ഇന്ത്യയുടെ ഋഷഭ് പന്ത്
ക്രൈസ്റ്റ്ചര്‍ച്ച്: ട്വന്റി-20, ഏകദിന പരമ്പരയ്ക്കു പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലും വൈറ്റ് വാഷ് ലക്ഷ്യമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളത്തില്‍. ആദ്യ ടെസ്റ്റില്‍ ആധിപത്യം നേടിയെങ്കിലും സമനിലയില്‍ അവസാനിപ്പിക്കേണ്ടിവന്ന ഇന്ത്യ നാളെ ആരംഭിക്കുന്ന രണ്ടാം പരീക്ഷ ജയിക്കാനുള്ള തയാറെടുപ്പിലാണ്.
അങ്ങനെയെങ്കില്‍ 17 വര്‍ഷത്തിനിടെ ന്യൂസിലന്‍ഡ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര എന്ന നേട്ടം ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും സ്വന്തമാക്കാം. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 3.30നാണ് മത്സരം.
പിച്ച് നിറയെ പുല്ല്
വെല്ലിംഗ്ടണിലേതിനേക്കാള് കൂടുതല്‍ പേസ് ബൗളര്‍മാരെ പിച്ച് തുണച്ചേക്കുമെന്നാണു കരുതപ്പെടുന്നത്. ആദ്യ ദിവസങ്ങളില്‍ ശക്തമായ വെയില് ലഭിക്കുമെന്നിരിക്കേ പിച്ചിലെ കട്ടിയുള്ള പുല്ല് (12 മില്ലിമീറ്റര്‍ കനം) ഉണങ്ങിപ്പോകാന്‍ സാധ്യതയുണ്ട്.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താകും നീലപ്പടയുടെ പടയൊരുക്കം. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം ഗുര്‍നൂര്‍ ബ്രാറിന് അവസരം ലഭിക്കുമോ എന്നതാണ് പ്രധാനം. ബൗളിംഗ് ആക്രമണത്തിന് ജസ്പ്രീത് ബുംറ തന്നെ നേതൃത്വം നല്‍കും.
പരിക്കിനെത്തുടര്‍ന്ന് ന്യൂസിലന്‍ഡ് താരം ബ്ലെയര്‍ ടിക്ക്നര്ക്ക് പരമ്പര നഷ്ടമായി. പകരക്കാരനായി മാറ്റ് ഫിഷറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ ടോം ലാഥം മോശം ഫോം മറികടക്കാന്‍ ശ്രമിക്കും.
Tags : Test Criket India New Zealand Second Test Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash