x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ഹ​രി വി​പ​ണി​യി​ലെ 6 ട്രി​ല്യ​ൺ ഡോ​ള​ർ ഇ​ടി​വി​ന് കാ​ര​ണം ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ വി​ജ​യ​മാ​ണെ​ന്ന് ട്രം​പ്

പി.​പി. ചെ​റി​യാ​ൻ
Published: November 25, 2026 07:23 AM IST | Updated: November 25, 2026 07:23 AM IST

ഡോണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ഓ​ഹ​രി വി​പ​ണി​യി​ലു​ണ്ടാ​യ 6 ട്രി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ​ൻ ഇ​ടി​വി​ന് കാ​ര​ണം ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​ടി​യ വി​ജ​യ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പ് ആ​രോ​പി​ച്ചു. ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ​യും സെ​ന​റ്റി​ന്‍റെ​യും നി​യ​ന്ത്ര​ണം ഡെ​മോ​ക്രാ​റ്റു​ക​ൾ തി​രി​ച്ചു​പി​ടി​ച്ച​തി​ന് പി​ന്നാ​ലെ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം.

ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ വ​ള​ർ​ച്ചാ വി​രു​ദ്ധ ന​യ​ങ്ങ​ളാ​ണ് വി​പ​ണി ത​ക​രാ​ൻ കാ​ര​ണ​മെ​ന്നും നാ​സ്ഡാ​ക് സൂ​ചി​ക മാ​ത്രം 20 ശ​ത​മാ​നം ഇ​ടി​ഞ്ഞ​താ​യും ട്രം​പ് കു​റി​ച്ചു. ന​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ സ്ഥി​തി ഇ​നി​യും വ​ഷ​ളാ​കു​മെ​ന്നും എ​ന്നാ​ൽ രാ​ജ്യം ഉ​ട​ൻ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷം അ​ഞ്ച് ത​വ​ണ മാ​ത്ര​മു​ണ്ടാ​യി​ട്ടു​ള്ള ത​ര​ത്തി​ലു​ള്ള വ​ലി​യ ഇ​ടി​വാ​ണ് വെ​ള്ളി​യാ​ഴ്ച വി​പ​ണി​യി​ലു​ണ്ടാ​യ​ത്. ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം റെ​ക്കോ​ർ​ഡ് ഉ​യ​ര​ത്തി​ലാ​യി​രു​ന്ന നാ​സ്ഡാ​ക് സൂ​ചി​ക​യി​ൽ 4,700-ല​ധി​കം പോ​യി​ന്‍റു​ക​ളു​ടെ ഇ​ടി​വു​ണ്ടാ​യി.

2001 സെ​പ്റ്റം​ബ​റി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും മോ​ശം ആ​ഴ്ച​യി​ലൂ​ടെ​യാ​ണ് ചി​പ്പ് നി​ർ​മ്മാ​ണ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ ക​ട​ന്നു​പോ​യ​ത്. ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന ആ​രോ​പ​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​മു​ഖ ചി​പ്പ് നി​ർ​മ്മാ​താ​ക്ക​ളാ​യ എ​ൻ​വി​ഡി​യ​യ്ക്ക് ഒ​ക്ടോ​ബ​ർ 6-ന് ​ശേ​ഷം വി​പ​ണി മൂ​ല്യ​ത്തി​ൽ ഏ​ക​ദേ​ശം 2.7 ട്രി​ല്യ​ൺ ഡോ​ള​റി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യി.

വി​പ​ണി​യി​ലെ ഇ​ടി​വി​ന് പി​ന്നി​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സെ​ന്റ് പ​റ​ഞ്ഞു. തെര​ഞ്ഞെ​ടു​പ്പ് സ​ർ​വേ​ക​ളി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ മു​ന്നേ​റി​യ​പ്പോ​ൾ തു​ട​ങ്ങി​യ വി​ൽ​പ്പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം വേ​ഗ​ത്തി​ലാ​യെ​ന്നും, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ലെ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നി​ല​പാ​ടു​ക​ളും ഫെ​ഡ​റ​ൽ റി​സ​ർ​വി​ന്‍റെ ക​ർ​ശ​ന​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും നി​ക്ഷേ​പ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ഐ മേ​ഖ​ല​യി​ലെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഭ​യ​വും എ​ൻ​വി​ഡി​യ​യി​ൽ നി​ന്നു​ള്ള ജെ​ൻ​സ​ൻ ഹു​വാ​ങ്ങി​ന്റെ പ​ടി​യി​റ​ക്ക​വു​മാ​ണ് ടെ​ക് ഓ​ഹ​രി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് ടെ​ക് അ​ന​ലി​സ്റ്റ് ഡാ​ൻ ഐ​വ്സ് വി​ല​യി​രു​ത്തി.

Tags : us stock market Deepika DeepikaNewspaper Trump says 6 trillion doller drop in the stock market

Recent News

Corehub Up