x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളപ്പൊക്കം: സ്വർണഖനിയിൽ ഒന്പതു പേർ മരിച്ചു

വെബ് ഡെസ്ക്
Published: November 26, 2026 12:05 AM IST | Updated: November 26, 2026 12:05 AM IST

ഇ​ന്തോ​നേ​ഷ്യ​യി​ൽ പ്രളയ ജലം നിറഞ്ഞ അ​ന​ധി​കൃ​ത സ്വ​ർ​ണ​ഖ​നിയി​ൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം.

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ന​ധി​കൃ​ത സ്വ​ർ​ണ​ഖ​നിയി​ൽ പ്ര​ള​യ​ജ​ലം നി​റ​ഞ്ഞ് ഒന്പതു പേ​ർ മ​രി​ക്കു​ക​യും 17 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു.

വെ​സ്റ്റ് ജാ​വ​യി​ലെ ബോ​ഗോ​ർ പ്ര​ദേ​ശ​ത്ത് മ​ല​നി​ര​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​നി​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. നി​യമ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​നി ആ​യ​തി​നാ​ൽ 16 മ​ണി​ക്കൂ​റി​നു​ ശേ​ഷ​മാ​ണ് പൊ​ലി​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പ്ര​ദേ​ശ​ത്തു ക​ന​ത്ത മ​ഴ പെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് റി​സ​ർ​വോ​യ​ർ ക​വി​ഞ്ഞ് പ്ര​ള​യം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. നൂ​റു മീ​റ്റ​ർ ആ​ഴ​ത്തി​ലു​ള്ള ഖ​നി​യി​ൽ വെ​ള്ളം നി​റ​ഞ്ഞു. സ്വ​ർ​ണം തെ​ര​ഞ്ഞു​കൊ​ണ്ടി​രു​ന്ന​വ​രി​ൽ 11 പേ​ർ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞു.

ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് പ​ന്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​രെ വി​രം അ​റി​യി​ക്കു​ന്ന​ത്.

ഖ​നി​യി​ലെ വെ​ള്ളം വ​റ്റി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാണ് തീ​രു​മാ​നം. ഇ​ന്ന​ലെ മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.

Tags : Flood Jakarta Indonesia gold mine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up