സൗരവ് ദാസ്
ന്യൂഡൽഹി: വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ച നടപടി ചോദ്യം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് സൗരവ് ദാസ് ഡൽഹി ഹൈക്കോടതിയിൽ.
ആക്ടിംഗ് ചീഫ് ജസ്റ്റീസ് നിതിൻ വാസുദേവ് സാംബ്രെ അധ്യക്ഷനായ ബെഞ്ച് വിഷയം ഇന്നു പരിഗണിക്കും.
ഹർജി ഇന്നലെത്തന്നെ അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ടാണ് സൗരവ് ദാസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിഷയം ഇന്നു പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Tags : Sourav Das Delhi High Court denial travel permission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash