കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരെ കാണാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എത്തിയപ്പോൾ.
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജയിലിൽ സന്ദർശിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരെ ഇന്നലെ 12.30നാണ് എം.വി. ഗോവിന്ദൻ സന്ദർശിച്ചത്.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കെ.വി. സുമേഷ്, അനൂപ്, പി. പവിത്രൻ, പി.വി. മനോഹരൻ, എൻ.പി. ദിനേശൻ, ബിജുമോൻ, ഷിജിൻ മോഹൻ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പനോളി വത്സൻ, വി. ശിവദാസൻ എംപി, എം. പ്രകാശൻ, പി.കെ. ശ്യാമള എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Tags : M.V. Govindan Visited Jail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash