x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടാ​പ്പ​ക​ൽ ജ്വ​ല്ല​റിയിൽ ക​വ​ർ​ച്ച; 'ഇ​തൊ​രു സി​നി​മ​യാ​ണ്, തി​രി​ച്ചു​വ​രും' എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ട്ടം​ഗ സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു

വെബ് ഡെസ്ക്
Published: November 19, 2026 09:52 AM IST | Updated: November 19, 2026 09:55 AM IST

ജ്വ​ല്ലറി​യി​ൽ ക​വ​ർ​ച്ച

പാ​റ്റ്ന: ബി​ഹാ​റി​ലെ ബെ​ട്ടി​യാ​യി​ൽ സെ​ങ്കോ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ജ്വ​ല്ല​റി​യി​ൽ വ​ൻ ക​വ​ർ​ച്ച. മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ എ​ട്ടം​ഗ സം​ഘം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. 30 മു​ത​ൽ 40 കോ​ടി രൂ​പ വ​രെ​യാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ളു​ടെ മൂ​ല്യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്.

ജ്വ​ല്ല​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ അ​ക്ര​മി​ക​ൾ തോ​ക്കു​ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളും കാ​ണി​ച്ച് ജീ​വ​ന​ക്കാ​രെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ബ​ന്ദി​ക​ളാ​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും കൈ​ക​ൾ കൂ​ട്ടി​ക്കെ​ട്ടി മാ​റ്റി​നി​ർ​ത്തു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് സം​ഘം കൊ​ള്ള ന​ട​ത്തി​യ​ത്. ഷോ​റൂ​മി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​വും വെ​ള്ളി​യും പ​ണ​വും ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ക​വ​ർ​ന്നെ​ടു​ത്ത​താ​യി ജീ​വ​ന​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ക​വ​ർ​ച്ച​യ്ക്കി​ടെ ഒ​രു ജീ​വ​ന​ക്കാ​ര​ന് തോ​ക്കി​ന്‍റെ പി​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ് പ​രു​ക്കേ​റ്റു. "ഞ​ങ്ങ​ൾ തി​രി​ച്ചു​വ​രും, ഇ​തൊ​രു സി​നി​മ​യാ​ണ്" എ​ന്ന് വെ​ല്ലു​വി​ളി​ച്ചാ​ണ് അ​ക്ര​മി​ക​ൾ സ്ഥ​ലം വി​ട്ട​തെ​ന്ന് സം​ഭ​വ​സ​മ​യ​ത്ത് ഷോ​റൂ​മി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​ക​ളെ​യും അ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളെ​യും കു​റി​ച്ച് സൂ​ച​ന​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി ഷോ​റൂ​മി​ലെ​യും പ​രി​സ​ര​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Tags : Robbery Jewellery Threat

Recent News

Corehub Up