യാഷ് മഹേശ്വരി
പട്ന: ഛഠ് പൂജയോടനുബന്ധിച്ച് ബിഹാറി സ്ത്രീകള്‍ നീളത്തില്‍ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേപിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ യാഷ് മഹേശ്വരിക്കെതിരേ പൊലിസ് കേസെടുത്തു.
യുട്യൂബില്‍ പ്രസിദ്ധീകരിച്ച ‘മോറലി ക്വസ്റ്റ്യനബിള്’ എന്ന പേരിലുള്ള സ്റ്റാന്‍ഡ് അപ് കോമഡി വിഡിയോ വൈറലായതോടെയാണ് വിവാദം ഉടലെടുത്തത്.
ഛഠ് പൂജയ്ക്കിടെ നെറ്റിയില്‍ നീളത്തില്‍ സിന്ദൂരം ചാര്‍ത്തുന്ന ബിഹാറിലെ സ്ത്രീകളെക്കുറിച്ച് വീഡിയോയില്‍ യാഷ് ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം.
വിമര്‍ശനം ശക്തമായതോടെ യാഷ് മഹേശ്വരി പരസ്യമായി മാപ്പു പറഞ്ഞിരുന്നു.
Tags : Obscene remarks women Case Filed comedian Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash