പ്രതീകാത്മക ചിത്രം
സൂറത്ത്: മഹാരാഷ്ട്രയിൽനിന്നുള്ള ആറംഗ കുടുംബത്തെ ഗുജറാത്തിലെ സൂറത്തിൽ അക്രമികൾ കനാലിലെറിഞ്ഞു. മൂന്നു പേർ മരിച്ചു. രണ്ടു പേരെ കാണാതായി.
പതിമൂന്നു വയസുള്ള ആൺകുട്ടി നീന്തി രക്ഷപ്പെട്ടു. ബർദോളി താലൂക്കിൽ നവംബർ 21നാണു സംഭവം. രക്ഷപ്പെട്ട കുട്ടിയാണു സംഭവങ്ങൾ പൊലിസിനെ അറിയിച്ചത്.
ജോലിക്കായാണ് കുടുംബം വാഹനത്തിൽ സൂറത്തിലെത്തിയത്. ഇവരെ മറ്റൊരു വാഹനത്തിൽ പിന്തുടർന്ന നാലംഗ സംഘം ഉവ ഗ്രാമത്തിൽവച്ച് കുടുംബത്തെ ആക്രമിച്ചശേഷം കനാലിലെറിയുകയായിരുന്നു.
ദന്പതികളുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഇവരുടെ പതിമൂന്നു വയസുള്ള മകനാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട കുട്ടിയുടെ രണ്ടും പതിനാറും വയസ് പ്രായമുള്ള സഹോദരങ്ങളെ കാണാതായി.
Tags : thrown Canal Members Maharastra Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash