x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ഫോ​ർ​ണ​യ​യി​ൽ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ വെ​ടി​വ​യ്പ് ; ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്ക്

പി.​പി. ചെ​റി​യാ​ൻ
Published: November 25, 2026 07:04 AM IST | Updated: November 25, 2026 07:04 AM IST

പ്രതീകാത്മക ചിത്രം

ക​ലി​ഫോ​ർ​ണി​യ : സെ​ൻ​ട്ര​ൽ ക​ലി​ഫോ​ർ​ണി​യ​യി​ലെ സ്ട്രാ​ത്ത്മോ​റി​ൽ ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി 7:40-ഓ​ടെ 150-ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത നോ​ർ​ട്ടെ​നോ ഗ്യാ​ങ് സം​ഗീ​ത നി​ശ​യ്ക്കി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

പ​രി​ക്കേ​റ്റ​വ​രി​ൽ 26, 19, 22 വ​യ​സ് പ്രാ​യ​മു​ള്ള മൂ​ന്ന് യു​വാ​ക്ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഇ​വ​രെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​ക്കി. മ​റ്റ് ആ​റ് പേ​ർ​ക്ക് ശ​രീ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ടി​യേ​റ്റി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഗ്യാ​ങ്ങു​ക​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ടു​ലാ​രെ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫി​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 559-733-6218 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Tags : California Shooting Deepika DeepikaNewspaper Shooting during music event in California

Recent News

Corehub Up