കൊളംബിയയിൽ സായുധസംഘം ബന്ധിയാക്കിയവരെ സുരക്ഷാസേന സൈനിക നടപടികളിലൂടെ പുറത്തെത്തിക്കുന്നു.
കാർട്ടഹേന: കൊളംബിയയിൽ സായുധസംഘം സൂപ്പർ മാർക്കറ്റിൽ തടവിലാക്കിയ 20 പേരെ 17 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ സുരക്ഷാസേന മോചിപ്പിച്ചു.
കാർട്ടഹേന നഗരത്തിലുണ്ടായ ബന്ദിനാടകത്തിൽ ഒരു അക്രമി കൊല്ലപ്പെട്ടു. എല്ലാ ബന്ദികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
ചൊവ്വാഴ്ച രാവിലെ പണവും ആയുധങ്ങളുമായി വന്ന ഒരു വാഹനം കൊള്ളയടിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട അക്രമികൾ രക്ഷപ്പെടാനായി സൂപ്പർ മാർക്കറ്റിൽ കയറി അവിടെയുണ്ടായിരുന്ന ഉപയോക്താക്കളെയും ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു.
ഇതിൽ 10 പേരെ വിട്ടയച്ചെങ്കിലും 20 പേരെ മോചിപ്പിക്കണമെങ്കിൽ പണം തരണമെന്നാവശ്യപ്പെട്ടു. തുടർന്ന് കൊളംബിയ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രെല്ല സൈനിക ഒപ്പറേഷന് ഉത്തരവിട്ടു. വിമാനത്തിൽ സ്ഥലത്തെത്തിയ പ്രസിഡന്റ് നേരിട്ട് ഓപ്പറേഷൻ വിലയിരുത്തി. അക്രമികൾ ഭീകരരോ ഗറില്ലാ സംഘങ്ങളോ അല്ലെന്ന് കൊളംബിയൻ സർക്കാർ അറിയിച്ചു.
Tags : Hostage drama Colombia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash