x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുനോസ് മിന്നി; കോംഗോയെ തകർത്ത് കൊളംബിയ നോക്കൗട്ടിൽ

സ്പോർട്സ് ഡെസ്ക്
Published: June 24, 2026 10:16 AM IST | Updated: June 24, 2026 10:16 AM IST

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഡിആർ കോംഗോയെ തകർത്ത് കൊളംബിയ നോക്കൗട്ടിൽ കടന്നു. മെക്സിക്കോയിലെ ഗോദലഹര സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയൻ ജയം. പ്രതിരോധ താരം ഡാനിയേൽ മുനോസാണ് ഗോൾ നേടിയത്.

മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും കൊളംബിയയാണ് ആധിപത്യം പുലർത്തിയതെങ്കിലും ആദ്യപകുതിയിൽ ഗോൾ അകന്നുനിന്നു. തുടർന്ന് രണ്ടാം പകുതിയിലാണ് വിജയഗോൾ പിറന്നത്. കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയുടെ മികച്ച സേവുകൾ ഇല്ലായിരുന്നെങ്കിൽ കൊളംബിയയ്ക്ക് വൻ ജയം ഉണ്ടാകുമായിരുന്നു.

ടൂർണമെന്‍റിൽ കൊളംബിയയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1 ന് പരാജയപ്പെടുത്തിയിരുന്നു കൊളംബിയ.

Tags : Colombia Congo FIFA Worldcup Football

Recent News

Corehub Up