ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
കൊച്ചി: ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിക്കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ളവര്ക്കെതിരേ തെളിവില്ലാതെ സിബിഐയുടെ ക്ലോസര്‍ റിപ്പോര്‍ട്ട്.
സിബിഐ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹർജിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചതിനെത്തുടർന്ന് ഹർജി ഹൈക്കോടതി തീർപ്പാക്കി. സിബിഐ നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി രമേശ് ചെന്നിത്തലയ്ക്കെതിരായ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
ആദ്യം വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെ നല്കിയ ഹർജിയില്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ സിബിഐയെക്കൂടി കക്ഷി ചേര്‍ക്കുകയായിരുന്നു.ജസ്റ്റീസ് സി. ജയചന്ദ്രനാണു ഹര്‍ജി പരിഗണിച്ചത്.
2006ല്‍ തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡില്‍ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്. ഏകദേശം 86 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
പിന്നീട് 2023 നവംബറില്‍ എൽഡിഎഫ് സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ ചെന്നിത്തലയ്ക്കെതിരേ കുറ്റം ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ ക്ലോസര്‍ റിപ്പോര്‍ട്ട് നല്കി.
ചെന്നിത്തലയുടെ ഹര്‍ജി പരിഗണിക്കവെ ഈ റിപ്പോര്‍ട്ട് വിളിച്ചുവരുത്തിയ കോടതി ഇത് അംഗീകരിച്ച് ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
Tags : Chennithala CBI No evidence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash