x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​​​​​ഞ്ച് പ​​​​​​​തി​​​​​​​റ്റാ​​​​​​​ണ്ടോ​​​​​​​ളം രാജ്യം ഭ​​​​​​​രി​​​​​​​​​​​​​​ച്ച​​​​​​​വ​​​​ർ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യെ ദു​​​​​​​ർ​​​​​​​ബ​​​​​​​ല​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​ൻ ശ്ര​​​​​മി​​​​​ച്ചു; കോ​ൺ​ഗ്ര​സി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മോ​ദി

വെബ്ഡെസ്ക്
Published: November 26, 2026 12:25 AM IST | Updated: November 26, 2026 12:25 AM IST

ന‍്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​നാ​ദി​ന അ​നു​സ്മ​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. താ​ത്കാ​ലി​ക പാ​ർ​ല​മെ​ന്‍റി​ലെ ഭൂ​രി​പ​ക്ഷം ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ഒ​രു ഗ​വ​ൺ​മെ​ന്‍റ് 1951ലെ ​ഒ​ന്നാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യി​ലൂ​ടെ മൗ​ലി​ക സ്വാ​ത​ന്ത്ര്യ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യെ​ന്നും അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം ഇ​ന്ത്യ ഭ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​വ​ർ ഭ​ര​ണ​ഘ​ട​ന​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ശ്ര​മി​ച്ചെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

ഇ​ന്ന് ആ​ച​രി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യ്ക്ക് ക​രു​ത്തേ​കാ​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത’​എ​ന്ന പേ​രി​ൽ മാ​ധ‍്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ ലേ​ഖ​ന​ത്തി​ലാ​ണ് ഈ ​വി​മ​ർ​ശ​ന​ങ്ങ​ൾ.

ലേ​ഖ​ന​ത്തി​ൽ​നി​ന്ന്: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള ചു​മ​ത​ല ഏ​ൽ​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ത​ന്നെ അ​തി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ൾ ന​മ്മു​ടെ ച​രി​ത്ര​ത്തി​ലു​ണ്ട്. വി​രോ​ധാ​ഭാ​സ​മെ​ന്നു പ​റ​യ​ട്ടെ, അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം ഇ​ന്ത്യ ഭ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​വ​രാ​ണ് ഇ​വ​ർ.

1951ലെ ​ഒ​ന്നാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് 75 വ​ർ​ഷം തി​ക​യു​ക​യാ​ണ് ഈ ​വ​ർ​ഷം. ജ​ന​ങ്ങ​ളാ​ൽ നേ​രി​ട്ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ഒ​രു ഗ​വ​ൺ​മെ​ന്‍റ്, താ​ത്കാ​ലി​ക പാ​ർ​ല​മെ​ന്‍റി​ലെ ഭൂ​രി​പ​ക്ഷം ഉ​പ​യോ​ഗി​ച്ച് മൗ​ലി​ക സ്വാ​ത​ന്ത്ര്യ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യ ഭേ​ദ​ഗ​തി​യാ​യി​രു​ന്നു അ​ത്. ഇ​ന്ത്യ​യി​ലെ ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം മു​മ്പ് ഈ ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ സ്വാ​ധീ​നി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നെ അ​ടി​ച്ച​മ​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ട​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ കാ​ല​ത്ത് കൊ​ണ്ടു​വ​ന്ന 42-ാം ഭേ​ദ​ഗ​തി​ക്ക് 50 വ​ർ​ഷം തി​ക​യു​ന്ന​തും ഈ ​വ​ർ​ഷ​മാ​ണ്.

ഇ​ത് ജു​ഡീ​ഷ്യ​ൽ റി​വ്യൂ​വി​ന്‍റെ അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ധി​കാ​ര സ​ന്തു​ലി​താ​വ​സ്ഥ​യി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്തു. അ​ധി​കാ​ര​മോ​ഹി​യാ​യ, ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ നേ​തൃ​ത്വ​ത്തി​ന് എ​ന്തൊ​ക്കെ ചെ​യ്യാ​നാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ 38, 39 ഭേ​ദ​ഗ​തി​ക​ൾ പ​ഠി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ളോ​ട് ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ളെ പി​രി​ച്ചു​വി​ടാ​ൻ 356-ാം അ​നു​ച്ഛേ​ദം ആ​വ​ർ​ത്തി​ച്ച് ദു​രു​പ​യോ​ഗം ചെ​യ്ത​തും ച​രി​ത്ര​ത്തി​ലെ മ​റ്റൊ​രു ആ​ശ​ങ്കാ​ജ​ന​ക​മാ​യ അ​ധ്യാ​യ​മാ​ണ്. ഏ​ക​ദേ​ശം നൂ​റ് ത​വ​ണ 356-ാം അ​നു​ച്ഛേ​ദം പ്ര​യോ​ഗി​ച്ചെ​ന്ന സം​ശ​യാ​സ്പ​ദ​മാ​യ റി​ക്കാ​ർ​ഡ് ഒ​രു പാ​ർ​ട്ടി​ക്കു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ ഒ​രു മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മു​ണ്ട്.

ഭ​ര​ണ​ഘ​ട​ന ഇ​ന്ത്യ​യി​ലു​ട​നീ​ളം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി​ക​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 70 വ​ർ​ഷ​ത്തി​ലേ​റെ കാ​ലം 370, 35A അ​നു​ച്ഛേ​ദ​ങ്ങ​ൾ ജ​മ്മു ക​ശ്മീ​രി​ൽ ഭ​ര​ണ​ഘ​ട​ന പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ, സ്ത്രീ​ക​ൾ എ​ന്നി​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഇ​തി​ലൂ​ടെ ഹ​നി​ക്ക​പ്പെ​ട്ടു. 2019ൽ ​മാ​ത്ര​മാ​ണ് ഈ ​ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്തി​യ​ത്.
ഇ​ന്ത്യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും, പ്ര​ത്യേ​കി​ച്ച് ഗോ​ത്ര​വ​ർ​ഗ മേ​ഖ​ല​ക​ളി​ൽ, പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ക്സ​ലു​ക​ൾ തോ​ക്കി​ന്‍റെ ശ​ക്തി ഉ​പ​യോ​ഗി​ച്ച് ഏ​റ്റ​വും ദ​രി​ദ്ര​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ച്ചു.

ഈ ​വ​ർ​ഷം ന​ക്സ​ലി​സം വി​ജ​യ​ക​ര​മാ​യി ഇ​ല്ലാ​താ​ക്കാ​നാ​യ​ത് പ്ര​ത്യേ​ക സ​ന്തോ​ഷം ന​ൽ​കു​ന്നു. ഏ​റ്റ​വും ദ​രി​ദ്ര​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ഭ​യ​മി​ല്ലാ​തെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ വി​നി​യോ​ഗി​ക്കാ​ൻ ഇ​തി​ലൂ​ടെ അ​വ​സ​ര​മൊ​രു​ങ്ങി​യി​രി​ക്കു​ന്നു. ന​മ്മു​ടെ കാ​ല​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ൽനി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ന്ന, എ​ന്നാ​ൽ വി​ക​സ​ന മു​ന്നേ​റ്റ​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ തു​ട​രു​ന്ന ‘ദി​മാ​ഗി ന​ക്സ​ലു​ക​ൾ’ മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ഒ​ബി​സി സം​വ​ര​ണം കു​റ​യ്ക്കാ​നും മു​സ്‌ലിം സം​വ​ര​ണം കൊ​ണ്ടു​വ​രാ​നും പ്ര​തി​പ​ക്ഷ​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ർ​ട്ടി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന​ത് അ​ങ്ങേ​യ​റ്റം ഖേ​ദ​ക​ര​മാ​ണ്.

ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി​ക​ൾ, പ്ര​ത്യേ​കി​ച്ച് ഡോ. ​ബാ​ബാ​ സാ​ഹേ​ബ് അം​ബേ​ദ്ക​ർ, ഇ​തി​ന് പൂ​ർ​ണ​മാ​യും എ​തി​രാ​യി​രു​ന്നു. നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് മ​തി​യാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട നി​യ​മ​നി​ർ​മാ​ണം പാ​സാ​ക്കു​ന്ന​തി​ന് ഒ​രു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി ത​ട​സം സൃ​ഷ്ടി​ച്ചു. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളോ​ടു​ള്ള അ​വ​രു​ടെ അ​വ​ഗ​ണ​ന ഒ​രി​ക്ക​ൽകൂ​ടി ഇ​തി​ലൂ​ടെ പ്ര​ക​ട​മാ​യി. ഇ​ന്ത്യ​യി​ലെ നാ​രീ​ശ​ക്തി​ക്ക് ഞാ​ൻ ഉ​റ​പ്പു​ന​ൽ​കു​ന്നു; അ​വ​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ൽനി​ന്ന് ഒ​രു ശ​ക്തി​ക്കും ന​മ്മെ ത​ട​യാ​നാ​വി​ല്ല.

ന​മ്മു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ജ​നാ​ധി​പ​ത്യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് വ്യ​ക്ത​മാ​യി നി​ർ​വ​ചി​ക്ക​പ്പെ​ട്ട പ​ങ്കു​ണ്ട്. എ​ന്നാ​ൽ, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, പ്ര​ധാ​ന പാ​ർ​ട്ടി ഇ​ന്ന് ‘പ്ര​തി​പ​ക്ഷ’​ത്തേ​ക്കാ​ൾ ‘ത​ട​സ​വാ​ദ​പ​ക്ഷ’​മാ​യി മാ​റി​യി​രി​ക്കു​ന്ന​താ​യി തോ​ന്നു​ന്നു. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന് പ​ക​ര​മാ​കി​ല്ലെ​ന്ന് അ​വ​ർ തി​രി​ച്ച​റി​യ​ണം.

Tags : Narendra Modi Congress Constitution Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up