെ​യ്യ​പ്പെ​ട്ട വാ​ട്സാ​പ്പ് ചാ​റ്റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ പ​രി​ശോ​ധ​ന. ത്വി​ഷ​യു​ടെ ഗ​ർ​ഭ​ധാ​ര​ണ​ത്തെ​യും കു​ട്ടി​യു​ടെ പി​തൃ​ത്വ​ത്തെ​യും സ​മ​ർ​ത്ഥ് ചോ​ദ്യം ചെ​യ്തി​രു​ന്ന​താ​യി സൂ​ചി​പ്പി​ക്കു​ന്ന വാ​ട്സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

മേ​യ് 12-നാ​ണ് ഭോ​പ്പാ​ലി​ലെ ക​താ​രാ ഹി​ൽ​സി​ലു​ള്ള ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ത്വി​ഷ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ പ​ത്ത് ദി​വ​സ​ത്തോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ശേ​ഷം അ​റ​സ്റ്റി​ലാ​യ സ​മ​ർ​ത്ഥ് സിം​ഗ് ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ത്വി​ഷ​യ്ക്ക് ക​ടു​ത്ത സ്വ​ഭാ​വ വ്യ​തി​യാ​ന​ങ്ങ​ളും മാ​ന​സി​ക സ​മ്മ​ർ​ദ​വും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സ​മ​ർ​ത്ഥ് സിം​ഗ് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് അ​വ​കാ​ശ​പ്പെ​ട്ട​ത്. അ​വ​ൾ​ക്ക് 'ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​ർ', 'അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഡി​സോ​ർ​ഡ​ർ' എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്ന​താ​യും, മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കാ​നാ​യി ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഉ​റ​ക്ക​ഗു​ളി​ക​ക​ൾ ന​ൽ​കി​യി​രു​ന്ന​തെ​ന്നും സ​മ​ർ​ത്ഥ് വാ​ദി​ക്കു​ന്നു.

ഏ​പ്രി​ൽ മാ​സ​ത്തി​ൽ ത്വി​ഷ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​തു​മു​ത​ൽ അ​വ​ളു​ടെ സ്വ​ഭാ​വ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യ​താ​യി സ​മ​ർ​ത്ഥ് പ​റ​യു​ന്നു. ത​നി​ക്കും അ​മ്മ​യ്ക്കും (റി​ട്ട. ജി​ല്ലാ ജ​ഡ്ജി ഗി​രി​ബാ​ല സിം​ഗ്) കു​ഞ്ഞി​നെ വേ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ത്വി​ഷ​യു​ടെ നി​ർ​ബ​ന്ധ​പ്ര​കാ​ര​മാ​ണ് മെ​ഡി​ക്ക​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​നി​ലൂ​ടെ ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്തി​യ​തെ​ന്നു​മാ​ണ് ഭ​ർ​ത്താ​വി​ന്‍റെ മൊ​ഴി. എ​ന്നാ​ൽ, സ​മ​ർ​ത്ഥി​ന്‍റെ വാ​ദ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ള്ളു​ന്ന ത​ര​ത്തി​ലു​ള്ള വാ​ട്സാ​പ്പ് ചാ​റ്റു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ത്വി​ഷ​യു​ടെ ഗ​ർ​ഭ​ധാ​ര​ണ​ത്തി​ൽ സ​മ​ർ​ത്ഥ് ക​ടു​ത്ത സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യും കു​ഞ്ഞി​ന്‍റെ പി​തൃ​ത്വ​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്ന​താ​യും ഈ ​സ​ന്ദേ​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​ത​ർ​ക്ക​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ത്വി​ഷ​യെ നി​ർ​ബ​ന്ധി​ത​മാ​യി മ​രു​ന്ന് ന​ൽ​കി മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ടാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് ത്വി​ഷ​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

 

‌

National

ത്വി​ഷാ ശ​ർ​മ​യു​ടെ മ​ര​ണം: അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു; സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ

ന്യൂ​ഡ​ൽ​ഹി: ഭോ​പ്പാ​ലി​ലെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മോ​ഡ​ലും ന​ടി​യു​മാ​യ ത്വി​ഷാ ശ​ർ​മ​യു​ടെ (33) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു. സം​സ്ഥാ​ന പോ​ലീ​സി​ൽ നി​ന്നും കേ​സ് ഡ​യ​റി​യും രേ​ഖ​ക​ളും കൈ​പ്പ​റ്റി​യ സി​ബി​ഐ, പു​തി​യ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള സി​ബി​ഐ​യു​ടെ പ്ര​ത്യേ​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ഭോ​പ്പാ​ലി​ലെ​ത്തി അ​വി​ടു​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും കേ​സി​ന്‍റെ പ്ര​ധാ​ന രേ​ഖ​ക​ളും തെ​ളി​വു​ക​ളും ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. മേ​യ് 12-നാ​ണ് ഭോ​പ്പാ​ലി​ലെ ക​താ​രാ ഹി​ൽ​സി​ലു​ള്ള ഭ​ർ​തൃ​വീ​ട്ടി​ൽ ട്വി​ഷാ ശ​ർ​മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് അ​ഞ്ച് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​യി​രു​ന്നു മ​ര​ണം.

ട്വി​ഷാ​യു​ടെ ഭ​ർ​ത്താ​വ് സ​മ​ർ​ത്ഥ് സിം​ഗ്, ഭ​ർ​തൃ​മാ​താ​വും മു​ൻ ജ​ഡ്ജി​യു​മാ​യ ഗി​രി​ബാ​ല സിം​ഗ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഭോ​പ്പാ​ൽ പോ​ലീ​സ് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വ​കു​പ്പു​ക​ളാ​യ 80(2), 85, 3(5) എ​ന്നി​വ​യും സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. മ​ക​ളെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യു​മാ​യി​രു​ന്നു എ​ന്ന് ട്വി​ഷാ​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ ട്വി​ഷാ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്നു എ​ന്നാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ വാ​ദം.

 

National

നീ​റ്റ് പ​രീ​ക്ഷ ക്ര​മേ​ക്കേ​ട്: അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി സി​ബി​ഐ

 

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി സി​ബി​ഐ. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ന്‍​ന്ദേ​ഡ് സ്വ​ദേ​ശി ഭ​റു​വോ ക​ദ​മി​ന്‍റെ വീ​ട്ടി​ല്‍ എ​ട്ട് മ​ണി​ക്കൂ​റോ​ളം നേ​രം സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. മ​ക​ള്‍​ക്കാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കി ഇ​ദ്ദേ​ഹം ചോ​ദ്യ പേ​പ്പ​ര്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വീ​ട്ടി​ലു​ള്ള രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച സം​ഘം കു​ടും​ബാം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്തു. ലാ​ത്തൂ​രി​ലു​ള്ള കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ ന​ട​ത്തി​പ്പു​കാ​രെ​യും ചോ​ദ്യം ചെ​യ്തു. രാ​ജ​സ്ഥാ​നി​ല​ട​ക്കം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ക്കും. കേ​ര​ള​ത്തി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ണ്ടേ​ക്കാം.

ചോ​ദ്യ പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ ജൂ​ണ്‍ 21ന് ​പു​ന​പ​രീ​ക്ഷ പ്ര​ഖ്യാ​പി​ച്ച് സ​ര്‍​ക്കാ​ര്‍‍ മു​ഖം ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ര്‍​മ്മേ​ന്ദ്ര​പ്ര​ധാ​ന്‍ രാ​ജി വ​യ്ക്ക​ണ​മ​ന്ന ആ​വ​ശ്യം പ്ര​തി​പ​ക്ഷം ശ​ക്ത​മാ​ക്കു​ക​യാ​ണ്.

National

സി​ബി​ഐ ഡ​യ​റ​ക്ട​റു​ടെ നി​യ​മ​നം; വി​യോ​ജ​ന കു​റി​പ്പെ​ഴു​തി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​റു​ടെ നി​യ​മ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വി​യോ​ജ​ന കു​റി​പ്പ് ന​ൽ​കി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​യോ​ജ​ന കു​റി​പ്പ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കാ​ണ് രാ​ഹു​ൽ ഗാ​ന്ധി വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി​യ​ത്. ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്നും, ഇ​ന്ന് യോ​ഗ​ത്തി​ലാ​ണ് ചി​ല വി​വ​ര​ങ്ങ​ൾ മാ​ത്രം ന​ൽ​കി​യ​തെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ​യെ സ​ർ​ക്കാ​ർ നി​ര​ന്ത​രം ദു​രു​പ​യോ​ഗം ചെ​യ്തു. സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ൽ നി​ന്ന് ത​നി​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ൽ​കു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും വി​മ​ർ​ശ​ക​രെ​യു​മെ​ല്ലാം സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടു​ന്നു​വെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

നി​ല​വി​ലെ സി​ബി​ഐ ഡ​യ​റ​ക്ട​ർ പ്ര​വീ​ൺ സൂ​ദി​ന്‍റെ കാ​ലാ​വ​ധി മെ​യ് 24ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ ഡ​യ​റ​ക്ട​റെ ക​ണ്ടെ​ത്താ​നു​ള്ള ഉ​ന്ന​ത​ത​ല യോ​ഗം. പ്ര​വീ​ൺ സൂ​ദി​ന് കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യും വി​ല​യി​രു​ത്തു​ന്നു​ണ്ട്.

National

നീ​റ്റ് പ​രീ​ക്ഷാ അ​ട്ടി​മ​റി: സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് യു​ജി റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് കൈ​മാ​റി. പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്തു​ന്ന​തി​നും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ് സ​ർ​ക്കാ​ർ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി അ​റി​യി​ച്ചു.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സും ന​ൽ​കി​യ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റി​യ​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ ആ​സൂ​ത്ര​ണം, പ​ണ​മി​ട​പാ​ടു​ക​ൾ, ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച മാ​ഫി​യ​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചാ​കും സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക. അ​ന്വേ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് എ​ൻ​ടി​എ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

National

ച​ന്ദ്ര​നാ​ഥ് ര​ഥി​ന്‍റെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്കും

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പേ​ഴ്‌​സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ച​ന്ദ്ര​നാ​ഥ് ര​ഥി​ന്‍റെ കൊ​ല​പാ​ത​കം സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (സി​ബി​ഐ) ഏ​റ്റെ​ടു​ക്കും. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ പോ​ലീ​സ് നേ​ര​ത്തെ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

സി​ബി​ഐ, പോ​ലീ​സി​ൽനി​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി ഒ​രു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌​ഐ​ടി) രൂ​പീ​ക​രി​ക്കു​മെ​ന്നു സി​ബി​ഐ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കോ​ൽ​ക്ക​ത്ത മേ​ഖ​ല​യി​ലെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും എ​സ്‌​ഐ​ടി പ്ര​വ​ർ​ത്തി​ക്കു​ക.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ന​ട​പ​ടി. യു​പി​യി​ൽനി​ന്നും ബി​ഹാ​റി​ൽനി​ന്നും അ​റ​സ്റ്റ് ചെ​യ്ത ഇ​വ​രെ പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം മൂ​ന്നു പ്ര​തി​ക​ളെ​യും 13 ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​താ​യി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

മേ​യ് ആ​റി​നാ​ണ് ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ച​ന്ദ്ര​നാ​ഥ് ര​ഥി​നെ വെ​ടി​വ​ച്ചു കൊ​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു വെ​റും ര​ണ്ട് ദി​വ​സ​ത്തിനു ശേ​ഷ​മാ​ണ് സം​ഭ​വം.

National

ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​ഴി​മ​തി കേ​സി​ൽ സെ​ന്തി​ൽ ബാ​ലാ​ജി​ക്ക് തി​രി​ച്ച​ടി: അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ടു

ചെ​ന്നൈ: ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​ഴി​മ​തി കേ​സി​ൽ മു​ൻ മ​ന്ത്രി​യും ഡി​എം​കെ എം​എ​ൽ​എ​യു​മാ​യ സെ​ന്തി​ൽ ബാ​ലാ​ജി​ക്ക് തി​രി​ച്ച​ടി. കേ​സി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ടു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ടെ​ണ്ട​ർ ക്ര​മ​ക്കേ​ടി​ൽ 397 കോ​ടി​യു​ടെ ന​ഷ്ടം ഖ​ജ​നാ​വി​ന് ഉ​ണ്ടാ​യെ​ന്നാ​ണ് പ​രാ​തി. അ​ഴി​മ​തി വി​രു​ദ്ധ സം​ഘ​ട​ന അ​റ​പ്പോ​ർ ഇ​യ​ക്കം ആ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. 2021നും 2023​നും ഇ​ട​യി​ൽ ബാ​ലാ​ജി വൈ​ദ്യു​തി​മ​ന്ത്രി ആ​യി​രി​ക്കെ ന​ട​ന്ന ഇ​ട​പാ​ടി​ലാ​ണ് പ​രാ​തി.

ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​ൻ ആ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. വി​ജി​ല​ൻ​സ് രേ​ഖ​ക​ൾ ര​ണ്ടാ​ഴ​ച​യ്ക്കു​ള്ളി​ൽ സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്നും കോ​ട‌​തി നി​ർ​ദേ​ശി​ച്ചു.

 

 

National

അ​നി​ൽ അം​ബാ​നി​യെ വി​ടാ​തെ ഇ​ഡി; മും​ബൈ​യി​ലെ ഫ്ലാ​റ്റും ഫാം ​ഹൗ​സും ഉ​ൾ​പ്പെ​ടെ ക​ണ്ടു​കെ​ട്ടി

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ക​മ്യു​ണി​ക്കേ​ഷ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ അ​നി​ൽ അം​ബാ​നി​യു​ടെ 3,034 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി ഇ​ഡി. ചൊ​വ്വാ​ഴ്ച ആ​യി​രു​ന്നു ഇ​ഡി ന​ട​പ​ടി. കേ​സി​ൽ ഇ​തു​വ​രെ ആ​കെ 19,344 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്.

മും​ബൈ ഉ​ഷാ കി​ര​ൺ ബി​ൽ​ഡിം​ഗി​ലെ ഫ്ലാ​റ്റ്, ഖ​ണ്ഡാ​ല​യി​ലെ ഫാം ​ഹൗ​സ്, മു​ദ്ര ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ക​മ്യു​ണി​ക്കേ​ഷ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് എ​ജ്യൂ​ക്കേ​ഷ​ന്‍റെ പേ​രി​ലു​ള്ള ഭൂ​മി, റി​ല​യ​ൻ​സ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡി​ന്‍റെ 7.71 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ എ​ന്നി​വ​യാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്, എ​ൽ​ഐ​സി, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു അ​നി​ൽ അം​ബാ​നി​ക്കെ​തി​രേ​യും റി​ല​യ​ൻ​സ് ക​മ്യു​ണി​ക്കേ​ഷ​നെ​തി​രേ​യും സി​ബി​ഐ​യും ഇ​ഡി​യും കേ​സെ​ടു​ത്ത​ത്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​ഡി​യു​ടെ കേ​സ്. അ​തേ​സ​മ​യം ക​ണ്ടു​കെ​ട്ടി​യ സ്വ​ത്തു​ക്ക​ളി​ൽ കു​ടും​ബ സ്വ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ഡി ന​ട​പ​ടി​യി​ൽ നി​യ​മാ​നു​സൃ​ത​മാ​യി മ​റു​പ​ടി ന​ൽ​കു​മെ​ന്നും റി​ല​യ​ൻ​സ് ഗ്രൂ​പ്പ് അ​റി​യി​ച്ചു.

National

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​റു​തെ വി​ട്ട ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്തു സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു.

വി​ഷ​യം പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം​നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ആ​രോ​പ​ണ​വി​ധേ​യ​രാ​യ പോ​ലീ​സു​കാ​ർ​ക്ക് നോ​ട്ടീ​സ​യ​ച്ചു. പോ​ലീ​സു​കാ​ർ പ്ര​തി​ക​ളാ​യ കേ​സി​ൽ ശി​ക്ഷ അ​നി​വാ​ര്യ​മാ​ണെ​ന്നും ക്രൂ​ര​മാ​യ ക​സ്റ്റ​ഡി പീ​ഡ​ന​മാ​ണ് ഉ​ദ​യ​കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും സി​ബി​ഐ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ കെ. ​ജി​ത​കു​മാ​ർ, നാ​ലു​മു​ത​ൽ ആ​റു​വ​രെ പ്ര​തി​ക​ളാ​യ ടി. ​അ​ജി​ത് കു​മാ​ർ, ഇ.​കെ. സാ​ബു, ടി.​കെ. ഹ​രി​ദാ​സ് എ​ന്നി​വ​രെ വെ​റു​തെ വി​ട്ട ഹൈ​ക്കോ​ട​തി ന​ട​പ​ടി​യാ​ണ് സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്ത​ത്.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഇ​രു​ന്പു​പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ഉ​രു​ട്ടി​യ​ത​ട​ക്കം 22 ഗു​രു​ത​ര പ​രി​ക്കു​ക​ൾ ഉ​ദ​യ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി സി​ബി​ഐ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. വി​ചാ​ര​ണ​ക്കോ​ട​തി ശി​ക്ഷ വി​ധി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​ബി​ഐ ചൂ​ണ്ടി​ക്കാ​ട്ടി.

National

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; അ​നി​ൽ അം​ബാ​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: തെ​റ്റാ​യ സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​നി​ൽ അം​ബാ​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ. എ​ൽ​ഐ​സി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​നി​ൽ അം​ബാ​നി​ക്കെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക നി​ല സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി 4500 കോ​ടി രൂ​പ​യു​ടെ നോ​ൺ-​ക​ൺ​വേ​ർ​ട്ടി​ബി​ൾ ഡി​ബെ​ഞ്ച​റു​ക​ളി​ൽ എ​ൽ​ഐ​സി​യെ നി​ക്ഷേ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

2020 ഒ​ക്ടോ​ബ​ർ 15ന് ​ബി​ഡി​ഒ ഇ​ന്ത്യ ന​ട​ത്തി​യ ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൽ​ഐ​സി പ​രാ​തി ന​ൽ​കി​യ​ത്. ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന, പ​ണം ദു​രു​പ​യോ​ഗം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Kerala

റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ദു​രൂ​ഹം, ഇ​ഡി​യും സി​ബി​ഐ​യും അ​ന്വേ​ഷി​ക്ക​ണം: സാ​ബു എം. ​ജേ​ക്ക​ബ്

കൊ​ച്ചി: റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി ചാ​ന​ലി​നെ​തി​രെ ട്വ​ന്‍റി 20 ചെ​യ​ര്‍​മാ​ന്‍ സാ​ബു എം. ​ജേ​ക്ക​ബ്. ചാ​ന​ലി​ന് നി​യ​മ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യി​ല്ല. ക​മ്പ​നി എ​ങ്ങ​നെ​യാ​ണ് ര​ണ്ടു വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും ക​മ്പ​നി​യു​ടെ പ​ണ​ത്തി​ന്‍റെ സ്രോ​ത​സും സി​ബി​ഐ​യും ഇ​ഡി​യും അ​ന്വേ​ഷി​ക്ക​ണം. ചാ​ന​ല്‍ ഇ​ന്ന് ത​ന്നെ അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്നും സാ​ബു ജേ​ക്ക​ബ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സു​ര​ക്ഷാ ക്ലി​യ​റ​ന്‍​സ് ഇ​ല്ലാ​തെ, ബ്രോ​ഡ്കാ​സ്റ്റിം​ഗ് ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ ആ​രു​ടെ ഒ​ത്താ​ശ​യോ​ടു​കൂ​ടി​യാ​ണ് ഈ ​ചാ​ന​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. സു​ര​ക്ഷാ ക്ലി​യ​റ​ന്‍​സ് ലൈ​സ​ന്‍​സു​ള്ള ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ ചാ​ന​ല്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു. അ​ത് കൈ​മാ​റ്റം ചെ​യ്യാ​നോ ലീ​സി​ന് എ​ടു​ക്കാ​നോ സാ​ധി​ക്കി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ 2023ല്‍ ​ഈ ചാ​ന​ല്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നും സ​ഹോ​ദ​രും എ​ങ്ങ​നെ കൈ​വ​ശ​പ്പെ​ടു​ത്തി. ഈ ​ചാ​ന​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് കേ​ന്ദ്ര ബ്രോ​ഡ്കാ​സ്റ്റിം​ഗ് മി​നി​സ്ട്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ന്നും സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞു.

അ​തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രി​ക്കാം നി​കേ​ഷി​ന്‍റെ​യും റാ​ണി നി​കേ​ഷി​ന്‍റെ​യും ഇ​ന്‍​ഡോ ഏ​ഷ്യ​ന്‍ ന്യൂ​സ് ചാ​ന​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ദേ​ശീ​യ സു​ര​ക്ഷ ക്ലി​യ​റ​ന്‍​സ് റ​ദ്ദ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി​ട്ട് എ​ല്ലാ നി​യ​മ​ങ്ങ​ളും കാ​റ്റി​ല്‍ പ​റ​ത്തി റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നും സ​ഹോ​ദ​ര​ങ്ങ​ളും ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്‍​ഡോ ഏ​ഷ്യ​ന്‍ ന്യൂ​സ് ചാ​ന​ലി​ന്‍റെ സു​ര​ക്ഷ ക്ലി​യ​റ​ന്‍​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം റ​ദ്ദ് ചെ​യ്ത​താ​യി ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. അ​തു​കൊ​ണ്ട് ഒ​രു നി​മി​ഷം പോ​ലും ഈ ​ചാ​ന​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യി അ​നു​വ​ദി​ക്കു​ന്നി​ല്ല. ര​ണ്ടു വ​ര്‍​ഷ​മാ​യി ചാ​ന​ലി​ന്‍റെ പേ​രി​ല്‍ കോ​ടി​ക​ളു​ടെ പ​ര​സ്യം വാ​ങ്ങി​യും തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കി പ​ല​രു​ടെ​യും ജീ​വി​തം ത​ന്നെ വ​ഴി​മു​ട്ടി​ച്ചു.

എ​ങ്ങ​നെ​യാ​ണ് ര​ണ്ടു വ​ര്‍​ഷം പ്ര​വ​ര്‍​ത്തി​ച്ചു എ​ന്ന​ത് സി​ബി​ഐ​യും ഇ​ഡി​യും ചേ​ര്‍​ന്ന് അ​ന്വേ​ഷി​ക്ക​ണം. ചാ​ന​ല്‍ തു​ട​ങ്ങു​ന്ന​തി​നാ​യു​ള്ള തു​ക എ​ങ്ങ​നെ കി​ട്ടി, ആ​രാ​ണ് ഇ​തി​ന്‍റെ ഇ​ന്‍​വെ​സ്റ്റ​ര്‍ എ​ന്ന​ത് അ​ന്വേ​ഷി​ക്ക​ണം. മെ​സി വ​രു​മെ​ന്ന് പ​റ​ഞ്ഞ് ക​ലൂ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന് 72 കോ​ടി മു​ട​ക്കി എ​ന്ന് പ​റ​യു​ന്നു. ഈ ​പ​ണ​ത്തി​ന്‍റെ സ്രോ​ത​സ് എ​വി​ടെ? കേ​ര​ള​ത്തി​ല്‍ ഇ​ത്ര​യ​ധി​കം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്ത ഒ​രു വ്യ​ക്തി ര​ണ്ടു വ​ര്‍​ഷം ഒ​രു ചാ​ന​ല്‍ ന​ട​ത്തി ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചു. ഇ​തി​ന്‍റെ പി​ന്നി​ല്‍ സി​പി​എം ആ​ണ്. കാ​ര​ണം സി​എ​മ്മി​ന് വേ​ണ്ടി മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചാ​ന​ലാ​ണി​തെ​ന്ന് സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

Kerala

പ​ള്ളി​ച്ച​ട്ട​മ്പി റി​ലീ​സി​നെ​തി​രെ ഹ​ര്‍​ജി; നി​ര്‍​മാ​താ​ക്ക​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി, സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി

കൊ​ച്ചി: ടോ​വി​നോ തോ​മ​സ് ചി​ത്രം പ​ള്ളി​ച്ച​ട്ട​മ്പി​യു​ടെ റി​ലീ​സി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദു​ബാ​യി​ലെ ഇ​ന്ത്യ​ന്‍ വ്യ​വ​സാ​യി സു​നി​ല്‍ അ​ഗ​ര്‍​വാ​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ത​ട്ടി​പ്പി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണം കൊ​ണ്ടാ​ണ് സി​നി​മ നി​ര്‍​മി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.

പാ​ല​ക്കാ​ട് ചെ​റു​പ്പു​ള​ശേ​രി സ്വ​ദേ​ശി​യാ​യ നൗ​ഫ​ല്‍ അ​ഹ​മ്മ​ദ്, തൃ​ശൂ​ര്‍ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി ബ്രി​ജീ​ഷ് മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി. ദു​ബാ​യി​ലെ വേ​ള്‍​ഡ് വൈ​ഡ് ഫി​ലിം​സ് എ​ന്ന ക​മ്പ​നി​യു​ടെ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു ഇ​വ​ര്‍. ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി 2019ല്‍ ​പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്നും 61 ല​ക്ഷ​ത്തി​ല്‍ അ​ധി​കം യു​എ​ഇ ദി​ര്‍​ഹം (ഇ​ന്ത്യ​ന്‍ രൂ​പ 15.5 കോ​ടി രൂ​പ) വാ​യ്പ​യാ​യി വാ​ങ്ങി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​വ​ര്‍ ന​ല്‍​കി​യ ചെ​ക്കു​ക​ള്‍ അ​ക്കൗ​ണ്ടി​ല്‍ പ​ണം ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. വ്യ​വ​സാ​യി​യു​ടെ പ​രാ​തി​യി​ല്‍ ദു​ബാ​യി​ല്‍ അ​റ​സ്റ്റ് വാ​റ​ന്‍റ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടി​ലാ​ണ് ഇ​രു​വ​രും ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്.

പ്ര​തി​ക​ള്‍​ക്കെ​തി​രെ ക​ള്ള​പ്പ​ണം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ക്കാ​ന്‍ സി​ബി​ഐ, ഇ​ഡി തു​ട​ങ്ങി​യ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ലു​ണ്ട്. ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കു​ന്ന​ത് വ​രെ സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നൗ​ഫ​ല്‍ അ​ഹ​മ്മ​ദി​നും ബ്രി​ജീ​ഷ് മു​ഹ​മ്മ​ദി​നും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഏ​പ്രി​ല്‍ 10നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ്.

Kerala

ജെ​സ്ന മ​രി​യ​യു​ടെ തി​രോ​ധാ​നം: അ​ന്വേ​ഷ​ണം തു​ട​രാ​ൻ സി​ബി​ഐ, ഓ​ഫീ​സ് തു​റ​ന്നു

കോ​ട്ട​യം: കാ​ണാ​താ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രാ​ൻ സി​ബി​ഐ. എ​രു​മേ​ലി പി​ഡ​ബ്ല്യൂ​ഡി റെ​സ്റ്റ് ഹൗ​സി​ൽ സി​ബി​ഐ ഓ​ഫി​സ് തു​റ​ന്നു.

അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്നെ​ത്തി​യേ​ക്കും. ആ​റ് മാ​സ​ത്തേ​ക്കാ​ണ് ഇ​വി​ടെ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ക. ര​ണ്ടു റൂ​മു​ക​ളാ​ണ് സി​ബി​ഐ എ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി 2024ൽ ​തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സി​ബി​ഐ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മ​നി​ക് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ ജ​സ്‌​ന​യെ 2018 മാ​ർ​ച്ച് 22നാ​ണ് മു​ക്കൂ​ട്ടു​ത​റ​യി​ൽ നി​ന്നും കാ​ണാ​താ​യ​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ പി​ന്നെ ആ​രും ക​ണ്ടി​ട്ടി​ല്ല. ആ​ദ്യം ലോ​ക്ക​ൽ പൊ​ലീ​സും പി​ന്നീ​ട് സി​ബി​ഐ​യും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ജ​സ്‌​ന​യെ ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ ആ​യി​ട്ടി​ല്ല.

National

ഡൽഹി മദ്യനയക്കേസ്: സിബിഐക്കെതിരായ നിരീക്ഷണങ്ങൾക്ക് സ്റ്റേ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ​തിരേയും സി​ബി​ഐ​ക്കെ​തിരേയും വി​ചാ​ര​ണ​ക്കോ​ട​തി ന​ട​ത്തി​യ പ്ര​തി​കൂ​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു.

എ​എ​പി ദേ​ശീ​യ ക​ണ്‍വീ​ന​ർ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, എ​എ​പി നേ​താ​വ് മ​നീ​ഷ് സി​സോ​ദി​യ എ​ന്നി​വ​രു​ൾ​പ്പെ​ടെ കേ​സി​ൽ പ്ര​തി​യാ​ക്ക​പ്പെ​ട്ട 23 പ്ര​തി​ക​ളെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​യി​രു​ന്നു കേ​സ​ന്വേ​ഷി​ച്ച സി​ബി​ഐ​ക്കെ​തിരേ ഡ​ൽ​ഹി​യി​ലെ റൗ​സ് അ​വ​ന്യു കോ​ട​തി രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തിരേ സി​ബി​ഐ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു സ്റ്റേ. കേ​സി​ൽ ഈ ​മാ​സം 16നാ​ണ് ഹൈ​ക്കോ​ട​തി അ​ടു​ത്ത വാ​ദം കേ​ൾ​ക്കു​ന്ന​ത്.

National

മ​ദ്യ​ന​യ​ക്കേ​സ്: സി​ബി​ഐ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ, പ്ര​തി​ക​ൾ​ക്ക് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​നെ​യും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്ത് സി​ബി​ഐ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ മ​തി​യാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് സി​ബി​ഐ ഹ​ർ​ജി​യി​ൽ വാ​ദി​ക്കു​ന്നു.

23 പ്ര​തി​ക​ളെ​യും വെ​റു​തെ വി​ട്ട വി​ചാ​ര​ണ കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​ണ് സി​ബി​ഐ അ​പ്പീ​ലു​മാ​യെ​ത്തി​യ​ത്. സി​ബി​ഐ അ​പ്പീ​ലി​ൽ കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് കെ​ജ്‌​രി​വാ​ളും സി​സോ​ദി​യ​യും ഉ​ൾ​പ്പെ​ടെ കു​റ്റ വി​മു​ക്ത​രാ​ക്ക​പ്പെ​ട്ട 21 പേ​ർ​ക്കും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. കേ​സി​ൽ അ​ടു​ത്ത വാ​ദം മാ​ർ​ച്ച് 16 ന് ​ന​ട​ക്കും.

പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ചും അ​ഴി​മ​തി​യെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും, എ​ന്നാ​ൽ കീ​ഴ്ക്കോ​ട​തി ഇ​വ​രെ വി​ട്ട​യ​ച്ച​ത് നി​യ​മ​പ​ര​മാ​യി ശ​രി​യ​ല്ലെ​ന്നും സി​ബി​ഐ വാ​ദി​ക്കു​ന്നു.​മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ളെ ഡ​ൽ​ഹി​യി​ലെ റൗ​സ് അ​വ​ന്യൂ കോ​ട​തി​യാ​ണ് വി​ട്ട​യ​ച്ച​ത്.

 

National

ഡൽഹി മദ്യനയ കേസ്; കേജരിവാളിനെ വിട്ടയച്ച വിചാരണ കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തിരിച്ചടി നേരിട്ട സിബിഐ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ അഴിമതി ആരോപണങ്ങളിൽ നിന്ന് വിട്ടയച്ച പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സിബിഐ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അന്വേഷണത്തിന്‍റെ പല വശങ്ങളും കോടതി അവഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്തതിനാലാണ് അപ്പീൽ നൽകുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 598 പേജുള്ള വിധിക്ക് എതിരായ അപ്പീൽ സമർപ്പിച്ചതായി അറിയിച്ച ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കൂട്ടാക്കിയില്ല.

സിബിഐയുടെ കുറ്റപത്രം തള്ളിക്കൊണ്ട് കേജരിവാൾ, സിസോദിയ, കെ. കവിത എന്നിവരുൾപ്പെടെ 23 പേരെയാണ് വിചാരണ കോടതി വിട്ടയച്ചത്. അന്വേഷണത്തിലെ വീഴ്ചകൾക്ക് പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് സിബിഐയെ രൂക്ഷമായി വിമർശിച്ചിരുന്നു.

Leader Page

കൂട്ടിലടച്ച തത്തയെ കൊല്ലരുത്

“തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യെ വീ​ട്ടി​ല്‍​നി​ന്നു വ​ലി​ച്ചി​ഴ​ച്ചു ജ​യി​ലി​ല​ട​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ചേ​ര്‍​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യെ അ​വ​സാ​നി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി​യു​ടെ അ​ഞ്ചു വ​ലി​യ നേ​താ​ക്ക​ളെ ജ​യി​ലി​ല​ട​ച്ചു. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ രാ​ഷ്‌​ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് അ​വ​ര്‍ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഇ​പ്പോ​ള്‍ സ​ത്യം ജ​യി​ച്ചു.”- ഡ​ല്‍​ഹി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും എ​എ​പി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വി​തു​മ്പി​ക്ക​ര​ഞ്ഞു കൊ​ണ്ടാ​ണ് ഇ​തു പ​റ​ഞ്ഞ​ത്. വി​കാ​രാ​ധീ​ന​നാ​യ അ​ദ്ദേ​ഹം ക​ണ്ണീ​ര​ട​ക്കാ​ന്‍ പാ​ടു​പെ​ട്ടു.

വി​വാ​ദ ഡ​ല്‍​ഹി മ​ദ്യ​ന​യ കേ​സി​ല്‍ കേ​ജ​രി​വാ​ളി​നെ​യും മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ​യും ഡ​ല്‍​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​തി​ന് രാ​ഷ്‌​ട്രീ​യ​പ്ര​ധാ​ന്യം ഏ​റെ​യാ​ണ്. തെ​ലു​ങ്കാ​ന മു​ന്‍ മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ മ​ക​ളും മു​ന്‍ എം​പി​യു​മാ​യ കെ. ​ക​വി​ത ഉ​ള്‍​പ്പെ​ടെ കേ​സി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും (ആ​കെ 23 പേ​ര്‍) പ്ര​ത്യേ​ക കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി. എ​ന്നാ​ല്‍, കേ​ജ​രി​വാ​ളി​നെ അ​ഴി​മ​തി​ക്കാ​രാ​നാ​യി ചി​ത്രീ​ക​രി​ച്ചു ടി​വി ചാ​ന​ലു​ക​ളി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വെ​ന്നും രാ​ഷ്‌​ട്രീ​യ​മാ​യി വ​ള​രെ ഉ​പ​ദ്ര​വി​ച്ചെ​ന്നും എ​എ​പി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു തി​രി​ച്ച​ടി

ഒ​രു തെ​ളി​വു​മി​ല്ലാ​തെ​യാ​ണ് കേ​ജ​രി​വാ​ളി​നെ​യും സി​സോ​ദി​യ​യെ​യും സി​ബി​ഐ പ്ര​തി​ചേ​ര്‍​ത്ത​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​രോ​പ​ണ​ങ്ങ​ള്‍ ജു​ഡീ​ഷ​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും അ​ഴി​മ​തിനി​യ​ന്ത്ര​ണ നി​യ​മ​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ജി​തേ​ന്ദ​ര്‍ സിം​ഗ് പ​റ​ഞ്ഞു. പ്ര​ഥ​മ​ദൃ​ഷ്ട്യാ കേ​സോ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യോ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ സി​ബി​ഐ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്ന​ത്തെ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യെ​യും പ്ര​തി​ചേ​ര്‍​ക്കാ​ന്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി ശ്ര​മി​ച്ച​താ​യി കോ​ട​തി പ​റ​ഞ്ഞു.

ഡ​ല്‍​ഹി എ​ക്‌​സൈ​സ് ന​യ​ക്കേ​സി​ലെ അ​നു​മാ​ന​പ​ര​മാ​യ ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്ത​ത്തി​ന് അ​ടി​സ്ഥാ​ന​മോ തെ​ളി​വോ ഇ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും പ്ര​ത്യേ​ക കോ​ട​തി വെ​റു​തേ വി​ട്ട​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും സെ​ന്‍​ട്ര​ല്‍ ബ്യൂ​റോ ഓ​ഫ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​നും ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു കേ​ജ​രി​വാ​ളി​നെ കു​റ്റ​വി​മു​ക്ത​മാ​ക്കി​യ വി​ധി. വി​ധി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യി​ല്‍ ഉ​ട​ന്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്നു മാ​ത്ര​മാ​ണ് സി​ബി​ഐ​യു​ടെ മ​റു​പ​ടി.

അ​നു​മാ​ന​ങ്ങ​ള്‍ വേ​ണ്ട

ഡ​ല്‍​ഹി എ​ക്‌​സൈ​സ് ന​യ​രൂ​പീ​ക​ര​ണ​ത്തി​ല്‍ വ്യാ​പ​ക​മാ​യ ഗൂ​ഢാ​ലോ​ച​ന​യോ ക്രി​മി​ന​ല്‍ ഉ​ദ്ദേ​ശ്യ​മോ ഇ​ല്ലെ​ന്ന് കോ​ട​തി വി​ധി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍റെ കേ​സ് ജു​ഡീ​ഷ​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ നി​ല​നി​ല്‍​ക്കി​ല്ല. ആ​യി​ര​ത്തോ​ളം പേ​ജു​ക​ളു​ള്ള വ​ലി​യ കു​റ്റ​പ​ത്ര​ത്തി​ല്‍ ഒ​ന്നി​ല​ധി​കം വീ​ഴ്ച​ക​ളു​ണ്ട്. വി​ശ്വ​സ​നീ​യ​മാ​യ സാ​ക്ഷി​മൊ​ഴി​ക​ളോ രേ​ഖാ​മൂ​ല​മു​ള്ള തെ​ളി​വു​ക​ളോ​ ഇ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഗൂ​ഢാ​ലോ​ച​ന കെ​ട്ടി​ച്ച​മ​യ്ക്കാ​ന്‍ സി​ബി​ഐ ശ്ര​മി​ച്ചു​വെ​ന്ന​ത​ട​ക്കം ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് കോ​ട​തി ന​ട​ത്തി​യ​ത്.

വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളേ​ക്കാ​ള്‍ അ​നു​മാ​ന​ം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു കേ​സ്. പ്ര​തി​ക​ളാ​യ 23 പേ​രി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലു​മെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്ട്യാ ഒ​രു കേ​സും സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല സി​ബി​ഐ​യു​ടെ അ​നു​മാ​ന സി​ദ്ധാ​ന്തം. വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ​യാ​ണു മി​ക്ക​വ​രെ​യും പ്ര​തി​ചേ​ര്‍​ത്ത​ത്. ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്ത​ത്തി​ന്‍റെ അ​ടി​ത്ത​റ​യി​ള​ക്കു​ന്ന​താ​ണു കു​റ്റ​പ​ത്ര​ത്തി​ലെ വൈ​രു​ധ്യ​ങ്ങ​ള്‍. കേ​സ് രേ​ഖ​യി​ല്‍ "സൗ​ത്ത് ഗ്രൂ​പ്പ്' എ​ന്ന പ​ദം ഉ​പ​യോ​ഗി​ച്ച​തി​നു തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ര​ണ​ഘ​ട​ന​യു​ടെ ലം​ഘ​നം

ഒ​രു പ്ര​തി മാ​പ്പു​സാ​ക്ഷി​യാ​യി മാ​റു​ന്നതിനെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​ത്തി​ലെ വി​ട​വു​ക​ള്‍ നി​ക​ത്താ​നോ കൂ​ടു​ത​ല്‍ പ്ര​തി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്താ​നോ അ​യാ​ളു​ടെ മൊ​ഴി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​ചി​ത​വും ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​വു​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​ടി​സ്ഥാ​ന​പ​ര​മാ​യ തെ​ളി​വു​ക​ളോ കാ​ര്യ​ങ്ങ​ളോ പ്ര​സ്താ​വ​ന​ക​ളോ ഇ​ല്ലാ​തെ ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യുള്ള മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ആ​രോ​പി​ക്കു​ന്ന​ത് നി​യ​മ​ത്തി​ല്‍ നി​ല​നി​ല്‍​ക്കി​ല്ല. കു​റ്റ​വു​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി​യെ ബ​ന്ധി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ളു​മി​ല്ല.

മ​തി​യാ​യ അ​ടി​സ്ഥാ​ന​മി​ല്ലാ​തെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ കു​ല്‍​ദീ​പ് സിം​ഗി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യ​തി​ന് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നു കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. സി​ബി​ഐ ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ളെ​ല്ലാം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു​വെ​ന്നും ഈ ​വി​ഷ​യ​ത്തി​ല്‍ സ​ത്യ​മാ​ണെ​ന്നു ക​രു​താ​വു​ന്ന ഒ​രു ആ​രോ​പ​ണ​വു​മി​ല്ലെ​ന്നുമാണ് കോ​ട​തി പ​റ​ഞ്ഞ​ത്. എ​ക്‌​സൈ​സ് ന​യം രൂ​പ​പ്പെ​ടു​ത്തി​യ രീ​തി​യി​ല്‍ യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു​വെ​ന്ന് കേ​ജ​രി​വാ​ളി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ​വി​വേ​ക് ജെ​യി​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​പ​ക്ഷ​ത്തി​ന് ഉ​യി​രേ​കും

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ സി​ബി​ഐ​ക്കെ​തി​രേ രൂ​ക്ഷവി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ലെ റോ​സ് അ​വ​ന്യൂ കോ​ട​തി ന​ട​ത്തി​യ​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ത്തി​​ന​നു​സ​രി​ച്ച് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളാ​യ സി​ബി​ഐ​യും ഇ​ഡി​യും ആ​ദാ​യ​നി​കു​തി വ​കു​പ്പു​കാ​രും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ കേ​സി​ല്‍ കു​ടു​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ന് ഊർജം ന​ല്‍​കു​ന്ന​താ​ണ് കേ​ജ​രി​വാ​ളി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ പു​തി​യ വി​ധി.

ബി​ജെ​പി സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച ഡ​ല്‍​ഹി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ വി.​കെ. സ​ക്സേ​ന​യു​ടെ പ​രാ​തി​യി​ലാ​ണ് 2022 ഓ​ഗ​സ്റ്റി​ല്‍ കേ​ജ​രി​വാ​ളി​നെ​തി​രേ സി​ബി​ഐ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ന​യ​രൂ​പീ​ക​ര​ണ ഘ​ട്ട​ത്തി​ല്‍ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്നും ടെ​ന്‍​ഡ​റി​നു ശേ​ഷം ചി​ല മ​ദ്യ ലൈ​സ​ന്‍​സി​ക​ള്‍​ക്കാ​യി മ​നഃ​പൂ​ര്‍​വം പ​ഴു​തു​ക​ള്‍ സൃ​ഷ്ടി​ച്ചെ​ന്നു​മാ​യി​രു​ന്നു സി​ബി​ഐ വാദിച്ച​ത്. എ​ന്നാ​ല്‍, എ​ക്സൈ​സ് ന​യ​ത്തി​ല്‍ വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യോ ക്രി​മി​ന​ല്‍ ഉ​ദ്ദേ​ശ്യ​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കും ര​ക്ഷ​യി​ല്ലേ?

പൂ​ര്‍​ണ​മാ​യും അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ഇപ്പോൾ കോ​ട​തി ക​ണ്ടെ​ത്തി​യ ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ല്‍ അ​റ​സ്റ്റ് ചെ​യ്യപ്പെട്ട അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ള്‍ നാ​ലു മാ​സ​ത്തോ​ളം (156 ദി​വ​സം) ജ​യി​ലി​ല്‍ കി​ട​ക്കേ​ണ്ടിവ​ന്നു. ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സി​സോ​ദി​യ ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ​യാ​ണ് (530 ദി​വ​സം) തു​റു​ങ്കി​ട​ല​യ്ക്ക​പ്പെ​ട്ട​ത്. ഒ​രു കു​റ്റ​വും ചെ​യ്തി​ട്ടി​ല്ലെ​ന്ന കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍ ശ​രി​യാണെ​ങ്കി​ല്‍ ഉ​ന്ന​ത ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലു​ള്ള മു​ഖ്യ​മ​ന്ത്രി​മാ​രെ ജ​യി​ലി​ല​ട​ച്ച​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രും സി​ബി​ഐ​യും ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യാ​ണ് എ​എ​പി​യു​ടെ ഏ​റ്റ​വും ഉ​ന്ന​ത​രാ​യ ര​ണ്ടു നേ​താ​ക്ക​ളെ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലാ​തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​എ​പി​യു​ടെ പ​രാ​ജ​യ​ത്തി​നും ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​നും, മ​ദ്യ​ന​യ കേ​സി​ലെ കേ​ജ​രി​വാ​ളി​ന്‍റെ​യും സി​സോ​ദി​യ​യു​ടെ​യും അ​റ​സ്റ്റും ജ​യി​ല്‍​വാ​സ​വും കാ​ര​ണ​മാ​യെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. അ​ഴി​മ​തി​പ്പ​ണ​മാ​ണ് ഗോ​വ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​എ​പി ചെ​ല​വ​ഴി​ച്ച​തെ​ന്നും സി​ബി​ഐ ആ​രോ​പി​ച്ചു. സി​ബി​ഐ​യു​ടെ ഈ ​കേ​സ് വി​ചാ​ര​ണ കോ​ട​തി ഘ​ട്ട​ത്തി​ല്‍ അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് പ്ര​ത്യേ​ക കോ​ട​തി​യു​ടെ വി​ധി.

രാ​ഷ്‌​ട്രീ​യ വാ​ഷിം​ഗ് മെ​ഷീ​ന്‍

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യെ​യും കേ​ജ​രി​വാ​ളി​നെ​യും അ​ഴി​മ​തി​ക്കാ​രെ​ന്നു മു​ദ്ര​കു​ത്തു​ക​യാ​യി​രു​ന്നു സി​ബി​ഐ കേ​സ്. മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ വോ​ട്ട​ര്‍​മാ​ര്‍ ന്യാ​യ​മാ​യും കേ​ജ​രി​വാ​ളും കൂ​ട്ട​രും അ​ഴി​മ​തി​ക്കാ​രാ​ണെ​ന്നു വി​ശ്വ​സി​ച്ചി​രി​ക്കാം.

കേ​ജ​രി​വാ​ളി​നെ​യും കൂ​ട്ട​രെ​യും പൂ​ര്‍​ണ​മാ​യി കു​റ്റ​വി​മു​ക്ത​രാ​ക്കു​ക​യും സി​ബി​ഐ​യു​ടെ കേ​സി​നെ​ത​ന്നെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്ത ഡ​ല്‍​ഹി പ്ര​ത്യേ​ക കോ​ട​തി​യു​ടെ വി​ധി ഇ​ന്ത്യ​യി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​നാ​കെ പു​തി​യ ഉ​ണ​ര്‍​വും ആ​വേ​ശ​വും ക​രു​ത്തും പ​ക​രും.

രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളെ ക​ള്ള​ക്കേ​സി​ല്‍ പെ​ടു​ത്തു​ക​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​താ​ണ് കേ​ജ​രി​വാ​ളി​നെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ പ്ര​ത്യേ​ക കോ​ട​തി​യു​ടെ വി​ധി. അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍​പ്പെ​ട്ട ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ​യോ പോ​ലു​ള്ള​വ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​തോ​ടെ അ​വ​ര്‍​ക്കെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സ് ഇ​ല്ലാ​താ​യി. ബി​ജെ​പി​യു​ടെ വാ​ഷിം​ഗ് മെ​ഷി​നി​ല്‍ വെ​ളു​പ്പി​ച്ചെ​ടു​ത്ത നേ​താ​ക്ക​ളു​ടെ പ​ട്ടി​ക വ​ലു​താ​ണ്. രാ​ഷ്‌​ട്രീ​യ ധാ​ര്‍​മി​ക​ത​ ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി വ​രു​ന്ന​തി​നി​ട​യി​ലാ​ണു പു​തി​യ കോ​ട​തി വി​ധി. 

National

33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുപി ദമ്പതികൾക്കു വധശിക്ഷ

ന്യൂഡൽഹി: 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിൽ സുപ്രധാന വിധി. ഉത്തർപ്രദേശിലെ പോക്സോ കോടതി ദമ്പതികൾക്കു വധശിക്ഷ വിധിച്ചു. പ്രതികളായ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവർക്കാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ വധശിക്ഷ കിട്ടിയത്. പീഡിപ്പിക്കപ്പെട്ടവരിൽ മൂന്നു വയസുള്ള കുട്ടികൾ പോലുമുണ്ട്. യുപിയിലെ ബന്ദയിലെ പോക്സോ പ്രത്യേക കോടതിയാണ് പ്രധാന വിധി പ്രഖ്യാപിച്ചത്.

പ്രകൃതിവിരുദ്ധ പീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ, കുട്ടികളുടെ അശ്ലീലസാഹിത്യം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങൾ പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തി. പീഡനത്തിന് ഇരയായ ഒാരോ കുട്ടിക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് ഉത്തരവിട്ടു. ഇതിനുപുറമെ, പ്രതിയുടെ പക്കൽനിന്നു കണ്ടുകെട്ടുന്ന തുകയും ഇരകൾക്കു തുല്യമായി വിതരണം ചെയ്യണമെന്നും കോടതി പറഞ്ഞു.

സിബിഐ കണ്ടെത്തൽ

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 2020 ഒക്ടോബറിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രാംഭവനും മറ്റുള്ളവർക്കുമെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
അന്വേഷണത്തിൽ, പ്രതികൾ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തതായി സിബിഐ കണ്ടെത്തി. ക്രൂരമായ പീഡനങ്ങളാണ് ഇവരിൽനിന്നു കുട്ടികൾക്കു നേരിടേണ്ടി വന്നത്. പലരുടെയും സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റിരുന്നു. ചിലർക്കു വർഷങ്ങളോളം ആശുപത്രികളിൽ കഴിയേണ്ടിവന്നു. ശരീരത്തിന്‍റെ പല ഭാഗങ്ങളിൽ പരിക്കേറ്റവരുണ്ട്. മാനസികാഘാതം വേറെ.

സമ്മാനങ്ങൾ നൽകി

പ്രതികൾ 2010 നും 2020 നും ഇടയിൽ യുപിയിലെ ബന്ദയിലും ചിത്രകൂടിലും പ്രവർത്തിച്ചിരുന്നു. രാംഭവൻ ജലസേചന വകുപ്പിൽ ജൂനിയർ എൻജിനിയറായി ജോലി ചെയ്തിരുന്നു. ഓൺലൈൻ വീഡിയോ ഗെയിമുകൾ കാണിച്ചും പണവും സമ്മാനങ്ങളും നൽകിയുമാണ് രാംഭവൻ കുട്ടികളെ ആകർഷിച്ചിരുന്നത്.

കേസ് ഏറ്റെടുത്ത സിബിഐ കുട്ടികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. അവർക്കു കൗൺസലിംഗ് നൽകി. ഫോറൻസിക്, ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരേ കോടതിയിൽ ഹാജരാക്കി. 2021 ഫെബ്രുവരിയിൽ രാംഭവനും ഭാര്യയ്ക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.

സമാനതകളില്ലാത്ത ക്രൂരതയും കുറ്റകൃത്യങ്ങളുടെ വ്യവസ്ഥാപിത സ്വഭാവവും കണക്കിലെടുത്താൽ കേസ് "അപൂർവങ്ങളിൽ അപൂർവം" ആണെന്നു കോടതി പറഞ്ഞു. ഒന്നലധികം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുറ്റകൃത്യ പരന്പര പ്രതികൾ ചെയ്ത ഹീനകൃത്യത്തെ വെളിപ്പെടുത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷയ്ക്ക് അർഹമാണ് കുറ്റമെന്നു കോടതി പറഞ്ഞു.

National

അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ൽ അ​ധി​ക ഇ​ന്ധ​ന ടാ​ങ്കു​ക​ൾ; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രോ​ഹി​ത് പ​വാ​ർ 

മും​ബൈ: വി​മാ​ന​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​സി​പി നേ​താ​ക്ക​ൾ രം​ഗ​ത്ത്. ഇ​തു​സം​ബ​ന്ധി​ച്ച് എ​ൻ​സി​പി നേ​താ​ക്ക​ളു​ടെ സം​ഘം മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി കെ. ​റാം മോ​ഹ​ൻ നാ​യി​ഡു രാ​ജി​വ​യ്ക്ക​ണ​മെ​ന്നും വി​മാ​നാ​പ​ക​ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എ​ൻ​സി​പി (എ​സ്പി) നേ​താ​വ് രോ​ഹി​ത് പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ജി​ത് പ​വാ​റി​ന്‍റെ അ​ന​ന്ത​ര​വ​നാ​ണ് രോ​ഹി​ത് പ​വാ​ർ. ചാ​ർ​ട്ട​ർ ക​മ്പ​നി​യാ​യ വി​എ​സ്ആ​ർ വെ​ഞ്ചേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രെ ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ച്ച രോ​ഹി​ത് വി​മാ​ന​ത്തി​ൽ അ​ധി​ക ഇ​ന്ധ​ന ടാ​ങ്കു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ന്ന​ത​ത​ല നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്ക​ണം. സ​മി​തി​യി​ൽ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, മു​ൻ ജ​ഡ്‌​ജി​മാ​ർ, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട​ണ​മെ​ന്നും രോ​ഹി​ത് ആ​വ​ശ്യ​പ്പെ​ട്ടു.

National

അ​ന്ത​ർ​സം​സ്ഥാ​ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ: അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട​ണോ? സു​പ്രീം​കോ​ട​തി പ​രി​ശോ​ധി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഒ​ന്നി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വ​ലി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ സം​സ്ഥാ​ന പോ​ലീ​സാ​ണോ അ​തോ സി​ബി​ഐ ആ​ണോ അ​ന്വേ​ഷി​ക്കേ​ണ്ട​തെ​ന്ന നി​ർ​ണാ​യ​ക നി​യ​മ​പ്ര​ശ്നം പ​രി​ശോ​ധി​ക്കാ​നൊ​രു​ങ്ങി സു​പ്രീം​കോ​ട​തി. ത​മി​ഴ്‌​നാ​ട് ആ​സ്ഥാ​ന​മാ​യു​ള്ള 'യൂ​ണി​വേ​ഴ്സ​ൽ ട്രേ​ഡിം​ഗ് സൊ​ല്യൂ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്' എ​ന്ന ക​മ്പ​നി ന​ട​ത്തി​യ 1,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഈ ​നീ​ക്കം.

കോ​യ​മ്പ​ത്തൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി 12% വാ​ർ​ഷി​ക പ​ലി​ശ​യും 10% മാ​സ വ​രു​മാ​ന​വും വാ​ഗ്ദാ​നം ചെ​യ്ത് കേ​ര​ളം, ത​മി​ഴ്‌​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 73,000 നി​ക്ഷേ​പ​ക​രി​ൽ നി​ന്ന് 1,000 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. 2019-ലാ​ണ് ക​മ്പ​നി തി​രി​ച്ച​ട​വ് മു​ട​ക്കി​യ​ത്.

ഈ ​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലു​ള്ള കേ​സു​ക​ൾ നി​ല​വി​ൽ സി​ബി​ഐ ആ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് അ​വി​ടു​ത്തെ ഇ​ക്ക​ണോ​മി​ക് ഒ​ഫ​ൻ​സ് വിം​ഗ് ആ​ണ്. അ​ന്വേ​ഷ​ണം പ​ല ഏ​ജ​ൻ​സി​ക​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് നീ​തി​പൂ​ർ​വ്വ​മാ​യ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും, അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ള്ള കേ​സു​ക​ളി​ൽ സം​സ്ഥാ​ന പോ​ലീ​സി​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2019-ലെ '​ബാ​നിം​ഗ് ഓ​ഫ് അ​ൺ​റെ​ഗു​ലേ​റ്റ​ഡ് ഡെ​പ്പോ​സി​റ്റ് സ്കീം​സ്' നി​യ​മ​പ്ര​കാ​രം ഇ​ത്ത​രം വ​ലി​യ ത​ട്ടി​പ്പു​ക​ൾ കേ​ന്ദ്ര ഏ​ജ​ൻ​സി ത​ന്നെ അ​ന്വേ​ഷി​ക്ക​ണ​മോ എ​ന്നാ​ണ് കോ​ട​തി പ​രി​ശോ​ധി​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഫെ​ബ്രു​വ​രി ആ​റി​ന് ഈ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചു.

 

Kerala

സ​​​ര്‍ക്കാ​​​രി​​​ന് ആ​​​ത്മാ​​​ര്‍ഥ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ സ്വര്‍ണക്കൊള്ള കേ​​​സ് സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റ​​​ണമെന്ന് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന ​​​സ​​​ര്‍ക്കാ​​​രി​​​ന് ആ​​​ത്മാ​​​ര്‍ഥ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ല്‍ ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള കേ​​​സ് സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍.

സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും മ​​​ന്ത്രി​​​യും മു​​​ന്‍മ​​​ന്ത്രി​​​യു​​​മ​​​ട​​​ക്കം ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​രാ​​​കു​​​മ്പോ​​​ള്‍ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​ക്കാ​​​ര​​​നാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു കീ​​​ഴി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​ന്വേ​​​ഷി​​​ച്ചാ​​​ല്‍ സ​​​ത്യം പു​​​റ​​​ത്തു​​​വ​​​രി​​​ല്ല.

കേ​​​സി​​​ല്‍ ഒ​​​ന്നും ഒ​​​ളി​​​ക്കാ​​​നി​​​ല്ലെ​​​ങ്കി​​​ല്‍ സി​​​ബി​​​ഐ​​​ക്കു വി​​​ടാ​​​ന്‍ ത​​​യാ​​​റാ​​​കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബ്ബി​​​ല്‍ ന​​​ട​​​ന്ന മീ​​​റ്റ് ദ ​​​പ്ര​​​സി​​​ല്‍ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ട്വ​​​ന്‍റി 20 ചെ​​​യ​​​ര്‍മാ​​​ന്‍ സാ​​​ബു എം. ​​​ജേ​​​ക്ക​​​ബും പ​​​ങ്കെ​​​ടു​​​ത്തു.

National

തി​രു​പ്പ​തി ല​ഡു കും​ഭ​കോ​ണം; കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: തി​രു​പ്പ​തി ല​ഡു കും​ഭ​കോ​ണ​ത്തി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച് സി​ബി​ഐ പ്ര​ത്യേ​ക സം​ഘം. തി​രു​മ​ല-​തി​രു​പ്പ​തി ദേ​വ​സ്ഥാ​ന​ത്ത് ന​ട​ന്ന​ത് 250 കോ​ടി​യു​ടെ കും​ഭ​കോ​ണ​മെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. മൂ​ന്നു​വ​ര്‍​ഷ​ത്തി​നി​ടെ വാ​ങ്ങി​ക്കൂ​ട്ടി​യ​ത് 68 ല​ക്ഷം കി​ലോ വ്യാ​ജ നെ​യ്യാ​ണെ​ന്നു​മാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്.

നെ​ല്ലൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ കോ​ട​തി​യി​ലാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 36 പ്ര​തി​ക​ളാ​ണ് കേ​സി​ലാ​കെ ഉ​ള്ള​ത്.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബോ​ലേ ബാ​ബ ഡ​യ​റി ഒ​ന്നാം പ്ര​തി​യാ​ണ്. കേ​സി​ലെ പ​രാ​തി​ക്കാ​ര​നെ​യും പ്ര​തി​യാ​ക്കി​യാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​മ​ല തി​രു​പ്പ​തി ദേ​വ​സ്ഥാ​നം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി ​കെ മു​ര​ളീ​കൃ​ഷ്ണ​യെ എ​സ്‌​ഐ​ടി പ്ര​തി ചേ​ര്‍​ത്തു. 2024 ഒ​ക്ടോ​ബ​റി​ലാ​ണ് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്.

Kerala

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ല‍? അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണം: വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​തെ പ്ര​തി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ എ​സ്ഐ​ടി അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

കേ​സി​ൽ ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യാ​മെ​ങ്കി​ൽ മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ട​കം​പ​ള്ളി​യു​ടെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ക​രി​ക്ക​ക​ത്തെ വീ​ട്ടി​ലേ​ക്ക് ആ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്ക​ള്ള​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ ഓ​ഫീ​സി​ലേ​യ്ക്കും ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി. പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് പ​ല​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ബാ​രി​ക്കേ​ടു​ക​ൾ ത​ക​ർ​ത്തു മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി.

National

ക​രൂ​ർ ദു​ര​ന്തം: വി​ജ​യ് പ്ര​തി​യാ​കാ​ൻ സാ​ധ്യ​ത; സി​ബി​ഐ ഫെ​ബ്രു​വ​രി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും

ന്യൂ​ഡ​ൽ​ഹി: ക​രൂ​ർ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ന​ട​നും ത​മി​ഴ് വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌ പ്ര​തി​യാ​കു​മെ​ന്ന് സൂ​ച​ന. കേ​സി​ൽ ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തോ​ടെ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും.

നി​ല​വി​ൽ ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് വി​ജ​യ്‌​യെ ര​ണ്ടാം​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ന​പ്പൂ​ർ​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

വി​ജ​യ്ക്കൊ​പ്പം ത​മി​ഴ്നാ​ട് പോ​ലീ​സി​ലെ എ​ഡി​ജി​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും കേ​സി​ൽ പ്ര​തി​ചേ​ർ​ത്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. മ​ന​പ്പൂ​ർ​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​കും ഇ​വ​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കു​ക.

ജ​നു​വ​രി 12-ന് ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ൽ വി​ജ​യ്ക്ക് മു​ൻ​പാ​കെ 90 ചോ​ദ്യ​ങ്ങ​ളാ​ണ് സി​ബി​ഐ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ചി​ല കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം: ഹര്‍ജികള്‍ വിശദവാദത്തിന് മാറ്റി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഹൈക്കോടതി വിശദവാദത്തിന് മാറ്റി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്‍, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ചിന്‍റെ പരിഗണനയിലുളളത്.

ഒന്നിച്ച് വാദം കേള്‍ക്കാനായി ഇരു ഹര്‍ജികളും രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. നിലവിലെ സാഹചര്യത്തില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം കാര്യക്ഷമമാകില്ലെന്നാണ് ഹര്‍ജികളിലെ ആരോപണം.

ശബരിമലയിലെ സ്വര്‍ണം വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും അവിടങ്ങളിലെ ആളുകള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം മതിയാവില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.

National

ജോലിക്കു ഭൂമി കേസ്: ലാ​​​ലു​​​വി​​​ന്‍റെ വാ​​​ദ​​​ത്തെ എ​​​തി​​​ർ​​​ത്ത് സി​​​ബി​​​ഐ

ന്യൂ​​​ഡ​​​ൽ​​​ഹി: ജോ​​​ലി​​​ക്കു ഭൂ​​​മി കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​ർ​​​ജെ​​​ഡി നേ​​​താ​​​വ് ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​ന്‍റെ വാ​​​ദ​​​ത്തെ എ​​​തി​​​ർ​​​ത്ത് അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ സി​​​ബി​​​ഐ.

ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വ് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്കു കൈ​​​ക്കൂ​​​ലി​​​യാ​​​യി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളി​​​ൽനി​​​ന്ന് ഭൂ​​​മി എ​​​ഴു​​​തി​​​വാ​​​ങ്ങി​​​യെ​​​ന്ന​​​താ​​​ണു കേ​​​സ്.

റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ നി​​​യ​​​മ​​​ന കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​നു അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​ന്ന് സി​​​ബി​​​ഐ​​​യ്ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ എ​​​സ്.​​​വി. രാ​​​ജു വാ​​​ദി​​​ച്ച​​​ത്.

അ​​​ടു​​​ത്ത​​​യാ​​​ഴ്ച തു​​​ട​​​ർ​​​വാ​​​ദം കേ​​​ൾ​​​ക്കാ​​​നാ​​​യി കേ​​​സ് കോ​​​ട​​​തി മാ​​​റ്റി​​​വ​​​ച്ചു.

National

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ്‌​യെ ഈ ​മാ​സം 19ന് ​വീ​ണ്ടും ചോ​ദ്യം ചെ​യ്യും

ചെ​ന്നൈ: ക​രൂ​രി​ൽ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌​യെ സി​ബി​ഐ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഈ ​മാ​സം 19ന് ​ഹാ​ജ​രാ​വാ​നാ​ണ് സി​ബി​ഐ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ല്‍ മൊ​ഴി ന​ൽ​കാ​ൻ വി​ജ​യ് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​യി​രു​ന്നു.

അ​ഞ്ച് മ​ണി​ക്കൂ​റാ​ണ് സി​ബി​ഐ വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ദു​ര​ന്ത​ത്തി​ന് പി​ന്നി​ലെ സു​ര​ക്ഷാ വീ​ഴ്ച​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ് സി​ബി​ഐ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം ക​ഴി​ഞ്ഞ ദി​വ​സം സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

വീ​ണ്ടും ചോ​ദ്യം ചെ​യ്യും എ​ന്നു​ള്ള കാ​ര്യം സി​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പൊ​ങ്ക​ൽ ക​ഴി​ഞ്ഞ ഹാ​ജ​രാ​കാ​ൻ ക​ഴി​യൂ എ​ന്ന് വി​ജ​യ് വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നോ​ട്ടീ​സ്. ദു​ര​ന്ത​ത്തി​ന് ത​നി​ക്കോ പാ​ർ​ട്ടി​ക്കോ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല എ​ന്നാ​ണ് വി​ജ​യു​ടെ നി​ല​പാ​ട്.

കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വി​ജ​യി​യി​ൽ നി​ന്ന് ശേ​ഖ​രി​ക്കാ​നാ​ണ് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27-ന് ​ക​രൂ​രി​ൽ ന​ട​ന്ന ടി​വി​കെ​യു​ടെ രാ​ഷ്ട്രീ​യ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 41 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ത​ദ്ദേ​ശീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സു​പ്രീം കോ​ട​തി ഇ​ട​പെ​ടു​ക​യും കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.

വി​ര​മി​ച്ച സു​പ്രീംകോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് അ​ജ​യ് ര​സ്തോ​ഗി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ല​വി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. നേ​ര​ത്തെ പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നും സി​ബി​ഐ മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

സ​മ്മേ​ള​ന​ത്തി​ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ൾ വാ​ങ്ങു​ന്ന​തി​ലോ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​ലോ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. വി​ജ​യ്‌​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടെ കേ​സി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് സി​ബി​ഐ വൃ​ത്ത​ങ്ങ​ൾ ക​രു​തു​ന്ന​ത്.

Kerala

ക​രൂ​ർ ദു​ര​ന്തം: വി​ജ​യ്‍​യു​ടെ മൊ​ഴി​യെ​ടു​ത്ത് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: ക​രൂ​രി​ൽ 41 പേ​ർ മ​രി​ച്ച ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‍​യു​ടെ മൊ​ഴി​യെ​ടു​ത്ത് സി​ബി​ഐ. ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് വ​ച്ചാ​ണ് വി​ജ​യ്‌‌​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ൽ അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ടു.

ചൊ​വ്വാ​ഴ്ച​യും ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു സി​ബി​ഐ നി​ർ​ദേ​ശം. എ​ന്നാ​ൽ, പൊ​ങ്ക​ൽ ഉ​ത്സ​വം ക​ണ​ക്കി​ലെ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന വി​ജ​യ്‍​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് സി​ബി​ഐ നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ചു.

തീ​യ​തി മാ​റ്റി ന​ൽ​ക​ണ​മെ​ന്ന് വി​ജ​യ്‍​യു​ടെ അ​ഭി​ഭാ​ഷ​ക സം​ഘം സി​ബി​ഐ​യെ അ​റി​യി​ച്ചു. മ​റ്റൊ​രു തീ​യ​തി ന​ൽ​കി പി​ന്നീ​ട് വീ​ണ്ടും വി​ളി​പ്പി​ക്കു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ. വി​ജ​യ്‍​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ സി​ബി​ഐ ഓ​ഫീ​സി​ന് പു​റ​ത്ത് ആ​രാ​ധ​ക​രും ടി​വി​കെ പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധം ന​ട​ത്തി.

National

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ് ഇ​ന്ന് സി​ബി​ഐ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും, ഡ​ൽ​ഹി​ക്ക് പു​റ​പ്പെ​ട്ടു

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വും ന​ട​നു​മാ​യ വി​ജ​യ് ഇ​ന്ന് സി​ബി​ഐ​യ്ക്ക് മു​ൻ​പി​ൽ ഹാ​ജ​രാ​കും.

മൊ​ഴി ന​ൽ​കാ​നാ​യാ​ണ് വി​ജ​യ് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ത്തെ​ത്തു​ക. നി​ല​വി​ൽ വി​ജ​യ് പ്ര​ത്യേ​ക ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന വി​ജ​യ്ക്ക് ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന് ടി​വി​കെ നേ​താ​ക്ക​ൾ ഡ​ൽ​ഹി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ജ​യ് എ​ത്തു​ന്ന സ​മ​യ​വും മ​റ്റും സി​ബി​ഐ​യെ നേ​ര​ത്തെ അ​റി​യി​ച്ചു​ക​ഴി​ഞ്ഞു.

എ​ന്തു​കൊ​ണ്ട് ക​രൂ​രി​ൽ എ​ത്താ​ൻ താ​മ​സി​ച്ചു, ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന​ത​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ വി​ജ​യ് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ടി​വ​രും. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി എ​ന്ന ആ​രോ​പ​ണ​ത്തി​ലും വി​ജ​യ് ഉ​ത്ത​രം ന​ൽ​കേ​ണ്ടി​വ​രും. നി​ല​വി​ൽ വി​ജ​യ്‌​യെ കേ​സി​ലെ സാ​ക്ഷി​യാ​യാ​ണ് സി​ബി​ഐ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ക​രൂ​ര്‍ ദു​ര​ന്ത​മു​ണ്ടാ​യി നാ​ലു​മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ആ​ദ്യ​മാ​യാ​ണ് വി​ജ​യ് ഒ​രു അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ പോ​കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ വി​ജ​യ് എ​ത്തി​യി​രു​ന്നി​ല്ല. ടി​വി​കെ നേ​താ​ക്ക​ളാ​യ ബു​സി ആ​ന​ന്ദ്, നി​ര്‍​മ്മ​ല്‍ കു​മാ​ര്‍, ആ​ധ​വ് അ​ര്‍​ജു​ന എ​ന്നി​വ​രെ സി​ബി​ഐ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്തി​രു​ന്നു.

നേ​ര​ത്തെ വി​ജ​യ്‌​യു​ടെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര​വാ​നി​ല​ട​ക്കം സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ള്‍​പ്പെ​ടെ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

National

ക​രൂ​ർ ദു​ര​ന്ത കേ​സ്; വി​ജ​യ് തി​ങ്ക​ളാ​ഴ്ച സി​ബി​ഐയ്​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും

ചെ​ന്നൈ: ക​രൂ​ർ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത കേ​സി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ് സൂ​പ്പ​ർ​താ​ര​വു​മാ​യ വി​ജ​യ് തി​ങ്ക​ളാ​ഴ്ച സി​ബി​ഐ​യ്ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും. ഡ​ൽ​ഹി സി​ബി​ഐ ഓ​ഫീ​സാ​ണ് വി​ജ​യ് ഹാ​ജ​രാ​കു​ക.

നേ​ര​ത്തെ ടി​വി​കെ ഭാ​ര​വാ​ഹി​ക​ൾ ആ​യ ബു​സി ആ​ന​ന്ദ്, ആ​ധ​വ് അ​ർ​ജു​ന, സി​ടി​ആ​ർ നി​ർ​മ​ൽ​കു​മാ​ർ, മ​തി​യ​ഴ​ക​ൻ എ​ന്നി​വ​രെ സി​ബി​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു. ശ​നി​യാ​ഴ്ച ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള സം​ഘം വി​ജ​യ്‍​യു​ടെ കാ​ര​വാ​നി​ൽ അ​ട​ക്കം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

41 പേ​ർ മ​രി​ച്ച ദു​ര​ന്ത​ത്തി​ൽ, ടി​വി​കെ അ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സു​പ്രീം കോ​ട​തി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. വി​ജ​യ് നാ​യ​ക​നാ​യ ജ​ന​നാ​യ​ക​ൻ സി​നി​മ​യ്ക്ക് സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പ്പീ​ലും തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി​ക്ക് മു​ന്നി​ൽ എ​ത്തി​യേ​ക്കും.

Kerala

ക​രൂ​ർ ദു​ര​ന്തം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ; വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

ചെ​ന്നൈ: ക​രൂ​രി​ൽ ടി​വി​കെ​യു​ടെ റാ​ലി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 41 പേ​ർ മ​രി​ച്ച ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ. ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചെ​ന്നൈ പ​ന​യൂ​രി​ലു​ള്ള പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു നി​ന്നാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വാ​ഹ​നം ക​രൂ​രി​ലെ സി​ബി​ഐ ക്യാ​മ്പ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27-നാ​ണ് ക​രൂ​രി​ൽ ദു​ര​ന്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി അ​ജ​യ് ര​സ്തോ​ഗി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഈ ​മാ​സം 12-ന് ​ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ വി​ജ​യ്‌​യ്ക്ക് നേ​ര​ത്തെ ത​ന്നെ നോ​ട്ടി​സ് അ​യ​ച്ചി​രു​ന്നു. ദു​ര​ന്ത​ത്തി​ന് പി​ന്നി​ലെ സു​ര​ക്ഷാ​വീ​ഴ്ച​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ് പ്ര​ധാ​ന​മാ​യും സി​ബി​ഐ പ​രി​ശോ​ധി​ക്കു​ന്ന​ത്.

നേ​ര​ത്തെ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്ന് സി​ബി​ഐ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. വി​ജ​യ്യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്.

 

National

ക​രൂ​ർ ദു​ര​ന്തം: വി​ജ​യ്ക്ക് സ​മ​ൻ​സ് അ​യ​ച്ച് സി​ബി​ഐ

ചെ​ന്നൈ: ക​രൂ​രി​ൽ ടി​വി​കെ​യു​ടെ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്ക്ക് സമൻസ് അ​യ​ച്ച് സി​ബി​ഐ. ഈ ​മാ​സം 12ന് ​ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് സ​മ​ൻ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​രൂ​ർ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ന​ട​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​ന​ട​പ​ടി. നേ​ര​ത്തെ ക​രൂ​ർ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തോ​ട് വി​ജ​യ് സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. വി​ജ​യ് കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട​തി​ന് തു​ട​ർ​ന്നാ​ണ് ദു​ര​ന്ത​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ​യാ​ണ് ക​രൂ​രി​ൽ വ​ൻ ദു​ര​ന്ത​മു​ണ്ടാ​യ​ത്. 2025 സെ​പ്റ്റം​ബ​ർ 27ന് ​ന​ട​ന്ന ദു​ര​ന്ത​ത്തി​ൽ കു​ട്ടി​ക​ള​ട​ക്കം 41 പേ​ർ മ​രി​ച്ചി​രു​ന്നു. വി​ജ​യ് എ​ത്താ​ൻ വൈ​കി​യ​തും പോ​ലീ​സ് അ​നു​വ​ദി​ച്ച​തി​ലേ​റെ ജ​ന​ങ്ങ​ൾ എ​ത്തി​യ​തും ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ആ​ദ്യം പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ടി​വി​കെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

 

Kerala

ആലുവ കൂട്ടക്കൊലയ്ക്ക് ഇന്നു കാൽ നൂറ്റാണ്ട്

ആ​​​ലു​​​വ: കേ​​​ര​​​ള മ​​​നഃ​​​സാ​​​ക്ഷി​​​യെ ഞെ​​​ട്ടി​​​ച്ച് ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​റു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത ആ​​​ലു​​​വ കൂ​​​ട്ട​​​ക്കൊ​​​ല​​​യ്ക്ക് ഇ​​​ന്ന് കാ​​​ൽ​​​നൂ​​​റ്റാ​​​ണ്ട്.

2001 ജ​​​നു​​​വ​​​രി ആ​​​റി​​​നാ​​​ണ് സ​​​ബ് ജ​​​യി​​​ൽ റോ​​​ഡി​​​ൽ മാ​​​ഞ്ഞൂ​​​രാ​​​ൻ അ​​​ഗ​​​സ്റ്റി​​​ൻ (47), ഭാ​​​ര്യ ബേ​​​ബി (42), മ​​​ക്ക​​​ളാ​​​യ ജെ​​​സ്മോ​​​ൻ (12), ദി​​​വ്യ (14), അ​​​ഗ​​​സ്റ്റി​​​ന്‍റെ അ​​​മ്മ ക്ലാ​​​ര (74), സ​​​ഹോ​​​ദ​​​രി കൊ​​​ച്ചു​​​റാ​​​ണി(42) എ​​​ന്നി​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ബ​​​ന്ധു​​​വാ​​​യ എം.​​​എ. ആ​​​ന്‍റ​​​ണി​​​യെ​​​യാ​​​ണ് ഏ​​​ക പ്ര​​​തി​​​യാ​​​യി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​വും പി​​​ന്നീ​​​ട് സി​​​ബി​​​ഐ​​​യും ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പ്ര​​​തി​​​ക്ക് 2005 ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​ന് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.2018 ഡി​​​സം​​​ബ​​​ർ 11 ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി ശി​​​ക്ഷ ജീ​​​വ​​​പ​​​ര്യ​​​ന്ത​​​മാ​​​ക്കി. പ​​​രോ​​​ളി​​​ൽ ഇ​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന ആ​​​ന്‍റ​​​ണി ഇ​​​ത്ര​​​യും വ​​​ർ​​​ഷം ജ​​​യി​​​ലി​​​ൽ കി​​​ട​​​ന്ന് ജീ​​​വ​​​പ​​​ര്യ​​​ന്തം അ​​​നു​​​ഭ​​​വി​​​ച്ചെ​​​ന്നും ജ​​​യി​​​ൽ ശി​​​ക്ഷ ക​​​ഴി​​​ഞ്ഞെ​​​ന്നും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. ആ​​​ലു​​​വ വ​​​ത്തി​​​ക്കാ​​​ൻ സ്ട്രീ​​​റ്റി​​​ലെ ആ​​​ന്‍റ​​​ണി​​​യു​​​ടെ വീ​​​ട് ബ​​​ന്ധു​​​ക്ക​​​ൾ ത​​​ന്നെ വാ​​​ങ്ങി.

ഭാ​​​ര്യ​​​യും മ​​​ക്ക​​​ളും ത​​​മി​​​ഴ്നാ​​​ട്ടി​​​ലാ​​​ണു താ​​​മ​​​സം. സ​​​ബ്ജ​​​യി​​​ൽ റോ​​​ഡി​​​ൽ​​​നി​​​ന്ന് പൈ​​​പ്പ് ലൈ​​​ൻ റോ​​​ഡ് ആ​​​രം​​​ഭി​​​ക്കു​​​ന്നി​​​ട​​​ത്താ​​​ണ് സം​​​ഭ​​​വം ന​​​ട​​​ന്ന വീ​​​ട്. ആ​​​ലു​​​വ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ താ​​​ത്കാ​​​ലി​​​ക ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്ന ആ​​​ന്‍റ​​​ണി വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി​​​ക്കു പോ​​​കാ​​​ൻ പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്നും അ​​​ഗ​​​സ്റ്റി​​​ന്‍റെ സ​​​ഹോ​​​ദ​​​രി കൊ​​​ച്ചു​​​റാ​​​ണി ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നു​​​മാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്.

രാ​​​ത്രി വീ​​​ട്ടി​​​ലെ​​​ത്തി​​​യ ആ​​​ന്‍റ​​​ണി വാ​​​ക്ക​​​ത്തി​​​കൊ​​​ണ്ട് ആ​​​ദ്യം റാ​​​ണി​​​യെ​​​യും ക്ലാ​​​ര​​​യെ​​​യും വെ​​​ട്ടി​​​ക്കൊ​​​ന്നു​​​വെ​​​ന്നും പി​​​ന്നീ​​​ട് സ​​​മീ​​​പ​​​ത്തെ തി​​​യറ്റ​​​റി​​​ൽ സി​​​നി​​​മ ക​​​ണ്ടു തി​​​രി​​​കെ​​​യെ​​​ത്തി​​​യ നാ​​​ലം​​​ഗ കു​​​ടും​​​ബ​​​ത്തെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു​​​മാ​​​ണ് കേ​​​സ്. വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ന്ന പ്ര​​​തി ആ​​​ന്‍റ​​​ണി​​​യെ പ്ര​​​ത്യേ​​​ക ടെ​​​ലി​​​ഫോ​​​ൺ എ​​​ക്സ്ചേ​​​ഞ്ച് ആ​​​രം​​​ഭി​​​ച്ച് ഭാ​​​ര്യ​​​യെ​​​ക്കൊ​​​ണ്ടു നി​​​ര​​​ന്ത​​​രം വി​​​ളി​​​പ്പി​​​ച്ചാ​​​ണ് ആ​​​ലു​​​വ​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്.

സി​​​ബി​​​ഐ കോ​​​ട​​​തി വി​​​ധി​​​ച്ച വ​​​ധ​​​ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി​​​യും സു​​​പ്രീം​​​കോ​​​ട​​​തി​​​യും ശ​​​രി​​​വ​​​ച്ചി​​​രു​​​ന്നു. ദ​​​യാ​​​ഹ​​​ർ​​​ജി രാ​​​ഷ്‌​​​ട്ര​​​പ​​​തി ത​​​ള്ളു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ൽ വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ കാ​​​ല​​​താ​​​മ​​​സം വ​​​ന്ന​​​തോ​​​ടെ 2018ൽ ​​​വ​​​ധ​​​ശി​​​ക്ഷ​​​യി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ച്ചു. ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ ഇ​​​ല്ലാ​​​തി​​​രു​​​ന്ന കേ​​​സി​​​ൽ സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ളി​​​വു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 77 സാ​​​ക്ഷി​​​ക​​​ൾ, 90 രേ​​​ഖ​​​ക​​​ൾ, നൂ​​​റോ​​​ളം തൊ​​​ണ്ടി​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. ദൃ​​​ക്സാ​​​ക്ഷി​​​യി​​​ല്ലാ​​​തെ പ്ര​​​തി​​​ക്കു വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച അ​​​പൂ​​​ർ​​​വ​​​കേ​​​സു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണി​​​ത്.

അ​​​തേ​​​സ​​​മ​​​യം സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​നി​​​യും ചു​​​രു​​​ള​​​ഴി​​​യാ​​​ത്ത ദു​​​രൂ​​​ഹ​​​ത​​​ക​​​ളു​​​ണ്ടെ​​​ന്നാ​​​ണ് ഒ​​​രു​​​വി​​​ഭാ​​​ഗം ബ​​​ന്ധു​​​ക്ക​​​ൾ ഇ​​​പ്പോ​​​ഴും വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത്. നി​​​ര​​​വ​​​ധി വാ​​​ദ​​​ങ്ങ​​​ൾ അ​​​വ​​​ർ ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​മു​​​ണ്ട്.

Kerala

പു​ന​ർ​ജ​നി പ​ദ്ധ​തി; വി.​ഡി. സ​തീ​ശ​നെ​തി​രാ​യ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടും

തി​രു​വ​ന​ന്ത​പു​രം: പു​ന​ർ​ജ​നി പ​ദ്ധ​തി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റു​ടെ ശി​പാ​ർ​ശ​യി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ. വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷ​മാ​കും സ​ർ​ക്കാ​ർ അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തു​ക.

എ​ന്നാ​ൽ അ​ന്വേ​ഷ​ണം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി സി​ബി​ഐ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി പു​ന​ർ​ജ​നി പ​ദ്ധ​തി​ക്കു​വേ​ണ്ടി വി​ദേ​ശ​ഫ​ണ്ട് വാ​ങ്ങി​യ​തി​ലെ തി​രി​മ​റി​യെ കു​റി​ച്ചാ​യി​രു​ന്നു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. യു​കെ​യി​ൽ നി​ന്ന് അ​മീ​ർ അ​ഹ​മ്മ​ദ് ചെ​യ​ർ​മാ​നാ​യ മ​ണ​പ്പാ​ട് ഫൗ​ണ്ടേ​ഷ​ൻ വ​ഴി​യാ​ണ് പ​ദ്ധ​തി​ക്കാ​യി പ​ണ​മെ​ത്തി​യ​ത്.

പ​ണം വ​ന്ന​തി​ന്‍റെ രേ​ഖ​ക​ള്‍ കൃ​ത്യ​മാ​യി സൂ​ക്ഷി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ വി​ദേ​ശ ധ​ന​സ​ഹാ​യം വാ​ങ്ങാ​നു​ള്ള അ​നു​മ​തി​യു​ള്ള അ​ക്കൗ​ണ്ടാ​ണ് മ​ണ​പ്പാ​ട് ഫൗ​ണ്ടേ​ഷ​നു​ള്ള​തെ​ന്നാ​യി​രു​ന്നു നി​യ​മോ​പ​ദേ​ശം. വി.​ഡി. സ​തീ​ശ​ൻ പ​ണം സ​തീ​ശ​ൻ വ​ക​മാ​റ്റി​യ​തി​ന് തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം നി​ല​നി​ല്‍​ക്കി​ല്ല.

Kerala

കേ​സ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ല; ഒ​രു അ​ന്വേ​ഷ​ണ​ത്തെ​യും ഭ​യ​ക്കു​ന്നി​ല്ല: വി.​ഡി. സ​തീ​ശ​ൻ

കോ​ഴി​ക്കോ​ട്: പു​ന​ർ​ജ​നി പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത വി​ജി​ല​ൻ​സി​ന്‍റെ ന​ട​പ​ടി​യെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​സ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും വി​ജി​ല​ൻ​സ് ത​ന്നെ കേ​സ് അ​വ​സാ​നി​പ്പി​ച്ച​താ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഇ​നി സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ങ്കി​ലും ത​നി​ക്ക് ഭ​യ​മി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

"കേ​സ് നി​ല​നി​ൽ​ക്കി​ല്ല. വി​ജി​ല​ൻ​സി​നും അ​ത് അ​റി​യാം. എ​നി​ക്ക് അ​നു​കൂ​ല​മാ​യു​ള്ള തെ​ളി​വു​ക​ൾ കൈ​യി​ലു​ണ്ട്. ഇ​നി സി​ബി​ഐ അ​ല്ല ആ​ര് വ​ന്നാ​ലും ഒ​ന്നു​മി​ല്ല. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടാ​ൻ ത​യാ​റാ​ണ്.'- സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ല്ലാം രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഒ​രു വ​ർ​ഷം മു​മ്പ​ത്തെ കാ​ര്യം ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ ഒ​രു കേ​സ് ഇ​രി​ക്ക​ട്ടെ​യെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

പു​ന​ർ​ജ​നി പ​ദ്ധ​തി​യു​ടെ പേ​രി​ൽ വി​ദേ​ശ​ത്ത് നി​ന്നും ഫ​ണ്ട് പി​രി​ച്ച​തി​ലെ ക്ര​മ​ക്കേ​ടി​ൽ വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത​ത്. വി​ജി​ല​ൻ​സി​ന്‍റെ ശി​പാ​ർ​ശ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

ഒ​രു വ​ർ​ഷം മു​മ്പ് മു​ൻ ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത​യാ​ണ് ശി​പാ​ർ​ശ ചെ​യ്ത​ത്. എ​ഫ്‌​സി​ആ​ർ​എ നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം, സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​മ​തി നേ​ടി​യ ശേ​ഷം വി​ദേ​ശ​ത്ത് പോ​യി ഫ​ണ്ട് സ്വ​രൂ​പി​ച്ച​തും അ​ത് കേ​ര​ള​ത്തി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​ച്ച​തി​ലെ നി​യ​മ​ലം​ഘ​നം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ഫ്സി​ആ​ർ​എ നി​യ​മം, 2010ലെ ​സെ​ക്ഷ​ൻ 3 (2) (എ) ​പ്ര​കാ​രം സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തോ​ടൊ​പ്പം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ റൂ​ൾ ഓ​ഫ് പ്രൊ​സീ​ജി​യേ​ഴ്സി​ലെ അ​നു​ബ​ന്ധം 2ലെ ​റൂ​ൾ 41 പ്ര​കാ​രം നി​യ​മ​സ​ഭാ സാ​മാ​ജി​ക​ൻ എ​ന്ന ത​ര​ത്തി​ൽ ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ത്തി​ന് സ്പീ​ക്ക​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

 

 

 

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത് വി​ജി​ല​ൻ​സ്

Kerala

സ​തീ​ശ​നെ കു​രു​ക്കാ​ൻ വി​ജി​ല​ൻ​സ്; പു​ന​ർ​ജ​നി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത് വി​ജി​ല​ൻ​സ്. പു​ന​ർ​ജ്ജ​നി പ​ദ്ധ​തി​യു​ടെ പേ​രി​ൽ വി​ദേ​ശ​ത്ത് നി​ന്നും ഫ​ണ്ട് പി​രി​ച്ച​തി​ലെ ക്ര​മ​ക്കേ​ട് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത​ത്. വി​ജി​ല​ൻ​സി​ന്‍റെ ശി​പാ​ർ​ശ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

ഒ​രു വ​ർ​ഷം മു​മ്പ് മു​ൻ ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത​യാ​ണ് ശി​പാ​ർ​ശ ചെ​യ്ത​ത്. എ​ഫ്‌​സി​ആ​ർ​എ നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം, സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​മ​തി നേ​ടി​യ ശേ​ഷം വി​ദേ​ശ​ത്ത് പോ​യി ഫ​ണ്ട് സ്വ​രൂ​പി​ച്ച​തും അ​ത് കേ​ര​ള​ത്തി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​ച്ച​തി​ലെ നി​യ​മ​ലം​ഘ​നം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ഫ്സി​ആ​ർ​എ നി​യ​മം, 2010ലെ ​സെ​ക്ഷ​ൻ 3 (2) (എ) ​പ്ര​കാ​രം സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തോ​ടൊ​പ്പം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ റൂ​ൾ ഓ​ഫ് പ്രൊ​സീ​ജി​യേ​ഴ്സി​ലെ അ​നു​ബ​ന്ധം 2ലെ ​റൂ​ൾ 41 പ്ര​കാ​രം നി​യ​മ​സ​ഭാ സാ​മാ​ജി​ക​ൻ എ​ന്ന ത​ര​ത്തി​ൽ ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ത്തി​ന് സ്പീ​ക്ക​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

മ​ണ​പ്പാ​ട്ട് ഫൗ​ണ്ടേ​ഷ​ൻ എ​ന്ന പേ​രി​ൽ പു​ന​ർ​ജ്ജ​നി പ​ദ്ധ​തി​ക്കാ​യി ഫൗ​ണ്ടേ​ഷ​ൻ രൂ​പീ​ക​രി​ച്ചാ​ണ് വി​ദേ​ശ​ത്ത് നി​ന്നും പ​ണം സ്വീ​ക​രി​ച്ച​ത്. യു​കെ​യി​ൽ നി​ന്നും 22500 പൗ​ണ്ട് (19,95,880.44 രൂ​പ) വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച് മ​ണ​പ്പാ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ച​താ​യാ​ണ് വി​ജി​ല​ൻ​സ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

യു​കെ ആ​സ്ഥാ​ന​മാ​യു​ള്ള മി​ഡ്‌​ലാ​ൻ​ഡ് ഇ​ന്‍റർ​നാ​ഷ​ണ​ൽ എ​യ്ഡ് ട്ര​സ്റ്റ് എ​ന്ന എ​ൻ​ജി​ഒ വ​ഴി​യാ​ണ് മ​ണ​പ്പാ​ട്ട് ഫൗ​ണ്ടേ​ഷ​ന്റെ എ​ഫ്‌​സി​ആ​ർ​എ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ച്ച​ത്. യു​കെ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രോ​ട് പ്ര​ള​യ​ബാ​ധി​ത​രാ​യ സ്ത്രീ​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്ത്തു യ​ന്ത്രം വാ​ങ്ങാ​ൻ 500 പൗ​ണ്ട് വീ​തം ന​ൽ​ക​ണ​മെ​ന്ന് സ​തീ​ശ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന വീ​ഡി​യോ തെ​ളി​വാ​യി വി​ജി​ല​ൻ​സ് പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്.

 

Kerala

സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ. കേ​സി​ന് അ​ന്ത​ർ​സം​സ്ഥാ​ന​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ബ​ന്ധ​ങ്ങ​ളു​ള്ള​തി​നാ​ൽ യ​ഥാ​ർ​ഥ​വ​സ്തു​ത പു​റ​ത്തു​വ​ര​ണ​മെ​ങ്കി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ശി​പാ​ർ​ശ. ‌‌‌‌‌

സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട്, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്‍റ​ലി​ജ​ൻ​സി​നാ​ണ് ന​ൽ​കി​യ​ത്. നി​ല​വി​ൽ ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഐ​ബി റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റു​മെ​ന്നാ​ണ് വി​വ​രം.

സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്കൊ​പ്പം ക​ള്ള​പ്പ​ണ ഇ​ട​പാ​ടും ന​ട​ന്നി​ട്ടു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്ന​തി​നാ​ൽ ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ​വും ഐ​ബി മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു​ണ്ട്‌.

National

നാഷണൽ ഹെറാൾഡ് വിധി;മോ​​​ദി​​​യു​​​ടെ​​​ മു​​​ഖ​​​ത്തേ​​​റ്റ അ​​​ടിയെന്ന് ഖാർഗെ


ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് കേ​​​സി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് (ഇ​​​ഡി) സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്രം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ച​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ​​​യും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യു​​​ടെ​​​യും മു​​​ഖ​​​ത്തേ​​​റ്റ അ​​​ടി​​​യായെ ന്നു കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും രാ​​​ജി​​​വ​​​ച്ച് പ​​​ദ​​​വി ഒ​​​ഴി​​​യേ​​​ണ്ട​​​താ​​​ണെ​​​ന്നും ത​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

കേ​​​സി​​​ൽ നീ​​​തി ന​​​ട​​​പ്പി​​​ലാ​​​യി. സി​​​ബി​​​ഐ, ഇ​​​ഡി തു​​​ട​​​ങ്ങി​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ രാ​​​ഷ‌്ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​ക്കും ഇ​​​തൊ​​​രു പാ​​​ഠ​​​മാ​​​ക​​​ണം. ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ ഇ​​​ഡി​​​യെ രാ​​​ഷ്‌​​​ട്രീ​​​യ ആ​​​യു​​​ധ​​​മാ​​​ക്കി​​​യ​​​ത് എ​​​ങ്ങ​​​നെ​​​യെ​​​ന്നും ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തെ (പി​​​എം​​​എ​​​ൽ​​​എ) എ​​​ങ്ങ​​​നെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തെ​​​ന്നും ഈ ​​​കേ​​​സി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ണ്.

ഇ​​​ഡി​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ചു നി​​​ര​​​വ​​​ധി എം​​​പി​​​മാ​​​രെ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു കൂ​​​റു​​​മാ​​​റ്റാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ചു. ഇ​​​തു​​​വ​​​ഴി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ട​​​നീ​​​ളം നി​​​ര​​​വ​​​ധി സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചെ​​​ന്നും ഖാ​​​ർ​​​ഗെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

റൂബയ്യ സയിദ് കേസ്: സിബിഐക്കു തിരിച്ചടി

ജ​​​​മ്മു: മു​​​​ൻ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി മു​​​​ഫ്തി മു​​​​ഹ​​​​മ്മ​​​​ദ് സ​​​​യി​​​​ദി​​​​ന്‍റെ മ​​​​ക​​​​ൾ റൂ​​​​ബ​​​​യ്യ സ​​​​യി​​​​ദി​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്ന കേ​​​​സി​​​​ൽ സി​​​​ബി​​​​ഐ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത പ്ര​​​​തി​​​​യെ പ്ര​​​​ത്യേ​​​​ക​​​​ കോ​​​​ട​​​​തി വി​​​​ട്ട​​​​യ​​​​ച്ചു.

1989ൽ ​​​​ന​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ 36 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഷ​​​​ഫാ​​​​ത് അ​​​​ഹ​​​​മ്മ​​​​ദ് ഷാം​​​​ഗ്ലു​​​​വി​​​​ന്‍റെ ജു​​​​ഡീഷ​​​​ൽ ക​​​​സ്റ്റ​​​​ഡി തേ​​​​ടി​​​​യാ​​​​ണ് സി​​​​ബി​​​​ഐ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ൽ കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ൽ ഷ​​​​ഫാ​​​​ത് അ​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ പേ​​​​രി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​സം​​​​ഘം കോ​​​​ട​​​​തി​​​​യെ ബോ​​​​ധി​​​​പ്പി​​​​ച്ച​​​​തോ​​​​ടെ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
1989 ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടി​​​​നാ​​​​ണു ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ജെ​​​​കെ​​​​എ​​​​ൽ​​​​എ​​​​ഫ് റൂ​​​​ബ​​​​യ്യ​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്.

ത​​​ട​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ഞ്ച് ഭീ​​​ക​​​ര​​​രെ മോ​​​ചി​​​പ്പി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് റൂ​​​ബ​​​യ്യ​​​യെ ഭീ​​​ക​​​ര​​​ർ വി​​​ട്ട​​​യ​​​ച്ച​​​ത്.

National

ഡിജിറ്റൽ അറസ്റ്റിൽ സിബിഐ അന്വേഷണം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഡി​ജി​റ്റ​ൽ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ ഏ​കോ​പി​പ്പി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് സി​ബി​ഐ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി സു​പ്രീം​കോ​ട​തി. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ൾ നേ​രി​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന കേ​സു​ക​ൾ ആ​ദ്യം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മ​റ്റു ത​ര​ത്തി​ലു​ള്ള സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തു​ട​ർ​ന്നു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ ഏ​റ്റെ​ടു​ക്കാ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ജി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ൾ​ക്കു പു​റ​മെ നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ൾ, പാ​ർ​ട്ട് ടൈം ​ജോ​ലി ത​ട്ടി​പ്പു​ക​ൾ എ​ന്നി​ങ്ങ​നെ അ​മി​ക്ക​സ് ക്യൂ​റി എ​ടു​ത്തു​കാ​ണി​ച്ച സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെട്ടു. ഡി​ജി​റ്റ​ൽ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി.

ഇ​തോ​ടൊ​പ്പം ഇ​ത്ത​രം ത​ട്ടി​പ്പി​നു​പ​യോ​ഗി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കു​ന്ന​തി​ന് നി​ർ​മി​തബു​ദ്ധി​യോ (എ​ഐ) മെ​ഷീ​ൻ ലേ​ണിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യോ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ റി​സ​ർവ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യോ​ടും സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്വേ​ഷ​ണ​ത്തി​ൽ സി​ബി​ഐ​യു​മാ​യി മി​ക​ച്ച ഏ​കോ​പ​നം ഉ​റ​പ്പുവ​രു​ത്താ​ൻ സം​സ്ഥാ​ന, റീ​ജ​ണ​ൽ സൈ​ബ​ർ ക്രൈം ​കോ-ഓ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ സി​ബി​ഐ​ക്ക് വി​ശ​ദാം​ശ​ങ്ങ​ൾ കൈ​മാ​റാ​നും സ​ഹ​ക​ര​ണം ന​ൽ​കാ​നും വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ ദാ​താ​ക്ക​ളോ​ടും സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ്റ​വാ​ളി​ക​ൾ വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ അ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം സി​ബി​ഐ​ക്ക് തേ​ടാം. ഇ​ത്ത​രം കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ടെ​ലി​കോം വ​കു​പ്പ്, ധ​ന​മ​ന്ത്രാ​ല​യം, ഇ​ല​ക്‌​ട്രോ​ണി​ക്സ്, വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ മ​ന്ത്രാ​ല​യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പുവ​രു​ത്ത​ണ​മെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നൊ​പ്പം സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ​ല സിം ​കാ​ർ​ഡു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ൾ ന​ൽ​കു​ന്നി​ല്ലെ​ന്ന് ടെ​ലി​കോം വ​കു​പ്പ് ഉ​റ​പ്പുവ​രു​ത്ത​ണം. പൗ​ര​ന്മാ​രു​ടെ പ​ണം ത​ട്ടി​യെ​ടു​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും അ​വ​രു​ടെ പോ​ലീ​സ് സം​വി​ധാ​ന​ങ്ങ​ൾ​ക്ക് സി​ബിഐക്കൊ​പ്പം സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​യി​രി​ക്കും. ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ൽ​ക്കു​ക​യും വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ത​ട്ടി​പ്പു​കാ​രെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ചും സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തും.

ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ മു​ത​ൽ സു​പ്രീം​കോ​ട​തി മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ഹ​രി​യാ​ന​യി​ൽ​നി​ന്നു​ള്ള വൃ​ദ്ധദ​ന്പ​തി​ക​ളി​ൽ​നി​ന്ന് ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത​ത് ദ​ന്പ​തി​ക​ൾ​ത​ന്നെ ക​ത്തെ​ഴു​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യി​യെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

Latest News

Corehub Up