x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​പ്പൂ​രി​ൽ ഷൂ​വി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണ​ക്ക​ട​ത്ത്; ക​ണ്ണൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ 

വെബ് ഡെസ്ക്
Published: November 19, 2026 09:10 AM IST | Updated: November 19, 2026 09:10 AM IST

കരിപ്പൂർ വിമാനത്താവളം

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഷൂ​വി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ക​ദേ​ശം ര​ണ്ടു​കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി. ക​ണ്ണൂ​ർ പാ​തി​രി​യോ​ട് സ്വ​ദേ​ശി​യാ​യ അ​സ്സു (47) ആണ് പിടിയിലായത്. 

1467 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ് ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 1.45-ഓ​ടെ ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്. കാ​ലി​ൽ ധ​രി​ച്ചി​രു​ന്ന ഷൂ​സി​ന്‍റെ  ഇ​രു സോ​ളു​ക​ളി​ലു​മാ​യി ക​റു​ത്ത തു​ണി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണ​മി​ശ്രി​തം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ഒ​രു സോ​ളി​ൽ 733.6 ഗ്രാ​മും മ​റ്റേ സോ​ളി​ൽ 733.4 ഗ്രാ​മു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക സ്‌​ക്വാ​ഡും ക​രി​പ്പൂ​ർ പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് പ്ര​തി​യെ​യും പി​ടി​കൂ​ടി​യ സ്വ​ർ​ണ​വും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ന്‍റീവ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Tags : Gold smuggling Gold seized Karipur

Recent News

Corehub Up