പ്രതീകാത്മക ചിത്രം
ഗാർലൻഡ് : ഫെഡറൽ വാറണ്ട് നടപ്പാക്കാനെത്തിയ പൊലിസ് സംഘത്തിന് നേരെ തോക്കുമായി എത്തിയ മൂന്ന് പേർക്ക് വെടിയേറ്റു. ടെക്സസിലെ ഗാർലൻഡിൽ റോസ്ഹിൽ റോഡിലെ 4200 ബ്ലോക്കിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വൈകിട്ട് 5.40ഓടെയായിരുന്നു സംഭവം. പരുക്കേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഡാളസ് പൊലീസിന് നേരെയുണ്ടായ വെടിവയ്പ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 18 വയസുകാരൻ ദവാൻ ആന്റണി ടെയ്ലറെ അറസ്റ്റ് ചെയ്യുന്നതിനായാണ് യുഎസ് മാർഷൽസ് ടാസ്ക് ഫോഴ്സും ഗാർലൻഡ് പൊലിസും സ്ഥലത്തെത്തിയത്.
ഉദ്യോഗസ്ഥർ അപ്പാർട്ട്മെന്റിന് സമീപമെത്തിയപ്പോൾ മൂന്ന് പേർ തോക്കുകളുമായി പൊലിസിന് നേരെ ഓടിയെത്തിയതായും, തുടർന്ന് പൊലിസ് വെടിയുതിർക്കുകയായിരുന്നുവെന്നും ഗാർലൻഡ് പൊലിസ് അറിയിച്ചു. സംഭവത്തിൽ പൊലിസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടില്ല. പ്രധാന പ്രതിയായ ദവാൻ ആന്റണി ടെയ്ലറെ പരുക്കുകളില്ലാതെ അറസ്റ്റ് ചെയ്തു.
വെടിയേറ്റ മൂന്ന് പേരുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നടപടിക്രമങ്ങളുടെ ഭാഗമായി വെടിവയ്പ്പിൽ ഉൾപ്പെട്ട ഗാർലൻഡ് പൊലിസ് ഉദ്യോഗസ്ഥരെ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു. ഡാളസ് കൗണ്ടി പബ്ലിക് ഇന്റഗ്രിറ്റി യൂണിറ്റിന്റെ സഹകരണത്തോടെ സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Tags : three people shot Deepika DeepikaNewspaper Attack on police in Texas