x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരിയുടെ കയത്തില്‍നിന്ന് കരകയറാന്‍ അനേകര്‍ക്ക് തുണയായി രണ്ട് അമ്മമാര്‍

അരുണ്‍ വിന്‍സന്‍റ്
Published: November 19, 2026 09:42 AM IST | Updated: November 19, 2026 09:42 AM IST

സിസ്റ്റര്‍ മേരി ആന്‍ നെല്ലിക്കയത്ത്(ഇടത്), സിസ്റ്റര്‍ മരിയ സെലിന്‍ പ്ലാമൂട്ടില്‍.

മാനന്തവാടി: ലഹരിയുടെ കയത്തില്‍നിന്നു അനേകരെ ജീവിതത്തിലേക്ക് തിരികേ നടത്തി രണ്ട് അമ്മമാര്‍. മാനന്തവാടി രൂപതയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിന്‍സെരി ഡി അഡിക്ഷന്‍ സെന്ററിലെ സിസ്റ്റര്‍ മരിയ സെലിന്‍ പ്ലാമൂട്ടില്‍, സിസ്റ്റര്‍ മേരി ആന്‍ നെല്ലിക്കയത്ത് എന്നിവരാണ് ലഹരിവിമോചന രംഗത്ത് മാതൃകയായത്.

ഒണ്ടയങ്ങാടി വിന്‍സെന്‍റ് ഗിരി കോണ്‍ഗ്രിഗേഷനിലെ ഈ അമ്മമാര്‍ നാല് പതിറ്റാണ്ടോളം നീണ്ട സേവനത്തിലൂടെ പതിനായിരത്തിലധികം ആളുകളെയാണ് ലഹരിവസ്തുക്കളുടെ പിടിയില്‍നിന്നു രക്ഷിച്ചത്.

1975ല്‍ വയനാട്ടില്‍ സേവനത്തിനെത്തിയ ഇവര്‍ ഇപ്പോഴും ലഹരിക്കെതിരായ പോരാട്ടത്തിലാണ്. വാര്‍ധക്യസഹജമായ അവശതകളെ വകവയ്ക്കാതെയാണ് അമ്മമാരുടെ നിര്‍സ്വാര്‍ഥ സേവനം. ഗൃഹനാഥരുടെ ലഹരി ആസക്തിമൂലം തകര്‍ന്നടിഞ്ഞ നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് സിസ്റ്റര്‍മാര്‍ പുതുവെളിച്ചമായത്.

പലരുടെയും കണ്ണീരൊപ്പിയ കാരുണ്യദൗത്യത്തിന് അര്‍ഹിക്കുന്ന അംഗീകാരവും ഈയിടെ ലഭിച്ചു. കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇരുവരെയും ’തൂഫാന്‍ വാരിയര്‍’ ബാഡ്ജ് അണിയിച്ച് ആദരിച്ചു. ലഹരിവിമോചന പ്രവര്‍ത്തനം അവിശ്രമം തുടരുന്ന അമ്മമാരെ ’കാവല്‍ മാലാഖമാര്‍’ എന്നേ വിളിക്കാന്‍ കഴിയൂ എന്നാണ് ആഭ്യന്തര മന്ത്രി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

Tags : Charity Nuns Drugs Mothers

Recent News

Corehub Up