Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഘാനയ്ക്കെതിരെ കൊളംബിയ മുന്നിൽ. ആദ്യ പകുതി അവസാനിപ്പിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ മുന്നിലുള്ളത്.
ജോൺ അരിയാസ് ആണ് കൊളംബിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 14-ാം മിനിറ്റിലാണ് അരിയാസ് ഗോൾ നേടിയത്.
Sports
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഡിആർ കോംഗോയെ തകർത്ത് കൊളംബിയ നോക്കൗട്ടിൽ കടന്നു. മെക്സിക്കോയിലെ ഗോദലഹര സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയൻ ജയം. പ്രതിരോധ താരം ഡാനിയേൽ മുനോസാണ് ഗോൾ നേടിയത്.
മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും കൊളംബിയയാണ് ആധിപത്യം പുലർത്തിയതെങ്കിലും ആദ്യപകുതിയിൽ ഗോൾ അകന്നുനിന്നു. തുടർന്ന് രണ്ടാം പകുതിയിലാണ് വിജയഗോൾ പിറന്നത്. കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയുടെ മികച്ച സേവുകൾ ഇല്ലായിരുന്നെങ്കിൽ കൊളംബിയയ്ക്ക് വൻ ജയം ഉണ്ടാകുമായിരുന്നു.
ടൂർണമെന്റിൽ കൊളംബിയയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1 ന് പരാജയപ്പെടുത്തിയിരുന്നു കൊളംബിയ.
International
ബൊഗോട്ട: കൊളംബിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ നേതാവ് അബെലാർഡോ ഡി ലാ എസ്പ്രിയേലയ്ക്കു ജയം.
എതിർസ്ഥാനാർഥി ഇവാൻ സെപെഡയെ നേരിയ ഭൂരിപക്ഷത്തിനാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ അടുപ്പക്കാരനായ എസ്പ്രിയേല മറികടന്നത്.
ഇലക്ടറൽ അഥോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം 99.9 ശതമാനം ഫലം അറിവായപ്പോൾ എസ്പ്രിയേലയ്ക്ക് 49.7 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ ഇടത് നയങ്ങളുടെ പൊളിച്ചെഴുത്താവും നാൽപ്പത്തിയേഴുകാരനായ എസ്പ്രിയേലയുടെ ഭരണമെന്നാണു കരുതുന്നത്.
International
ബൊഗാട്ട: കൊളംബിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആദ്യ റൗണ്ടിൽ വലതുപക്ഷ സ്ഥാനാർഥി അബെറാൾഡോ ഡി ലാ എസ്പ്രിയേല മുന്നിലെത്തി.
അബെറാൾഡോ 43.7 ശതമാനം വോട്ട് നേടിയപ്പോൾ ഇടത് സ്ഥാനാർഥി ഇവാൻ സെപെഡ 40.9 ശതമാനം വോട്ട് നേടി രണ്ടാമതെത്തി.
13 സ്ഥാനാർഥികളിൽ ആർക്കും ആദ്യ റൗണ്ടിൽ 50 ശതമാനം വോട്ട് ലഭിക്കാത്തതിനാൽ ജൂൺ 21ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും.
അബെറാൾഡോയും ഇവാൻ സെപെഡയും തമ്മിലാകും മത്സരം. എന്നാൽ, ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ഇവാനും പ്രസിഡന്റ് ഗുസ്താവോ പെട്രോയും ആരോപിച്ചു.
National
ജാംനഗർ: കൊളംബിയയിലെ മഗ്ദലീന നദീതടത്തിൽ ഉള്ള എണ്‍പത് ഹിപ്പോപൊട്ടാമസുകളെ കൊല്ലരുതെന്ന് കൊളംബിയൻ സർക്കാരിനോട് അഭ്യർഥിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ലോകത്തിലെ ഏറ്റവും വലിയ വന്യജീവി രക്ഷ, പരിചരണം, സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ വൻതാരയുടെ സ്ഥാപകനുമായ അനന്ദ് മുകേഷ് അംബാനി.
തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം കൊളംബിയൻ സർക്കാരിനോട് ഒൗദ്യോഗികമായി അദ്ദേഹം ആവശ്യപ്പെട്ടു. പകരം ശാസ്ത്രീയമായും മാനുഷികമായും സുരക്ഷിതമായ രീതിയിൽ ഈ 80 ഹിപ്പോകളെ ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിൽ സ്ഥിരമായി താമസിപ്പിക്കാനുള്ള പദ്ധതിയും അദ്ദേഹം മുന്നോട്ടുവച്ചു.
കൊളംബിയയുടെ പരിസ്ഥിതി, സുസ്ഥിര വികസന മന്ത്രി ഐറീൻ വെലെസ് ടോറസിന് അയച്ച കത്തിൽ, ഓരോ ഘട്ടത്തിലും കൊളംബിയൻ അധികാരികളുടെ മേൽനോട്ടത്തിലും അംഗീകാരത്തിലും നടപ്പിലാക്കാവുന്ന സമഗ്രമായ പരിഹാരമാണ് നിർദേശിച്ചിരിക്കുന്നത്.
മൃഗക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള ആനന്ദ് അംബാനിയുടെ ദീർഘകാല പ്രതിബദ്ധതയും ഇതിലൂടെ പ്രതിഫലിക്കുന്നു. ഈ രംഗത്ത് നൽകിയ സംഭാവനകളെ അംഗീകരിച്ച്, ഗ്ലോബൽ ഹ്യൂമെയ്ൻ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യ ഏഷ്യക്കാരനുമാണ് അദ്ദേഹം.
“ഈ എണ്‍പത് ഹിപ്പോകൾ എവിടെ ജനിക്കണമെന്ന് അവർ തിരഞ്ഞെടുക്കുകയായിരുന്നില്ല; അവർ നേരിടുന്ന സാഹചര്യം അവർ സൃഷ്ടിച്ചതുമല്ല,’’ അനന്ദ് അംബാനി പറഞ്ഞു. “അവർ ജീവിക്കുന്ന, ബോധമുള്ള ജീവികളാണ്. അവരെ സുരക്ഷിതവും മാനുഷികവുമായ മാർഗത്തിൽ രക്ഷിക്കാനുള്ള കഴിവ് നമുക്ക് ഉണ്ടെങ്കിൽ, അതിന് ശ്രമിക്കുക നമ്മുടെ ഉത്തരവാദിത്വമാണ്.’’
ഈ മാനുഷിക പരിഹാരം ശരിയായി വിലയിരുത്തുന്നതുവരെ കൊ ന്നൊടുക്കൽ നടപടി മാറ്റിവയ്ക്കണമെന്ന് വൻതാര ഒൗദ്യോഗികമായി അഭ്യർഥിച്ചിട്ടുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന വൻതാരയുടെ അടിസ്ഥാന തത്വത്തെ ഈ നിർദേശം പ്രതിഫലിപ്പിക്കുന്നു.
കൊളംബിയയിലെ മഗ്ദലീന നദീതടം ഏകദേശം 200 ഹിപ്പോപൊട്ടാമസുകളുടെ ആവാസകേന്ദ്രമാണ്. 1980-കളിൽ കൊണ്ടുവന്ന ചെറിയ കൂട്ടത്തിൽ നിന്നാണ് ഇവ വളർന്നത്. സ്വാഭാവിക ശത്രുക്കളുടെ അഭാവവും അനുകൂലമായ പരിസ്ഥിതിയും കാരണം ഇവയുടെ എണ്ണം ഗണ്യമായി വർധിച്ചു.
ഇതോടെ ജൈവവൈവിധ്യനാശം, പരിസ്ഥിതി ദോഷം, സമൂഹസുരക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ഈ ജീവികളെ ‘ആക്രമണ സ്വഭാവമുള്ള സ്പീഷീസ്’ ആയി കൊളംബിയൻ അധികാരികൾ പ്രഖ്യാപിച്ചു. 80 ഹിപ്പോകളെ വധിക്കാൻ നൽകിയ അനുമതി അന്താരാഷ്ട്ര ശ്രദ്ധ നേടി, ശാസ്ത്രീയവും മാനുഷികവുമായ പകരം മാർഗങ്ങൾക്കായുള്ള ആവശ്യങ്ങളും ശക്തമായി ഉയർന്നു.
International
ബൊഗോട്ട: കൊളംബിയയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം ഭരണത്തിൽ തുടരാൻ സാധ്യതയെന്ന് സർവേ റിപ്പോർട്ട്. താത്കാലിക പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ അനുയായിയും സെനറ്ററുമായ ഇവാൻ സെപെഡ ജനപിന്തുണയിൽ മുന്നിലാണെന്ന് സർവേയിൽ പറയുന്നു.
നിലവിൽ അദ്ദേഹത്തിന് 44.3 ശതമാനം പേരുടെ പിന്തുണയുണ്ട്. ഫെബ്രുവരിയിലെ സർവേ ഫലം അനുസരിച്ച് ഇദ്ദേഹത്തിന്റെ ജനപ്രീതിയിൽ 7.2 ശതമാനത്തിന്റെ വർധനവുണ്ടായി.മേയ് 31നാണ് കൊളംബിയയിൽ വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യ ഘട്ടത്തിൽ ആരും 50 ശതമാനത്തിലധികം വോട്ട് നേടിയില്ലെങ്കിൽ ജൂൺ 21ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിൽ ആർക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലും സെപെഡ തന്നെ മുന്നിലെത്തുമെന്ന് സർവേ പ്രവചിക്കുന്നു.
അബെലാർഡോ ഡി ലാ എസ്പ്രിയല്ല (21.5%) , പാലോമ വലൻസിയ (19.8%) എന്നിവരാണ് സെപെഡയ്ക്ക് തൊട്ടുപിന്നിലുള്ളത്. വലതുപക്ഷത്തെ വോട്ടുകൾ ഭിന്നിക്കുമെന്നും സർവേയിൽ പറയുന്നു.
International
ബൊഗോട്ട: തെക്കുപടിഞ്ഞാറൻ കൊളംബിയയിൽ യാത്രാബസിനുള്ളിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ അഞ്ച് കുട്ടികളടക്കം 38 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് രാജ്യം നടുങ്ങിയ ഈ ആക്രമണം നടന്നത്. മേഖലയിൽ മയക്കുമരുന്ന് മാഫിയകൾ തമ്മിലുള്ള പോരാട്ടം ശക്തമാകുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം.
കാക്ക റീജിയണിലെ കാജിബിയോ മുനിസിപ്പാലിറ്റിയിലൂടെ പാൻഅമേരിക്കൻ ഹൈവേ വഴി സഞ്ചരിക്കുകയായിരുന്ന ബസിനുള്ളിലാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. ഗവർണർ ഒക്ടാവിയോ ഗുസ്മാനാണ് എക്സിലൂടെ സ്ഫോടനവിവരം പുറത്തുവിട്ടത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ അങ്ങേയറ്റം ദാരുണമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊളംബിയൻ സർക്കാർ സംഭവത്തിൽ ശക്തമായ അനുശോചനം രേഖപ്പെടുത്തുകയും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
Sports
മേരിലാന്‍ഡ് (യുഎസ്എ): ഫിഫ ലോകകപ്പ് ഫുട്ബോളിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനു തുടര്‍ച്ചയായ രണ്ടാം ജയം.
കഴിഞ്ഞ മത്സരത്തില്‍ ബ്രസീലിനെ 1-2നു കീഴടക്കിയ ഫ്രാന്‍സ്, കൊളംബിയയെ 1-3നു മറികടന്നു. ഡെസിരെ ഡൗവിന്റെ (29, 56) ഇരട്ടഗോളാണ് ഫ്രാന്‍സിനു ജയമൊരുക്കിയത്.
മാര്‍കസ് ടുറാമിന്റെ (41) വകയായിരുന്നു മറ്റൊരു ഗോള്‍. ജാമിന്റണ്‍ കാമ്പസ് കൊളംബിയയുടെ ആശ്വാസ ഗോള്‍ നേടി.
ഫിഫ ലോകകപ്പിന് ഒരുങ്ങുന്ന ന്യൂസിലന്‍ഡിന് അപൂര്‍വനേട്ടം. ലാറ്റിനമേരിക്കന്‍ ടീമായ ചിലിയെ 1-4ന് ന്യൂസിലന്‍ഡ് തകര്‍ത്തു. ഒരു ലാറ്റിനമേരിക്കന്‍ ടീമിനെതിരേ ന്യൂസിലന്‍ഡിന്റെ ആദ്യ ജയമാണ്.